എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം

Susan Shaw സംസാരിക്കുന്നു:

ഞാന്‍ ഒരു സമുദ്ര toxicologist ആണ്. ഗള്‍ഫ് പ്രദേശത്തെക്കുറിച്ച് എനിക്ക് വലിയ വ്യാകുലതയാണുള്ളത്. പ്രത്യേകിച്ച് വന്‍തോതില്‍ toxic dispersants, the Corexits ഉപയോഗിച്ചതിനെക്കുറിച്ച്. വളരെ കാലമായി ഞാന്‍ സമുദ്ര മലിനീകരണത്തെക്കുറിച്ച് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളിള്‍ മലിനീകരണമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്. നാം കടലിലേക്ക് തള്ളുന്ന ടണ്‍ കണക്കിനുള്ള വിഷ വസ്തുക്കളുടെ ഭക്ഷ്യ ശൃംഘലയിലെ ഏറ്റവും മുകളില്‍ കഴിയുന്ന ജീവികളാണ് സമുദ്ര സസ്തനികള്‍. അവ അതിന്റെ സൂചനകളും നല്‍കുന്നുണ്ട്. എന്റെ ഈ ജോലി കാരണം എല്ലാവരും സന്തോഷിക്കുന്നുണ്ടാവില്ല. ഈ വിഷ വസ്തുക്കള്‍, നൂറുകണക്കിന് രാസവസ്തുക്കള്‍, അവയുടെ ശരീരത്തിലേക്ക് അട്ടിമറിക്കപ്പെടുകയാണ്. ലോകം മൊത്തം പതിനായിരക്കണക്കിനെണ്ണം ക്രമമായി ചാവുകയും ചെയ്യുന്നു. അടുത്ത 30 വര്‍ഷങ്ങള്‍ക്കകം അവയില്‍ മൂന്നിലൊന്ന് ഉന്‍മൂലനം ചെയ്യപ്പെടും എന്ന് കരുതുന്നു.

Northwest Atlantic അറ്റ്‌ലാന്റിക്കിലാണ് എന്റെ പ്രൊജക്റ്റ്. Seals as Sentinels എന്നാണ് അതിന്റെ പേര്. ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലെ മലിനീകരണത്തെയാണ് ഞങ്ങള്‍ നിരീക്ഷിക്കുന്നത്. കടലിലെ സസ്തനികളിലും മീനുകളിലും. അത് വിപുലമായ സ്ഥലത്തെ eco-toxicological അന്വേഷണമാണ്. ഞങ്ങള്‍ ധാരാളം സംയുക്തങ്ങളെ നിരീക്ഷിക്കുന്നു. എന്നാല്‍ അടുത്ത കാലത്ത് അഗ്നിവിരുദ്ധ പദാര്‍ത്ഥങ്ങളെ നിരീക്ഷിച്ച് തുടങ്ങി. നാം ഇരിക്കുന്ന കസേരയുടെ കുഷ്യന്‍ മുതല്‍ കമ്പ്യൂട്ടറുകളുടേയും ടെലിവിഷന്റേയും പ്ലാസ്റ്റിക് പുറം വരെ നാം ദൈനംദിനം ഉപയോഗിക്കുന്ന ധാരാളം വസ്തുക്കളില്‍ brominated അഗ്നിവിരുദ്ധ പദാര്‍ത്ഥങ്ങളുണ്ട്. ആ ഉല്‍പ്പന്നങ്ങളില്‍ നിന്ന് അത് എങ്ങനെ കടലിലെത്തുന്നു എന്ന് ഞങ്ങള്‍ നിരീക്ഷിക്കുന്നു. ഇത്തരം വസ്തുക്കളുടെ അവസാന സംഭരണിയാണ് കടല്‍. സങ്കീര്‍ണ്ണമായ ഒരു പാതയാണ് അവക്കുള്ളത്. ഈ ഉല്‍പ്പന്നങ്ങളുടെ പ്രായം കൂടും തോറും, അവ പൊടിയുന്നു. അവ വലിച്ചെറിയപ്പെടാം. ഭൂമിനിറക്കാനത് ഉപയോഗിക്കാം. മലിനജല ശുദ്ധീകരണ നിലയങ്ങളിലെത്താം. എല്ലാ വര്‍ഷവും നാം ശതകോടിക്കണക്കിന് കമ്പ്യൂട്ടറുകളും ടെലിവിഷനുകളുമാണ് വലിച്ചെറിയുന്നത്. e-waste dumps ല്‍ അവ എത്തുന്നു. പിന്നീട് ഉപരിതല ജലത്തിലെത്തുന്നു. അവസാനം കടലിലും എത്തുന്നു. ഈ അഗ്നിവിരുദ്ധ പദാര്‍ത്ഥങ്ങള്‍ harbor സീലുകളുടെ ശരീരത്തില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ഞങ്ങള്‍ കണ്ടെത്തി. അത് റിപ്പോര്‍ട്ടും ചെയ്തു. അതിനാല്‍ Deca എന്ന് വിളിക്കുന്ന ന്യൂറോ വിഷമായ അഗ്നിവിരുദ്ധ പദാര്‍ത്ഥം Maine ല്‍ നിരോധിക്കുകയും ചെയ്തു. അമേരിക്ക മൊത്തം ആ വസ്തു ഉപേക്ഷിക്കുന്നു. നമ്മുടെ harbor സീലുകളില്‍ അതിന്റെ അംശം നിറയുന്നത് ഇല്ലാതാക്കാനാകും എന്നതാണ് ഈ നടപടിയുടെ നല്ല കാര്യം.

