1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. അത് 1980–1989കളേക്കാള്‍ ചൂട് കൂടിയതായിരുന്നു. 2010 ന്റെ തുടക്കത്തില്‍ 2009 നെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകും.
ഈ വര്‍ഷം ഭൂഖണ്ഢങ്ങളിലെ മിക്ക ഭാഗത്തും സാധാരണയില്‍ കൂടിയ താപനില രേഖപ്പെടുത്തി. വടക്കേ അമേരിക്കയില്‍ മാത്രമാണ് ശരാശരിയില്‍ കുറഞ്ഞ താപനില കണ്ടത്. ഏഷ്യയുടെ തെക്കന്‍ ഭാഗം, മദ്ധ്യ ഏഷ്യ എന്നിവടങ്ങളില്‍ ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്.
വലിയ വെള്ളപ്പൊക്കം, മഞ്ഞ്കൊടുംകാറ്റ്, താപതരംഗം ഉള്‍പ്പടെയുള്ള കാലാവസ്ഥാ തീവൃത ലോകത്തിന്റെ മിക്ക ഭാഗത്തും കാണപ്പെട്ടു. തീവൃമായി ചൂടാകുന്ന സംഭവങ്ങല്‍ കൂടുതലായും തീവൃതയോടെയുമാണ് ഈ വര്‍ഷം സംഭവിച്ചത്. പ്രത്യേകിച്ച് തെക്കെ അമേരിക്ക, ആസ്ട്രേലിയ, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍. La Niña അവസ്ഥ ജൂണില്‍ El Niño-Southern Oscillation (ENSO) എന്ന ചൂട് കൂടിയ ഘട്ടത്തിലേക്ക് കടന്നു. ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്ന കാലത്ത് ആര്‍ക്ടിക്കിനെ ഏറ്റവും ചുരുങ്ങിയ വലിപ്പത്തിലേക്ക് എത്തിക്കുന്നതില്‍ മൂന്നാം സ്ഥാനത്തെത്തി. 2007, 2008 ല്‍ ആയിരുന്നു ഏറ്റവും കുറവും രണ്ടാമത്തെ ഏറ്റവും കുറവും കണ്ടത്.
2009 ന്റെ പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് കരയിലേയും കപ്പലുകളിലേയും buoysലേയും ഒപ്പം ഉപഗ്രഹങ്ങളിലേയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി ശേഖരിച്ചുകൊണ്ടിരിക്കുന്നു WMO യുടെ National Meteorological and Hydrological Services (NMHSs) ന്റെ 189 അംഗങ്ങളും സഹകരിക്കുന്ന മറ്റ് ഗവേഷണ സ്ഥാപനങ്ങളും അത് disseminated. ലോകത്തെ മൂന്ന് ആഗോള കാലാവസ്ഥാ വിവര വിശകലന കേന്ദ്രങ്ങളിലെ depositoryയിലേക്ക് peer-reviewed രീതിയില്‍ സ്ഥിരമായി നല്‍കിക്കൊണ്ടിരിക്കുന്നു. മൂന്ന് complementary ഡാറ്റാ ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് WMO ആഗോള താപനില വിശകലനം നടക്കുന്നത്. UK Met Office ന്റെ Hadley Centre ഉം ബ്രിട്ടണിലെ University of East Anglia ന്റെ Climatic Research Unit ഉം ശേഖരിക്കുന്ന മൊത്ത വിവരങ്ങളാണ്. United States Department of Commerce ന്റെ കീഴിലുള്ള National Oceanic and Atmospheric Administration (NOAA) ശേഖരിക്കുന്ന മൊത്തം വിവരങ്ങളാണ് മറ്റൊരു ഡാറ്റാ സെറ്റ്. National Aeronautics and Space Administration (NASA) പ്രവര്‍ത്തിപ്പിക്കുന്ന Goddard Institute of Space Studies (GISS) ന്റെ കൈവശമാണ് മൂന്നാമത്തെ ഡാറ്റാ സെറ്റ്. WMO ന്റെ പ്രസ്ഥാവന അന്തര്‍ ദേശീയ, ദേശീയ, പ്രാദേശിക കാലാവസ്ഥാ സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ peer-review ചെയ്തതിന് ശേഷമാണ് പ്രസിദ്ധീകരിച്ചത്.
അവസാന പുതുക്കലും 2009 ലേ ചിത്രങ്ങളും മാര്‍ച്ച് 2010 ന് Status of the Global Climate എന്ന വാര്‍ഷിക WMO Statement ല്‍ പ്രസിദ്ധീകരിക്കും
പ്രാദേശിക താപനിലാ അസ്വാഭാവികത
യൂറോപ്പിലും മദ്ധ്യപൂര്‍വ്വേഷ്യയിലും 1961–1990 ശരാശരിയേക്കാള്‍ വര്‍ഷം 2009(ജനുവരി-ഒക്റ്റോബര്‍) ചൂട് കൂടിയതാണ്. 1951 ന് ശേഷം മൂന്നാമത്തെ ചൂടുകൂടിയ വര്‍ഷമായിരുന്നു ചൈനയില്‍. ചില സ്ഥലങ്ങളില്‍ 2009 ആയിരുന്നു ഏറ്റവും ചൂടുകൂടിയ കാലം. യൂറോപ്പിലും ഏഷ്യയുടെ വലിയ ഭാഗത്തും വര്‍ഷം തുടങ്ങിയത് ലഘുവായ ജനുവരിയോടെയാണ്. അതേ സമയം മദ്ധ്യ യൂറോപ്പില്‍ സാധാരണയെക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടു. ജനുവരിയിലും ഫെബ്രുവരിയിലും റഷ്യ, ക്യാനഡയുടെ മഹാ തടാക പ്രദേശങ്ങളില്‍ സാധാരണയില്‍ കൂടിയ തണുപ്പുണ്ടായി. യൂറോപ്പിലും ഏഷ്യയിലും ശരല്‍ക്കാലം വളരെ ചൂടുകൂടിയതായിരുന്നു. പ്രത്യേകിച്ച് മദ്ധ്യ യൂറോപ്പില്‍ ഏപ്രില്‍ വളരേറെ ചൂടുണ്ടായി. ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്ക്, ആസ്ട്രേലിയ സാധാരണയില്‍ +5°C കൂടിയ താപനില രേഖപ്പെടുത്തി. ധാരാളം സ്ഥലങ്ങളില്‍ മുമ്പത്തെ റിക്കോഡുകള്‍ ഭേദിക്കപ്പെട്ടു. ദീര്‍ഘകാലത്തെ ശരാശരിയേക്കാള്‍ കൂടിയ താപനിലയാണ് യൂറോപ്പിലെ വേനല്‍കാലത്തുണ്ടായത്. പ്രത്യേകിച്ച് മദ്ധ്യ തെക്കന്‍ പ്രദേശങ്ങളില്‍. സ്പെയിനില്‍ മൂന്നാമത്തെ ഏറ്റവും ചൂടുകൂടിയ വേനല്‍ക്കാലമായിരുന്നു. 2003 ഉം 2005 ഉം ആയിരുന്നു മുമ്പത്തെ ചൂടുകൂടിയ വര്‍ഷങ്ങള്‍. ജൂലൈയില്‍ ഇറ്റലിയില്‍ ശക്തമായ താപ തരംഗം ഉണ്ടായി. കൂടിയ താപനില 40°C ക്ക് മുകളിലായി. ചില സ്ഥലങ്ങളില്‍ താപനില 45°C വരെയായി. ജൂലൈയുടെ തുടക്കത്തിലെ താപ തരംഗം ബ്രിട്ടണ്‍, ഫ്രാന്‍സി, ബല്‍ജിയം, ജര്‍മ്മനി, നോര്‍വ്വേയിലെ ചില സ്ഥലങ്ങളില്‍ താപനില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വര്‍ദ്ധിപ്പിച്ചു.
മെയില്‍ ഇന്‍ഡ്യയില്‍ ശക്തമായ താപതരംഗമുണ്ടായി. അതില്‍ 150 ആളുകള്‍ മരിച്ചു. ജൂണില്‍ ഒരു താപതരംഗം ചൈനയിലുണ്ടായി. കൂടിയ താപനില 40°C ന് മേലെ ഉയര്‍ന്നു. ചരിത്രപരമായി പല സ്ഥലങ്ങളിലും കൂടിയ താപനില റിക്കോഡുകള്‍ തകര്‍ക്കപ്പെട്ടു.
ജൂലൈ അവസനമായപ്പോള്‍ ക്യാനഡയിലെ ധാരാളം നഗരങ്ങള്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. വാന്‍കൂവറും വിക്റ്റോറിയയും പുതിയ റിക്കോഡുകള്‍ സ്ഥാപിച്ചു. 34.4°C ഉം 35.0°C ഉം. അലാസ്ക ജൂലൈയില്‍ റിക്കോഡില്‍ രണ്ടാമത്തെ ചൂടുകൂടിയതായിരുന്നു. അമേരിക്കയില്‍ ധാരാളം സ്ഥലങ്ങളില്‍ ഒക്റ്റോബര്‍ ഏറ്റവും തണുപ്പ് കൂടിയ മാസമായിരുന്നു. രാജ്യം മൊത്തമായി എടുത്താല്‍ ഒക്റ്റോബര്‍ മൂന്നാമത്തെ തണുപ്പ് കൂടിയ മാസമായിരുന്നു. ശരാശരി താപനില വ്യത്യാസം -2.2°C ആയിരുന്നു. സ്കാന്റിനേവിയയിലും വളരെ കൂടിയ തണുപ്പുണ്ടായി. താപനില -2°C കുറഞ്ഞു.
മാര്‍ച്ച് മുതല്‍ മെയ് വരെ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, തെക്കന്‍ ബ്രസീല്‍ എന്നി സ്ഥലങ്ങള്‍ വളരേറെ ചൂടുള്ളതായിരുന്നു. ദിവസത്തെ താപനില 30°C മുതല്‍ 40°C വരെയായിരുന്നു. ഈ കാലത്ത് ധാരാളം റിക്കോഡുകള്‍ ഭേദിക്കപ്പെട്ടു. ഒക്റ്റോബര്‍ അവസാനം അര്‍ജന്റീനയുടെ വടക്കും തെക്കും തീവൃകാലാവസ്ഥ അനുഭവപ്പെട്ടു. വളരേധികം ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 40°C ന് മുകളില്‍. പ്രദേശത്തിന്റെ തെക്കന്‍ ഭാഗത്ത് നവംബര്‍ അസാധാരണമായി തണുത്തതായിരുന്നു. ചില സ്ഥലത്ത് മഞ്ഞ് വീഴ്ചയും ഉണ്ടായി.
ആസ്ട്രേലിയയില്‍ റിക്കോഡിലെ മൂന്നാമത്തെ ചൂടുകൂടിയ വര്‍ഷമായിരുന്നു. 2009 ല്‍ മൂന്ന് അസാധാരണമായ താപതരംഗം അടിച്ചു. ജനുവരി/ഫെബ്രിവരിയിലും നവംബറിലും അത് തെക്കും കിഴക്കും ആസ്ട്രേലിയയെ ബാധിച്ചു. ഓഗസ്റ്റില്‍ മദ്ധ്യ ആസ്ട്രേലിയയേയും. ജനുവരി/ഫെബ്രിവരിയിലെ താപതരംഗത്തോടൊപ്പം അപകടകരമായ bushfires ഉണ്ടാകുകയും 173 പേര്‍ മരിക്കുകയും ചെയ്തു. വിക്റ്റോറിയയില്‍ ഏറ്റവും ഉയര്‍ന്ന താപനില ആയ 48.8°C രേഖപ്പെടുത്തി. വടക്കന്‍ പ്രദേശത്ത് തണുത്ത വേനല്‍ ആണ് അനുഭവിക്കപ്പെട്ടത്. ചില സ്ഥലങ്ങളില്‍ അസ്വാഭാവികത -3°C മുതല്‍ -4°C വരെ എത്തി. തണുപ്പ് കാലം അപൂര്‍വ്വമായി മിക്ക സ്ഥലത്തും ലഘുവായിരുന്നു. ഭൂഘണ്ഡം മുഴുവനും കൂടിയ താപനില സാധാരണയില്‍ കൂടുതലായിരുന്നു. ചില സ്ഥലങ്ങളില്‍ സാധാരണയില്‍ നിന്ന് 6°C മുതല്‍ 7°C വരെ കൂടി. ദേശീയ താപനില അസാധാരണത്വം ആയിരുന്ന +3.2°C രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കൂടിയതായിരുന്നു.
തീവൃമായ വരള്‍ച്ച
5 ദശാബങ്ങളിലേക്കും ഏറ്റവും വലിയ വരള്‍ച്ചയാണ് ചൈന അനുഭവിച്ചത്. Gan നദി, Xiangjiang നദി എന്നിവയിലെ ജല നിരപ്പ് കഴിഞ്ഞ 50 വര്‍ഷങ്ങളിലേക്കും ഏറ്റവും താഴ്ന്ന നിലയിലായി. ഇന്‍ഡ്യയില്‍ മോശമായ മണ്‍സൂണ്‍ കാരണം 40 % ജില്ലകളും വലിയ വരള്‍ച്ച അനുഭവിച്ചു. രാജ്യത്തിന്റെ വടക്ക് കിഴക്കനും, വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ് പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 1972 ന് ശേഷമുണ്ടായ ഏറ്റവും ദുര്‍ബലമായ മണ്‍സൂണായിരുന്നു ഇത്.
കിഴക്കന്‍ ആഫ്രിക്കയിലെ വരള്‍ച്ച വലിയ ആഹാര കമ്മിയുണ്ടാക്കി. കെനിയയില്‍ വരള്‍ച്ച കാരണം കന്നുകാലികള്‍ക്ക് നാശം സംഭവിക്കുകയും ചോളത്തിന്റെ വിളവ് 40% കുറയുകയും ചെയ്തു.
വടക്കെ അമേരിക്കയിലും മെക്സിക്കോയിലും അസാധാരണമായ വരള്‍ച്ചയാണ് സെപ്റ്റംബര്‍ മാസം കണ്ടത്. അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ഒക്റ്റോബര്‍ അവസാനം ഏറ്റവും കൂടുതല്‍ ദോഷം അനുഭവിച്ചു. എന്നിരുന്നാലും ഒക്റ്റോബറില്‍ വരള്‍ച്ച അനുഭവിച്ച അമേരിക്കയിലെ സ്ഥലം എന്നത് കഴിഞ്ഞ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു.
മദ്ധ്യ അര്‍ജന്റീനയിലെ വരള്‍ച്ച കൃഷിയേയും കന്നുകാലികളേയും ജല സ്രോതസ്സുകളേയും ബാധിച്ചു. ഒക്റ്റോബര്‍ അവസാനം കാര്യങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയിലെത്തി. എല്ലായിടത്തും ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി.
പ്രധാനപ്പെട്ട കൃഷി സ്ഥലമായ Murray-Darling Basin പ്രദേശത്തും പടിഞ്ഞാറെ ആസ്ട്രേലിയയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തും സാധാരണയില്‍ കുറവ് മഴയാണ് കിട്ടുന്നത്. തെക്ക് കിഴക്കന്‍ ആസ്ട്രേലിയയിലും ശരാശരിയില്‍ കൂടുതല്‍ മഴകിട്ടാതെ ഒരു വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. Murray-Darling Basin ല്‍ വരണ്ട അവസ്ഥ ഇപ്പോള്‍ തുടര്‍ച്ചയായ 9 വര്‍ഷങ്ങളായി നിലനില്‍ക്കുന്നു.
ശക്തമായ കാറ്റും മഴയും
ജനുവരി അവസാനം സ്പെയിനിലും ഫ്രാന്‍സിലും അടിച്ച ശീതകാല കൊടുംകാറ്റ് Klaus നാശം വിതച്ചു. ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ കൊടുംകാറ്റായിരുന്നു അത്. ശീതകാല കാറ്റും ശക്തമായ മഞ്ഞ് വീഴ്ചയും പടിഞ്ഞാറെ യൂറോപ്പില്‍ വലിയ നാശമുണ്ടാക്കി. ധാരാളം രാജ്യങ്ങളില്‍ വായൂ, റയില്‍ ഗതാഗതം താറുമാറായി. വേനല്‍കാലത്ത് ധാരാളം കൊടുംകാറ്റും പേമാരിയും, ആലിപ്പഴ വര്‍ഷവും, ഒക്കെ കാരണം ജര്‍മ്മനിയിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും വലിയ നാശങ്ങളുമുണ്ടായി. മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ സെപ്റ്റംബറില്‍ പേമാരിയാല്‍ ദുരിതമനുഭവിച്ചു. 48 മണിക്കൂറില്‍ 300mm ല്‍ അധികം മഴയാണ് തെക്ക് കിഴക്കന്‍ സ്പെയിനിലുണ്ടായത്. ഒരു വര്‍ഷത്തെ ശരാശരി മഴ സാധാരണ 450 mm കിട്ടിയിരുന്ന സ്ഥലത്താണ് അത് സംഭവിച്ചത്. അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും അതേ സമയത്ത് വലിയ മഴയുണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ചു. അതേ മാതൃകയില്‍ 80 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ മഴ കിട്ടിയ വടക്ക് പടിഞ്ഞാറന്‍ ടര്‍ക്കിയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം സംഭവിച്ചു. ബ്രിട്ടണിന്റെ വടക്ക് ഭാഗത്ത് നവംബറില്‍ വലിയ വെള്ളപ്പൊക്കമുണ്ടായി. 24 മണിക്കൂര്‍ പെയ്ത മഴ ഒരു റിക്കോഡായിരുന്നു സ്ഥാപിച്ചത്.
വര്‍ഷത്തിന്റെ തുടക്കത്തില്‍ കൊളംബിയയിലുണ്ടായ പേമാരി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാക്കി. പേമാരിയും വെള്ളപ്പൊക്കവും കാരണം വടക്ക് കിഴക്കന്‍ ബ്രസീല്‍ ഏപ്രിലിലും മെയിലും വലിയ കഷ്ടതകളനുഭവിച്ചു. തുടര്‍ന്ന് ജൂലെയില്‍ അര്‍ജന്റീനയുടെ തെക്കന്‍ ഭാഗത്ത് മഞ്ഞ് കാറ്റ് അടിച്ചു. 15 വര്‍ഷങ്ങളിലെ ഏറ്റവും മോശമായ മഞ്ഞ് കാറ്റായിരുന്നു അത്. വടക്ക് കിഴക്കന്‍ അര്‍ജന്റീന, തെക്കന്‍ ബ്രസീല്‍, ഉറുഗ്വേ, എന്നിവിടങ്ങളില്‍ നവംബറില്‍ പേമാരിയുണ്ടായി. അത് വെള്ളപ്പൊക്കവും 15,000 ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും കാരണമായി. ഓരു മാസം പെയ്ത മഴ റിക്കോഡുകള്‍ ഭേദിച്ചു. റിക്കോഡുകളേക്കാള്‍ 500mm അധികം മഴയാണ് മിക്കയിടത്തും കിട്ടിയത്.
ക്യാനഡ, ഒന്റേറിയോ എന്നിവിടങ്ങളില്‍ റിക്കോഡായ കൊടുംകാറ്റുകളടിച്ചു. ധാരാളം അപകടങ്ങളുമുണ്ടായി. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് avalanches ഇരട്ടിയായി. 25 പേര്‍ മരിച്ചു. മാര്‍ച്ചില്‍ അമേരിക്കയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അവിടെ കഴിഞ്ഞ 115 വര്‍ഷങ്ങളില്‍ ഏറ്റവും നനഞ്ഞ ഒക്റ്റോബറായിരുന്നു അത്.
നവംബറില്‍ Hurricane Ida യുടെ ഭാഗമായി മദ്ധ്യ അമേരിക്കയിലെ എല്‍ സാല്‍വഡോറില്‍ വലിയ കൊടുംകാറ്റുണ്ടായി. അത് വലിയ വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലുമുണ്ടാക്കി. 192 പേര്‍ മരിച്ചു.
2009 ലെ ദുര്‍ബലമായ മണ്‍സൂണ്‍ കാലത്തിന് ശേഷം തെക്കെ ഇന്‍ഡ്യ പേമാരി കാരണം വലിയ വെള്ളപ്പൊക്കം സെപ്റ്റംബറിലും ഒക്റ്റോബറിലും അനുഭവിച്ചു. 250 പേരാണ് മരിച്ചത്. വടക്കന്‍ ചൈനയില്‍ തണുപ്പ് തരംഗത്തിന്റെ ഭാഗമായി മഞ്ഞ് കാറ്റ് നവംബറിന്റെ ആദ്യം ഉണ്ടായി. ഈ മഞ്ഞ് വീഴ്ച സാധാരണയെക്കാള്‍ ഒരു മാസം മുമ്പാണ് സംഭവിച്ചത്. അത് പ്രാദേശിക കാലാവസ്ഥാ റിക്കോഡുകള്‍ ഭേദിച്ചു.
പടിഞ്ഞാറെ ആഫ്രിക്കയിലെ പേമാരി സെപ്റ്റംബറില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ഒരു ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. Burkina Faso യില്‍ ആണ് ഏറ്റവും മോശം വെള്ളപ്പൊക്കമുണ്ടായത്. അവിടെ 12 മണിക്കൂറില്‍ 263 mm മഴ രേഖപ്പെടുത്തി. 90 വര്‍ഷത്തെ റിക്കോഡാണ് അന്ന് ഭേദിച്ചത്. ഭൂഘണ്ഡത്തിന്റെ തെക്ക് സാംബിയയിലേയും നമീബിയയിലേയും പത്ത് ലക്ഷം ആളുകള്‍ ദുരിതത്തിലായി. നദികള്‍ കരവിഞ്ഞൊഴുകി. വീടുകളും കൃഷിയിടങ്ങളും നശിച്ചു.
ആസ്ട്രേലിയയിലും പ്രാദേശിക വെള്ളപ്പൊക്കമുണ്ടായി. Queensland കടല്‍തീരത്തും New South Wales ലും ധാരാളം ശക്തമായ മഴയുണ്ടായി. പ്രതിദിന മഴ 300 mm ല്‍ അധികമായി. അതേ സമയത്ത് കിഴക്കന്‍ ആസ്ട്രേലിയയില്‍ സെപ്റ്റംബര്‍ അവസാനവും ഒക്റ്റോബര്‍ ആദ്യവും ധാരാളം പൊടികൊടുംകാറ്റ് അനുഭവിച്ചു. New South Wales, Queensland, ലെ വലിയ പ്രദേശങ്ങള്‍ ശക്തമായ പൊടിക്കാറ്റില്‍ അകപ്പെട്ടു. Sydney യിലും Brisbane യിലും കാഴ്ച 100–200m ആയി കുറഞ്ഞു.
La Niña യുടെ അവസാനവും El Niño യുടെ തുടക്കവും
2009 ന്റെ തുടക്കം വരെ La Niña-പോലുള്ള അവസ്ഥ നിലനിന്നിരുന്നു. അതിനെ തുടര്‍ന്ന് 2009 ജൂണോടെ El Niño തുടങ്ങി. മദ്ധ്യ, കിഴക്കന്‍ ഭൂമദ്ധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില ദീര്‍ഘകാലത്തെ ശരാശരിയെക്കാള്‍ 1°C കൂടുതല്‍ ഉയര്‍ന്നതായിരുന്നു. El Niño സംഭവം ഇപ്പോള്‍ പുരോഗമിക്കുന്നു, ഒക്റ്റോബറില്‍ El Niño യുടെ സൂചകങ്ങളെല്ലാം ശ്രദ്ധേയമായി ശക്തമായി.
ഉഷ്ണമേഖലയിലെ കൊടുംകാറ്റ് ഋതുകാലം
2009 ലെ അറ്റ്‌ലാന്റിക് കൊടുംകാറ്റ് കാലത്ത് 1997 ന് ശേഷം കുറവ് എണ്ണം കൊടുംകാറ്റുണ്ടായ കാലമായിരുന്നു. കൊടുംകാറ്റിന് അനുകൂലമല്ലാത്ത El Niño പ്രഭാവം കൊണ്ടായിരിക്കാം അത്. 9 tropical storms ഉം മൂന്ന് hurricanes ഉം ഉണ്ടായി. അതില്‍ രണ്ടെണ്ണം Category 3 ക്ക് മുകളില്‍ ആയിരുന്നു.
കിഴക്കന്‍ പസഫികില്‍ 20 tropical storms ഉണ്ടായി. അതില്‍ എട്ടെണ്ണം hurricanes ആയിമാറി. അതില്‍ 5 എണ്ണം വലിയ hurricanes ആയിരുന്നു.
വടക്ക് കിഴക്ക് പസഫിക്കില്‍ പേരിട്ട 22 tropical storms റിക്കോഡ് ചെയ്യപ്പെട്ടു. അതില്‍ 13 എണ്ണം typhoon ശക്തി നേടി. typhoons Ketsana ന്റേയും Parma ന്റേയും ഭാഗമായി ശക്തമായ മഴ Philippines ലെ Luzon Island ലുണ്ടായി. അതിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തില്‍ 900 പേര്‍ മരിച്ചു. ചൈനയിലെ Taiwan Province ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 400 മരണമുണ്ടായി. കൃഷിക്കും infrastructure നും വലിയ നാശമാണുണ്ടായത്. നൂറുകണക്കിന് റോഡുകളും പാലങ്ങളും വെള്ളപ്പൊക്കത്താല്‍ തകര്‍ക്കപ്പെട്ടു.
ആസ്ട്രേലിയയിലേയും തെക്ക് ഇന്‍ഡ്യന്‍ സമുദ്രത്തിലെ കൊടുംകാറ്റ് കാലം ശരാശരിയായിരുന്നു. ആസ്ട്രേലിയയന്‍ പ്രദേശത്ത് ഈ സമയം 10 systems ഉണ്ടായി. Hamish ആയിരുന്നു അതില്‍ പ്രധാനം. അത് category 5 ശക്തിയിലെത്തി. 1918 ന് ശേഷം Queensland ല്‍ സംഭവിച്ച കൊടുംകാറ്റില്‍ ഏറ്റവും ശക്തമായതായിരുന്നു ഇത്.
ആര്‍ക്ടിക്കിലെ മഞ്ഞ് മൂന്നാമത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
ശാസ്ത്രീയ അളവെടുക്കല്‍ പ്രകാരം, ആര്‍ക്ടിക് കടല്‍ മഞ്ഞ് കഴിഞ്ഞ 30 വര്‍ഷമായി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. വേനല്‍കാലത്തെ ഉരുകുന്ന കാലത്താണ് ഏറ്റവും കുറവ് വരുന്നത്. 2009 ലെ ഉരുകുന്ന കാലത്ത് ആര്‍ക്ടിക് കടല്‍ മഞ്ഞ് 51 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. ഏറ്റവും കുറവില്‍ മൂന്നാമത്തെ സ്ഥാനത്താണത്. 2007 ല്‍ 43 ലക്ഷം ചതുരശ്ര കിലോമീറ്ററും 2008 ല്‍ 46.7 ലക്ഷം ചതുരശ്ര കിലോമീറ്ററും ആയിരുന്നു. 1979 മുതലാണ് ഉപഗ്രഹമുപയോഗിച്ച് അളവെടുക്കല്‍ തുടങ്ങിയത്.
— സ്രോതസ്സ് wmo.int
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.