അതാണ് Greenpeace Mediterranean ടര്‍ക്കിയുടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി Erdogan ന്റെ പ്രസംഗം തടസപ്പെടുത്തി പറഞ്ഞത്. Erdogan അദ്ദേഹത്തിന്റെ AKP പാര്‍ട്ടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
പുതിയ ആണവ റിയാക്റ്ററുകള്‍ സ്ഥാപിക്കാന്‍ ടര്‍ക്കി സര്‍ക്കാര്‍ തെരഞ്ഞെടുത്ത തീരപ്രദേശത്തെ നഗരങ്ങളാണ് Mersin ഉം Sinop ഉം. 1976 ലാണ് Mersin യില്‍ ആണവനിലയം പണിയാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത്. 34 വര്‍ഷത്തിലധികമായിട്ടും പണി ഇതുവരെ തുടങ്ങിയിട്ടില്ല. എത്രമാത്രം പരാജയമാണിതെന്ന് ഇതില്‍ നിന്ന് തന്നെ മനസിലാകും.
ഒരു പ്രാദേശിക പത്രം Greenpeace പ്രതിനിധിയെ ‘Mersin യുടെ 13 ആമത്തെ എംപി’ എന്ന് വിശേഷിപ്പിച്ചു. നഗരത്തില്‍ നിന്ന് 12 MP മാരാണുള്ളത്. എന്നാല്‍ ഇപ്പോഴാണ് നഗരത്തിലെ ജനത്തിന്റെ താല്‍പ്പര്യം പ്രതിനിധാനം ചെയ്യപ്പെട്ടത്.
– സ്രോതസ്സ് greenpeace.org