സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്

വെങ്കിടേഷ് രാമക്രിഷ്ണന് കഴിഞ്ഞ വര്‍ഷം നോബല്‍ സമ്മാനം കിട്ടിയ ശേഷം രസതന്ത്രത്തിന് പ്രചാരം കിട്ടി. ഒപ്പം വേറൊരു കാര്യത്തിനും പ്രചാരം കിട്ടിയിട്ടുണ്ട്. സൈക്കിള്‍ യാത്ര. ഇന്നുവരെ ഒരു കാര്‍ സ്വന്തമാക്കിയിട്ടില്ല എന്ന നോബല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍ ബാംഗ്ലൂരിലെ തിരക്കേറിയ റോഡിലേക്ക് എണ്ണകുടിയന്‍ വാഹനം ഇറക്കാനാഗ്രഹിക്കാത്ത ആളുകളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.

നഗരത്തില്‍ സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന സംഘമാണ് Ride-A-Cycle Foundation. രാമകൃഷ്ണന്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംഘത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിക്കുകയുണ്ടായി. സമ്മാനമായി അദ്ദേഹത്തിന് അവര്‍ രണ്ട് സൈക്കിള്‍ ബെല്ലുകള്‍ നല്‍കി. അദ്ദേഹവുമായുള്ള അഭിമുഖം:

ഇന്‍ഡ്യയില്‍ അത് വളരെ മോശം കാര്യമാണ്. എനിക്കൊരു കാറില്ല. അതിന് പല കാരണങ്ങളുണ്ട്. സൈക്കിള്‍ സവാരി എനിക്ക് സന്തോഷം തരുന്നു. കൂടാതെ അത് പരിസ്ഥിതി സൌഹൃദവുമാണ്. പ്രത്യേകം ഒന്നും ചെയ്യാതെ തന്നെ എനിക്ക് വ്യായാമവും കിട്ടുന്നു. വൈകിട്ട് വീട്ടിലെത്തുമ്പോള്‍ എനിക്ക് relaxed ആയി അനുഭവപ്പെടും. വളരെ നല്ല lifestyle ആണത്.

ഞാന്‍ ബറോഡയില്‍ വളരുന്ന സമയത്ത് എല്ലായിടത്തും സൈക്കിളില്‍ പോകുമായിരുന്നു. വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുമ്പില്‍ നിറയെ സൈക്കിള്‍ കാണാമായിരുന്നു. ഇന്ന് അവിടെ ഒരു സൈക്കിള്‍ പോലുമില്ല. അമിതമായ ഗതാഗതം ഇന്‍ഡ്യന്‍ നഗരങ്ങളെ നശിപ്പിക്കുകയാണ്.

താങ്കള്‍ എങ്ങനെ സമയം മാനേജ് ചെയ്യും? താങ്കളുടെ tight schedule?

അതെല്ലാം bogus ആയിട്ടാണ് എനിക്ക് തോന്നുത്. മറ്റ് പ്രവര്‍ത്തികളില്‍ ധാരാളം സമയം ചിലവാക്കി എന്ന് ചിലര്‍ പറയും. ഇന്ന് ബാംഗ്ലൂരില്‍ കാറില്‍ യാത്രചെയ്യുന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. Cambridge ഉം ഗതാഗത പ്രശ്നമുള്ള നഗരമാണ്. അത്താഴ സദ്യക്ക് ചെല്ലാമെന്ന് പലരോടും ഞാന്‍ വാക്ക് കൊടുത്തിട്ടുണ്ട്. എന്നാല്‍ കാറുള്ള അവരേക്കാള്‍ മുമ്പേ സാധാരണം ഞാന്‍ അവിടെ എത്തിയിരിക്കും.

യൂറോപ്യന്‍ നഗരങ്ങളില്‍ സൈക്കിളുകള്‍ക്ക് പ്രത്യേകം പാതകളുണ്ട്. അവ കാരണം സൈക്കിളുകള്‍ ട്രാഫിക്കില്‍ പെട്ടുപോകാതെ സഹായിക്കുന്നു. അത്തരം പരിപാടികള്‍ക്ക് അധികം പണമോ സ്ഥലമോ വേണ്ടിവരില്ല.

