തേനീച്ചകളുടെ ഉന്‍മൂലനത്തിലേക്കുള്ള ഋജുരേഖ

Apiary Inspectors of America (AIA) ഉം Agricultural Research Service (ARS) ഉം അടുത്തകാലത്ത് നടത്തി സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നിലൊന്നിലധികം തേനീച്ച കോളനികള്‍ കഴിഞ്ഞ ശീതകാലത്തെ അതിജീവിച്ചില്ല എന്ന് കണ്ടെത്തി. (ഈ തേനീച്ചകളാണ് വാണിജ്യ കൃഷിയില്‍ പരാഗണം നടത്തുന്നവര്‍.). 2006 മുതല്‍ അമരിക്കയിലെ തേനീച്ച beehives 24 ലക്ഷം കുറവാണ് ഉണ്ടായിരിക്കുന്നത്. colony collapse disorder (CCD) എന്ന് ഇതിനെ വിളിക്കുന്നു. നൂറുകണക്കിന് ആയിരക്കണക്കിന് കോളനികളാണ് ഇല്ലാതായിരിക്കുന്നത്. തേന്‍, ലാര്‍വ്വകള്‍, റാണി എന്നിവര്‍ക്ക് ഒരു കുഴപ്പവുമില്ലാത്ത കൂട് ശൂന്യമായി കാണപ്പെടുന്നു. തേനീച്ചകളെ ഒന്നും കാണാനില്ല. ഇതിന് കാരണം എന്തെന്ന് അറിയില്ല. തേനീച്ചയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും രേഗങ്ങളും ആകാം എന്ന് കരുതുന്നു. ദേശാടനം നടത്തുന്ന വലിയ തേനീച്ചപാലകര്‍ക്കാണ് CCD കാരണം വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. അവരില്‍ ചിലര്‍ക്ക് 50%-90% വരെ കോളനി നഷ്ടപ്പെട്ടു.

ഒരു ആണിക്കല്ല്‌ സ്പീഷീസ്‍ ആയ തേനീച്ച നമ്മുടെ ആഗോള ഭക്ഷ്യ സുരക്ഷക്ക് പ്രധാനപ്പെട്ട ഒന്നും ഭക്ഷ്യ ശൃംഖലയിലെ നിര്‍ണ്ണായകമായ ഭാഗവുമാണ്. ജൈവഭാരത്തിനുപരിയായി(biomass) പരിസ്ഥിതിയില്‍ ക്രമാതീതമായ ഫലമുണ്ടാക്കുന്നത സ്പീഷീസാണ് ആണിക്കല്ല്‌ സ്പീഷീസ്‍. നമ്മുടെ ആഹാരം നിര്‍മ്മിക്കുന്ന പൂക്കളുണ്ടാകുന്ന ചെടികള്‍ പരാഗണത്തിനായി ആശ്രയിക്കുന്നത് പ്രാണികളെയാണ്. ചിത്രശലഭങ്ങള്‍, ഈയാംപാറ്റകള്‍, വണ്ടുകള്‍, ഈച്ചകള്‍, പക്ഷികള്‍ തുടങ്ങിയ ധാരാളം പരാഗണജീവികളുണ്ടെങ്കിലും തേനീച്ചയാണ് ഏറ്റവും ഫലപ്രദമായവ. അമേരിക്കയില്‍ രാജ്യവ്യാപകമായി 100 നാണ്യവിളകളില്‍ പരാഗണം നടത്തുന്നു. മിക്ക പഴങ്ങള്‍, പച്ചക്കറികള്‍, കുരുകള്‍, കാലിത്തീറ്റകള്‍, പരുത്തി തുടങ്ങിയവയും. പ്രതിവര്‍ഷം മൊത്തം $1500-$2000 കോടി ഡോളറിന്റെ വാണിജ്യമാണ് ഇവയോട് ബന്ധപ്പെട്ടിരിക്കുന്നത്. നാം കടിക്കുന്ന മൂന്ന് കടികളിലൊന്ന് വരുന്നത് പ്രാണികള്‍ പരാഗണം നടത്തിയതില്‍ നിന്നാണ്. തേനീച്ചയില്ലാതാതായാല്‍ നമ്മുടെ ആഹാരം മാംസമില്ലാത്തതാകും. അരിയും ഭക്ഷ്യധാന്യങ്ങളും മാത്രം കഴിക്കേണ്ടതായി വരും. പരുത്തിയുണ്ടാവില്ല. അവയുടെ ചിറകിന് മേലെയാണ് ആഗോള ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയും മൊത്തം പരിസിസ്ഥിതി വ്യവസ്ഥയും നിലനില്‍ക്കുന്നത്.

