ജനസംഖ്യ offsets

ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ:

കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ ശരാശരി കാര്‍ബണ്‍ കാല്‍പ്പാട് കുറഞ്ഞ് വരുകയാണ്. 1961 ന് ശേഷം ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഭൂമിയിലെ വിഭവങ്ങള്‍ അവര്‍ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളു. അതേസമയം ലോകത്തെ സമ്പന്നര്‍ അവരുടെ കാല്‍പ്പാട് ഇരട്ടിയാക്കിക്കഴിഞ്ഞു. (WWF’s Living Planet report.)

Offsets കാലാവസ്ഥാ മാറ്റത്തെ തടയില്ല.

Offset നെക്കുറിച്ചുള്ള ആശയമാണ് ഈ കഥയിലെ രണ്ടാമത്തെ വലിയ തെറ്റ്. കാര്‍ബണ്‍ മലിനീകരണം നടത്താത്ത ഒരാള്‍ക്ക് പണം കൊടുത്ത് കാര്‍ബണ്‍ ഇല്ലായ്മ വാങ്ങി തങ്ങളുടെ ഉദ്‌വമനം Offset ചെയ്യാം എന്നതാണത്. അവരുടെ മെഡിക്കല്‍ ബില്ല് അടച്ചാല്‍ ഭീമന്‍ കാറുകളുപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് പറയുന്നത് പോലെയാണ്. അനീതി, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് മുതലായവ കൂടാതെ Offset ന് ഭാവിയിലെ ഉദ്‌വമനം തടയാനാവില്ല. ഉദ്‌വമനം കുറക്കാനുമാവില്ല. George Marshall പറഞ്ഞത് പോലെ ‘the carbon bottom line’ സ്ഥാപിക്കുകയാണ് പ്രധാനം.

ഉത്പന്നമാക്കിയ നിരാകരിക്കല്‍ (denial) ആണ് Offset. മലിനീകരണം നടത്താനുള്ള പെര്‍മിറ്റ് വാങ്ങാന്‍ നിങ്ങളെ സഹായിക്കും എന്നല്ലാതെ പരിസ്ഥിതി നശിപ്പിക്കുന്ന നമ്മുടെ ജീവിത രീതി ഇല്ലാതാക്കില്ല.

– സ്രോതസ്സ് makewealthhistory.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