കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം


– from vimeo

അമേരിക്കക്ക് പുറത്തേക്ക് ചേക്കേറുന്ന സാഹസികരായ കുടുംബങ്ങള്‍ക്ക് ആവേശം തരുന്നതാണീ സിനിമ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Jeff Heie കുടുംബം ഫിനിക്സിലുള്ള (Phoenix) അവരുടെ സുഖപ്രദമായ വീട് ഉപേക്ഷിച്ച് പ്രാദേശിക ജീവിതം നല്‍കുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് (Manchester) താമസം മാറ്റി. കാര്‍, നീന്തല്‍ കുളം, ജോലി തുടങ്ങി 95% സാധാനങ്ങളും ഉപേക്ഷിച്ചതിന്റെ ഏകദേശരൂപം നമുക്ക് ഈ സിനിമയില്‍ കാണാം.

മാന്‍ചെസ്റ്ററിലേക്ക് മാറിയ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതമാണ് Glocal എന്ന ഹൃസ്വ ചിത്രം. എന്നാല്‍ പ്രാദേശിക ജീവിതം നയിക്കാന്‍ അമേരിക്ക ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. അമേരിക്കയില്‍ പ്രാദേശിക ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് സിനിമ പറയുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായി ശരിയല്ല. ചിലകാര്യങ്ങള്‍ അസാദ്ധ്യമാണ്. എന്നാല്‍ ചില വിട്ടുവീഴ്ചക്ള്‍ ചെയ്യാനാവും. വീട്ടില്‍ നിന്ന് ജോലി ചെയ്യുക (Working from home), ഫാര്‍മേര്‍സ് മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങുന്നത്, തുടങ്ങി പലതും കാറിന്റെ ഉപയോഗം കുറക്കും. പ്രാദേശിക സമൂഹത്തില്‍ ജീവിക്കാന്‍ വിദേശത്ത് പോകേണ്ട കാര്യമില്ല.

എന്തായാലും ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.

– from treehugger.com

നമ്മുടെ നാട്ടില്‍ പ്രാദേശിക ജീവിതം നടത്താന്‍ വളരെ എളുപ്പമാണ്. നാം അമേരിക്ക പോലെ ആയിതീര്‍ന്നിട്ടില്ലല്ലോ. കാപ്പിരി സായിപ്പന്‍മാര്‍ അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും.
പാല്‍ക്കാരന്റെ അഭിപ്രായങ്ങള്‍ വളരെ ശരിയും ശ്രദ്ധേയവുമാണ്.
Blackberry picking രസമുണ്ട്.

4 thoughts on “കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

  1. ഫാര്‍മേര്‍സ് മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങുന്നത്, തുടങ്ങി പലതും കാറിന്റെ ഉപയോഗം കുറക്കും.

    Can u please elaborate?
    I could not understand how buying stuff from farmers market is going to reduce the use or car.

  2. ഫാര്‍മേര്‍സ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും പുത്തനായതുമായ ആഹാരമാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് അത് നമ്മുടെ മേശപ്പുറത്തെത്താന്‍ കുറച്ച് ദൂരം സഞ്ചരിച്ചാല്‍ മതി. അതായത് വാഹനത്തിന്റെ ഉപയോഗം അത്ര കണ്ട് കുറയുന്നു. വലിയ ഷോപ്പിങ്ങ് മാളുകളില്‍ നിന്ന് വാങ്ങുന്ന ആഹാരം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അവിടെ എത്തുന്നത്. അതിനേക്കുറിച്ചും അടുക്കളത്തോട്ടത്തേക്കുറിച്ചും ഒക്കെ ഈ സിനിമയില്‍ പറയുന്നുണ്ടല്ലോ. (പകുതി ഭാഗം കഴിഞ്ഞ്). ഇതാണ് ആ ലേഖകന്‍ ഉദ്ദേശിച്ചത്. അതോടൊപ്പം തന്നെ അമേരിക്കയില്‍ പൂര്‍ണമായി പ്രാദേശിക ജീവിതം നയിക്കാനാവില്ലെന്നും അദ്ദേഹം Jeff Heie യോട് സമ്മതികുന്നുണ്ട്.
    കാരണം അമേരിക്ക വികസിപ്പിച്ചത് വാഹനത്തിലും എണ്ണയിലും അടിസ്ഥാനമാക്കിയാണ്. അത് പൊട്ടന്‍ വികസനരീതിയാണ് എന്ന് ഇപ്പോള്‍ അവിടുത്തുകാര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടായിരിക്കാം ഒരു പക്ഷേ “I’m so tired of America” എന്ന് വരെ ആളുകള്‍ പാട്ടു പാടുന്നത്.

    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സുഹൃത്തുക്കളേ.

  3. സംഭാഷണത്തിന്റെ മലയാളം പരിഭാഷ നല്‍കണമെന്ന് ആഗ്രഹമുണ്ട്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് അയച്ചുതരിക. നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )