വെര്‍മോണ്ട് യാങ്കി RIP

പ്രാദേശിക ജനങ്ങളും. ഗ്രീന്‍പീസ് പ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനകളും ദീര്‍ഘകാലം നടത്തിയ സമരത്തിന് ശേ‍ഷം വെര്‍മോണ്ട് സംസ്ഥാന സര്‍ക്കാര്‍ അപകടകരമായ അവസ്ഥയിലുള്ള വെര്‍മോണ്ട് യാങ്കി ആണവനിലയം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. 40-വര്‍ഷം പ്രായമായ നിലയത്തിന്റെ ആയുസ് നീട്ടിക്കിട്ടാന്‍ നിലയത്തിന്റെ ഉടമകളായ Entergy വളരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ആണവവ്യവസായത്തിന്റെ ലാളനകള്‍ അധികം കിട്ടാത്ത നിലയമായിരുന്നു പാവം വെര്‍മോണ്ട് യാങ്കി. വളരേറെ കുഴപ്പങ്ങളും പ്രശ്നങ്ങളും അതുണ്ടാക്കിയിട്ടുണ്ട്. 2008 ജൂലെയില്‍ മിനിട്ടില്‍ 227 ലിറ്റര്‍ എന്ന തോതില്‍ ശീതീകരണിയില്‍ നിന്ന് വെള്ളം ചോര്‍ന്നു. 2007 ല്‍ ശീതീകരണിയുടെ ഗോപുരം തകര്‍ന്നുവീണു. ആ വര്‍ഷം നിലയം അടച്ചിട്ടു.

പട്ടിക അങ്ങനെ നീണ്ടുപോകും. മാലിന്യം സൂക്ഷിക്കുന്ന പെട്ടി പരീക്ഷിക്കാതെ ഉപയോഗിച്ചു. മറ്റൊരു ആണവ നിലയത്തില്‍ നിന്നുള്ള lead shielding വലിയ തോതില്‍ ആണവവികിരണം പുറത്തുവിടുന്നതായി ഇവിടെവെച്ച് കണ്ടെത്തി. താപനില നിയന്ത്രിക്കാന്‍ റിയാക്റ്റര്‍ കോറിലേക്ക് വെള്ളം അടിക്കുന്ന ലോഹ ഉപകരണത്തിന് തകരാറുള്ളതായി കണ്ടെത്തി.

ഇത്തരം ധാരാളം പ്രശ്നങ്ങളുണ്ടായിട്ടും ജനപ്രതിനിധികളോട് കമ്പനി തെറ്റായ വിവരങ്ങളാണ് നല്‍കിക്കൊണ്ടിരുന്നത് എന്ന് Burlington Free Press റിപ്പോര്‍ട്ട് ചെയ്തു. Site Vice President ഉള്‍പ്പടെ മുതിര്‍ന്ന ജോലിക്കാരെ കമ്പനി ശിക്ഷിക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പികയോ ചെയ്യാറുണ്ട്. നിലയം പൊളിച്ചടുക്കാനുള്ള ബഡ്ജറ്റില്‍ വലിയ കുറവ് കാണുന്നതില്‍ നിന്നും അമേരിക്കയുലെ നികുതിദായകര്‍ ഈ ചിലവ് വഹിക്കണം എന്ന് മനസിലാക്കാം. ആണവവികിരണമുള്ള ട്രിഷ്യം ചോര്‍ന്ന് കണെക്ടിക്കട്ട് നദിയില്‍ എത്തിയിട്ടും കമ്പനി ആദ്യം അത് മൂടിവെച്ചു.

വലിയ പട്ടികയുണ്ട് അതുകൊണ്ട് നിനക്ക് ശുഭയാത്ര.

Pickering ആണവനിലയത്തിലെ ആറ് റിയാക്റ്ററുകള്‍ പൂട്ടാന്‍ ക്യാനഡയുടെ പ്രതിജ്ഞ ഉള്‍പ്പെടെ ഈ വര്‍ഷം 7 റിയാക്റ്ററുകളാണ് അടച്ചിടാന്‍ പോകുന്നത്. കൂടുതല്‍ കൂടുതല്‍ ആണവനിലയങ്ങളുടെ പണി മാറ്റിവെക്കുകയോ, ഉപേക്ഷിക്കുകയോ, പുതിയ നിലയങ്ങളുടെ രൂപകല്‍പ്പന ലോകം മൊത്തമുള്ള പരിശോധന സംഘങ്ങള്‍ വിശ്വാസ്യമല്ലെന്നും, പരീക്ഷിച്ചില്ലെന്നും, സുരക്ഷിതമല്ലെന്നും പറയുമ്പോള്‍ ആണവ ‘പുനരുദ്ധാരണം’ എങ്ങും എത്തില്ല.

— സ്രോതസ്സ് greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )