കഴിഞ്ഞ ദശാബ്ദത്തില്‍ വായൂ ഗുണമേന്മ ഉയര്‍ന്നതിനാല്‍ കുട്ടികളുടെ ചെവിക്കുണ്ടാകുന്ന രോഗങ്ങളില്‍ കുറവ് വന്നു എന്ന് UCLA, Brigham, ബോസ്റ്റണിലെ Women’s Hospital ഇവിടനിന്നുന്നുള്ള ഗവേഷകര്‍ കണ്ടെത്തി. ചെവിക്ക് വരുന്ന രോഗങ്ങളാണ് കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ കൂടുതല്‍ സാധാരണയായി കാണുന്നത്. ഈ ഇനത്തില്‍ അമേരിക്കയില്‍ $300 – $500 കോടി ഡോളര്‍ ചിലവ് ആണുകള്ക്കുണ്ടാവുന്നു.
ചെവിയുടെ രോഗങ്ങളും വായുവിന്റെ ഗുണമേന്മയും തമ്മില്‍ നേരിട്ടുള്ള ബന്ധമാണുള്ളത്. 1990 ലെ Clean Air Act ന്റെ ഗുണം വ്യക്തമാക്കുന്നതാണ് പഠനത്തിന്റെ ഫലം. വായൂ മലിനീകരണം കുറക്കാനുള്ള വഴികള്‍ വ്യവസായത്തെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കാനുള്ള അധികാരം ഈ നിയമം മൂലം Environmental Protection Agency ക്ക് കിട്ടി. ശുദ്ധവായുവിന്റെ ഗുണം ആരോഗ്യത്തിലും പ്രതിഫലിച്ചു.
Otolaryngology എന്ന മാസികയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. American Academy of Otolaryngology ആണ് ആ മാസിക പ്രസിദ്ധീകരിക്കുന്നത്.
1997 – 2006 കാലത്തെ 120,060 കുട്ടികളുടെ National Health Interview Survey ഡാറ്റകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ear infections, respiratory allergy, seizure activity തുടങ്ങിയ മൂന്ന് രോഗങ്ങളുടെ എല്ലാ വര്‍ഷത്തേയും കണക്ക് അവര്‍ എടുത്തു. ചെവിയുടെ infections ഉം respiratory allergy ഉം seizure activity യും. അവസാനത്തെ രണ്ടെണ്ണത്തിന് വായൂ ഗുണമേന്മയുമായി ബന്ധമില്ല. അത് control condition ആയി ആണ് ഉപയോഗിച്ചത്.
ആ സംഖ്യകളെ അതേ വര്‍ഷത്തിലുള്ള carbon monoxide, nitrous dioxide, sulfur dioxide, particulate matter ഉള്‍പ്പടെയുള്ള EPA യുടെ വായൂ ഗുണമേന്മ ഡാറ്റയുമായി cross-reference ചെയ്തു. വായൂ ഗുണമേന്മ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇടക്കിടക്ക് വരുന്ന ചെവിക്ക് രോഗം(infections) കുറഞ്ഞതായി അവര്‍ കണ്ടെത്തി.
വായൂ ഗുണമേന്മ വര്‍ദ്ധിക്കുന്നതും pediatric respiratory allergy യുമായി ബന്ധമൊന്നും കണ്ടില്ല. മലിനീകരണികളല്ല allergens എന്ന് അതില്‍ നിന്ന് മനസിലായി.
ഈ പഠനം നടത്താന്‍ ആരും സാമ്പത്തിക സഹായം നല്‍കിയിട്ടില്ല.
— സ്രോതസ്സ് newsroom.ucla.edu
വാഹനത്തില്‍ നിന്നുള്ള കാണാവുന്നതും അദൃശ്യമായതുമായ രാസവസ്തുക്കളാണ് വായൂ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സ്. യാത്ര കഴിയുന്നത്ര കുറക്കൂ. വൈദ്യുതവാഹനങ്ങളോ പൊതു ഗതാഗതമോ ഉപയോഗിക്കൂ.