toxicologist എന്ന നിലയില്‍ പിന്നീട് ഞാന്‍ വളരേറെ സംശയാലുവായി. എന്റെ ലാബിലേക്ക് എന്റെ കുറച്ച് രക്തം ഞാന്‍ ദാനം ചെയ്തു. 113 സംയുക്തങ്ങളാണ് പരിശോധനയില്‍ അതില്‍ കണ്ടെത്താനായത്. നിങ്ങളിലാരും അത് ചെയ്താല്‍ സമാനമായ ഫലമാകും കിട്ടുക. എന്തോ കാരണത്താല്‍ ധാരാളം അഗ്നിവിരുദ്ധ പദാര്‍ത്ഥങ്ങളുടെ സ്വീകാരിയായി മാറിയിരിക്കുകയാണ്. കണക്ക് പറയുകയാണെങ്കില്‍ — യൂറോപ്യന്‍മാരേക്കാള്‍ 10 – 40 മടങ്ങ് വരെ കൂടുതല്‍ ഈ രാസവസ്തുക്കള്‍ അമേരിക്കക്കാരില്‍ കാണപ്പെടുന്നു. എന്തുകൊണ്ട്? കാരണമെന്തെന്ന് വെച്ചാല്‍ അവര്‍ എല്ലാറ്റിനേയും അഗ്നിവിരുദ്ധമാക്കുകയാണ്. അതുപോലെ വിഷപദാര്‍ത്ഥങ്ങളില്‍ നമുക്ക് ദുര്‍ബലമായ നിയന്ത്രണമാണുള്ളത്. എന്നാല്‍ വളരെ ഉന്നതനായ മനുഷ്യരിലൊരാളാണ്. ഭാഗ്യം. എന്നാല്‍ തീപിടുത്തമുണ്ടായാല്‍ ഞാനാകും ഏറ്റവും അവസാനം കത്തുക എന്ന് എനിക്ക് തോന്നുന്നു!