തേനീച്ചകള്‍ വംശനാശത്തിലേക്ക് പോകുന്നു എന്ന് വിദഗ്ദ്ധര്‍ ഇപ്പോള്‍ കരുതുന്നു. അവര്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ ഓടിനടക്കുകയാണ്. കീടനാശിനി ഉപയോഗത്തെയാണ് കൂടുതലും ആരോപിക്കുന്നത്. അമേരിക്കയിലെ ഗവേഷകര്‍ 121 വ്യത്യസ്ഥ കീടനാശിനികള്‍ തേനീച്ചകളിലും, മെഴുകിലും, പൂമ്പൊടിയിലും കണ്ടെത്തിയിട്ടുണ്ട്. പുതിയ രോഗാണുക്കള്‍, പരാന്നഭോജികള്‍, ഫംഗസുകള്‍, തീവൃ കാര്‍ഷിക രീതികള്‍ കാരണം വരുന്ന മോശം പോഷകങ്ങള്‍ തുടങ്ങിയവയും സമവാക്യത്തിലുണ്ട്. മൂന്ന് വര്‍ഷം മുമ്പ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ തേനീച്ചയുടെ ജനിതക കോഡ് കണ്ടെത്തി. CCD ബാധിച്ച എല്ലാ തേനീച്ചക്കൂട്ടില്‍ നിന്നുമുള്ള തേനീച്ചകളില്‍ അവര്‍ Varroa mite പരത്തുന്ന ഒരു വൈറസിന്റെ (Israeli acute paralysis virus (IAPV)) DNA യും അതില്‍ കണ്ടെത്തി. Nosema ceranae ഫംഗസിനേയും കാണാനായി. chalkbrood പോലുള്ള ചില രോഗാണുക്കളേയും രാജ്യം മൊത്തമുള്ള കൂടുകളല്‍ ചിലതില്‍ കണ്ടെത്തി. വസന്തകാലത്തിന് വന്ന മാറ്റവും ആഗോള താപനിലാമാറ്റവും കാലാവസ്ഥാ മാറ്റവും കാരണം പൂമ്പൊടി നേരത്തെ ഉണ്ടാകുന്നതും, high-fructose corn syrup (HFCS) പോലുള്ള ജനിതകമാറ്റം വരുത്തിയ വിളകളില്‍ നിന്നുള്ള feed supplements ന്റെ ഫലവും, മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും വൈദ്യുതി വിതരണ കമ്പികളില്‍ നിന്നുള്ള വികിരണങ്ങളും തേനീച്ചകളുടെ ദിശനിര്‍ണ്ണയ കഴിവിനെ സ്വാധീനിക്കുന്നുണ്ടാകാം. (ചൂട് തട്ടിയ HFCS ല്‍ നിന്ന് വരുന്ന ഒരു രാസവസ്തു തേനീച്ചകളെ കൊല്ലുന്നതായി കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ടായിരുന്നു). എന്നിരുന്നാലും
അടുത്തകാലത്ത് CCDയെക്കുറിച്ച് വന്ന ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ സാദ്ധ്യതയുള്ള ഈ ഘടകങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തതായി കാണുന്നില്ല.

വ്യാവസായിക തേനീച്ച ബിസിനസ് തീവൃമായ ആഹാരോത്പാദന ആവശ്യകതയും തേനീച്ചയുടെ നാശത്തിന് കാരണമാകുന്നുണ്ടാകും. വര്‍ദ്ധിച്ച് വരുന്ന പരാഗണ ആവശ്യകത കാരണമുള്ള വ്യാപകമായ ദേശാടന സമ്മര്‍ദ്ദം തേനീച്ചകളുടെ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കുന്നു. ദേശാടനം ചെയ്യുന്ന വാണിജ്യപരമായ തേനീച്ച കര്‍ഷകരാണ് വിള നിര്‍മ്മാതാക്കള്‍ക്ക് പരാഗണ സേവനം കൂടുതലും നല്‍കുന്നത്. പരാഗണം നടത്തുന്നവര്‍ പൂമ്പൊടി ശേഖരിക്കുന്ന വിളകള്‍ പൂക്കുന്ന നിര്‍ണ്ണായക സമയത്ത് വളരേധികം തേനീച്ച കോളനികളെ ഈ പ്രവര്‍ത്തികള്‍ വലിയ തോതില്‍ നല്‍കുന്നു. ഒരു തേനീച്ചക്കൂട് പ്രതിവര്‍ഷം 5 പ്രാവശ്യം രാജ്യം മുറിച്ചുള്ള ദീര്‍ഘമായ ട്രക്ക് യാത്രകള്‍ നടത്തുന്നു. ചില തേനീച്ച കര്‍ഷകര്‍ക്ക് ഈ യാത്രയില്‍ അവരുടെ റാണിമാരില്‍ 10% നഷ്ടമായി. തേനീച്ചകള്‍ വളരേധികം സമ്മര്‍ദ്ദത്തിലാണ് ഇപ്പോള്‍.

നമ്മുടെ കാര്‍ഷിക വിജയത്തിന്റെ തേനീച്ചകളുമായി ബന്ധം വ്യക്തമാക്കുന്ന ഒരു പ്രധാന ഉദാഹരണമാണ് കാലിഫോര്‍ണിയയിലെ ബദാം വിള. ലോകത്തെ മൊത്തം ബദാമിന്റെ 80% വും ഈ സംസ്ഥാനത്തു നിന്നാണ് വരുന്നത്. പ്രതി വര്‍ഷം $190 കോടി ഡോളറിന്റെ കയറ്റുമതി അവിടെ നടക്കുന്നു. ഈ കൃഷി നടത്തുന്ന സംസ്ഥാനത്തെ 7.4 ലക്ഷം ഏക്കര്‍ സ്ഥലത്ത് 13 ലക്ഷം തേനീച്ച കോളനികളുണ്ട്. അമേരിക്കയിലെ മൊത്തം തേനീച്ചക്കോളനികളുടേയും പകുതിയാണിത്. അത് 15 ലക്ഷം കോളനികളായി വളരും എന്ന് കരുതുന്നു. U.S. Department of Agriculture ന്റെ കണക്ക് പ്രകാരം Central Valley ബദാം കര്‍ഷകര്‍ 68.85 കോടി കിലോഗ്രാം ബദാം ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 8.5% വര്‍ദ്ധനവുണ്ടായി. ആവശ്യകത നിറവേറ്റാനായി തേനീച്ച കോളനികളെ വണ്ടിയില്‍ ദൂരങ്ങളിലേക്ക് പല പ്രാവശ്യം കൊണ്ടുപോകേണ്ടി വരുന്നു. തേനീച്ചകള്‍ക്ക് വേണ്ടിയുള്ള ആവശ്യകത അവയുടെ ലഭ്യതയെക്കാള്‍ കൂടുതലാണ്. തേനീച്ച കോളനികളെ ഒരു ദശാബ്ദത്തിന് മുമ്പ് $60 ഡോളറിനാണ് കാലിഫോര്‍ണിയയില്‍ വാടകക്കെടുത്തിരുന്നത്. ഇപ്പോള്‍ അത് $170 ഡോളറായി.

കുറച്ച് ജൈവ തേനീച്ച കര്‍ഷകര്‍ മാത്രമാണ് നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രകൃതിദത്തവും ജൈവവുമായ രീതികള്‍ നല്ലതാണെന്ന് അത് വ്യക്തമാക്കുന്നു. അതിനോടൊപ്പം തങ്ങളുടെ ഫാമിന് ചുറ്റും വന്യജീവി ചുറ്റുപാട് നിലനിര്‍ത്തുന്ന ജൈവ കര്‍ഷകരും തേനീച്ചകളെ ഉപയോഗിച്ച് വിളകളുടെ പരാഗണം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നു. “ഞങ്ങളുടെ ഫാമുകളുടെ ചുറ്റുമുള്ള വന്യജീവികളുടേയും പ്രാണികളുടേയും അളവാണ് ഞങ്ങളുടെ ഫാമുകളും അയല്‍ക്കാരുടെ മറ്റ് സമ്പ്രദായിക ഫാമുകളും തമ്മിലുള്ള വ്യത്യാസം,” എന്ന് Greg Massa പറയുന്നു. Chicoക്ക് അടുത്ത് നാലാം തലമുറയിലെ 90-ഏക്കര്‍ സാക്ഷ്യപ്പെടുത്തിയ ജൈവ അരി ഫാം ആയ Massa Organics നടത്തുന്ന ആളാണ് Greg Massa. ആറ് വര്‍ഷം മുമ്പ് Massa ജൈവ ബദാം വളര്‍ത്താന്‍ തുടങ്ങി. ഒറിഗണിലെ ഒരു ചെറിയ ജൈവ തേനീച്ച കര്‍ഷകനോടൊത്ത് പ്രവര്‍ത്തിക്കുന്നു. 30 തേനീച്ചക്കൂട് അയാള്‍ കൊണ്ടുവന്നു. Massaയുടെ ഫാമിന് വലിയ ഒരു വന്യജീവി നടവഴി ഉണ്ട്. അവിടെ തദ്ദേശീയ മായ ചെടികളും mustard, wild radish, vetch എന്നിവ നിറഞ്ഞതുമാണ്. vetch തേനീച്ചകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. അയാളുടെ നെല്‍കൃഷിക്ക് അവ നല്ല നൈട്രജന്‍ സ്രോതസ്സുമാണ്.

തേനീച്ചകള്‍ക്കായുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമുക്ക് ചെയ്യാവുന്ന വ്യത്യാസമുണ്ടാക്കുന്ന ചെറിയ പ്രവര്‍ത്തികളുണ്ട്. ആദ്യമായി കീടനാശിനി ഉപയോഗിക്കാത്ത കൃഷിക്കാരായ ജൈവ കര്‍ഷകരെ പിന്‍തുണക്കുക. തേനീച്ചകളുടെ സാധാരണ ജീവിതവുമായി ചേര്‍ന്ന് പോകുന്നതാണ് അവരുടെ കാര്‍ഷിക രീതി. പ്രത്യേകിച്ചും ജൈവ ബദാം വാങ്ങുക. നിങ്ങളുടെ പൂന്തോട്ടത്തില്‍ കീടനാശിനി ഉപയോഗിക്കരുത്. പ്രത്യേകിച്ചും ഉച്ചക്ക്. തേനീച്ച പൂമ്പൊടി തേടി പോകുന്നത് അപ്പോഴാണ്. പൂന്തോട്ടത്തില്‍ പരാഗണം നടത്താനായി നല്ല പൂമ്പൊടി സ്രോതസ്സായ red clover, foxglove, bee balm, മറ്റ് തദ്ദേശീയ ചെടികള്‍ വളര്‍ത്താം. ശുദ്ധ ജലം നല്‍കുക. ഒരു ചെറിയ ചട്ടി വെള്ളം മതി. പ്രാദേശികമായ തേന്‍ വാങ്ങുക. അത് ചെറിയ വൈവിദ്ധ്യമുള്ള തേനീച്ച കര്‍ഷകരെ സഹായിക്കും. തേനീച്ച കര്‍ഷകര്‍ തേനീച്ചകളെ മെച്ചപ്പെടുത്തുന്നു. അതുപോലെ നിങ്ങള്‍ക്കും തേനീച്ച വളര്‍ത്തല്‍ തുടങ്ങാം. വീട്ടിലേയും നഗരത്തിലേയും തേനീച്ച വളര്‍ത്തല്‍ തേനീച്ചകളെ തിരികെ കൊണ്ടുവരും. അവസാനമായി കൂടുതല്‍ തുറന്ന പാടങ്ങളും rangeland സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുക. മിടുക്കന്‍ ഭൂ ഉപയോഗത്തിനായി നമ്മുടെ രാഷ്ട്രീയ ശബ്ദം ഉപയോഗിക്കൂ. അതിന്റെ ഫലം ശുദ്ധജലവും മണ്ണും വായുവും മാത്രമല്ല തേനീച്ചകളേയും സഹായിക്കും.

— സ്രോതസ്സ് alternet.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )