ഹണ്ടിങ്ടണ്‍ നിലയത്തിലെ മുമ്പത്തെ ജോലിക്കാര്‍ക്ക് പ്ലൂട്ടോണിയം വികിരണം ഏറ്റു

INCO കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന മുമ്പ് ‘രഹസ്യമായിരുന്ന’ Huntington Pilot Plant/Reduction Pilot Plant (HPP/RPP) ലെ ജോലിക്കാര്‍ക്ക് നെപ്റ്റ്യൂണിയം, പ്ലൂട്ടോണിയം എന്നിവയുടെ ആഘാതം ഏറ്റു എന്ന് പുറത്തിവിട്ട രേഖകള്‍ പ്രകാരം HNN ഉറപ്പാക്കി. Hansford ലെ റിയാക്റ്റര്‍, Savannah River, Paducah and Portsmouth Gaseous Diffusion Plants എന്നിവിടങ്ങളില്‍ നിന്നാണ് Huntington ന് നിക്കല്‍ കിട്ടിയത്. ഒഹായോയിലെ Portsmouth നിലയം Piketon ഒഹായോയിലാണ് സ്ഥിതിചെയ്യുന്നത്.

നഷ്ടപരിഹാരം കിട്ടിയ Portsmouth (Piketon) Diffusion Plant ലെ നഷ്ടപരിഹാരം കിട്ടിയ മുമ്പത്തെ ആണവ തൊഴിലാളിയും, തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയുമാണ് Vina Colley. പുനചംക്രമണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുമാണ് പ്ലൂട്ടോണിയവും മറ്റ് പദാര്‍ത്ഥ അവശിഷ്ടങ്ങളും Huntington ലേക്ക് അയച്ചത്. അവസാനം അത് Huntington നിലയത്തെ ശുദ്ധീകരിക്കാന്‍ പറ്റാത്ത വിധം മലിനപ്പെടുത്തുകയായിരുന്നു.

ഹണ്ടിങ്ടണ്‍ നിലയത്തിലേക്ക് എത്തിയ പദാര്‍ത്ഥങ്ങള്‍, വിവിധ ആണവോര്‍ജ്ജ നിലയങ്ങളില്‍ രാസവസ്തു ഒഴുക്കിന് ഉപയോഗിച്ചവയായിരുന്നു. അവയില്‍ നിന്ന് ആണവവികിരണ ശേഷിയില്ലാതാക്കുകയും അവയെ വേര്‍തിരിക്കുകയും ആണ് Huntington ന്റെ ജോലി. ഉദാഹരണത്തിന് ഒരു പ്രക്രിയ nickel carbonyl ഉം സംപുഷ്ട യുറേനിയവും വേര്‍തിരിക്കുന്നു.

സാമ്പത്തികഭദ്രവും സുരക്ഷിതവുമായ പുനചംക്രമണം നേടാനുള്ള ശ്രമത്തിന്റെ ആദ്യ കാലത്ത്, ഭാഗികമായി ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ഒരു രണ്ടാമത്തെ Huntington നിര്‍മ്മാതാവിന് പുനരുപയോഗത്തിനായി പോയിട്ടുണ്ട് എന്ന HNN രേഖകള്‍ കണ്ടിട്ടുണ്ട്. ആ നിലയത്തിലെ തൊഴിലാളികള്‍ക്ക് ആണവ തൊഴില്‍ ആനുകൂല്യങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ അവര്‍ അതിനായി പരാതി കൊടുത്തിട്ടുണ്ട് എന്ന വിവരം HNN ന് അറിയാം.

ആണവവികിരണ മലിനീകൃതമായ ഭാഗങ്ങളുടെ പുനചംക്രമണമോ?

മുമ്പ്, മറച്ച് വെച്ചതോ ഭാഗികമോ ആയ എല്ലാം ഉള്‍പ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരും സ്വകാര്യമേഖലയും സംയോജിതമായി നടത്തുന്ന പുനചംക്രമണത്തെ അത് സ്ഥാപിക്കുന്നു. Goodyear (Portsmouth Gaseous Diffusion Plant നടത്തുന്നത് അവരാണ്), General Electric പോലുള്ള കമ്പനികളുടെ പങ്കാളിത്തം മാന്‍ഹാറ്റന്‍ പ്രോജക്റ്റ് സൈന്യം സ്വകാര്യ കരാറുകാര്‍ക്ക് നല്‍കിയ കാലത്തോളം പഴക്കമുണ്ട്.

എന്നിരുന്നാലും Energy Research Development Administration ഉം Department of Energy and Atomic Energy Commission ഉം സ്വകാര്യ കമ്പനികളുടെ OSHA, NIOSH exposure നിയമങ്ങളുമായി ബന്ധിതമല്ല. ഈ ഏജന്‍സികള്‍ സത്യത്തെ ഔദ്യോഗികമാക്കാനായി പ്രവര്‍ത്തിച്ചു എന്ന് രഹസ്യസ്വഭാവം നീക്കിയ രേഖകള്‍ പറയുന്നു.

കേസില്‍ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ നിയമപരമായി സര്‍ക്കാരിന് സാമൂഹ്യ ബാദ്ധ്യതയില്‍ നിന്ന് കുറ്റവിമുക്തിയുണ്ട്. രോഗികളായ തൊഴിലാളികളുടെ ഒച്ചപ്പാട് ഫലത്തില്‍ സര്‍ക്കാരിന്റെ കുറ്റസമ്മതത്തിലേക്ക് നയിക്കും. എന്നാല്‍ ഒരു തൊഴിലാളിയുടെ രോഗത്തിന്റെ നല്ല മെഡിക്കല്‍ തീരുമാനിക്കല്ല അതിന്റെ പ്രക്രിയ.

Paducah, Ky. & Oak Ridge, Tennessee യിലെ യുറേനിയം സംപുഷ്ടമാക്കാനുള്ള പ്രവര്‍ത്തന ഉപകരണങ്ങളില്‍ നിന്ന് ഏകദേശം 15,300 ടണ്‍ ആണവ മലിനീകൃതമായ നിക്കല്‍ ചവറ് വില്‍ക്കാനുള്ള ഒരു draft അപേക്ഷ DOE നല്‍കി. ( http://www.emcbc.doe.gov/files/news/NR%20NICKEL%20Jul212009.pdf). ഇതുവരെ എത്രമാത്രം ആണവ പുനചംക്രമണ പദാര്‍ത്ഥങ്ങള്‍ കമ്പോളത്തിലേക്ക് പോയിട്ടുണ്ട് എന്നതിനെക്കുറിച്ച് ഗൌരവകരമായ വ്യാകുലത ഉയര്‍ത്തുന്നതാണത്.

ഉദാഹരണത്തിന്, Dr. Cliff Honicker ന്റെ മാര്‍ച്ച് 28, 2000 ലെ പ്രബന്ധം കണക്കാക്കുന്നത് 50കളിലേയും 60കളിലേയും നിക്കല്‍ പൊടിയും നിക്കല്‍ ചവറും പുനചംക്രമണത്തിന് കണക്കില്ലാത്ത അളവ് ചവറ് ഉപയോഗിച്ചിട്ടുണ്ട് (9 കോടി കിലോഗ്രാം) എന്നാണ്. Huntington, W.Va യിലെ നിലയത്തില്‍ നിന്ന് “മലിനീകരണം ഒഴുവാക്കിയത്” എന്ന് പറയപ്പെടുന്ന ചവറ് ഉരുക്കി ലോഹക്കട്ടികളാക്കി വാണിജ്യപരമായി വിറ്റു എന്ന് അദ്ദേഹം മുമ്പത്തെ ജോലിക്കാരുമായുള്ള അഭിമുഖങ്ങളില്‍ നിന്ന് കൃത്യമായി കണ്ടെത്തി.

