ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും

ഉപഭോക്താക്കള്‍ സൂപ്പര്‍മാര്‍ക്കെറ്റ് അലമാരകളില്‍ നിന്ന് എടുക്കുന്ന മിക്ക ബിസ്കറ്റുകള്‍, margarines, ബ്രഡ്ഡ്, ചിപ്സ്, എന്തിന് ബാര്‍ സോപ്പ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന, വ്യവസായത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു ഘടകം പ്രകൃതിസംരക്ഷണവാദികളുടെ അഭിപ്രായത്തില്‍ ഒറാങ്ഉട്ടാനെ കൊല്ലുകയാണ്.

ആ കൂട്ടത്തിലെ ആ രഹസ്യ ഘടകം പാമോയില്‍ ആണ്. സസ്യ എണ്ണകളില്‍ ഏറ്റവും വിലകുറഞ്ഞത്. മിക്ക ഉല്‍പ്പന്നങ്ങളുടേയും മുദ്രകളില്‍ വളരെ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന ഘടകം.

പാമോയില്‍ വളര്‍ത്തുന്ന കര ഒരിക്കല്‍ Borneoയിലെ വലിയ മഴക്കാടുകളായിരുന്നു. അവ ഒറാങ്ഉട്ടാന്റെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരുന്നു.

International Union for Conservation of Nature ന്റെ കണക്ക് പ്രകാരം ഈ ജീവികളുടെ എണ്ണം അടുത്ത ദശാബ്ദങ്ങളില്‍ 50% കുറഞ്ഞു. വനനശീകരണം കാരണം 50,000 ഒറാങ്ഉട്ടാനുകള്‍ മരിച്ചതായി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര് സമ്മതിക്കുന്നു.

മലേഷ്യയുമായി പങ്ക് വെക്കുന്ന ദ്വീപായ ഇന്‍ഡോനേഷ്യന്‍ Borneo യിലെ വനനശീകരണത്തെക്കുറിച്ചുള്ള BBC Panorama അന്വേഷണത്തില്‍, പാം തോട്ടങ്ങള്‍ സ്ഥാപിക്കാനുള്ള ആര്‍ത്തി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ പരിധി വ്യക്തമാക്കിയ സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നു എന്ന് വ്യക്തമാണ്.

‘ശല്യം’

പഴകിയ മരങ്ങള്‍ കത്തിക്കുന്നത് ഒറാങ്ഉട്ടാനെ ഓടിക്കുന്നു. ആ സമയത്തെ തടിവെട്ടുന്ന ജോലിക്കിടയിലെ ശല്യം ആയി കാണുന്നതിനാല്‍ അവയെ ജോലിക്കാര്‍ കൊല്ലുന്നു. അവ നിയന്ത്രണം വിട്ട പാംഓയില്‍ വളര്‍ച്ചയുടെ ഇരകള്‍ മാത്രമല്ല, വലിയ പാരിസ്ഥിതിക വിലയും നല്‍കേണ്ടതായുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പാംഓയിലിന് വേണ്ടി പ്രാചീനമായ peat ഭൂമി വറ്റിക്കുന്നത് ഒരു ആഗോള ഭീഷണിയായാണ് ഗ്രീന്‍പീസ് കണക്കാക്കുന്നത്. അതില്‍ അടങ്ങിയിരിക്കുന്ന മീഥേനും കാര്‍ബണ്‍ ഡൈ ഓക്സൈഡും പുറത്തേക്ക് വരും എന്ന് അവര്‍ പറഞ്ഞു.

അതിന്റെ ഫലമായി ഇന്‍ഡോനേഷ്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹരിതഗ്രഹവാത ഉദ്‍വമനം നടത്തുന്ന രാജ്യമാണ്. അമേരിക്കക്കും, ചൈനക്കും തൊട്ട് പിറകില്‍ ഇവര്‍ നില്‍ക്കുന്നു.

സംരക്ഷിത ഭൂമിയിലും ആഴത്തിലുള്ള peat ഭൂമിയിലും നിയമവിരുദ്ധമായി പാംഓയില്‍ ഭീമനായ Duta Palma Group നടത്തുന്ന വനനശീകരണം GPS സാങ്കേതിക വിദ്യയും, ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് BBC സംഘം കൃത്യമായി കണ്ടെത്തി.

നിയമവിരുദ്ധമായ മരം വെട്ട് വ്യാപകമാണ്. ബ്രിട്ടണിലെ ആഹാര വീട്ടുപകരണ കമ്പോളത്തിലെ പ്രധാന ദാദാക്കളും അതില്‍ ഉള്‍പ്പെടുന്നു എന്ന് Greenpeace ന്റെ തെക്ക്കിഴക്കനേഷ്യ ഡയറക്റ്ററായ Shailendra Yashwant പറയുന്നു.

ഹരിതഗ്രഹവാതകങ്ങളുടെ പരിസ്ഥിതി പ്രശ്നം ഉത്പാദകരേയും ദൈനംദിന ഉപഭോക്താക്കളേയും കണക്കാക്കാതെ പരിഹരിക്കാനാവില്ല. ഇത് ഇന്‍ഡോനേഷ്യയുടെ മാത്രം പ്രശ്നമല്ല. ലോകത്തിന്റെ മൊത്തം പ്രശ്നമാണ്.

‘പച്ചയടിക്കല്‍ (ഗ്രീന്‍വാഷ്)’

പാം വ്യവസായം – ഇന്‍ഡോനേഷ്യയില്‍ £5bn ($7.7bn) മൂല്യം വരും അതിന്. രാജ്യത്തെ മൂന്നാമത്തെ കയറ്റുമതി ഇതാണ്.

സുസ്ഥിര സ്രോതസ്സുകളില്‍ നിന്നുള്ള എണ്ണ തങ്ങള്‍ക്ക് കാണാമെങ്കിലും അവര്‍ ഉപയോഗിക്കുന്ന എല്ലാ എണ്ണയുടേയും തുടക്കം പിന്‍തുടരാനാവില്ല എന്ന് യൂറോപ്പിലെ മൊത്തവ്യാപാരികളിലൂടെ അത് വാങ്ങുന്ന ധാരാളം വലിയ നിര്‍മ്മാതാക്കള്‍ പറയുന്നു.

ഇന്ന് ലോകത്തെ പാം ഓയിലിന്റെ 3% മാത്രമാണ് സുസ്ഥിരമായത്. പരിസ്ഥിതിപരവും സാമൂഹ്യവുമായ ആഘാത പരീക്ഷകള്‍ വിജയിച്ച പ്ലാന്റേഷനുകളില്‍ നിന്ന് വരുന്നത് എന്ന് ഉറപ്പുള്ളത് അത്രമാത്രമാണ്.

ധാരാളം പേര്‍ Roundtable on Sustainable Palm Oil (RSPO) പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. പാം ഓയില്‍ എവിടെ ഉത്ഭവിക്കുന്നു എന്നതിന്റെ സര്‍ട്ടിഫിക്കേറ്റ് കൊടുക്കാനുള്ള പദ്ധതിയാണിത്.

2015 നോ അതിന് മുമ്പോ സുസ്ഥിര എണ്ണയുടെ ഉപയോഗം നടത്തണമെന്ന ലക്ഷ്യം ആഗ്രഹിക്കുന്നവരാണ് മറ്റുള്ളവര്‍. എന്നാല്‍ RSPO ഒരു “ഗ്രീന്‍വാഷ്” ആണെന്നും പ്രയോഗത്തില്‍ അത് നിര്‍ബന്ധിതമാക്കാനായ ഒരു പരിപാടിയും ഇല്ലെന്നും ഗ്രീന്‍പീസിന്റെ Shailendra Yashwant പറയുന്നു.

നിയമവിരുദ്ധമായി വനം നശിപ്പിച്ച Duta Palma Group ന്റേതുള്‍പ്പടെ വ്യത്യസ്ഥമായ പാടങ്ങളില്‍ നിന്നുമുള്ള എണ്ണ കൂട്ടിക്കലര്‍ത്തിയാണ് ലോകത്തെ മൊത്തം ദൈനംദിന ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കുന്നത്

BBC പറയുന്ന നിയമവിരുദ്ധമായ വനനശീകരണത്തിന്റെ തെളിവുകളെക്കുറിച്ച് മറുപടി പറയാന്‍ Duta Palma വിസമ്മതിച്ചു

ഉപഭോക്തൃ സമ്മര്‍ദ്ദം

ഏതൊക്കെ ഉല്‍പ്പന്നങ്ങളില്‍ പാംഓയില്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് വരുന്നതാണെന്ന് ഉറപ്പാക്കാനും വേണ്ടി ഉത്പാദകരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റിയ സമയമാണിത് എന്ന് Panorama യോട് Secretary of State for the Environment, Food and Rural Affairs ന്റെ Hilary Benn പറഞ്ഞു.

പാംഓയില്‍ ഉള്ളടക്കത്തെക്കുറിച്ച് പറയാതെ പാംഓയിലിനെ സസ്യ എണ്ണ എന്ന പേരില്‍ ലേബല്‍ ചെയ്യാനാണ് ഉത്പാദകരോട് ഇപ്പോഴത്തെ ലേബലിങ് നിയമം ആവശ്യപ്പെടുന്നത്.

വ്യവസായ ഭീമന്‍മാരായ Unilever ഉം Proctor and Gamble ഉം ഉള്‍പ്പടെ മിക്ക ഉത്പാദകരും പറയുന്നത് അവരുടെ പാചകവിധികള്‍ മാറ്റാവുന്നതാണ്. ഉപയോഗിക്കുന്ന എണ്ണയുടെ അളവും തരവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ വ്യക്തമായ ലേബല്‍ കൊടുക്കുന്നത് അസാദ്ധ്യമാണെന്നാണ്.

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ഘടകങ്ങളുടെ പട്ടികയില്‍ പാംഓയിലിനെ എടുത്ത് കാണിക്കുന്നതിനപ്പുറം അത് സുസ്ഥിര സ്രോതസില്‍ നിന്നാണ് വരുന്നതെന്ന് തുറന്ന് എഴുതാന്‍ Sainsbury’s supermarkets മുമ്പ് തീരുമാനമെടുത്തിരുന്നു.

അടുത്ത കാലത്ത് ബ്രിട്ടണിലെ ഏറ്റവും വലിയ പാംഓയില്‍ ഉപഭോക്താവായ യൂണീലിവര്‍ (Unilever) Sinar Mas മായുള്ള വലിയ ഒരു കരാര്‍ നിര്‍ത്തലാക്കി. അവര്‍ സംരക്ഷിത വനം നശിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നതിലാണ് അങ്ങനെ ചെയ്തത്.

Duta Palma ല്‍ നിന്ന് പാംഓയില്‍ Unilever മുമ്പ് ഉപയോഗിച്ചിരുന്നു. supply system ലെ പ്രശ്നങ്ങള്‍ മറികടക്കാനായി ഈ ഉത്പാദകനില്‍ നിന്നുള്ള എണ്ണ പിന്നീട് ഉപയോഗിക്കുന്നില്ല.

സെക്രട്ടറി ബെന്‍ പറയുന്നു: “ഉപഭോക്താക്കള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ചാണ് ഇത്. കാരണം അവരുടെ ഉപഭോക്താക്കള്‍ എന്താണ് വാങ്ങാനാഗ്രഹിക്കുന്നത് എന്നതാണ് കമ്പനികളിലേക്ക് അയക്കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശം.”

ബ്രിട്ടണിലെ കച്ചവടക്കാരും വ്യവസായികളും Roundtable on Sustainable Palm Oil ല്‍ പങ്കെടുത്തത് പാം ഓയിലിനെ പിന്‍തുടരാന്‍ പറ്റുന്ന വിധമാക്കാനായ ശ്രമത്തിന്റെ ആദ്യ പടിയാണ്. അങ്ങനെയാകുമ്പോള്‍ അതിന് സുസ്ഥിരതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനാകുന്നതിന്റെ സാദ്ധ്യത വര്‍ദ്ധിക്കുന്നു.

— സ്രോതസ്സ് news.bbc.co.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )