The International Panel on Fissile Materials (IPFM) ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററുകളെ അപലപിച്ചു. ‘ആറ് ദശാബ്ദങ്ങളും സഹസ്ര കോടി ഡോളര്‍ ചിലവാക്കിയിട്ടും ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററിന്റെ വാഗ്ദാനങ്ങള്‍ ഇതുവരെ നിറവേറ്റിയിട്ടില്ല. അതിനെ വാണിജ്യപരമാക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല,’ എന്ന് അവര്‍ പറഞ്ഞു.
റിയാക്റ്ററുകള്‍ക്ക് വളരെ വലിയ വിലയും മിക്കപ്പോഴും റിപ്പയര്‍ കാരണം അടച്ചിടലും(ഉദാഹരണത്തിന് ജപ്പാനില്‍ റിപ്പയര്‍ കാരണം റിയാക്റ്റര്‍15 വര്‍ഷം അടച്ചിട്ടു), ധാരാളം സുരക്ഷാ പ്രശ്നങ്ങളും (ഓക്സിജനുമായി സമ്പര്ക്കത്തിലെത്തിയാലുണ്ടാവുന്ന സോഡിയം തീയും), proliferation risks മറികടക്കാനാവാത്തതും ഒക്കെ പ്രശ്നങ്ങളാണെന്ന് IPFM റിപ്പോര്‍ട്ട് പറയുന്നു.
ആണവവ്യവസായത്തിന് പോലും ബ്രീഡര്‍ റിയാക്റ്ററിനോട് താല്‍പ്പര്യമില്ല. ഇന്‍ഡ്യ മാത്രം ഒരു വര്‍ഷം വൈകി 40% അധികം ബഡ്ജറ്റില്‍ ഒരു വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ നിര്‍മ്മിച്ചതായി പ്രഖ്യാപിച്ചു. ജപ്പാനിലെ Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Monju ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ സുരക്ഷാ കാരണത്താല്‍ 1995 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. 11 വര്‍ഷം തുറന്നിരുന്നതില് വെറും 53 മാസം പ്രവര്‍ത്തിച്ച യൂറോപ്പിലെ Super Phenix സുരക്ഷാ കാരണത്താല്‍ 1996 ല്‍ അടച്ചിട്ടു.
US Admiral ആയിരുന്ന Hyman Rickover ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു…
…നിര്‍മ്മിക്കാന്‍ ചിലവേറിയത്, പ്രവര്‍ത്തിപ്പിക്കുന്നതില്‍ സങ്കീര്‍ണ്ണത കൂടിയത്, ചെറിയ കുഴപ്പങ്ങളാല്‍ പോലും ദീര്‍ഘകാലം അടച്ചിടാന്‍ സാദ്ധ്യതയുള്ളത്, റിപ്പയര്‍ ചെയ്യാന്‍ വിഷമമവും കൂടുതല്‍ സമയമെടുക്കുന്നതും…
ആരാണ് ഈ Hyman Rickover? അദ്ദേഹമാണ് ആണവ അന്തര്‍വാഹിനി കണ്ടുപിടിച്ചത്. 1956 മുതല്‍ അദ്ദേഹം ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററിനെതിരെ ഈ വിമര്‍ശനം ഉന്നയിക്കുന്നു. അതായത് നഷ്ടപ്പെട്ട 60 വര്‍ഷങ്ങളും 5000 കോടി ഡോളറും. [അമേരിക്കയുടെ മാത്രം നഷ്ടം. മറ്റുള്ള രാജ്യങ്ങളുടേയും കൂടി കൂട്ടിയാല്‍ …]
— സ്രോതസ്സ് weblog.greenpeace.org