എന്തായാലും ഇവിടെയാണ് പ്രശ്നം — ആ പ്രശ്നമാണ് നാം ഉള്‍ക്കടലില്‍ ഇന്ന് കാണുന്നത് — ഈ രാജ്യത്ത് നാം രാസവസ്തുക്കളെ ശരിയായി നിയന്ത്രിക്കുന്നില്ല. അവ നിയന്ത്രിക്കുന്നത് തന്നെയില്ല. കാര്യങ്ങളൊക്കെ നടത്താന്‍ വ്യവസായത്തെ നാം അനുവദിച്ച് കൊടുക്കുന്നു. ഇന്ന് രാവിലെ Jackie Savitz ഭീമന്‍ എണ്ണയെക്കുറിച്ചും നാം കേള്‍ക്കുന്ന പ്രചാരവേലയെക്കുറിച്ചും അവരുടെ കള്ളങ്ങളാല്‍ നാം എങ്ങനെ brainwash ചെയ്യപ്പെടുന്നു എന്നും സംസാരിച്ചു. ഇവിടെ നാം പറയുന്നത് ഭീമന്‍ രാസവസ്തു(Big Chemical) നെ കുറിച്ചാണ്. അവരെ trade secrets സൂക്ഷിക്കാന്‍ അനുവദിക്കുന്നു. അതുകൊണ്ട് അവര്‍ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വിവരങ്ങള്‍ പുറത്ത് പറയുന്നില്ല. അതുപോലെ ആരോഗ്യ സുരക്ഷാ വിവരങ്ങളും അവര്‍ പുറത്തുപറയുന്നില്ല. അതുകൊണ്ട് കമ്പോളത്തിലെത്തുന്നിന് മുമ്പ് അവരെ നിയന്ത്രിക്കാനാവുന്നില്ല. അതുകൊണ്ട് കുറ്റവാളിയാണെന്ന് തെളിയിക്കുന്നത് വരെ നിരപരാധിയാണ് എന്ന് അവസ്ഥയാണിവിടെ. തെളിവിന്റെ ഭാരം ഉത്പാദകരിലല്ല.

മെയില്‍ ഗള്‍ഫിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ അവിടെ പോയി dispersants നെ കുറിച്ചും അത് എങ്ങനെ water column നെ ബാധിക്കുന്നു എന്നും ഒരു പ്രാരംഭ അന്വേഷണം നടത്തി. അതുവരെ വെള്ളത്തിലേക്ക് പോയ ഏക toxicologist ഞാന്‍ മാത്രമായിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അത് ചെയ്തു. HazMat പോലുമില്ലാതെ ഞങ്ങള്‍ slick ല്‍ dove ചെയ്തു. എനിക്ക് രോഗം വന്നു. രണ്ട് ദിവസം കഴിഞ്ഞ് ഭയങ്കരമായ തൊണ്ട വേദന അനുഭവിച്ചു. എന്റെ തൊണ്ടക്ക് തീപിടിച്ചത് പോലെയായിരുന്നു അത്. അത് കടന്ന് പോയി. ഞങ്ങള്‍ പോയ വഴിയിലെ വെള്ളത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യമാണ്. അത് പിന്നീടും എന്നെ വേട്ടയാടുന്നു. എണ്ണ വിഘടിക്കുന്നതിന്റെ തുള്ളുകള്‍ എനിക്ക് കാണാന്‍ കഴിയുമായിരുന്നു. താഴേക്ക് നിങ്ങള്‍ പോകുകയാണെങ്കില്‍, അത് എല്ലാത്തരം പ്ലാങ്ടണുകളേയും പിടിക്കുന്നു. ജീവികളുടെ ആഹാരമാണ് പ്ലാങ്ടണുകള്‍. താഴേക്ക് പോകും തോറും മരണത്തിന്റെ വല നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

