രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് കക്ഷി രാഷ്ട്രീയം എന്ന പ്രചരണത്തിന് വലിയ ശക്തിയാണ് ഇക്കാലത്ത്. അഴുമതി, കെടുകാര്യസ്ഥത തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഈ കക്ഷി രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നു എന്നാണ് പരാതി. എല്ലാവരേയും ബാധിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി. പണ്ടത്തേ മഹാന്‍മാരായ നേതാക്കള്‍ക്കു തുല്യമായ പുതു തലമുറക്കാര്‍ പാര്‍ട്ടികളില്‍ ഇല്ല. സമരവും തല്ലും ബഹളവും. ഇവന്‍മാരില്ലായിരുന്നെങ്കില്‍ എന്നായി ചിലരുടെ ചിന്ത.
എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ഈശ്വര വിശ്വാസമില്ലാത്തതിന്റെ കുഴപ്പമാണെന്നാണ്. KCBC അങ്ങനെയാണ് പറയുന്നത്. ബ്രിട്ടീഷ് റാണി ഭരിച്ചുരുന്ന കാലത്തെ ‘നല്ല’ സ്മരണകള്‍ അയവിറക്കിയാകാം ഇത് പറഞ്ഞത്. കക്ഷിരാഷ്ട്രീയം ഇപ്പോള്‍ അഴുമതിനിറഞ്ഞതാണ്. അപ്പോള്‍ എന്തിന് മറ്റവന്‍മാര്‍ക്ക് അഴുമതി നടത്താന്‍ അവസരം കൊടുക്കുന്നു, പകരം നമുക്ക് സ്വയം അധികാരം പിടിച്ചെടുത്ത് അഴുമതി നടത്തിയാല്‍ പോരെ എന്ന ചിന്തയുമാകാം KCBC യെ ഈ പ്രസ്ഥാവനയിലേക്ക് നയിച്ചത്.
സ്കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചു. നല്ല കാര്യം. കുട്ടികള്‍ ജീവിത വീക്ഷണവും തൊഴിലും നേടാനാവണം സ്കൂളുകളില്‍ പോകേണ്ടത്. പക്ഷേ മതതീവൃവാദത്തിന് സ്കൂളില്‍ അയിത്തമൊന്നും കല്‍പ്പിച്ചില്ല. ഫലമോ കുട്ടികള്‍ ഭാവിയിലെ തീവൃവാദികളാകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അത് തടയാനുള്ള ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോള്‍ KCBC പറയുന്നത് മുതിര്‍ന്നവരുടെ രാഷ്ട്രീയത്തിലും കക്ഷികളൊന്നും വേണ്ടന്നാണ്. നിരീശ്വരവാദികളെ തോല്‍പ്പിക്കുക ഈശ്വരവിശ്വാസികളെ ജയിപ്പിക്കുക എന്നുപറഞ്ഞ് ഇടയലേഖനവും ഇറക്കി.
പ്രശ്നമുണ്ട്. തര്‍ക്കമില്ല. എങ്കില്‍ നമുക്കിതിന് പരിഹാരം കാണേണ്ടേ. വേണം. എന്താണ് അതിന് വഴി. ഈശ്വരവിശ്വാസികളെ തൊരെഞ്ഞെടുത്താല്‍ പരിഹാരമാകുമോ. ആ വാദം തട്ടിപ്പാണ്. 5 വര്‍ഷം മുമ്പ് ഈശ്വരവിശ്വാസിയായ സത്യക്രിസ്ത്യാനി തന്നെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ആദിവാസികളെ വെടിവെച്ചു കൊന്നു. അതായത് മനുഷ്യ ജീവന് തന്നെ വിലയില്ല. ചാരായം നിരോധിച്ച് പുണ്യവാളനായ അദ്ദേഹം കേരളം മുഴുവന്‍ ചാരായ മാഫിയകളേയും അവരുടെ ഗുണ്ടകളേയും കൊണ്ട് നിറച്ചു. തമിഴ് സിനിമകളില്‍ മാത്രം കണ്ടിരുന്ന നീളമുള്ള വലിയ കത്തി നാട്ടില്‍ പ്രചാരത്തിലാക്കി. വേറൊരു സത്യക്രിസ്ത്യാനി 5 വര്‍ഷം മുമ്പ് ഭാവി തലമുറക്കും ലോകത്തിന് മൊത്തവും അവകാശപ്പെട്ട സംസ്ഥാനത്തെ വനഭൂമി പാലായിലെ അച്ചായന്‍മാര്‍ക്ക് വീതിച്ചുകൊടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയതായിരുന്നു. മതികെട്ടാനില്‍ 10000 ഏക്കര്‍ വനഭൂമി വിട്ടുകൊടുക്കുകയും ചെയ്തു. മതികെട്ടാന്‍ വനം പോയപ്പോള്‍ ഇപ്പള്‍ മൂന്നാറില്‍ ചുട് കൂടി എന്ന് പരാതിയും.
കക്ഷി രാഷ്ട്രീയത്തില്‍ മാത്രമാണോ ഈ പ്രശ്നം. ശരിക്കും എല്ലായിടത്തും ഈ പ്രശ്നം ഉണ്ട്. പഴയകാലം നല്ലത് പുതിയവയൊക്കെ തെറ്റ് എന്നുള്ള ഒരു തോന്നലായി തെറ്റിധരിക്കരുത്. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, സേവന, ആരോഗ്യ, മാധ്യമ, കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെല്ലായിടത്തും ഈ മൂല്യച്യുതിനമുക്ക് കാണാനാവും. വൈദ്യുതി മീറ്ററില്‍ കേട് വരുത്തി വൈദ്യുതി വെട്ടിപ്പ് നടത്തുന്ന ജനങ്ങള്‍ ധാരാളം, പലചരക്ക് സാധനങ്ങളില്‍ കല്ലും മണ്ണും നിറച്ച് അളവില്‍ കൃത്രിമം കാണിക്കുന്ന കച്ചവടക്കാര്‍ ധാരാളം, കള്ളവാര്‍ത്തകളും പണത്തിന് വേണ്ടി വാര്‍ത്തകളും കൊടുക്കുന്ന മാധ്യമക്കാര്‍ ധാരാളം, കൈക്കുലി വാങ്ങുകയും തട്ടിപ്പ് നത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ധാരാളം, അങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര അഴുമതികള്‍. അതിനിടയിലാണ് ഏറ്റവും പ്രാധമികമായ ആസൂത്രണമായ കക്ഷി രാഷ്ട്രീയത്തിലെ മൂല്യച്യുതി.
എന്തുകൊണ്ടാണീ മൂല്യച്യുതി ഉണ്ടാകുന്നത്? മനുഷ്യന്റെ ബോധനിലവാരം താഴുന്നതാണ് ശരിക്കുള്ള പ്രശ്നം. എന്നാല്‍ വെറുതേ കക്ഷി രാഷ്ട്രീയക്കാരേ മാത്രം ഒറ്റപ്പെടുത്തി പരിഹരിക്കാവുന്നതാണോ ഈ പ്രശ്നം. ഭരിക്കുവാന്‍ വേണ്ടി ഇവരെ നാം ചന്ദ്രനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതല്ലല്ലോ. ഇവര്‍ നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യര്‍ തന്നെയാണ്. അതുകൊണ്ട് അവരില്‍ എന്തെങ്കിലും നല്ല മാറ്റങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ സമൂഹത്തിന്റെ മൊത്തം ബോധനിലവാരം ഉയരണം. ബോധനിലവാരം ഉയര്‍ത്തുന്നതിന് മുമ്പ് ആദ്യം നമുക്ക് നോക്കണ്ടത് ആരാണ് ബോധനിലവാരം താഴ്തുന്നത് എന്നതാണ്. അവരെ ആദ്യം ഇല്ലായ്മ ചെയ്യണം. പിന്നീട് വേണം ബോധനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്.
