പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍

പ്രതി വര്‍ഷം 5 കോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആണ് ലോകത്തില്‍ വലിച്ചെറിയുന്നത് എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. പഴയ CRT മോണിറ്റര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജര്‍മ്മനിയില്‍ €3.50 യൂറോ ($5.30 ഡോളര്‍) വേണം. എന്നാല്‍ അത് ഘാനയിലേക്കുള്ള(Ghana) ഒരു കപ്പലില്‍ കയറ്റാന്‍ വെറം €1.50 യൂറോ മതി. ഘാനയിലെ Accraക്ക് അടുത്തുള്ള Agbogbloshie ഒരു സ്ഥലമാണ്. അതുപോലെ ഘാനയില്‍ മാത്രമല്ല നൈജീരിയ, വിയറ്റ്നാം, ഇന്‍ഡ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങി ധാരാളം രാജ്യങ്ങളില്‍ അത്തരം സ്ഥലങ്ങളുണ്ട്.

1989 ല്‍ ആണ് അന്തര്‍ദേശീയ കരാറായ Basel Convention പ്രഖ്യാപിച്ചത്. വികസിതരാജ്യങ്ങളില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ മാലിന്യങ്ങള്‍ അംഗീകാരമില്ലാതെ വികസ്വര രാജ്യങ്ങളില്‍ തള്ളുന്നത് തടയുകയാണ് അതിന്റെ ലക്ഷ്യം. 172 രാജ്യങ്ങള്‍ അതില്‍ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് രാജ്യങ്ങള്‍ ratified ചെയ്തിട്ടില്ല: ഹെയ്തി, അഫ്ഗാനിസ്ഥാന്‍, അമേരിക്ക [എത്ര നല്ല കൂട്ടാളികള്‍] US Environmental Protection Agency യുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം അമേരിക്കയില്‍ നിന്ന് മാത്രം 4 കോടി പഴയ കമ്പ്യൂട്ടറുകള്‍ പുറത്തേക്ക് കൊണ്ടുപോകുന്നു.

യൂറോപ്യന്‍ യൂണിയന്റെ WEEE (Waste Electrical and Electronic Equipment), RoHS (Restriction of Hazardous Substances) എന്നിവ Basel Convention നെ ആണ് പിന്‍തുടരുന്നത്. അംഗരാജ്യങ്ങളെല്ലാം അതില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ജര്‍മ്മനിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന നിയമമാണ് ലോകത്തില്‍ ഏറ്റവും strictest. കമ്പ്യൂട്ടര്‍ കയറ്റിയയച്ചാല്‍ ജയില്‍ ശിക്ഷവരെ കിട്ടും അവിടെ. തത്വത്തില്‍.

പ്രായോഗികമായി ഇത് എങ്ങനെ നടക്കുന്നു എന്ന് അറിയാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി. രാജ്യത്തെ പുനചംക്രമണ ചക്രത്തില്‍ വലിയ ദ്വാരം German Federal Environment Agency യുടെ വിദഗ്ദ്ധര്‍ കണ്ടെത്തി. ദരിദ്ര രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളാണ് ജര്‍മ്മനി കയറ്റിഅയക്കുന്നത് എന്ന് അവരുടെ പഠനം കണ്ടെത്തി.

ഗ്രീന്‍പീസ് ആ പ്രദേശങ്ങളിലെ മണ്ണ് എടുത്തു. ഇംഗ്ലണ്ടിലെ ലാബില്‍ വെച്ച് പരീക്ഷണം നടത്തി. അതില്‍ നിന്ന് കിട്ടിയ ഫലം സന്തോഷം തരുന്നതല്ല. ഈയം(Lead), കാഡ്മിയം, അഴ്സനിക്, ഡയോക്സിന്‍, furans, polychlorinated biphenyls തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു.

വളരെ അപകടകാരിയായ ഈയം ചെറിയ അളവില്‍ തന്നെ തലവേദയും വയറിനും പ്രശ്നങ്ങള്ണ്ടാക്കും. ദീര്‍ഘകാലം അത് ഏറ്റാല്‍ നാഡീവ്യഹത്തേയും, വൃക്കയേയും, രക്തത്തേയും തലച്ചോറിനേയും ബാധിക്കും. വെള്ളത്തിലൂടെയോ വായുവിലൂടെയോ ഈയം അകത്തു ചെന്നാല്‍ കുട്ടികളുടെ തലച്ചോറ് ചുരുങ്ങുകയും ബുദ്ധിശക്തി മന്ദീഭവിക്കുകയും ചെയ്യും. ഘന അടി വായുവില്‍ 0.5 മില്ലീ ഗ്രാമിലധികം ഈയത്തിന്റെ പൊടി കണ്ടെത്തിയത് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നു. കമ്പ്യൂട്ടറിന്റെ ഒരു CRT മോണിറ്ററില്‍ 1.5 കിലോഗ്രാം ഈയം അടങ്ങിയിട്ടുണ്ട്. കെമിസ്റ്റ് കണ്ടെത്തിയ മറ്റ് പദാര്‍ത്ഥങ്ങള്‍ ക്യാന്‍സറും മറ്റ് രോഗങ്ങളുമുണ്ടാക്കുന്നതാണ്.

FIAN ന്റെ പ്രാദേശിക പ്രവര്‍ത്തകനായ Mike Anane 46 വര്‍ഷം മുമ്പ് Agbogbloshie ല്‍ ജനിച്ചു. അക്കാലത്ത് നദിക്കരയില്‍ green meadows ഉം flamingos ഉം മാത്രമേയുണ്ടായിരുന്നുളഅള. മുക്കുവര്‍ നദിയിലെ മീന്‍ പിടിച്ച് ഉപജീവനം നടത്തി. ഇന്ന് ആ വെള്ളത്തില്‍ ഒന്നിനും ജീവിക്കാനാവില്ല.

— സ്രോതസ്സ് abcnews.go.com

ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ സംയമനം പാലിക്കൂ. വാങ്ങിയ കഴിയുന്നത്ര കൂടുതല്‍ വര്‍ഷം ഉപയോഗിക്കൂ.

ഒരു അഭിപ്രായം ഇടൂ