പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം

യൂറോപ്പിലും അമേരിക്കയിലും നഷ്ടപ്പെടുത്തുന്ന ആഹാരം കൊണ്ട് ലോകത്തിലെ മുഴുവന്‍ പേര്‍ക്കും മൂന്ന് പ്രാവവശ്യം കഴിക്കാനുള്ളതുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആഹാരം നഷ്ടപ്പെടുത്തുന്നത് ശുദ്ധ ജലത്തിന്റേയും ഫോസില്‍ ഇന്ധനങ്ങളുടേയും അമിത ഉപഭോഗത്തിന് കാരണമാകുന്നു. ഒപ്പം ഭക്ഷണം ജീര്‍ണ്ണിക്കുന്നത് വഴി മീഥേന്റേയും CO2 ന്റെയും ഉദ്‌വമനവും. അത് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നു. പാഴാക്കിയ ആഹാരം കുറക്കാന്‍ കഴിഞ്ഞാല്‍ ലാഭിക്കുന്ന ഓരോ ടണ്ണും 4.2 ടണ്‍ CO2 ന് തുല്യം ഉദ്‌വമനം കുറക്കും. കഴിക്കാവുന്ന ആഹാരം നഷ്ടപ്പെടുത്തുന്നത് നാം തടഞ്ഞാല്‍ നാലിലൊന്ന് കാറുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാം.

പ്രതിശീര്‍ഷ ആഹാര നഷ്ടം 1974 ന് ശേഷം അമേരിക്കയില്‍ 50% വര്‍ദ്ധിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം 1400 കലോറിയില്‍ കൂടുതല്‍ വീതം.. 150 trillion calories per year. പാഴാക്കുന്ന ആഹാരത്തിന് വേണ്ടി മൊത്തം ശുദ്ധജല ഉപഭോഗത്തിന്റെ നാലിലൊന്നും, 30 കോടി ബാരല്‍ എണ്ണയും പ്രതിവര്‍ഷം ഉപയോഗിക്കുന്നു.

അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ 40% വും വലിച്ചെറിയുകയാണ് എന്ന് National Institute of Diabetes and Digestive and Kidney Diseases നടത്തിയ The Progressive Increase of Food Waste in America and Its Environmental Impact എന്ന പഠനം കണ്ടെത്തി.

ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 2600 കലോറി ആഹാരം അകത്താക്കുന്നു. അങ്ങനെ വരുമ്പോള്‍ 1400 കലോറി എന്നത് ഒരു ദിവസത്തെ ലഘു ഭക്ഷണമെന്നോ പകുതി ആഹാരം എന്നോ കണക്കാക്കാം

അമേരിക്കയില്‍ നഷ്ടപ്പെടുത്തുന്ന ആഹാരം വളരെ വലുതാണ്. പേപ്പര്‍, yard waste എന്നിവ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് പാഴാക്കിയ ആഹാരമാണ്. 2008 ല്‍ 12.7% അമേരിക്കയിലെ മുന്‍സിപ്പാലിറ്റികളില്‍ നിന്നുള്ള ഖര മാലിന്യങ്ങളുടെ 12.7% വും ആഹാരത്തില്‍ നിന്നുള്ളതാണ്. 3.2 കോടി ടണ്ണില്‍ നിന്ന് 3% മാത്രമേ തിരിച്ചെടുത്ത് പുനചംക്രമണം ചെയ്യുന്നുള്ളു. ബാക്കിയുള്ള 3.1 കോടി ടണ്ണും നിലം നികത്താനുപയോഗിക്കുന്നു എന്ന് Environmental Protection Agency പറയുന്നു.

ബ്രിട്ടണിലും കാര്യങ്ങള്‍ അത്ര നല്ലതല്ല. പ്രതിവര്‍ഷം 83 ലക്ഷം ടണ്‍ ആഹാരമാണ് വലിച്ചെറിയുന്നത്. ഇതില്‍ 53 ലക്ഷം ടണ്‍ ആഹാരം കഴിക്കാന്‍ പറ്റുന്നതാണ്.

നല്ല ആഹാരം നഷ്ടപ്പെടുത്തുന്നത് മാത്രമല്ല, മൊത്തത്തില്‍ ഭക്ഷണ നഷ്ടം ഒരു വലിയ പ്രശ്നമാണ്. കുട്ടികളുള്ള ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം GBP£680 പൌണ്ട് അതിനാല്‍ നഷ്ടമാകുന്നു. പരിസ്ഥിതി നാശം വേറെയും.

ആഹാര സര്‍വ്വേ

Retail Active എന്ന കമ്പനി നടത്തിയ സര്‍വ്വേ പ്രകാരം പഴങ്ങള്‍, salad, പച്ചക്കറികള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുത്തുന്നത്. ഏത്തപ്പഴമാണ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുന്നത്. രണ്ടാമത് പാലാണ്. ഇറച്ചിയും ധാരാളം നഷ്ടപ്പെടുത്തുന്നു.

നഗരത്തില്‍ ജീവിക്കുന്നവരാണ് ആഹാരം കൂടുതലും നഷ്ടപ്പെടുത്തുന്നത്. ഏറ്റവും മോശം ഒറ്റക്ക് താമസിക്കുന്ന 25 – 35 വയസ് പ്രായമുള്ള ആണുങ്ങള്‍. പ്രതിമാസം അവര്‍ GBP£17.43 ന്റെ ആഹാരം നഷ്ടപ്പെടുത്തുന്നു. തെക്ക് കിഴക്കേ ഇംഗ്ലണ്ടാണ് ഏറ്റവും അധികം ആഹാരം നഷ്ടപ്പെടുത്തുന്നത്.

നാലുപേരുടെ കുടുംബം പ്രതിമാസം GBP£15.70 പൌണ്ടിന്റെ ആഹാരം നഷ്ടപ്പെടുത്തുന്നു. എന്നാല്‍ 57 ല്‍ അധികം പ്രായമുള്ളവര്‍ കുറവ് നഷ്ടമേയുണ്ടാക്കുന്നുള്ളു. പ്രതിമാസം GBP£3.36.

ആഹാരം നഷ്ടപ്പെടുത്തിയതുകൊണ്ട് പരിസ്ഥിതി ആഘാതമുള്ളതായി സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് ആളുകളും കരുതുന്നില്ല. ആഹാരം നഷ്ടപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥക്ക് നല്ലതാണെന്ന് 40% ആളുകളും അഭിപ്രായപ്പെട്ടു. ഉത്പാദനം മുന്നോട്ട് പോകും എന്നാണവര്‍ പറയുന്നത്. ആഹാരം വാങ്ങുമ്പോള്‍ അതിന്റെ ആഗോള പരിസ്ഥിതി ആഘാതത്തെക്കുറിച്ച് തങ്ങള്‍ ഓര്‍ക്കാറില്ല എന്ന് 77% ആളുകള്‍ പറഞ്ഞു.

മോശമായ ആസൂത്രണം, തിരക്ക് പിടിച്ച ജീവിത രീതി, തെറ്റായ ശീലങ്ങള്‍, മടി, ആവശ്യത്തില്‍ അധികം വാങ്ങുന്നത് എന്നിവയാണ് ആഹാരം നഷ്ടപ്പെടാനുള്ള പ്രധാന കാരണം.

കടയില്‍ നിന്ന് ഏറ്റവും മുമ്പത്തേ ആഹാരം വാങ്ങുന്നത് 6% ആളുകള്‍ മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ ദിവസം വെച്ചോണ്ടിരിക്കാന്‍ 92% ആളുകളും ഡേറ്റ് പുതിയവ തന്നെ വാങ്ങുന്നവരാണ്.

ആഹാരം പാഴാക്കുന്നത് ലോകം മൊത്തമുള്ള പ്രശ്നമാണ്.

— സ്രോതസ്സ് nextgenerationfood.com

ആഹാരം നഷ്ടമാക്കിയാലും പട്ടിണികിടക്കുന്നവര്‍ക്ക് നല്‍കാത്ത സാമൂഹ്യവ്യവസ്ഥയാണ് ലോകം മൊത്തം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )