മാസ്റ്റര്‍ ക്ലാസ് ആണവ സ്വാധീനക്കാര്‍

കഴിഞ്ഞ ദശാബ്ദത്തില്‍ നിന്ന് ആണവ വ്യവസായം പാഠം പഠിച്ചു എന്നതില്‍ സംശയമില്ല. ഇപ്പം പണിയാന്‍ പറ്റിയ റിയാക്റ്ററിനെക്കുറിച്ചല്ല. ആണവോര്‍ജ്ജത്തിന്റെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമല്ല. ആ വ്യവസായത്തിന് സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ ക്ലാസ് എടുക്കുന്നതാരെന്നും പറയേണ്ട. നമുക്ക് വളരെ നല്ല unlearning curve ഉണ്ട്. അതിനാല്‍ 2003 ല്‍ കിലോവാട്ടിന് 2,000 USD എന്ന തോതില്‍ വിലവരുന്ന ആണവ റിയാക്റ്ററിന് ഇപ്പോള്‍ കിലോ വാട്ടിന് 6,000 – 8,500 USD എന്ന തോതില്‍ വില വരും.

പിന്നെ എന്ത് കാര്യത്തിലാണ് ആണവോര്‍ജ്ജം മെച്ചപ്പെട്ടത്? അത് അവരുടെ സ്വാധീനിക്കല്‍ കഴിവിനെക്കുറിച്ചാണ്. American University യുടെ അന്വേഷണ റിപ്പോര്‍ട്ടിന് നന്ദി. അമേരിക്കയില്‍ മാത്രം കമ്പനികളും ആണവവ്യവസായവുമായി ബന്ധമുള്ള യൂണിയനുകളും കഴിഞ്ഞ ദശാബ്ദത്തില്‍ $60 കോടി ഡോളര്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ തെരഞ്ഞെടുപ്പ് സംഭാവനയായും നല്‍കി. ഇത് വലിയ സംഖ്യയാണെങ്കിലും ഒരു റിയാക്റ്റര്‍ വില്‍ക്കാന്‍ പറ്റിയാല്‍ നേടാവുന്ന ലാഭവുമായി വെച്ചുനോക്കുമ്പോള്‍ നിസാരമാണ്.

മോശമാകുന്ന സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് പകരം, മറ്റുള്ളവരെപോലെ അദ്ധ്വാനിച്ച് പണം നേടുന്നതിന് പകരം ആണവവ്യവസായം സമൂഹത്തില്‍ നിന്ന് പണം ഊറ്റാനാണ് ശ്രമിക്കുന്നത്.

നിക്ഷേപത്തിന്റെ പ്രതിഫലം വലുതാണ്: അത് മാത്രമല്ല. ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന അപകട ബാധ്യത സമൂഹത്തിന്റെ തലയില്‍ വെക്കുന്നു. 100 കോടി ഡോളറിന്റെ ആണവ നിക്ഷേപത്തിന് 1850 കോടി ഡോറളിന്റെ loan guarantee ആണ് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നത്. എന്നാല്‍ ആണവ തമോദ്വാരത്തിന് ഇതും പോരാ. 10000 കോടി ഡോളര്‍ കൂടി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 1940 കളിലെ അതിന്റെ ജന്മത്തിന് ശേഷം അനേകം ശതകോടി ഡോളര്‍ അതിലേക്കൊഴിച്ചെങ്കിലും വാഗ്ദാനം ചെയ്തതൊന്നും കിട്ടിയില്ല.

അതുകൊണ്ട് ഇപ്പോള്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ പിന്നെ എന്ന്?

ഇന്ന് സബ്സിഡി നല്‍കേണ്ട മറ്റ് ധാരാളം വളരുന്ന സാങ്കേതികവിദ്യകളുണ്ട്. ആ സഹായം കൊണ്ട് അവക്ക് വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാനാവും. വര്‍ഷങ്ങള്‍ കഴിയും തോറും സൌരോര്‍ജ്ജം പവനോര്‍ജ്ജം തുടങ്ങിയ പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍ വില കുറച്ചുകൊണ്ട് വരികയാണ്. അവ സുരക്ഷിതവും ശുദ്ധവും ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതും ഇന്ധനം ആവശ്യമില്ലാത്തതും ഊര്‍ജ്ജസുരക്ഷ നല്‍കുന്നതുമാണ്. അവ ആണവനിലയത്തേക്കാള്‍ വളരെ വേഗം പണിയാനാവും. അതായത് 2020 ഓടെ ഹരിതഗ്രഹവാതക നിയന്ത്രണം നേടാന്‍ അവ പ്രധാനപ്പെട്ടതാണ്.

നമ്മുടെ രാഷ്ട്രീയക്കാരോട് നാം ഇങ്ങനെ പറയണം: ആണവ ഭ്രാന്ത് ഉപേക്ഷിക്കുക. പുനരുത്പാദിതോര്‍ജ്ജം ഉടന്‍ പൂര്‍ണ്ണമായി സ്വീകരിക്കുക.

— സ്രോതസ്സ് weblog.greenpeace.org

ഒരു അഭിപ്രായം ഇടൂ