ആരാണ് ബോധനിലവാരം താഴ്ത്തുന്നത്? ബോധം നല്‍കുന്നത് വിദ്യാഭ്യാസമാണ്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കേറ്റ് അച്ചടിച്ച് നല്‍കുന്ന വെറും കച്ചവടമാണ്. അത് വലിയ കേന്ദ്രീകൃത സംവിധാനമാണ്. നമുക്ക് ഒറ്റക്ക് അതില്‍ ഒന്നും ചെയ്യാനാവില്ല. എന്നാല്‍ വിദ്യാഭ്യാസത്തേക്കാള്‍ അടിസ്ഥാനവും തീവൃവും ശക്തവുമായ ബോധം നല്‍കുന്ന വലിയ ചില ശക്തികള്‍ സമൂഹത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നുണ്ട്. അവരാണ്, സിനിമ, ചാനല്‍, പരസ്യം, പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ. മീന്നിമറയുന്ന ചിത്രങ്ങളിലൂടെ അവര്‍ ആയിരക്കണക്കിന് അധമ ആശയങ്ങളെ ജനങ്ങളിലെത്തിക്കുന്നു. ആരെങ്കിലും വിമര്‍ശിച്ചാല്‍ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാളുയര്‍ത്തി അട്ടഹസിക്കും. ഗര്‍ഭസ്ഥ ശിശു മുതല്‍ വന്ദ്യവയോധികര്‍ വരെ ഇതിന് അടിമകളാണ്. ഇവരാണ് സമൂഹത്തിന്റെ ബോധനിലവാരം താഴുത്തുന്നതില്‍ ഒന്നാത്തെ സ്ഥാനത്ത്.
ഇവരെ നിലക്ക് നിര്‍ത്തണം. ശരിക്കും ഇവര്‍ പണത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. അതുകൊണ്ട് ഇവര്‍ക്ക് മറുപടി പണം ഇല്ലായ്മ കൊണ്ട് തന്നെ നല്‍കണം. അത് നമുക്ക് സ്വയം ചെയ്യാനുമാവും. ബോധനിലവാരം തകര്‍ക്കുന്ന സിനിമ, ചാനല്‍, പരസ്യം ഇവക്ക് പണം മുടക്കരുത്. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.
KCBCയും മറ്റ് മത സംഘടനകളും ചെയ്യേണ്ടത് ഇത്തരം പ്രവര്‍ത്തികളാണ്. സമൂഹത്തെ താഴേക്ക് വലിച്ച് താഴ്ത്തുന്ന മൃഗീയ ശക്തികളെ വെളിയില്‍ കൊണ്ടുവന്ന് തേജോവധം ചെയ്യുകയും അവരുടെ ലാഭം ഇല്ലാതാക്കുകയും ചെയ്യുക. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുക. മദ്യവ്യാപാരികളെ തെമ്മാടികുഴിയില്‍ മാത്രമേ അടക്കം ചെയ്യാവൂ. അങ്ങനെയൊക്കെ ചെയ്താല്‍ കക്ഷി രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ എല്ലാവരും ഉയര്‍ന്ന ബോധമുള്ളവരാകും. ഉയര്‍ന്ന ബോധമുള്ള കമ്മ്യൂണിസ്റ്റ്കാരും, കോണ്‍ഗ്രസുകാരും മറ്റ് രാഷ്ട്രീയക്കാരുമാകണം നമ്മുടെ ലക്ഷ്യം. അത് കക്ഷി രാഷ്ട്രീയത്തിന്റെ വശത്തുനിന്ന് നോക്കിയാല്‍ നിഷ്പക്ഷമായ പ്രവര്‍ത്തിയാണ്. എന്നാല്‍ അതിന് ശക്തമായ ഒരു പക്ഷം ഉണ്ട്. മൊത്തം സമൂഹത്തിന്റെ പക്ഷം.
നമ്മുടെ സാമൂഹ്യബോധം വളരേറെ ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്ക് കക്ഷിരാഷ്ട്രീയക്കാരുടെ ആവശ്യം ഉണ്ടാവില്ല. പകരം 140 സ്വതന്ത്രന്‍മാരെ തെരഞ്ഞെടുത്ത് അവര്‍ എല്ലാവരും കൂടി ജനങ്ങള്‍ക്കായി നയിക്കുന്ന ഒരു സുസ്ഥിര ഭരണകൂടം ഉണ്ടാക്കാനാവും. പോലീസും പട്ടാളവും കോടതിയുമൊന്നുനില്ലാത്ത ലോകം. പക്ഷേ ഉയര്‍ന്ന ബോധവും അറിവും സമൂഹത്തിനുണ്ടെങ്കിലേ ഇത് ശരിയാവൂ. ഈശ്വരവാദ-നിരീശ്വരവാദത്തിനതീതമായി എല്ലാ മനുഷ്യരുടേയും ലക്ഷ്യം ബോധനിലവാരമുയര്‍ത്തലും മാനവീയതയുമാകട്ടേ.
എന്നാല്‍ അതിന് പകരം, “ഞാന്‍ പറയില്ല, പക്ഷേ തൊട്ടുകാണിക്കാം. അവര്‍ക്ക് വോട്ടുകൊടുത്താല്‍ സ്വര്‍ഗ്ഗരാജ്യം” എന്നപോലെ പറഞ്ഞ് ഇടയലേഖനമിറക്കുന്നത് തറ കക്ഷി രാഷ്ട്രീയക്കാരനേക്കാള്‍ തറയായ പ്രവര്‍ത്തിയാണ്. KCBC ആയതുകൊണ്ട് അതില്‍ അത്ഭുതമില്ല.
മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് വോട്ട് നല്‍കരുത്.
“പകരം 140 സ്വതന്ത്രന്‍മാരെ തെരഞ്ഞെടുത്ത് അവര്‍ എല്ലാവരും കൂടി ജനങ്ങള്‍ക്കായി നയിക്കുന്ന ഒരു സുസ്ഥിര ഭരണകൂടം ഉണ്ടാക്കാനാവും. പക്ഷേ ഉയര്‍ന്ന ബോധവും അറിവും സമൂഹത്തിനുണ്ടെങ്കിലേ ഇത് ശരിയാവൂ. ഈശ്വരവാദ-നിരീശ്വരവാദത്തിനതീതമായി എല്ലാ നല്ല മനുഷ്യരുടേയും ലക്ഷ്യം ബോധനിലവാരമുയര്‍ത്തലും മാനവീയതയുമാകട്ടേ”
jagadeesh,
അങ്ങനെയൊന്നുണ്ടവുകയണെങ്കില്‍ എന്റെ പിന്തുണ അതിനായിരിയ്ക്കും. കെ.സി.ബി.സിയും അതിനെ അനികൂലിയ്ക്കാനേ സാധ്യതയുള്ളൂ.
പക്ഷേ, നിര്‍ഭാഗ്യവശാല്‍ കെ.സി.ബി.സിയുടെ നിലപാടുകളില്‍ നിന്ന് അങ്ങനെയൊരു ലോകത്തിനായുള്ള ശ്രമമുണ്ടെന്ന് തോന്നുന്നില്ല.
താങ്കൾ ഒരു നല്ല മനുഷ്യനാണെന്നു മനസ്സിലായി പക്ഷെ “ബോധനിലവാരം തകര്‍ക്കുന്ന സിനിമ, ചാനല്‍, പരസ്യം ഇവക്ക് പണം മുടക്കരുത്. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.“ ഈ ആശയങ്ങൾ ഒരു ഉട്ടോപ്യൻ സ്വപ്നം അല്ലെ??!!
നന്ദി സുഹൃത്തേ.
ഏറ്റവും വലിയ സാമൂഹ്യദ്രോഹികളാണ് സിനിമ, പരസ്യം, ചാനല്‍. ആര്‍ത്തിപിടിച്ച ലാഭത്തിന് വേണ്ടിയാണിവര്‍ ഇത് ചെയ്യുന്നത്. അവരുടെ ലാഭം കുറക്കാതെ സമൂഹത്തിന് മുന്നോട്ട് പോകാനാവില്ല. അതിനുള്ള വഴികള്‍ കണ്ടെത്തുക.