ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം

ഏത് ആഹാരത്തിനാണ് ഏറ്റവും കുറവ് (അല്ലെങ്കിൽ ഏറ്റവും കൂടുതൽ) ഊർജ്ജ കാൽപ്പാട്, അത് വഴി ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതം? ഒരു പക്ഷെ മിക്ക ആളുകളും തിരിച്ചറിയുന്നത് ഇറച്ചി ഉൽപ്പന്നങ്ങൾക്ക് വലിയ ഊർജ്ജ പരിസ്ഥിതി ആഘാതം ഉണ്ടെന്നാണ്. വ്യത്യാതത്തിന്റെ തോത് പെട്ടെന്ന് വ്യക്തമാകില്ല. സസ്യാഹാരി ആയാൽ അല്ലെങ്കിൽ പൂർണ്ണമായും മാംസാഹാരി ആയാൽ എത്രമാത്രം വ്യത്യാസം നിങ്ങൾക്കുണ്ടാക്കാൻ കഴിയും? വിവിധ തരം ആഹാരം ഉത്പാദിപ്പിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഒരു ഏകദേശ കണക്ക് കുറവ് ഊർജ്ജം മുതൽ കൂടിയ ഊർജ്ജം വരെയുള്ള പട്ടിക ആണ് താഴെ കൊടുത്തിരിക്കുന്നത്. David McKay’s Without The Hot Air ആണ് മിക്ക സംഖ്യകളുടേയും സ്രോതസ്സ്:

Table 1: List of Foods By Energy Required to Produce One Pound

Food Energy (kWh) to Produce 1 Lb
Corn [1] 0.43
Milk [2] 0.75
Apples [3] 1.67
Eggs [4] 4
Chicken [5] 4.4
Cheese [2] 6.75
Pork [6] 12.6
Beef [7] 31.5

Table 2: Energy Efficiency of Various Foods (Measured as Food Calories / Energy Used in Production) [8]

Food Calories / Lb Energy Efficiency
Corn 390 102%
Milk 291 45%
Cheese 1824 31%
Eggs 650 19%
Apples 216 15%
Chicken 573 15%
Pork 480 8.5%
Beef 1176 4.3%

ആഹാര വർണ്ണരാജിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തു വരെയുള്ള ഊർജ്ജ ആവശ്യകതയുടെ വലിയ വ്യത്യാസം ആണ് മുകളിൽ കൊടുത്തിരിക്കുന്ന ഡാറ്റ കാണിക്കുന്നത്. മനുഷ്യ ഉപഭോഗത്തിനുള്ള ഒരു കലോറി ചോളം ഉത്പാദിപ്പിക്കാൻ വേണ്ട ഊർജ്ജത്തേക്കാൾ 25% അധികം ഊർജ്ജം വേണം ഒരു കലോറി ബീഫ് ഉത്പാദിപ്പിക്കാൻ. കലോറി സാന്ദ്രത കൂടുതലായതിനാൽ ക്ഷീരശാല ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ ഊർജ്ജ ദക്ഷതയുള്ളതാണ്. ശരാശരി അമേരിക്കക്കാരേക്കാൾ 90% കുറവ് ഊർജ്ജമാണ് സസ്യാഹാരികൾ ഉപയോഗിക്കുന്നത്. പാലും മുട്ടയും കഴിക്കുന്നവർ പോലും വളരേറെ ഊർജ്ജ ദക്ഷതയുള്ളവരാണ്.

അതേ സമയം ആഹാരോത്പാദനവും ഉപഭോഗ അളവും ഒന്നാം ലോക ഊർജ്ജ ഉപഭോഗത്തിന്റെ 10% മാത്രമേ വരുന്നുള്ളു. അതുകൊണ്ട് ഏറ്റവും മിതവ്യയിയായ ഭക്ഷിക്കുന്നവന് പോലും അയാളുടെ മൊത്തം ഊർജ്ജ കാൽപ്പാടിന്റെ 9% മാത്രമേ ആഹാരത്തിൽ നിന്ന് മാത്രം കുറക്കാനാകൂ. ഏറ്റവും വലിയ കുറ്റവാളി കടത്ത്, ചൂടാക്കൽ, തണുപ്പിക്കൽ ഇവയാണ്. എന്നാലും ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഊർജ്ജ സംരക്ഷണ ശ്രമങ്ങളെ ആഹാരത്തിലെ മാറ്റം വരുത്തലിന് സഹായിക്കാനാകും.

[1]ചോള എഥനോൾ വ്യവസായത്തിന്റെ വക്താക്കളും വിമർശകരും അതിനെ അടുത്ത് സൂക്ഷ്മപരിശോധന ചെയ്യുന്നതിനാൽ വളരെ കൃത്യതയോടെ ചോള ഉത്പാദനത്തിന്റെ ഊ‍ജ്ജ ആവശ്യകത കണക്കാക്കാനാകും. ഈ Berkeley പഠനം രണ്ട് സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജ തീവൃത താരതമ്യം ചെയ്യുന്നു. ഒരണ്ണം എഥനോളിന് അനുകൂലവും ഒരണ്ണം എഥനോൾ വിരുദ്ധവും. രണ്ട് പഠനത്തിന്റേയും ശരാശരി ഉപയോഗിച്ച ഡാറ്റ പറയുന്നത് 30,000 BTU energy consumed per gallon എഥനോൾ. ഒരു bushel ചോളത്തിൽ നിന്ന് 2.75 gallons എഥനോൾ ഉത്പാദിപ്പിച്ചു എന്ന് അതേ പഠനത്തിൽ പറയുന്നു. അതായത് ഒരു bushel ചോളത്തിന് 82,500 BTU വേണം. ഒരു bushel ചോളം എന്നത് 56 pounds ചോള കാമ്പാണ്. അതുകൊണ്ട് ഒരു pound ചോള കാമ്പ് ഉത്പാദിപ്പിക്കാൻ 1473 BTU ഊർജ്ജം ആവശ്യമുണ്ട്. ഇത് 0.43 kWh ന് തുല്യമാണ്.

[2] പാലിന്റെ കാര്യത്തിൽ Without The Hot Air Chapter 13 ൽ കൊടുത്തിരിക്കുന്ന കണക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുവെച്ച് പാലിന്റെ ദ്രാവക ounces നെ ഭാരത്തിലേക്ക് മാറ്റുന്നു. മുകളിൽ കൊടുത്ത അതേ അദ്ധ്യായത്തിൽ നിന്നാണ് ചീസിന്റെ കണക്കും എടുക്കുന്നത്. kg ൽ നിന്ന് pounds ലേക്ക് മാറ്റുന്നുണ്ട്.

[3] Table 3 Nature ൽ വന്ന പഠനം
ഒരു ഹെക്റ്റർ ആപ്പിൾ മരത്തിന് വേണ്ട വാർഷിക ഊർജ്ജ input 500,000 MJ(56,230 kWh) ആണ്. 3.6 MJ per kWh. 2.47 acres per hectare. ഈ ലേഖനം പ്രകാരം ഒരേക്കറിന് 800 bushels ആപ്പിൾ സാധാരണ കിട്ടും. അത് 33600 lb ആപ്പിളാണ്. bushel ന് 42 lb ആപ്പിൾ. അത് ഒരു പൗണ്ട് ആപ്പിളിന് 1.67 kWh ആണ്.

[4] മുട്ടയുടെ കണക്ക് ഇതാണ്. Without The Hot Air ന്റെ 77ാം താളിൽ ൽ നിന്ന് എടുത്തതാണ്. ഒരു പൗണ്ടിൽ 8 മുട്ട എന്ന കണക്കിൽ മെട്രിക്കിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ 4kWh എത്തി.

[5] Without The Hot Air ന്റെ 79ാം താളിൽ ചിക്കനെ വിശദമായി പരിശോധിച്ചു. ആ കണക്കാണ് ഞാൻ ഉപയോഗിച്ചത്. kWh per pound ലേക്ക് മാറ്റി.

[6] പന്നിയിറച്ചിക്ക് ഞാൻ McKay യുടെ കണക്കാണ് ഉപയോഗിക്കുന്നത്. page 77. അതിനെ ഓരോ മൃഗത്തിനും വേണ്ടി മാറ്റി. McKay കണക്കാക്കൽ പ്രകാരം 65kg ഭാരമുള്ള മനുഷ്യൻ പ്രതിദിനം 3kWh കത്തിക്കുന്നു. അല്ലെങ്കിൽ 0.0462 kWh / kg / day = 0.021 kWh / pound / day. പന്നിയുടെ ജീവിതദൈർഖ്യം 400 ദിവസമാണ്. നിങ്ങൾക്ക് 0.45കിലോ പന്നിയിറച്ചി ദിവസവും കഴിക്കണമെങ്കിൽ ഒരു സമയത്ത് 181 കിലോ പന്നി ഉണ്ടാകണം. (ഓരോ ദിവസവും 0.45കിലോ. അങ്ങനെ പന്നിയിറച്ചിയുടെ ഉപഭോഗത്തിന് തുല്യമായ ഉത്പാദനം ഉണ്ടാകും.) ഇറച്ചിക്കായി മൃഗത്തിന്റെ മൂന്നിൽ രണ്ടേ ഉപയോഗിക്കുന്നുള്ളു എന്ന് McKay തുടർന്നും കണക്കാക്കുന്നു. അതുകൊണ്ട് നമുക്ക് 270 കിലോ പന്നിയിറച്ചി ദിവസവും വേണം. 270 കിലോ * ഒരു ദിവസം * 0.021 kWh / kg / ദിവസം = 28 kWh/kg

[7] പോത്തിറച്ചി പന്നിയിറച്ചി പോലെയാണ് കണക്കാക്കുന്നത്. വ്യത്യാസം ഒരു പശു 400 ദിവസത്തിന് പകരം 1000 ദിവസം ജീവിക്കും 450 കിലോ / 0.66 (wastage factor) * 1 day * 0.021 kWh / kg / day = 70 kWh for 1 kg beef.

[8] കലോറി ഡാറ്റ എടുത്തിരിക്കുന്നത് caloriecount.about.com ൽ നിന്നാണ്. ഊർജ്ജ ക്ഷമത കണക്കുകൂട്ടലിന് kcal (ആഹര കലോറി) converted to kWh ൽ നിന്നും. ഞങ്ങൾ ലളിതമായി ഓരോ ആഹരത്തിന്റേയും ഒരു കിലോയിലെ കലോറിയെ kWh ലേക്ക് മാറ്റി. പിന്നെ ആ സംഖ്യയെ ഒരു കിലോ ആഹാരം ഉത്പാദിപ്പിക്കാനാവശ്യമായ ഊർജ്ജം കൊണ്ട് ഹരിച്ചു.

[9] ചോളത്തിന് എങ്ങനെ 100% ൽ അധികം ഊർജ്ജ ക്ഷമത കിട്ടുന്നു? അതായത് ചോളം വളർത്താനും, വിതരണം ചെയ്യാനും, കഴിക്കാനുമുള്ള പ്രക്രിയയിലെക്ക് മനുഷ്യർ പ്രയോഗിക്കുന്ന ഊർജ്ജത്തേക്കാൾ മനുഷ്യ ശരീരത്തിലേക്ക് ചോളം കൊടുക്കുന്ന ഊർജ്ജം കുറവാണ്. ഇവിടുത്തെ അദൃശ്യ ഘടകം സൂര്യപ്രകാശമാണ് – ചോള ചെടി സൂര്യനിൽ നിന്ന് സൗജന്യമായി ഊർജ്ജം സംഭരിച്ച് ആ ഊർജ്ജം സൂക്ഷിച്ച് വെക്കുന്നു. മനുഷ്യർ പിന്നീട് അത് കഴിക്കുന്നു.

— സ്രോതസ്സ് truecostblog.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