പ്രാദേശിക പരിസ്ഥിതിയില്‍ മരുന്ന് കലര്‍ത്തുന്നതില്‍ മരുന്ന് നിര്‍മ്മാണ ഫാക്റ്ററികള്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് U.S. Geological Survey (USGS) 5 വര്‍ഷം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. മരുന്ന് നിര്‍മ്മാണ ഫാക്റ്ററികളില്ലാത്ത അമേരിക്കയിലെ മറ്റിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന നിലയങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെള്ളത്തിനേക്കാള്‍ 10 – 1,000 മടങ്ങ് കൂടുതല്‍ ഉളവില്‍ മരുന്നിന്റെ സാന്ദ്രത ഇവിടങ്ങളിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ കണ്ടെത്തി.
സാമ്പിളുകളില്‍ എല്ലാം വലിയ തോതില്‍ മരുന്ന് കാണപ്പെടുന്നു. ഏറ്റവും കൂടിയ അളവ് രേഖപ്പെടുത്തിയ ചില രാസവസ്തുക്കളുടെ വിവരം ചുവടെ കൊടുത്തിരിക്കുന്നു:
- 3,800 parts per billion (ppb) of metaxalone, a muscle relaxant
- 1,700 ppb of oxycodone, an opioid prescribed for pain relief
- Greater than 400 ppb of methadone, an opioid prescribed for pain relief and drug withdrawal
- 160 ppb of butalbital, a barbiturate
- More than 40 ppb of phendimetrazine, a stimulant prescribed for obesity,
- More than 40 ppb of carisoprodol, a muscle relaxant
- 3.9 ppb diazepam, an anti-anxiety medication
നേര്‍പ്പിക്കപ്പെടുന്നതിനാല്‍ നദികളില്‍ താഴെ ഇവയുടെ അളവ് കുറവാണ്. എന്നാലും 32 കിലോമീറ്റര്‍ താഴെയും മരുന്ന് രാസവസ്തുക്കളുടെ അംശം കാണപ്പെട്ടു. ധാരാളം പഠനങ്ങള്‍ ഇവയെക്കുറിച്ച് നടത്തിയിട്ടുണ്ട്. സാധാരാണ ഇവയുടെ നില 1 ppb ല്‍ താഴെയാണ്. അതുകൊണ്ട് മരുന്ന് കമ്പനികളുടെ അടുത്ത് കാണപ്പെടുന്ന ഈ ഉയര്‍ന്ന നില വലിയ പ്രശ്നമാണ്.
— സ്രോതസ്സ് alternet.org