ന്യൂയോര്‍ക്കില്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നത്

1.5 കോടി ആളുകള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന Marcellus Shale എന്ന watershed ല്‍ പ്രകൃതിവാതകത്തിനായി കുഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. അതില്‍ 90 ലക്ഷം ആളുകള്‍ ന്യൂയോര്‍ക്ക്കാരാണ്. ന്യൂയോര്‍ക്ക് മുതല്‍ കെന്‍ടക്കി വരെ വ്യാപിച്ച് കിടക്കുന്ന ഈ shale ലോകത്തിലെ അറ്റവും വലിയ പ്രകൃതിവാതക നിക്ഷേപമുള്ള സ്ഥലമാണ്.

രാജ്യത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന് സഹായിക്കുന്നതും വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയും ആണ് ഈ പദ്ധതി എന്ന് കുഴിക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലേയും അടുത്തുള്ള സംസ്ഥാനങ്ങളിലേയും ശുദ്ധജല സ്രോതസ്സ് ഇത് ഇല്ലാതാകും എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറീപ്പ് നല്‍കുന്നു.

ഏകദേശം 6,000- 9,000 അടി താഴ്ച്ചയില്‍ 60 കോടി വര്‍ഷം പഴക്കുമുള്ള Marcellus Shale ല്‍ വളരേറെ അളവില്‍ പ്രകൃതിവാതകം സംഭരിച്ച് വെച്ചിരിക്കുന്നു. അവര്‍ക്കിത് നേരത്തേ അറിയാമായിരുന്നു. എന്നാല്‍ തിരശ്ഛീനമായി(horizontal) കുഴിക്കുന്നതും fracturing എന്ന കുഴിക്കുന്ന രീതിയും കണ്ടുപിടിക്കുന്നത് വരെ അത് അവര്‍ക്ക് എടുക്കാനായില്ല.

പരിസ്ഥിതി സൌഹൃദമായി നിര്‍മ്മിക്കുന്ന പ്രകൃതിവാതകത്തിന്റെ പ്രശ്നം അതൊരു terrific ഇന്ധനമാണെന്നതാണ്. Shale fracking വഴി പ്രകൃതിവാതകം ശേഖരിക്കുന്നതിന് വളരേറെ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. അതുണ്ടാക്കുന്ന നാശത്താലുള്ള പാരിസ്ഥിതിക നഷ്ടം അത് ശേഖരിക്കുന്നത് വഴി കിട്ടുന്ന സമ്പത്തിക ലാഭത്തേക്കാള്‍ വലുതാണ്. പാരിസ്ഥിതികമായ നഷ്ടം കണക്കാക്കാതെ നാം സാമ്പത്തിക വീക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ച് സബ്സിഡി നല്‍കുന്നു. അതാണോ ശരി അതോ സുസ്ഥിരമായ ഒരു പ്രകൃതിവാതക നയം രൂപീകരിക്കുന്നതാണോ?

ന്യൂയോര്‍ക്ക് നഗരത്തിലെ കുടിവെള്ള പദ്ധതി ഇപ്പോള്‍ മഴവെള്ളം താഴ്ന്നിറങ്ങിയ ഉപരിതല ജലത്തെ ആശ്രയിച്ചിരിക്കുന്നു. ലോകത്തുള്ള മറ്റേത് കുടിവെള്ള പദ്ധതിയേക്കാള്‍ അത് ശുദ്ധമാണ്. അതിനാല്‍ ന്യൂയോര്‍ക്ക് നഗരത്തിന് ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനാവുന്നു. എന്നാല്‍ Marcellus ലെ ഫ്രാക്കിങ്ങ് watershed നെ തകരാറിലാക്കും.

സുരക്ഷാനടപടികള്‍ ധാരാളമുണ്ടെങ്കില്‍ മാത്രമാണ് കുഴിക്കല്‍ സുരക്ഷിതമാകുക. അത് ഓരോ സൈറ്റിനും വ്യത്യസ്ഥവുമാണ്. watershed ല്‍ കുഴിക്കുന്നത് അംഗീകരിക്കാനാവില്ല. 1% അപകട സാദ്ധ്യതയുണ്ടായാല്‍ പോലും അത് കുടിവെള്ള സംവിധാനത്തില്‍ വലിയ കുഴപ്പമുണ്ടാക്കും. കാരണം fracking fluids വളരേറെ ശക്തമായ വിഷങ്ങളാണ്.

ആഴക്കിണറുകളില്‍ വലിയ മലിനീകരണം സംഭവിച്ചിട്ടില്ല. എന്നാല്‍ ഈ contaminants തുളുമ്പി പോകാം. Dunkard Creek അതിന്റെ നല്ല ഒരു ഉദാഹരണമാണ്. fracking fluid ഒരു കുടിവെള്ള വ്യവസ്ഥയെ മൊത്തത്തില്‍ ഇല്ലാതാക്കി. അതിന്റെ ആവര്‍ത്തങ്ങളാണ് പ്രശ്നമാകുക.

— സ്രോതസ്സ് democracynow.org

Albert Appleton, Former commissioner of the New York City Department of Environmental Protection and former director of the New York City Water and Sewer System. Teaches courses in sustainability and economics at Hunter College and Cooper Union.

കോര്‍പ്പറേറ്റകള്‍ക്ക് രണ്ട് ഗുണമാണിതിനാല്‍. ൧. അവര്‍ക്ക് പ്രകൃതി വാതകം കിട്ടും. നല്ല ലാഭം. ൨. കുടിവെള്ള വ്യവസ്ഥ തകര്‍ന്നാല്‍ കുപ്പിവെള്ളം വില്‍ക്കാം. അതും വമ്പന്‍ ലാഭം.

ഒരു അഭിപ്രായം ഇടൂ