സൌജന്യ വായ്പ

സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി.

എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല.

Donald Barlettഉം James Steeleഉം സംസാരിക്കുന്നു:

തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ തുടക്കത്തില്‍ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. അവര്‍ വെറുതെ പണം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആര്‍ക്കാണ് ഈ പണം കിട്ടുന്നെത് എന്നത് ഞങ്ങള്‍ നേരിട്ട വളരെ സങ്കീര്‍ണമായ ഒരു പരിപാടിയായിരുന്നു.

തുടക്കത്തില്‍ ബാങ്കുകള്‍, ആദ്യത്തെ 9 എണ്ണം, വലിയ ബാങ്കുകള്‍ക്ക് ഹെന്‍റി പോള്‍സണുമായുള്ള കൂടിക്കാഴ്ചക്ക് ഒരു ദിവസത്തിന് ശേഷം പണം കിട്ടി. പോള്‍സണ്‍ പറഞ്ഞത്, “നിങ്ങള്‍ ഈ പണം എടുക്കുകയാണ്.” എന്നാല്‍ അതിന് ശേഷം പരിപാടികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. പണത്തിനായി ചില ബാങ്കുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. മറ്റ് ചിലര്‍ അതിന് ശ്രമിച്ചില്ല. അവര്‍ക്ക് പണം കിട്ടുമെന്ന് അവരോട് പറഞ്ഞിരുന്നു. ഒന്നിനും ഒരു പദ്ധതിയും ഇല്ലായിരുന്നു എന്നാണ് തുടക്കത്തില്‍ ഞങ്ങള്‍ക്ക് മനസിലായ കാര്യം. സംവിധാനത്തിലേക്ക് വായ്പ (credit) തിരികെ എത്തുക എന്നതാണ് ലക്ഷ്യം എന്ന് ട്രഷറി പറഞ്ഞു. സത്യത്തില്‍ അതിനൊന്നും ഒരു അര്‍ത്ഥവുമുണ്ടായിരുന്നില്ല.

ഒക്റ്റോബര്‍ 12 ന് വലിയ 9 വലിയ ബാങ്കുകളുമായി ഒരു യോഗം ഉണ്ടായിരുന്നു. അതില്‍ 8 എണ്ണത്തിനാണ് 67% പണവും കിട്ടിയത് ഇവര്‍ക്കാണ്.

തലേ ദിവസം രാത്രി പോള്‍സണ്‍ ഈ ബാങ്കുകളെയെല്ലാം വിളിച്ചു് വാഷിങ്ടണില്‍ എത്താന്‍ പറഞ്ഞു. എന്തിന് വേണ്ടിയുള്ള യോഗമാണ് എന്നതില്‍ പോള്‍സണ്‍ വ്യക്തമാക്കിയില്ല. എന്നാല്‍ എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ അയാള്‍ അവരോട് പറഞ്ഞു, “നിങ്ങള്‍ ഈ പണം എടുക്കുകയാണ്. നിങ്ങളുടെ ബാങ്കുകളുടെ ഓഹരി ഞങ്ങള്‍ വാങ്ങുകയാണ്. ഈ സമ്പദ്‌വ്യവസ്ഥ ഇനിയും മുന്നോട്ട് പോകേണ്ടത് നമ്മുടെ ആവശ്യകതയാണ്.” ചില ബാങ്കുകള്‍ എതിര്‍ത്തു. ഈ പണം വാങ്ങിയാല്‍ തങ്ങള്‍ ദുര്‍ബലരാണെന്ന തോന്നലുണ്ടാക്കും എന്നാണ് അവര്‍ പറഞ്ഞത്. മറ്റ് ചിലര്‍ പറഞ്ഞത് അവര്‍ക്കതിന്റെ ആവശ്യം ഇല്ല എന്നാണ്.

സത്യം എന്തെന്നാല്‍, ഈ ബാങ്കുകളില്‍ വന്‍തോതിലുള്ള ദൌര്‍ബല്യവും അതിന് ശേഷം ഇവിടെ ഒരു വായ്പാ മരവിപ്പും ഉണ്ടായിരിക്കുന്നു എന്ന ചിത്രം ട്രഷറി സൃഷ്ടിക്കാനായി ശ്രമിക്കുകയായിരുന്നു. അതിന് ശേഷം വെറുതെ പണം വലിച്ചെറിഞ്ഞ്, അതിനാല്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകും എന്നതല്ല ഇതിനകത്തെ യഥാര്‍ത്ഥ കാര്യം എന്ന് മനസിലാക്കാന്‍ ഒരു സംശയവും ഇല്ലാതെ തന്നെ ഈ പരിപാടികളുടെ ഏറ്റവും തുടക്കത്തില്‍ തന്നെ നാം സംഗ്രഹിച്ച ഒരു കാര്യം. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ ശരിക്കും ദുര്‍ബലരായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയായ AIG, Bank of America, Citigroup എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ഏറ്റവും ദുര്‍ബലരായിരുന്നു. എന്നാല്‍ മറ്റ് വലിയ ബാങ്കുകള്‍ക്ക് പ്രശ്നമില്ലായിരുന്നു. ആ ബാങ്കുകള്‍ക്ക് കൊടുത്ത പണം മാസങ്ങള്‍ക്കകം അവര്‍ തിരിച്ചടക്കുകയുണ്ടായി എന്നതില്‍ നിന്ന് തന്നെ അവര്‍ക്ക് ആ പണം ആവശ്യമുണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്.

– സെക്രട്ടറിയുമായി Citigroup ന്റെ Vikram Pandit, JPMorgan Chase ന്റെ Jamie Dimon, Bank of America യുടെ Kenneth Lewis, Wells Fargo യുടെ Richard Kovacevich, Merrill Lynch ന്റെ John Thain, Morgan Stanley യുടെ John Mack, Goldman Sachs ല്‍ പോള്‍സണിന് ശേഷം വന്ന Lloyd Blankfein, Bank of New York Mellon ന്റെ Robert Kelly, State Street Bank ന്റെ Ronald Logue എന്നീ 9 വമ്പന്‍മാരുടെ യോഗം. അതിന്റെ വിവരം പുറത്തുകൊണ്ടുവരുന്നത് വിഷമമാണ്.

ലളിതമായി പറഞ്ഞാല്‍ അവര്‍ക്ക് മുമ്പില്‍, ഓരോരുത്തവര്‍ക്കും, ഓരോ താള് പേപ്പര്‍ കൊടുത്തു. “നിങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന ഈ തുക അതില്‍ എഴുതുക. നിങ്ങളത് വാങ്ങാന്‍ പോകുകയാണ്. ഇല്ലെങ്കില്‍,” അതിന്റെ ഫലം, “പരിശോധനാ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സ്ഥാപനത്തെ പരിശോധിക്കും, കുഴപ്പങ്ങളെന്തെങ്കിലും കണ്ടെത്തിയാല്‍. നിങ്ങള്‍ക്ക് പിന്നെ വേറെ വഴികളൊന്നുമുണ്ടായിരിക്കില്ല. ഇന്ന് വൈകുന്നതിനകം നിങ്ങളത് ഒപ്പ് വെച്ച് തരുകയും പണം സ്വീകരിക്കുകയും ചെയ്യണം. നിങ്ങളുടെ ബോര്‍ഡിനെ വിളിക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക. എന്തായാലും നിങ്ങള്‍ പണം സ്വീകരിക്കുകയാണ്.”

ഈ അന്വേഷണത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം അതാണ്. ഇവിടെ നിങ്ങള്‍ക്ക് ഈ ആളുകള്‍ കൈകൊണ്ട് അവരുടെ പേരെഴുതി, തീയതി എഴുതി, എത്ര പണം സ്വീകരിക്കുന്നു എന്നെഴുതി ഒപ്പ് വെക്കുന്നു. ഒരാള്‍ $2500 കോടി ഡോളര്‍, മറ്റൊരാള്‍ $1000 കോടി ഡോളര്‍. ഒറ്റത്താള് പേപ്പര്‍. നിങ്ങള്‍ അടുത്ത പ്രാവശ്യം ഭവനവായ്പക്കോ കാര്‍ വായ്പക്കപേക്ഷിക്കുമ്പോള്‍ ഇതുപോലൊന്നുണ്ടാകുമോ?

ഇത് രണ്ടോ മൂന്നോ വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള രക്ഷപെടുത്തല്‍ നടപടിയാണ്. അങ്ങനെ തോന്നാതിരിക്കാനും അവര്‍ ശ്രമചിച്ചു. പോള്‍സണ്‍ എല്ലാവരേയും കഴിയുന്നത്ര ബാങ്കുകളേയും ഉള്‍പ്പെടുത്തി. അതുകൊണ്ട് സഹായം എല്ലാവര്‍ക്കും വേണമെന്ന തോന്നലുണ്ടാക്കാനായി. തീര്‍ച്ചയായും അത് അങ്ങനെയല്ല.

