ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും

ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്.

Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും.

ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ Prineville ല്‍ കല്‍ക്കരി വൈദ്യുതി ഉപയോഗിക്കുന്ന സ്വന്തമായ data center തുടങ്ങി.

പ്രധാനമായും കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിക്കുന്ന കമ്പനിയാണ് PacifiCorp. അവരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് വഴി ഫേസ്‌ബുക്ക് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കാനുള്ള ഒരു സാദ്ധ്യത ഇല്ലാതാക്കിക്കളഞ്ഞു. അതിന് പകരം അമേരിക്കയിലെ ഊര്‍ജ്ജ ഗ്രിഡ്ഡില്‍ കല്‍ക്കരി വ്യവസായത്തിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിപ്പിക്കുകയാണ് അവര്‍ ചെയ്തത്.

ഫേസ്‌ബുക്ക് അംഗങ്ങള്‍ വെറുതെയിരിക്കുകയല്ല. ഈ പ്രഖ്യാപനം വന്ന് ഒരാഴ്ച്ചക്കകം 365,00 പേര്‍ groups ല്‍ ചേര്‍ന്നു. കല്‍ക്കരി ഉപേക്ഷിച്ച് കാലാവസ്ഥാ നേതാവാകാന്‍ ഫേസ്‌ബുക്കിനോട് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കാലാവസ്ഥാ മാറ്റത്തെ എതിരിടാന്‍ IT രംഗത്തിന് നമ്മേ സഹായിക്കാനാവും. ഹരിതഗ്രഹവാതക ഉദ്‌വമനം കുറക്കാനും ഊര്‍ജ്ജ ദക്ഷത ഉയര്‍ത്താനും, smart grids സ്ഥാപിക്കാനും, ഗതാഗതം മെച്ചപ്പെടുത്താനും zero emission buildings നിര്‍മ്മിക്കാനും ഒക്കെ IT സഹായിക്കുന്നു. എന്നാലും cloud computing ന്റെ ഈ വളര്‍ച്ച കണക്കിലെടുത്ത് IT വ്യവസായം സ്വന്തം കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാന്‍ ശ്രമിക്കേണ്ടതാണ്.

സൌരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ പുനരുത്പാദിതോര്‍ജ്ജം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് IT വ്യവസായ ഭീമന്‍മാരോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ദയവ് ചെയ്ത് 21ആം നൂറ്റാണ്ടിന്റെ വമ്പന്‍ innovators മേഘത്തിനപ്പുറം നോക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കൂ. ലളിതമായി വൈദ്യുത ബില്ല് കിറക്കുന്നതിന് അപ്പുറം പുനരുത്പാദിതോര്‍ജ്ജത്തിലടിസ്ഥാനമായ ഊര്‍ജ്ജ നയത്തിലേക്ക് അവരെ എത്തിക്കുക.

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