ഈ ആണവമാലിന്യം എന്ത് ചെയ്യും?

ആണവമാലിന്യം പ്രശ്നം അവസാനം ഫെഡറല്‍ സര്‍ക്കാര്‍ പരിഹരിച്ചോളും എന്നാണ് ആണവോര്‍ജ്ജത്തേക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും അനുമാനം ചെയ്യുന്നത്. ഊര്‍ജ്ജ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആണവോര്‍ജ്ജ വ്യവസായം പിന്നെയും പൊങ്ങിവരുന്നതിനാല്‍ അവര്‍ എങ്ങനെ ഇത് കൊകാര്യം ചെയ്യുന്നു എന്ന് നോക്കാം.

വാഷിങ്ടണിലെ കൊളംബിയ നദിക്കരയിലുള്ള Hanford Nuclear Reservation നല്ല ഒരു ഉദാഹരണമാണ്. Hanford ശുദ്ധീകരിക്കുന്നതില്‍ U.S. Department of Energy വലിയ പുരോഗതിയാണ് കൈവരിച്ചത്. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും മലിനീകൃതമായ സ്ഥലമാണത്. എന്നാല്‍ ശേഷിക്കുന്ന മാലിന്യങ്ങള്‍ വലിയ പ്രതിബന്ധവും പൊതുജന സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയും ആണ്.

രാസവസ്തുക്കളുമായി കൂടിക്കലര്‍ന്ന ഉയര്‍ന്ന ആണവവികിരണമുള്ള മാലിന്യമാണ് ഏറ്റവും പേടിപ്പെടുത്തുന്നത്. പഴയകിയ ടാങ്കില്‍ നിന്ന് അത് ഭൂഗര്‍ഭജലത്തിലേക്കും നദിയിലേക്കും ചോരുന്നു. പുതിയ പദ്ധതി അനുസരിച്ച് Hanford ലെ ടാങ്കുകള്‍ Energy Department ഭാഗികമായി വൃത്തിയാക്കും. എന്നാലും പിന്നേയും മാലിന്യങ്ങള്‍ അവശേഷിക്കും. ഇതിനകം ഭൂമിയിലേക്ക് ചോര്‍ന്ന മാലിന്യങ്ങള്‍ വൃത്തിക്കില്ല. പുതിയ മാലിന്യങ്ങള്‍ തള്ളുന്ന ദേശീയ ആണവമാലിന്യ കുപ്പത്തൊട്ടിയായി ഈ സൈറ്റ് ഉപയോഗിക്കുകയും ചെയ്യും.

ഈ പദ്ധതി പരിഷ്കരിച്ചില്ലെങ്കില്‍:

ഇപ്പോഴുള്ള മാലിന്യത്തില്‍ നിന്ന് കൊളംബിയ നദിയിലെ പ്ലൂട്ടോണിയം മലിനീകരണം വര്‍ദ്ധിച്ച് അടുത്ത ആയിരം വര്‍ഷത്തേക്ക് ആണവവികിരണം കുടിവെള്ളത്തില്‍ അനുവദിച്ചിരിക്കുന്നതിനേക്കാള്‍ 300 മടങ്ങ് കൂടും.

Hanford ദേശീയ ആണവമാലിന്യ കുപ്പത്തൊട്ടിയായാല്‍ ആയിരക്കണക്കിന് ട്രക്കുകള്‍ മാലിന്യവുമായി ഒറിഗണിലെ ജനവാസ കേന്ദ്രങ്ങളിലൂടെ Hanford ലേക്ക് കടത്തിക്കൊണ്ടുവരും.

കൂടുതല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിച്ചാല്‍ ഇന്ധനം reprocessing ചെയ്യേണ്ടിവരും. Hanford ടാങ്കുകളില്‍ നിന്ന് ചോരുന്ന മാലിന്യങ്ങളുണ്ടായത് അത്തരം reprocessing വഴിയുണ്ടായതാണ്. ഭൂമിക്കടില്‍ മാലിന്യസംഭരണിയുണ്ടാക്കാനുള്ള പണി 8 വര്‍ഷം പിന്നിലാണ്. അതിന് $800 കോടി ഡോളര്‍ ചിലവ് അധികവുമായി. ആണവമാലിന്യ സംഭരണി നിര്‍മ്മിക്കാന്‍ ഭൂമിശാസ്ത്രപരമായി ഒരു സ്ഥലവും സുരക്ഷിതമല്ല. ട്രക്കുകളില്‍ ഈ മാലിന്യങ്ങള്‍ നിറക്കുന്നത് റോബോട്ട് കൈകള്‍ ഉപയോഗിച്ചാണ്. മാലിന്യം ഇങ്ങനെ കൊണ്ടുപോകുന്നതിന്നതില്‍ നിന്ന് 816 ക്യാന്‍സര്‍ മരണങ്ങളുണ്ടാവും എന്നാണ് DOE യുടെ കണക്ക് കൂട്ടല്‍.

ജനം ആവശ്യപ്പെടാതെ സര്‍ക്കാര്‍ മാലിന്യപ്രശ്നം പരിഹരിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് പ്രതിഷേധ ശബ്ദം ഉയര്‍ത്തൂ. ഇത്തരം മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന സ്രോതസ്സുകള്‍ക്ക് പകരം ശുദ്ധ ഊര്‍ത്തിലേക്ക് മാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക.

— സ്രോതസ്സ് oregonlive.com

ഒരു അഭിപ്രായം ഇടൂ