അതങ്ങനെയല്ല എന്നതിന് രണ്ടാമതൊരു നല്ല ഉദാഹരണം കൂടിയുണ്ട്. ഈ ബാങ്കുകള്‍ക്ക് പണം കൊടുത്ത് അവരുടെ ബാലന്‍സ് ഷീറ്റ്, അവരുടെ റിസര്‍വ്വ് മെച്ചപ്പെടുത്തി അവരെക്കൊണ്ട് വായ്പ കൊടുക്കല്‍ തുടരാന്‍ വേണ്ടിയായിരുന്നു ഈ രക്ഷപെടുത്തല്‍. എന്നാല്‍ നാം ഈ ബാങ്കുകളെ നോക്കിയാല്‍ ഇവര്‍ വായ്പ കൊടുക്കുന്നത് വീണ്ടും തുടങ്ങിയിട്ടില്ലെന്ന് മനസിലാകും. അവര്‍ മറ്റ് ബാങ്കുകളെ വാങ്ങി. മറ്റ് ചിലര്‍ അവരുടെ ക്രഡിറ്റ് കാര്‍ഡ് നിരക്ക് വര്‍ദ്ധിപ്പിച്ചു. അത് ആളുകള്‍ക്ക് ക്രഡിറ്റ് കിട്ടുന്നതും ക്രഡിറ്റിന്റെ ഒഴുക്കും കൂടുതല്‍ ദുഷ്കരമാക്കി. അതുകൊണ്ട് ഈ പണത്തിന്റെ അടിസ്ഥാന ലക്ഷ്യം ക്രഡിറ്റ് സ്വതന്ത്രമാക്കുക എന്നതായിരുന്നു പറഞ്ഞത്. എന്നാല്‍ അത് സംഭവിച്ചില്ല.

ഇതിന്റെ മറ്റൊരു വശം ബാങ്കല്ലാത്ത ഇതിന്റെ ഗുണഭോക്താവാണ്. AIG. ആഗോള ഭീമന്‍ ഇന്‍ഷുറന്‍സുകാര്‍. അവര്‍ക്ക് പണം കിട്ടി. അവര്‍ ആ പണം ഉപയോഗിച്ച് Federal Reserve മായി അവര്‍ക്കുള്ള ഒരു വായ്പ അടച്ചുതീര്‍ത്തു. ആ പണം വിദേശ ബാങ്കുകളിലേക്കാണ് വിതരണം ചെയ്യപ്പെട്ടത്. അതുകൊണ്ട് നിങ്ങള്‍ക്ക് ഈ വിചിത്രമായ അവസ്ഥയുണ്ടാകുന്നു. അതായത് പോയെന്ന് കരുതിയിരുന്ന പണം ഒരു നിര ചതിയന്‍ വ്യാപാര കരാറുകളാല്‍ ഫ്രാന്‍സിന്റെ Société Générale ന് $1200 കോടി ഡോളര്‍ കിട്ടി. ജര്‍മ്മനിയിലെ Deutsche Bank ന് 800-900 കോടി ഡോളര്‍ കിട്ടി. മോശം വാതുവെപ്പാല്‍ ആ പണം നഷ്ടപ്പെട്ടു എന്നായിരുന്നു കരുതിയിരുന്നത്. ഇവിടെ അമേരിക്കന്‍ നികുതിദായകര്‍ സ്വന്തമായി പ്രശ്നങ്ങളുള്ള വിദേശ ബാങ്കുകളെ രക്ഷപെടുത്തുകയാണ്. subprime ഭവനവായ്പാ പ്രശ്നത്തില്‍ നിന്ന് വ്യത്യസ്ഥമായ പ്രശ്നങ്ങളാണ് ഇവിടെ.

തങ്ങളുടെ വീടുകള്‍ ജപ്തിചെയ്യപ്പെടുന്നത് രാജ്യം മൊത്തം വീട്ടുടമസ്ഥര്‍ കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അവരിതൊക്കെ ചെയ്യുന്നത്. അവര്‍ക്ക് ഒരു ആനുകൂല്യവും കൊടുത്തില്ല.

