ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു

ബാംഗ്ലൂര്‍: വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍മൂലം ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊല്ലുന്ന നഗരങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍.

ഈ വര്‍ഷം ഇതുവരെ ബാംഗ്ലൂരിലുണ്ടായകൊലപാതകക്കേസുകളില്‍ 65 ശതമാനവും ഈ ഗണത്തില്‍പ്പെട്ടതാണെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞു. ഇത്തരം ദുരനുഭവങ്ങള്‍ ഐ.ടി. നഗരത്തില്‍ കൂടിവരികയുമാണ്.അനുദിനം ലോകനഗരമായി മാറിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂരില്‍ നഗരവത്കരണത്തിന്റെ ഫലമാണിതെന്ന് സിറ്റി പോലീസ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു [?]. കൂട്ടുകുടുംബം തകര്‍ന്നു. ഇപ്പോള്‍ അണുകുടുംബങ്ങളും തകരുകയാണ്.

ദമ്പതികള്‍ പരസ്​പരം കൊല ചെയ്യുന്ന പ്രവണത ഏറെയും അന്യസംസ്ഥാനങ്ങള്‍ക്കിടയിലാണ് കണ്ടുവരുന്നതെന്നും ശങ്കര്‍ ബിദരി പറഞ്ഞു.

”ഒരുമിച്ചു ജീവിക്കാനാവില്ലെങ്കില്‍ പിരിഞ്ഞോളൂ, കൊല്ലരുത്”- ഇത് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ബിദരിയുടെ ഉപദേശമാണ്. കുട്ടികളുടെ ഭാവിയും ഇരുട്ടിലാക്കുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

– from mathrubhumi.com

ഇവിടെ യഥാര്‍ത്ഥ കുറ്റവാളികളെ നാം കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. സിനിമ, പരസ്യങ്ങള്‍, ചാനല്‍ ഇവയാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. അവര്‍ അറിവില്ലായ്മയുടേയും മൃഗീയതയുടേയും പ്രചാരകരാണ്. ഇവയിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ അത്യധികം മൃഗീയവും വിഷം നിറഞ്ഞതുമാണ്. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന് കുട്ടികളില്‍ ബോധം നിര്‍മ്മിക്കാന്‍ കഴിയുന്നുമില്ല. എങ്ങനെയെങ്കിലും ഒരു തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കേറ്റ് നേടുക എന്നതിനപ്പുറം ഒന്നുമില്ല. പിന്നെ പരസ്യക്കാരും ചാലനുകളും പറയും പോലെ ആസ്വദിച്ച് ജീവിക്കാനും സമയം വേണ്ടെ.

യാതൊരു സെന്‍സറിങ്ങുമില്ലാതെയാണ് സീരിയല്‍ പോലുള്ള ആഭാസങ്ങള്‍ ദിവസം നാലഞ്ച് മണിക്കൂര്‍ പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികളെകൊണ്ട് അഭിനയിപ്പിച്ച് കുട്ടികളുടെ സീരിയല്‍ എ​ന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍ നാം ഒരു തലമുറയുടെ തന്നെ ആത്മാവാണ് നശിപ്പിച്ച് അവരെ മൃഗങ്ങളാക്കുന്നത്.

സിനിമ, പരസ്യങ്ങള്‍, ചാനല്‍, പാട്ടുകള്‍ ഇവക്ക് പണം നല്‍കരുത്. കാണണമെങ്കില്‍ കോപ്പിചെയ്തേ കാണാവൂ. മൂല്യമുള്ള അറിവിന്റെ പ്രചാരണത്തിന് ശ്രമിക്കുക. അത് മനുഷ്യയന്റെ തലച്ചോറിലേക്ക് രക്തമൊഴുകുന്നതിന് സഹായിക്കും. ശക്തിയുള്ള തലച്ചോര്‍ തെറ്റുകളില്‍ അകപ്പെടാതിരിക്കാന്‍ നമ്മേ സഹായിക്കും.

2 thoughts on “ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു

  1. ഹഹഹഹ……. ഇതെല്ലാം ഇനി കൂടിക്കൊണ്ടിരിക്കും.
    കുടുംബജീവിതം ആഘോഷിക്കാനുള്ള പങ്കുകച്ചവടമാണെന്ന് ധരിച്ചിരിക്കുന്ന തലമുറയാണു ഇപ്പോള്‍ വളര്‍ന്നു വരുന്നത്. കലാകാരന്മാരും,സാഹിത്യകാരന്മാരും, ദാര്‍ശനികരും,രാഷ്ട്രീയക്കാരും ഇപ്പോള്‍ മീഡിയയുടെ അരിവെപ്പുകാരായതിനാല്‍ യുവത്വത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ വിപണി മാത്രമേ മുന്നിലുള്ളു.

    ഇറച്ചിക്കോഴികള്‍ക്ക് ഇതിലുപരിയായി നല്ല കഥാന്ത്യം ലഭിക്കാനിടയില്ല.
    വിപണിയുടെ ഭാഗ്യം 🙂

  2. ഇത് അവരുടെ മാത്രമായ ഒരു കുടുംബപ്രശ്നമല്ല.
    ജനാധിപത്യം വിജയിക്കണമെങ്കില്‍ ബോധമുള്ള ഒരു ജനതയുടെ ആവശ്യമുണ്ട്. താങ്കള്‍ പറയുന്നതുപോലെ കമ്പോളത്തിന്റെ അടിമകളായ ഇവര്‍ ശരിക്കും വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാത്തതുപോലെ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നില്ല. അതിനാല്‍ രാഷ്ട്രീയം തികച്ചും അരാഷ്ട്രീയ ആശയങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് തകരുന്നു. കമ്പോളം വിജയിക്കുന്നു. ഭാവിയിലെ മനുഷ്യര്‍ക്ക് പ്രശ്നങ്ങളുടെ കൂമ്പാരം ഒസ്യത്തായി നല്‍കുന്നു.

    അതുപോലെതന്നെ അവരെ കമ്പോളത്തിന്റെ അടിമകളാക്കുന്നതും അവരുടെ മാത്രം കുഴപ്പമല്ല. നമുക്കെല്ലാം, മൊത്തം സമൂഹത്തിനും, അതില്‍ പങ്കുണ്ട്. അതുകൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്നടത്തോളം കമ്പോളാധിപത്യത്തിന്റെ ആശയപ്രചാരകരായ സിനിമ, പരസ്യം. ചാനല്‍ തുടങ്ങിയവക്ക് പണം നല്‍കുന്നത് കുറക്കുക. ഏറ്റവും കുറവ് പരസ്യമുള്ള ഉത്പന്നങ്ങള്‍ വാങ്ങുക. ചാനലുകള്‍ക്ക് SMS അയക്കുന്നത് ഒഴുവാക്കുക.

Leave a reply to jagadees മറുപടി റദ്ദാക്കുക