തുടക്കത്തില്‍ ഒരു മാറ്റക്കച്ചവടം(trade-off) എന്ന നിലയിലാണ് നാം ഇതിലെത്തപ്പെട്ടത്. ചതുപ്പ് നിലവും സമുദ്രത്തിന്റെ ആഴവും. ആ സമയത്ത് ഞാന്‍ ആ തീരുമാനത്തെ അംഗീകരിച്ചില്ല. ഇപ്പോഴും ഇല്ല. ചതുപ്പുനിലങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു തീരുമാനം. എണ്ണ ചതുപ്പുനിലത്തില്‍ എത്തുമ്പോള്‍ അത് നിങ്ങള്‍ക്ക് നീക്കം ചെയ്യാനാവില്ല. എണ്ണ ശേഖരിക്കുന്നതിനെക്കുറിച്ച് വളരെ ദുര്‍ബലമായ പ്രതികരണമാണ് ഉണ്ടാകുന്നത്. അത് കൂടുതല്‍ ആക്രമണോല്‍സുകമായിട്ടുണ്ട്. ഇത് എന്താണ് സംഭവിക്കുന്നതെനിക്കുറിച്ചുള്ള Exxon ന്റെ ഒരു ചിത്രമാണ്. ഈ സാഹചര്യവും മാറ്റക്കച്ചവടവും. ഉപരിതലത്തിലെ എണ്ണയെയാണ് ഇത് കാണിക്കുന്നത്. കണ്ടല്‍ കാടുകളിലേക്ക് അത് എത്തുന്നതായി നിങ്ങള്‍ക്ക് അതില്‍ കാണാം. എന്നാല്‍ അത് പവിഴപ്പുറ്റുകളേയും കടല്‍ പുല്ലുകളേയും ദോഷം ചെയ്യുന്നില്ല. അതുകൊണ്ട് ഇതാണ് മറ്റൊരു സാഹചര്യം. നിങ്ങള്‍ വിഘടിപ്പിക്കുകയാണെങ്കില്‍ കടല്‍ പുല്ലുകളേയും പവിഴപ്പുറ്റുകളേയും വളരെ മോശമായി ബാധിക്കുന്നു. എന്നാല്‍ നിങ്ങള്‍ കണ്ടല്‍കാടുകളെ രക്ഷിക്കുകയാണ്. കണ്ണ് ഡോക്റ്ററെ കാണാന്‍ പോകുന്നത് പോലെയാണിത്. ഒരു കണ്ണോ അതോ രണ്ട് കണ്ണോ നന്നാക്കണം?

പ്രശ്നമെന്തെന്ന് വെച്ചാല്‍ നാം darn ധാരാളം സാധനങ്ങള്‍ പുറത്തുവിട്ടു എന്നതാണ്. വളരെ പെട്ടെന്ന് 76 ലക്ഷം ലിറ്റര്‍ അതിവേഗം പുറത്തുവന്നു. പിന്നീട് plumes കാരണമുള്ള പ്രശ്നമുണ്ടായി. എന്ത് plumes? plumes ഉണ്ടെന്ന് മനസിലായി. സ്വതന്ത്രഗവേഷകരാണ് അത് കണ്ടെത്തിയത്. മനുഷ്യന്റെ ആരോഗ്യത്തിന്റെ ഇരുണ്ട പ്രശ്നം പുറത്തുവന്നു. ഒരു കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത് അത് ചൂടിന്റെ സമ്മര്‍ദ്ദമാണത് എന്നാണ്. വെള്ളത്തില്‍ കുറച്ച് സമയം ചിലവാക്കിയ എനിക്ക് അത് ചൂടിന്റെ സമ്മര്‍ദ്ദമല്ലെന്ന് പറയാന്‍ പറ്റും. വെള്ളത്തില്‍ നിന്ന് പെട്രോളിയം ബാഷ്പം പുറത്ത് വന്നുകൊണ്ടിരുന്നു. അതൊടൊപ്പം Corexit ഉം. അതൊരു ലായിനിയാണ്. അതുകൊണ്ട് ഇതെല്ലാം യുക്തിപരമല്ല.

നമുക്ക് എന്താണുള്ളത്? BPയുടെ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ Corexit നെക്കുറിച്ച് പരാതി നല്‍കി. അത് ഏറ്റവും വിഷമായ dispersants ആണ്. എന്നിട്ടും അവര്‍ അത് ഉപയോഗിച്ചുകൊണ്ടിരുന്നു. അവര്‍ ഏറ്റവും വിഷമായ ഒന്നായ 9527 ഉം അതിന്റെ ലഭ്യത തീരുന്നത് വരെ ഉപയോഗിച്ചു. ഇപ്പോള്‍ അവര്‍ 9500 ആണുപയോഗിക്കുന്നത്. 9527 ന് 2-butoxyethanol ഉണ്ട്. അതാണ് ആന്തരിക രക്തസ്രാവമുണ്ടാക്കുന്നത്. അത് നമുക്ക് Exxon Valdez ചോര്‍ച്ച മുതല്‍ നമുക്കറിയാം. നാം എന്താണ് ചെയ്യുന്നത്? നാം രാസവസ്തുക്കള്‍ പെട്രോളിയം ലായിനികളില്‍ ചേര്‍ത്ത് പെട്രോളിയം ചോര്‍ച്ചയില്‍ ഉപയോഗിക്കുകയാണ്. അതിന് എന്തെങ്കിലും കാര്യമുണ്ടോ? അതുകൊണ്ട് ഈ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അവിടെ സംഭവിച്ച ഈ ചെറിയ ഭംഗിയുള്ള കാര്യം നിങ്ങളെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു micelle ആണ്. എണ്ണക്ക് ചുറ്റും micelle രൂപപ്പെടുന്നു. ലായിനി എണ്ണയിലേക്ക് കടക്കുന്നു എന്നതാണ് ആദ്യം സംഭവിക്കുന്നത്. lipid പാളി. അവര്‍ surfactants നെ അകത്ത് കടക്കാന്‍ അനുവദിക്കുന്നു. ഫാസ്റ്റ് ഫുഡ് പൊതികളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് surfactants. എണ്ണത്തുള്ളികളുടെ ചുറ്റും കൂടി അതിനെ surfactant ന്റെ അരുകുകളുള്ള ചെറിയ തുള്ളികളായി മാറ്റുന്നു. പൊങ്ങിക്കിടക്കുന്ന വിഷത്തിന്റെ കണികകള്‍ ആയ micelles നെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം അത് കടത്തുകാരാണെന്നതാണ്. FedEx ആള്‍ക്കാരെ പോലെയാണവ. നിങ്ങളൊരു മീനാണെങ്കില്‍ രാവിലെ നിങ്ങള്‍ക്ക് നിങ്ങളുടെ glob കിട്ടിയില്ലെങ്കില്‍, ഉച്ചതിരിഞ്ഞ് നിങ്ങള്‍ക്കത് കിട്ടും. കാരണം അവര്‍ക്ക് നിങ്ങളുടെ നമ്പര്‍ കിട്ടി.

toxicology യുടെ വീക്ഷണത്തില്‍ ഇത് awful ആണ്. കാരണം Corexit ഉം dispersed എണ്ണയും ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴുള്ളതിനേക്കാള്‍ വിഷമാണ് അവ ഒന്നിച്ച് നില്‍ക്കുമ്പോള്‍. exposure എന്നത് സാധാരണ ഒന്നിച്ചുള്ള exposure ആണുതാനും. lipid membrane സ്തരം പൊട്ടിക്കുന്ന പണിയാണ് dispersants ചെയ്യുന്നത്. അവയിലെ solvents അത് ഫലപ്രദമായി അത് ചെയ്യുന്നു. നമ്മുടെ ശരീരത്തിലേയും lipid membranes നെ അത് തകര്‍ക്കുന്നു. തൊലിയിലെ കോശങ്ങളില്‍ നിന്ന് അത് തുടങ്ങുന്നു. പിന്നീട് അവയവങ്ങളുടെ കോശങ്ങളിലേക്ക്. എളുപ്പത്തില്‍ ശരീരത്തിലേക്ക് എണ്ണ കയറുന്നത് hastens. എണ്ണയില്‍ നൂറുകണക്കിന് ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളും മറ്റ് സംയുക്തങ്ങളുമുണ്ട്. ശരീരത്തിലെ എല്ലാ ആവയവങ്ങള്‍ക്കും വിഷമാണ് അവ. dispersants മായി കൂടിച്ചേരുമ്പോള്‍ നിങ്ങള്‍ക്ക് വളരെ synergistic ചേര്‍ന്ന വിഷമാണ് കിട്ടുന്നത്. Corexit ല്‍ petroleum solvents ഉം അടങ്ങിയിരിക്കുന്നു. ധാരാളം മറ്റ് വിഷ സംയുക്തങ്ങളും. toxicologists ന്റേയും chemists ന്റേയും ഒരു ദേശീയ ചാറ്റ് കൂട്ടത്തില്‍ ഞാന്‍ അംഗമാണ്. ഈ സഹഉല്‍പ്പന്നങ്ങളെന്താണെന്ന് അറിയില്ല എന്ന ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. മാതൃ സംയുക്തങ്ങളേക്കാള്‍ കൂടുതല്‍ വിഷമാണ് ഇവ. Corexit 9500 ല്‍ arsenic, chromium പോലുള്ള ഘന ലോഹങ്ങളുണ്ട്. arsenic ന് ഉയര്‍ന്ന അളവില്‍ ക്യാന്‍സര്‍കാരിയാണ്.

അതുകൊണ്ട് ഇതാണ് നാം കാണേണ്ട കാര്യം. തമാശയായ സുരക്ഷാ വിവര പട്ടിക. അതില്‍ ഈ കാര്യങ്ങളൊന്നുമില്ല. ഇപ്പോള്‍ Corexit ലെ അല്ലാ സാധനങ്ങളേയും കുറിച്ചുള്ള ബൃഹത്തായ പട്ടിക പുറത്തുവിടാന്‍ അവരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അറിയാമോ അതില്‍ ടണ്‍കണക്കിന് കാര്യങ്ങള്‍ കാണുന്നില്ല. derivatives, ധാരാളം സംയുക്തങ്ങളുടെ വലിയ കൂട്ടം. അവയൊന്നും തിരിച്ചറിയപ്പെട്ടിട്ടില്ല. എന്തുകൊണ്ട്? വീണ്ടും ട്രേഡ് സീക്രട്ട്. BP ആണ് കളി നടത്തുന്നത്. Nalco കമ്പനിയും. ഇതാണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ഇതുവരെ ഈ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. toxicologists ന് എന്ത് വിഷ ഫലമാണുണ്ടാകുക എന്നൊക്കെ പ്രവചിക്കാനാവില്ല.

എന്നാല്‍ നമുക്കവിടെ ധാരാളം അപകടം ഉണ്ട്. 33 വന്യജീവി അഭയാര്‍ത്ഥികള്‍. ധാരാളം വന്യജീവികളും, മീനുകളും, വൈവിധ്യവവും. മുമ്പ് നടന്ന ചോര്‍ച്ചകളില്‍ നിന്ന് നമുക്കറിയാം. എന്റെ ദുസ്വപ്നങ്ങളുടെ ഭാഗങ്ങളും ഇതാണ്. പവിഴപ്പുറ്റുകളെ ഇത് മോശമായി ബാധിക്കുമെന്ന് നമുക്കറിയാം. ആസ്ട്രേലിയയുടെ തീരത്ത് നടന്ന പഠനമാണത്. ടാസ്മേനിയയുടെ തീരത്ത്. കടല്‍ ജീവി സ്പീഷീസുകളുടെ നാലിലൊന്ന് ജീവിക്കുന്നത് പവിഴപ്പുറ്റുകളിലാണ്. Corexit ഉം എണ്ണയും കാരണം പ്രജനനം നടക്കുന്നില്ല. എണ്ണമാത്രമായിരുന്നെങ്കില്‍ 98% പ്രജനനം നടക്കും. എന്നാല്‍ ഈ രാസവസ്തുക്കളുടെ കൂട്ടില്‍ ആ സ്പീഷീസുകള്‍ വളരെ മൃദുലമാണ്.

മറ്റൊരു കൂട്ടമുണ്ട്. വെള്ളത്തില്‍ അത് എളുപ്പം കാണാം. പ്ലാങ്ടണും പ്ലാങ്ടണ്‍ തിന്നുന്നവരും. വെള്ളത്തില്‍ വായ് തുറന്ന് പിടിച്ച് പോകുന്ന ചെറിയ herring fish വിവേചനമില്ലാതെയാണ് അത് കഴിക്കുന്നത്. ഈ വിഷവസ്തുക്കളെല്ലാം അത് അകത്താക്കുന്നു. ഇത് വളരേറെ വിഷമാണെന്ന് മറ്റ് പഠനങ്ങളില്‍ നിന്ന് നമുക്കറിയാം. എണ്ണയും Corexit ഉം ചേര്‍ന്നതിനാലാണ് കൂടുതല്‍ മരണവും സംഭവിക്കുന്നത്. എണ്ണ മാത്രമായിരുന്നെങ്കില്‍ ഇത്ര അപകടമുണ്ടാകില്ലായിരുന്നു. വിഷത്തിന്റെ ഫലത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യം അത് മാത്രമാണ്. എന്നാല്‍ cobia, grouper, amberjacks ഈ വലിയ മീനുകളും ചൂര, സ്രാവ് എല്ലാത്തിനേയും ഇത് ബാധിക്കും. ചെകിളകള്‍ വളരെ മൃദുലമായതാണ്. ശ്വസനവ്യവസ്ഥയും വളരെ മൃദുലമായതാണ്. ആ പ്രതലത്തില്‍ Corexit അടിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. ചെകിളകളെ അത് തടസ്സപ്പെടുത്തുന്നു. പിന്നീട് ഈ ജീവികള്‍ക്ക് രാസവസ്തു ന്യൂമോണിയ എന്ന് വിളിക്കുന്ന അവസ്ഥയിലെത്തും. ഈ രാസവസ്തുക്കളെ രൂക്ഷമാക്കാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. ഭക്ഷിച്ചാല്‍ അത് വലിയ ആന്തര രക്തസ്രാവം ഇതുണ്ടാക്കുന്നു. വായൂ ശ്വസിക്കുന്ന സസ്തനികളെ ഓര്‍ത്ത് ഞാന്‍ വളരെ വിഷമിക്കുന്നു. ഉവയെ ഞാന്‍ പഠിച്ചിട്ടുണ്ട്. ഉപരിതലത്തിലെത്തി വായൂ ശ്വസിക്കുന്ന ഓരോ അവസരത്തിലും അവ തീപിടിക്കുന്ന ബാഷ്പങ്ങളാണ് വലിച്ച് കയറ്റുന്നത്. ഫലമായി കരള്‍, വൃക്ക, തലച്ചോര്‍ എന്നിവക്കൊക്കെ നാശമുണ്ടാകുന്നു. എണ്ണയെ ശരീരത്തിന്റെ ഓരോ പാളികളിലേക്കും എത്തിക്കുകയാണ് Corexit ചെയ്യുന്നത്. മോശമായ പല ഫലങ്ങളും അതിനാലുണ്ടാവുന്നു. എന്നാലും കണ്ണ്, വായ്, തൊലി ഒക്കെ പുകയും മുറിയും. എന്റെ അഭിപ്രായത്തില്‍ നാം ഗള്‍ഫിലെ എണ്ണ ചോര്‍ച്ചയുടെ ആഘാതം നാം ശരിക്കും കാണാന്‍ തുടങ്ങിയിട്ടില്ല.

ഞങ്ങള്‍ സിദ്ധാന്തവല്‍ക്കരിക്കാന്‍ തുടങ്ങി: ഞങ്ങള്‍ക്കെന്തറിയാം? trophic cascade നെക്കുറിച്ച് ഞങ്ങള്‍ എന്ത് കരുതുന്നു? ആരെങ്കിലും തുടച്ചു നീക്കപ്പെടണം എന്നര്‍ത്ഥം, എല്ലാത്തിനും ഉപരി അത് തിന്നുന്നവര്‍ തകരും. അതുകൊണ്ട് ഞങ്ങളുടെ ചിന്ത വ്യക്തമായും പ്ലാങ്ടണായിരുന്നു, പ്ലാങ്ടണ്‍തീനികളും. ഇത് കണ്ടെത്തുന്നതില്‍ ഞങ്ങള്‍ കഴിവുള്ളവരായിരുന്നില്ല എന്ന് താമസിയാതെ മനസിലായി. Exxon Valdez ശാസ്ത്രജ്ഞര്‍ ചിന്തിച്ചത് പോലെ നടന്നു. kelp, herring, മറ്റ് മല്‍സ്യങ്ങള്‍ വളരുന്നടത്താണ് ഈ trophic cascade. ഇവിടെ ശരിക്കും സംഭവിച്ചത് അതാണ്. കൂടുതല്‍ കൃത്യവും സങ്കീര്‍ണ്ണവുമായത്. പാറമേല്‍ പിടിച്ച് നിന്ന kelp ഉം barnacles ഉം Corexit ഉം എണ്ണയും കാരണം തകര്‍ക്കപ്പെട്ടു. അവക്ക് പകരം കൈയ്യേറുന്ന സ്പീഷീസുകള്‍ വന്നു. അവക്ക് പാറകളുമായി ശക്തമായി പിടിച്ചിരിക്കുന്ന സ്വഭാവം ഇല്ലാത്തവയായിരുന്നു. കൊടുംകാറ്റുകള്‍ വരുന്നു. അവ പാറകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു. കടല്‍ താറാവുകളുടെ ആഹാര വലയായിരുന്നു. Exxon Valdez ചോര്‍ച്ച കാരണം നമുക്ക് മൂന്ന് ലക്ഷം കടല്‍ താറാവുകള്‍ നഷ്ടപ്പെട്ടു. അവ തിരകെ വന്നില്ല.

അതുകൊണ്ട് നാം ഒരു സ്വതന്ത്ര പഠനം തുടങ്ങുകയാണ്. അത് സ്വതന്ത്രമാണ്. ഒറ്റക്കല്ല. ഗള്‍ഫില്‍ ഇപ്പോള്‍ നടക്കുന്നത് പോലെ കുറ്റകൃത്യ സ്ഥലത്തെ രഹസ്യ സ്വഭാവം അതിനില്ല. വിഷത്തിന്റെ ആഘാതത്തെക്കുറിച്ച് ഞങ്ങള്‍ കണക്കെടുക്കുകയാണ്. ബുദ്ധിപൂര്‍വ്വം അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് ധാരാളം ആളുകളെ വേണം. ചില പങ്കാളികള്‍ ഇതിനകം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. Dave Gallo ഒപ്പുവെച്ചു. Sylvia ഇവിടെയുണ്ട്. നിങ്ങളില്‍ ചിലര്‍ ഞങ്ങളെ സഹായിക്കുമെന്ന് കരുതുന്നു. നിങ്ങളോടുള്ള എന്റെ ചോദ്യം: ഞങ്ങള്‍ക്കെന്തുകൊണ്ട് അറിയാന്‍ പറ്റിയില്ല? നമുക്ക് അത് അറിയാനുള്ള അവകാശമില്ലേ? തീര്‍ച്ചയായും ഗള്‍ഫില്‍ എന്തെല്ലാം നശിച്ചു എന്ന് നമുക്ക് പഠിക്കാനുള്ള അവകാശമുണ്ട്. സത്യം നമുക്ക് കിട്ടണമെന്നാണ് എന്റെ ആഗ്രഹം. എന്ത് തന്നെയായാലും സത്യം നമുക്ക് നേടണം. അവിടെ എത്താന്‍ ഈ മൂല്യനിര്‍ണ്ണയം വേണം.

— സ്രോതസ്സ് ted.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s