വളര്‍ച്ചയില്ലാതുള്ള സമൃദ്ധി

ദീര്‍ഘ കാലത്തേക്ക് സുസ്ഥിരതയും വളര്‍ച്ചയും ഒത്തുപോകില്ല. “കടത്തില്‍ അടിസ്ഥാനമായ ഭൌതിക ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ അസ്ഥിരവും, പാരിസ്ഥിതികമായി നിലനില്‍ക്കാത്തതും, സാമൂഹ്യ പ്രശ്നങ്ങള്‍ നിറഞ്ഞതുമായിരിക്കും”, എന്ന് ജാക്സണ്‍ എഴുതുന്നു.

വളര്‍ച്ചയിലടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ടാണ് സ്ഥിരതയില്ലാത്തതെന്നതിന്റെ മൂന്ന് കാരണങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഒന്നാമതായി, ഭൌതിക സമ്പത്ത് സമൃദ്ധിയുടെ അളവുകോലാണ് എന്ന ആശയത്തെക്കാള്‍ , ജീവിക്കാന്‍ വിലയുള്ള ഒരു ജീവിതം എന്നത് വളരെ സങ്കീര്‍ണമാണ്. അടിമകളെ ഉപയോഗിച്ച് നമുക്ക് GDP ഉയര്‍ത്താം, സമൂഹത്തേയും സുഖജീവിതത്തേയും ഉപേക്ഷിച്ച് കുറച്ച് കൂടുതല്‍ സമ്പാദ്യമുണ്ടാക്കാം. ഇത് നിരര്‍ത്ഥകമാണ്. വളര്‍ച്ച എന്ന സിദ്ധാന്തം ഇന്ന് നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കുകയും ‘social recession’ ന് കാരണമാകുകയും ചെയ്യുന്നു. “നമ്മുടെ സാങ്കേതിക വിദ്യകളും, നമ്മുടെ സമ്പദ്‌വ്യവസ്ഥയും, നമ്മുടെ സാമൂഹ്യ aspirations ഉം സമൃദ്ധിയുടെ അര്‍ത്ഥവത്തായ നിര്‍വ്വചനത്തില്‍ നിന്ന് അകന്നാണിരിക്കുന്നത്.”

രണ്ടാമതായി, വളര്‍ച്ച തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും അടിസ്ഥാന സൌകര്യങ്ങളെത്തിക്കുന്നതില്‍ അത് പരാജയപ്പെട്ടിരിക്കുകയാണ്. ലോകത്തെ മൊത്തം വരുമാത്തിന്റെ 74% വും കൈയ്യാളുന്നത് സമ്പന്നരിലെ അഞ്ചിലൊന്നാളുകളാണ്. അതേ സമയം ഏറ്റവും താഴെയുള്ള അഞ്ചിലൊന്ന് ദരിദ്രര്‍ക്ക് 2% മാത്രമേ ലഭിക്കുന്നുള്ളു. ദാരിദ്ര്യം ആപേക്ഷികമായതുകൊണ്ട് വളര്‍ച്ചക്ക് അത് പരിഹരിക്കാനാവില്ല. ഗണിതശാസ്ത്രപരമായി തന്നെ അസാദ്ധ്യമായ കാര്യമാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളോളം ലോകത്തെ സമ്പദ്‌വ്യവസ്ഥ വളര്‍ത്തിയാലും ദാരിദ്ര്യം ഇല്ലാതാവില്ല.

അത് മൂന്നാമത്തെ കാര്യത്തിലെത്തിക്കുന്നു – നമുക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താനാവില്ല. ഇപ്പോള്‍ തന്നെ നാം പാരിസ്ഥിതിക പരിധി കടന്നു. “നമുക്കതിനുള്ള പാരിസ്ഥിതിക ശേഷിയില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നമ്മുടെ കുട്ടികളും അവരുടെ കുട്ടികളും ഭീകരമായ കാലാവസ്ഥ നേരിടുകയും, വിഭവ ശോഷണം, ജൈവവ്യവസ്ഥാ നാശം, സ്പീഷീസ് നാശം, ആഹാര ദൌര്‍ലഭ്യം, വലിയ പാലായനം, യുദ്ധം തുടങ്ങിയവ അനുഭവിക്കേണ്ടിവരും.”

വളര്‍ച്ചാ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമല്ലാത്ത പ്രകൃതത്തെ lament ചെയ്യാനെളുപ്പമാണ്. മറ് വശത്തെക്കുറിച്ച് ചിന്തിക്കാനും ബുദ്ധിമുട്ടാണ്. സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാതെ വളര്‍ച്ചയില്‍ നിന്ന് സ്ഥിരതയിലേക്കുള്ള മാറ്റമാണ് ഏറ്റവും വിഷമം. അതാണ് ഇല്ലാത്ത ഘടകം. ടിം ജാക്സണ്‍ (Tim Jackson) ധൈര്യപൂര്‍വ്വം ആ വിടവ് നികത്താന്‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു. മാറ്റത്തിന്റെ blueprint അല്ല ഇത്. അത് സാദ്ധ്യമാണെന്ന് കാണിക്കുകയാണിവിടെ ചെയ്യുന്നത്. അതുകൊണ്ട് Prosperity Without Growth പ്രധാനപ്പെട്ട ഒരു പുസ്തകമാണ്.

വികസിത പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വളര്‍ച്ചയില്ലാതെയുള്ള സമൃദ്ധി എന്നത് ഉടോപ്യന്‍ ആശയമല്ല. അത് സാമ്പത്തികമായും പരിസ്ഥിതിപരമായുമുള്ള ആവശ്യകതയാണ്.

– സ്രോതസ്സ് makewealthhistory.org

എന്ന് കരുതി നാം ആര്‍ഭാടം കാട്ടണം എന്നല്ല. ഉപഭോഗം കഴിയുന്നത്ര കുറക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )