ആണവ മാലിന്യങ്ങളിലാണ് കടല്‍ക്കാക്കകൾ നീന്തുന്നത്

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും മലിനമായ വ്യാവസായിക സ്ഥലമാണ് Sellafield ആണവനിലയം. അപ്രതീക്ഷിതമായ പാരിസ്ഥിതിക വെല്ലുവിളിയാണ് ആ സ്ഥലം നേരിടുന്നത്.

West Cumbria യിലെ 645 ഏക്കര്‍ നിലയം നിറയെ കടല്‍ക്കാക്കകൾ, എലി, അലഞ്ഞുതിരിയുന്ന പൂച്ചകൾ ആണ്. ഈ പ്രശ്നം പരിഹരിക്കാനായി മാനേജര്‍മാര്‍ കഷ്ടപ്പെടുന്നു. a cull of seabirds നെ പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവരകരമായിക്കൊണ്ടിരിക്കുകയാണ്. പ്ലൂട്ടോണിയവും ആണവമാലിന്യങ്ങളും നിറഞ്ഞ തുറന്ന കുളങ്ങളില്‍ അതില്‍ ചിലത് നീന്തുന്നു. 1950കളിലും 1960കളിലും ബ്രിട്ടണ്‍ നടത്തിയ ആണവായുധ പരിപാടിയുടെ ബാക്കിയാണ് അതില്‍ ചില മാലിന്യങ്ങള്‍

“ഇത് തീരപ്രദേശമാണ്. ആയിരക്കണക്കിന് കടല്‍ക്കാക്കകൾ ഇവിടെയുണ്ട്. ഈ തുറന്ന മലിന കുളങ്ങളില്‍ അവ പറന്നിറങ്ങുകയും പറന്ന് പോകുകയും ചെയ്യുന്നു. വിശാലമായ പ്രദേശത്തേക്കുള്ള വിഷത്തിന്റെ ഒരു വാതിലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു”, എന്ന് Cumbrians Opposed to a Radioactive Environment ന്റെ Martin Forwood പറഞ്ഞു.

350 മൃഗങ്ങളുടെ ശവശരീരം സൈറ്റിലെ വ്യാവസായിക ശീതീകരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടുതലും പക്ഷികളും കുറച്ച് ചെറിയ സസ്തനികളുമാണത് എന്ന് നിലയത്തിന്റെ മാധ്യമബന്ധ മാനേജറായ Ali McKibbin പറഞ്ഞു.

വേലിക്ക് അകത്ത് ഏത് ജീവി ചത്താലും അതിനെ ആണവ മാലിന്യം എന്ന പരിഗണനയോടെ കൈകാര്യം ചെയ്യണം എന്ന് Environment Agency യുടെ നിയമം. അവക്ക് ആണവവികിരണം ഏല്‍ക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണിത്. സാധാരണയായ ജീര്‍ണിക്കലിന് ആ മൃതശരീരങ്ങളെ വിട്ടുകൊടുക്കാറില്ല. “putrescent” ആണവമാലിന്യം ആയാണ് അവയെ കണക്കാക്കുന്നത്. അതുകൊണ്ട് സൈറ്റിലെ പ്രത്യേക landfill facility ല്‍ ഒഴുവാക്കുന്നത് വരെ അതിനെ തണുപ്പിച്ച് സൂക്ഷിക്കുന്നു.

തുറന്ന മാലിന്യ കുളത്തിലൊന്നില്‍ വലിയ അളവില്‍ പ്ലൂട്ടോണിയം ഉണ്ട്. എല്ലാ മാസവും 30 ജീവി മൃതശരീരങ്ങളാണ് കിട്ടുന്നത്. പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ കരാറ് കൊടുത്തിരിക്കുന്നത് Avian എന്ന കമ്പനിക്കാണ്. പക്ഷികളെ ഓടിക്കാനായി രണ്ട് മുഴുവന്‍ സമയ ജോലിക്കാരാണ് സൈറ്റില്‍ അവര്‍ക്കുള്ളത്. അത് വലിയ ഒരു കരാറാണ്. പൊതു ജനങ്ങള്‍ക്ക് അപകടമൊന്നില്ല.

Lake District National Park ന്റെ അരികില്‍ തീരപ്രദേശത്ത് പരന്നു കിടക്കുന്ന സൈറ്റില്‍ നൂറുകണക്കിന് കെട്ടിടങ്ങളുണ്ട്. അവയില്‍ മിക്കതും പൊളിക്കാനായി പോകുന്നതാണ്. പക്ഷികളോടൊപ്പം മറ്റ് മൃഗങ്ങളേയും ഈ സ്ഥലത്ത് കാണാം. ധാരാളം അലഞ്ഞ് തിരിയുന്ന പൂച്ചകളുമുണ്ട്.

Sellafield ലെ കീട നിയന്ത്രണമുള്‍പ്പടെയുള്ള സേവനത്തിന്റെ കരാര്‍ Mitie എന്ന കമ്പനിക്കാണ് 2006 ല്‍ കിട്ടിയത്. 450 ജോലിക്കാരെ Mitie സൈറ്റില്‍ നിയോഗിച്ചു. എന്നാല്‍ അവരില്‍ കുറച്ച് പേര്‍മാത്രമേ കീടനിയന്ത്രത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളു.

അണുആയുധം നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ബ്രിട്ടണ്‍ വികസിപ്പിച്ചത് Windscale എന്ന് വിളിക്കുന്ന സൈറ്റിൽ വെച്ചാണ്. ലോകത്തിലെ ആദ്യത്തെ സിവില്‍ ആണവോര്‍ജ്ജ നിലയം ഇവിടെയായിരുന്നു. ബ്രിട്ടണിലെ ഏറ്റവും ഉയര്‍ന്ന ആണവ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത് ഈ സൈറ്റിലാണ്. Nuclear Decommissioning Authority യിലൂടെ സര്‍ക്കാരാണ് ഈ സൈറ്റിന്റെ ഉടമ.

— സ്രോതസ്സ് timesonline.co.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