ഇന്‍ഡ്യ ഒരിത്തല്‍ വലിയ സൈക്കിള്‍ രാജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കാര്‍ വേണം. അത് പുരോഗതിയുടെ silly വഴിയാണ് എന്ന് എനിക്ക് തോന്നുന്നു. എണ്ണ ലോകത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ശ്രദ്ധ കിട്ടേണ്ട ആഗോളതപനം ഉണ്ട്. സൈക്കിള്‍ സവാരി ആസ്വാദ്യവും രസകരവും ആണ്, എന്നാല്‍ ഇത്തരം ട്രാഫിക്കില്‍ പറ്റില്ല.

പണക്കാരും രാഷ്ട്രീയ ശക്തിയുള്ളവരും സൈക്കിളില്‍ യാത്രചെയ്യാനാഗ്രഹിക്കുന്നില്ല. അവര്‍ കരുതുന്നത് അത് ദരിദ്രരുടെ സഞ്ചാരമാര്‍ഗ്ഗമാണ് എന്നാണ്. അതൊരു mindset ന്റെ പ്രശ്നമാണ്. ചെറുപ്പക്കാരായ professionals മുന്നോട്ട് വന്നാല്‍ ആ പ്രശ്നം മാറും. അത് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തും.

Cambridge Cycling Club ല്‍ അംഗമാണ് ഞാന്‍. പുതിയ റോഡോ മറ്റോ നിര്‍മ്മിക്കുമ്പോള്‍ Cycling Club അംഗങ്ങള്‍ അതിന്റെ planning sessions ലും council meetings ഉം പങ്കെടുക്കും. സൈക്കിളുകാരുടെ ആവശ്യങ്ങളും അംഗീകരിക്കണമെന്നത് അവര്‍ ഉറപ്പാക്കും. അത്തരത്തിലുള്ള സംഘങ്ങള്‍ ഇന്‍ഡ്യയിലും വേണം. അല്ലെങ്കില്‍ ഒന്നും നടക്കില്ല.

സൈക്കിള്‍ വിനോദസഞ്ചാരത്തിന് സാദ്ധ്യത നമ്മുടെ നാട്ടിലുണ്ട്. യൂറോപ്പില്‍ അത് വലിയ സംഭവമാണ്. സൈക്കിള്‍ ടൂറിന് പാക്കേജുകളും അവിടെയുണ്ട്.

ഞാന്‍ ബറോഡയിലായിരുന്ന കാലത്ത് അവിടെ എല്ലാവര്‍ക്കും സൈക്കിളുകളുണ്ടായിരുന്നു. 45 ഡിഗ്രി താപനിലയുള്ള വേനല്‍ക്കാലത്ത് പോലും അവര്‍ സൈക്കിള്‍ യാത്ര നടത്തി. എന്റെ മാതാപിതാക്കള്‍ എനിക്ക് സൈക്കിള്‍ വാങ്ങിത്തരുന്നതിന് മുമ്പ് ഞാന്‍ സൈക്കിള്‍ വാടകക്കെടുക്കുകയായിരുന്നു പതിവ്. മിക്ക കുട്ടികളും അങ്ങനെയായിരുന്നു ചെയ്തിരുന്നത്. അവര്‍ വളര്‍ന്ന് മുതിര്‍ന്നവരായപ്പോഴും സൈക്കിള്‍ എന്നത് കുട്ടികളുടെ ഉത്പന്നമാണെന്ന് കരുതിയില്ല. സൈക്കിള്‍ ഒരു ജീവിതരീതിയായിരുന്നു അവര്‍ക്ക്.

— സ്രോതസ്സ് hindu.com

2 thoughts on “സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്

  1. ചൈനയിൽ സൈക്കിൾ യാത്രക്കാർക്കാണ് മുൻഗണന . നമ്മുടെ നാട്ടിലും അവർക്കുവേണ്ടി റോഡിൽ സ്ഥലം മാറ്റി വെക്കുമെങ്കിൽ ജനങ്ങൾ സൈക്കിൾ ഉപയോഗിച്ചു തുടങ്ങിയെക്കുമെന്നു തോന്നുന്നു .

Leave a reply to pradeep11110 മറുപടി റദ്ദാക്കുക