രഹസ്യസ്വഭാവമുള്ളത് എന്നാല്‍ പല പേരുകള്‍

വിടവുകളുണ്ട്. 50 വര്‍ഷത്തെ രഹസ്യം നീക്കല്‍ നിയമവുമായി ബന്ധപ്പെട്ടതാണ്. സമയം മുന്നോട്ട് പോകും തോറും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പ്ലൂട്ടോണിയവും നിക്കലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിടവുകളിലൊന്ന്.

5 റിപ്പോര്‍ട്ടുകള്‍ പല പേരുകളില്‍ INCO കാമ്പസിലായിരുന്നു ഉണ്ടായിരുന്നത്. 1951 – 1963 കാലത്ത് Huntington Pilot Plant (HPP) ന്റെ work under contract Atomic Energy Commission (AEC) ന് കൊടുത്തു. അതേ കാലത്ത് തന്നെ ഈ നിലയത്തെ Reduction Pilot Plant എന്നും വിളിച്ചു. കാരണം സര്‍ക്കാരിന് വേണ്ടിയായിരുന്നു പ്രത്യേക നിക്കല്‍ പ്രക്രിയ ഈ നിലയത്തില്‍ നടത്തിയത്. ഇതില്‍ സമ്പുഷ്ടമായ യുറേനിയം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നു.

(കാണുക: Report to Advisory Board on Radiation & Worker Health, National Institute of Occupational Safety and Health, Audit of Case PIID from HPP, John Mauro, Cohen & Associates, February 2005, hereinafter, Report to Advisory Board, http://www.cdc.gov/niosh/OCAS/pdfs/abrwh/drreview/scadrr02.pdf)

മാന്‍ഹാറ്റന്‍ പ്രോജക്റ്റിന്റെ കാലത്ത് Oak Ridge, Tennessee മാപ്പില്‍ “നിലനില്‍ക്കു”ന്നില്ലായിരുന്നു. അത് Clinton Engineering Works (C.E.W.) ന്റെ ഭാഗമായായിരുന്നു അറിയപ്പെട്ടിരുന്നത്. -25 gaseous diffusion plant ന് അടുത്തായിരുന്നു Happy Valley സ്ഥിതിചെയ്തിരുന്നത്.

നിക്കല്‍ കാര്‍ബൊണൈലും വാതക വ്യാപനം

“Huntington ലെ AEC പണി ചവറ് നിക്കല്‍ ഉപയോഗിച്ച് വാതക വ്യാപന(diffusion) നിലയങ്ങളിലെ വാതക വ്യാപന കടമ്പ നിര്‍മ്മിക്കാനുള്ള ശുദ്ധീകരിച്ച നിക്കല്‍ പൊടിയുണ്ടാക്കുക എന്നതാണ്. യുറേനിയം മാലിന്യമടങ്ങിയ നിക്കലാണ് അതിനുള്ള അസംസ്കൃത വസ്തു. Oak Ridge Gaseous Diffusion Plant (ORGDP) ല്‍ നിന്നാണ് അത് വരുന്നത്. മലിനീകൃതമായ നിക്കല്‍ ചവറ് ലോഹം തീവണ്ടിയില്‍ നിന്ന് പുറത്തെടുത്ത് ഭാരം നോക്കി ബക്കറ്റുകളില്‍ നിറക്കുന്നു. അത് അപ്പോഴും ഉരുക്കിന്റെ പെട്ടിയിലാണ്. അത് ഫര്‍ണസിലേക്ക് കയറ്റുി ഉരുക്കുന്നു. carbon monoxide കടത്തിവിട്ട് nickel carbonyl പ്രക്രിയ എന്ന് വിളിക്കുന്ന രാസ പ്രക്രിയകള്‍ നടത്തി അതില്‍ നിന്ന് യുറേനിയം മലിനീകരണം വേര്‍തിരിക്കുന്നു. ഉരുകിയ ചവറിനെ nickel carbonyl chamber ലേക്ക് കടത്തി വിട്ട് carbon monoxide വാതകം (CO) കടത്തിവിട്ട് രണ്ട് ധാരകളുണ്ടാക്കുന്നു. ഒന്ന് nickel carbonyl വാതകവും മറ്റേത് സമ്പുഷ്ട യുറേനിയവും.” (മലിനീകൃതമായ നിക്കല്‍ ഉരുക്കുന്നതിന് മുമ്പ് പെട്ടികളില്‍ സൂക്ഷിക്കുന്നതിനാല്‍ ഉരുക്കുന്നതിന് മുമ്പ് തൊഴിലാളികളെ അത് ബാധിക്കില്ല എന്ന് കരുതാം.)

Editor’s Note: ഒരു നിലയത്തില്‍ നിന്നാണ് അതായത് ORGDP ല്‍ നിന്ന് എല്ലാ feedstock ഉം എത്തുന്നത് എന്നകാര്യം HNN വിസമ്മതിക്കും. ഞങ്ങളുടെ അഭിമുഖത്തില്‍ നിന്ന് വിവിധ വാതക വ്യാപന നിലയങ്ങള്‍ Huntington ലേക്ക് പദാര്‍ത്ഥങ്ങള്‍ അയച്ചിട്ടുണ്ട്.

എന്താണ് സമ്പുഷ്ട യുറേനിയം 235?

ഐസട്ടോപ്പ് വേര്‍തിരിക്കല്‍ വഴി സമ്പുഷ്ട യുറേനിയത്തിന് യുറേനിയം 235 ന്റെ മിശ്രണം വര്‍ദ്ധിപ്പിക്കുന്നു. ആണവോര്‍ജ്ജ ഉത്പാദനത്തിനും സൈനിക ആണവ ആയുധങ്ങള്‍ക്കും അത് നിര്‍ണ്ണായകമാണ്. മാന്‍ഹാറ്റന്‍ പ്രൊജക്റ്റിന്രെ കാലത്ത് ടെന്നസിയിലെ ഓക്ക് റിഡ്ജില്‍ ആണ് സമ്പുഷ്ട യുറേനിയം നിര്‍മ്മിച്ചത്. Oak Ridge Alloy എന്നതിന്റെ “oralloy” എന്ന പേരിലാണ് അതിനെ വിളിച്ചിരുന്നത്. നാവിക propulsion നും ലഘുവായി ഗവേഷണങ്ങള്‍ക്കും അത് ഉപയോഗിക്കുന്നുണ്ട്. 1946ല്‍ ആദ്യത്തെ ആറ്റംബോംബായ ലിറ്റില്‍ ബോയില്‍ ഉപയോഗിച്ച യുറേനിയം 80% സമ്പുഷ്ടമായിരുന്നു. പ്രഥമിക ഘട്ടത്തില്‍ U-235 ന് പകരം പ്ലൂട്ടോണിയം 239 ഉപയോഗിച്ചു. രണ്ടാം ഘട്ടത്തിനായി U-235 നെ compressed ചെയ്ത് ഉപയോഗിച്ചു (Wikipedia.org)

(വാതക വ്യാപന പ്രക്രിയക്ക് uranium hexafluoride നെ ബാഷ്പമാക്കിയ അവസ്ഥയുടെ വഴി വേണം — അത് സാധാരണ താപനിലയില്‍ ഖരവസ്തുവാണ് — സാധാരണ ലോഹങ്ങളുമായുള്ള അതിന്റെ രാസമാറ്റങ്ങള്‍ കാരണം ചോര്‍ച്ചയില്ലാത്ത നിക്കലോ austenitic stainless steel ഓ ഉപയോഗിക്കുന്നു.)

— സ്രോതസ്സ് huntingtonnews.net


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

One thought on “ഹണ്ടിങ്ടണ്‍ നിലയത്തിലെ മുമ്പത്തെ ജോലിക്കാര്‍ക്ക് പ്ലൂട്ടോണിയം വികിരണം ഏറ്റു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s