രാജ്യത്തെ ശരാശരി നികുതിദായകര്‍, അതായത് $75,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവര്‍, അടുത്ത നാല് വര്‍ഷത്തേക്ക് കൊടുക്കുന്ന നികുതി പണത്തിലെ ഓരോ ഡോളറും ഈ രക്ഷപെടുത്തല്‍ പരിപാടിക്കായി പോകുന്നു.

ഈ സ്ഥാപനങ്ങളിലേക്ക് എത്ര പണം പോയി എന്നത് അവര്‍ കണക്കാക്കി. എന്നാല്‍ രക്ഷപെടുത്തലലിലെ ശരിക്കുള്ള ഇടപാടുകള്‍(transactions) രഹസ്യമാക്കി വെച്ചു എന്നതാണ് ഇതിലെ ഏറ്റവും മിടുക്കനായ കാര്യം.

ട്രഷറിയില്‍ പോലും തുടക്കത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു. രക്ഷപെടുത്തലിലെ കുറച്ച് മാസങ്ങള്‍ Government Accountability Office ശ്രദ്ധിക്കുകയുണ്ടായി. അവരുടെ റിപ്പോര്‍ട്ട് അത്ഭുതകരമാണ്. ഒരു ആന്തരിക നിയന്ത്രണങ്ങളും ഇല്ല, ഓഫീസില്ല, മേശയില്ല, ഒരു ബാങ്കിലേക്ക് പണം അയച്ചുകൊടുത്താല്‍ ആ പണം എന്ത് ചെയ്തു എന്നത് ഒക്കെ. ബാങ്കുകാര്‍ ജനങ്ങള്‍ക്ക് വായ്പ ഉറപ്പാക്കിയോ? ബാങ്ക് മറ്റ് ബാങ്കുകളെ വാങ്ങിയോ? പണം ബാങ്ക് എങ്ങനെ ഉപയോഗിച്ചു? ആദ്യ മാസങ്ങളില്‍ നിരന്തരം ഈ ചോദ്യങ്ങള്‍ അവര്‍ ചോദിച്ചില്ല. എല്ലാ ബാങ്കുകളോടും അവര്‍ ഇതൊന്നും ചോദിച്ചില്ല.

ഒരു തരത്തിലുള്ള വിപരീത അനുമാനത്തിനെക്കുറിച്ച് നിങ്ങള്‍ക്ക് ശക്തമായ വാദം ഉയര്‍ത്താനാകും. അതിന്റെ ഫലം രക്ഷപെടുത്തലില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കും എന്നത് തന്നെയാകും. പാപ്പരാകല്‍ കോടതിയെ അതിന്റെ പ്രവര്‍ത്തനത്തിന് അനുവദിക്കുകമാത്രം ചെയ്താല്‍ മതിയായിരുന്നു.

പോള്‍സണ്‍ വിളിച്ചുകൂട്ടിയ വലിയ ബാങ്കുകളുടെ ആ യോഗത്തിലുണ്ടായിരുന്ന 9 ബാങ്കുകളിലൊന്നായിരുന്നു Mellon Bank ബാങ്ക്. മേല്‍നോട്ടം വഹിക്കാനുള്ള കരാറ് കിട്ടിയ ആദ്യത്തെ ആള്‍ക്കാര്‍ അവരായിരുന്നു. പണത്തിന് മേല്‍ അല്‍പ്പമെങ്കിലും ഉത്തരവാദിത്തം കണ്ടെത്താനുള്ള ശ്രമം. ട്രഷറിയില്‍ നടന്ന കാര്യത്തെക്കുറിച്ച് Government Accountability Office ന് വലിയ വിമര്‍ശനമുണ്ടായിരുന്നു. വളരെ ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള കരാറുകള്‍ക്ക് മേലെ സര്‍ക്കാരിന് അത് നല്ലതായിരുന്നോ ചീത്തയായിരുന്നു എന്ന് കണ്ടെത്താനുള്ള ഒരു നിരീക്ഷണ സാദ്ധ്യതയും ഇല്ലായിരുന്നു.
_____
James Steele and Donald Barlett
contributing editors at Vanity Fair. Barlett and Steele have won virtually every major national journalism award, including two Pulitzer Prizes and two National Magazine Awards. Their latest article for Vanity Fair is called “Good Billions After Bad.”

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )