സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു ത്യാഗമാണ് ഇടതു പക്ഷം ചെയ്തത്. അല്ലെങ്കില്‍ മതവര്‍ഗ്ഗീയ പാര്‍ട്ടിയായ ബീജെപി കേന്ദ്രത്തില്‍ അധികരത്തില്‍ വരുമായിരുന്നു.

അധികാരം ഫാസിസത്തിന്റെ വളര്‍ച്ചക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. Weimar റിപ്പബ്ലിക്കിലെ തെരഞ്ഞെടുപ്പില്‍ നാസി പാര്‍ട്ടിക്ക് ആദ്യം ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന പല രാഷ്ട്രീയ നാടകങ്ങളുടേയും ഒടുവില്‍ ഹിറ്റ്‌ലര്‍ക്ക് അധികാരം പിടിച്ചെടുക്കനായി. അധികാരത്തിലെത്തിക്കഴിഞ്ഞ നാസികള്‍ ഭരണ യന്ത്രം ഉപയോഗിച്ച് തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുകയും, എല്ലാ പ്രശ്നങ്ങളുടേയും കാരണക്കാര്‍ വേറൊരു കൂട്ടം ആളുകളാണെന്ന പ്രചാരവേല കൂടുതല്‍ ഫലവത്തായി നടത്തുകയും ചെയ്തു. അധികാരത്തിലുള്ള തങ്ങളാണ് രാജ്യസ്നേഹികള്‍ എന്നും തങ്ങളെ എതിര്‍ക്കുന്നവരെല്ലാം (കാരണം എന്തുമാകട്ടേ) രാജ്യദ്രോഹികളാണെന്നും അവരെ ‘നിയമപരമായി’ ഉന്‍മൂലനം ചെയ്യാനും അവര്‍ക്ക് കഴിഞ്ഞു. എതിര്‍പ്പുകളെ തരണം ചെയ്ത് പ്രശ്ന പരിഹാരത്തിനായി ലോകമഹായുദ്ധവും നടത്തി, കോടിക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി അവസാനം സോവ്യേറ്റ് യൂണിയന്‍ അവരെ ഇല്ലാതാക്കി. (മറ്റു രാജ്യങ്ങളുടെ ശ്രമത്തെ ചുറുതാക്കി കാണുന്നില്ല. എങ്കിലും ഏറ്റവും കൂടുതല്‍ പട്ടാളക്കാരും സാധാരണക്കാരും മരിച്ചത് സോവ്യേറ്റ് യൂണിയനിലേതാണ്)

ഇന്‍ഡ്യയിലെ ഹിറ്റ്‌ലര്‍ ആയ നരേന്ദ്ര മോഡിയും ചെയ്തത് വേറൊന്നല്ല. അദ്ദേഹവും ഫാസിസ്റ്റ് പ്രചാരവേല ആദ്യം തുടങ്ങി. ഇരയെ കണ്ടെത്തി. എല്ലാ പ്രശ്നങ്ങളുടേയും കാരണക്കാര്‍ അവരെന്ന് വേട്ടക്കാരായ സ്വപക്ഷത്തെ സാധാരണക്കാരെ വിശ്വസിപ്പിച്ചു. വംശീയ സ്പര്‍ദ്ധ വളര്‍ത്തി. അധികാരം നേടി. വര്‍ഗ്ഗീയ കലാപം നടത്തി നിരപരാധികളെ കൊന്നൊടുക്കി. സ്ഥിതിഗതികള്‍ സമാധാനപരമായപ്പോഴേക്കും ജനങ്ങള്‍ അവര്‍ ഉദ്ദേശിച്ചതു പോലെ വംശീയമായി വിഘടിപ്പെട്ടു. ഇനി എത് തെരഞ്ഞെടുപ്പും ജയിക്കുക എളുപ്പം. കാരണം അവിടെ വിഭാഗം ആളുകള്‍ മാത്രമേയുള്ളു. വേട്ടക്കാരനും ഇരയും.

എന്തും വിശകലനം ചെയ്യുക ആ വിഘടനത്തിന് കാരണമായ ആശയത്തില്‍ മാത്രമായി ഒതുങ്ങി. വ്യവസായികള്‍ക്കും സന്തോഷം. വേട്ടക്കാരന്റെ നേതാവിനേ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതി. എന്തും ചെയ്യാം. അവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറൊരു അജണ്ടയില്ല. അവരും മൃദുവായ വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര ഭരണം.

എന്നാല്‍ ഗുജറാത്തിലെ സ്ഥിതിയല്ല മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി അനുഭവിച്ചത്. അദ്വാനിയുടെ തേരോട്ടം സമ്മാനിച്ച പല നിയോജക മണ്ഡലങ്ങളും നഷ്ടപ്പെട്ടു. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതു കാരണം വര്‍ഗ്ഗീയ വിഭജനം ഫലപ്രദമായി നടത്താനാവില്ല. അത് ജനങ്ങള്‍ക്ക് വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ പ്രേരിപ്പിച്ചു. രാമന് അമ്പലമുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ സമാധാനമായി ജീവിക്കുന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് മനസിലായി. അതിന് സാഹചര്യം ഒരുക്കിയത് ഇന്‍ഡ്യയിലെ ഇടതു പക്ഷമാണ്.

അതുപോലെ സിപിഎം മത രാഷ്ട്രീയ സംഘടനായ ലീഗിനെ കൂട്ടുപിടിക്കണമെന്ന എംവി രാഘവന്റെ ആശയത്തെ അതിര്‍ത്തു. (മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ മലപ്പുറം ജീല്ല രൂപീകരിച്ച EMS സര്‍ക്കാരിന്റെ തെറ്റ് ഓര്‍മ്മയുള്ളതിനാലാവാം അത്.) പകരം സുസ്ഥിരമായ ആശയധാരയാല്‍ മുന്നോട്ടുപോകാന്‍ സിപിഎം തയ്യാറായി. എംവി രാഘവന്റെ സ്വന്തം ആശയത്തെ വിജയിപ്പിക്കാന്‍ ധാരളം ഗ്രൂപ്പുകളി നടത്തുകയും അത് സിപിഎം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

പക്ഷേ ആ ആശയങ്ങളുടെ വിത്തുകള്‍ നശിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയബോധം നശിച്ചതും നേതൃത്വത്തെ മരത്തലയന്‍മാരായ പാര്‍ട്ടി ഉദ്യോഗസ്ഥന്‍മാര്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടുകൂടി ആ വിത്തുകള്‍ തഴച്ച് വളരാന്‍ തുടങ്ങി. ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിച്ചതുപോലുള്ള നിലപാട് പ്രാദേശിക തലത്തില്‍ നഷ്ടപ്പെട്ടു. എങ്ങനെയും അധികാരം എന്നതായിരുന്നു അവരുടെ ലക്ഷ്യം. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അതത് പ്രദേശത്തെ ഭൂരിപക്ഷ ജാതി, മതത്തില്‍ പെട്ട സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടതു പക്ഷം കൂടുതല്‍ ശ്രദ്ധകാണിക്കുന്നു. പിഡിപി പോലുള്ള സംഘടനകളുമായി സംഖ്യം ചേരുന്നു. മത നേതാക്കളുമായി ചങ്ങാത്തത്തിലാണെന്ന് വരുത്തിത്തീര്‍ക്കുന്നു.

ഹൈകോടതി റോഡിലുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും ഒഴുവാക്കണമെന്ന് പറഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാവായ ജയരാജന് ആദ്യം ഉപമിക്കാനുണ്ടായത് ആറ്റുകാല്‍ പൊങ്കാല ഹൈകോടതി നിരോധിക്കുമോ എന്നാണ്. വര്‍ഗ്ഗീയ ബിംബങ്ങളെ എപ്പോഴും ഉയര്‍ത്തി അതിന്റെ അടിസ്ഥാനത്തില്‍ ആശയപ്രചരണം നടത്തുന്നത് ഫാസിസമാണ്. കമ്യൂണിസ്റ്റ് കാരനും മതതീവൃവാദിയും തമ്മിലുള്ള വ്യത്യാസം തന്നെ ഇവിടെ ഇല്ലാതാകുകയാണ്. എന്തുതന്നെയായാലും റോഡിലുള്ള പൊങ്കാല നിരോധിക്കേണ്ടതാണ്. അത് ഭരണഘടന  പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതുപോലെ തന്നെ റോഡുപരോധിച്ചുള്ള പ്രകടനങ്ങളും.

ഒറീസയില്‍ ക്രിസ്ത്യാനികളും പള്ളികളും ആക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം അവരുടെ പാര്‍ട്ടി ഓഫീസുകളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. ഏത് മനുഷ്യ സ്നേഹികളും ചെയ്യേണ്ട പ്രവര്‍ത്തിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേ സംബന്ധിച്ചടത്തോളം നിങ്ങള്‍ മര്‍ദ്ദിതരോ പീഡിതരോ ആണെങ്കില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ശരി. നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നത് ഏത് ജാതിയാണ് എന്നതൊന്നും പ്രസക്തമല്ല. എന്നാല്‍ സിപിഎം നേതാക്കള്‍ തങ്ങള്‍ മതങ്ങളുടെ സംരക്ഷകരാണ് എന്ന് പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.

പലപ്പോഴും ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തമാണ് മാര്‍ക്സിസത്തേക്കാള്‍ അവര്‍ വിശ്വസിക്കുന്നത്. അമേരിക്ക തങ്ങളുടെ ശത്രവാണ്. അപ്പോള്‍ അമേരിക്കയുടെ ശത്രുവായ സദ്ദാം നമ്മുടെ സുഹൃത്ത്. സദ്ദാമിന്റെ പടം വെച്ച് മുസ്ലീങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. (ഇറാഖിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തുടച്ച് നീക്കുകയും, പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കുകയും ചെയ്ത ഏകാധിപതിയായിരുന്നു സദ്ദാം എന്നകാര്യം നമ്മുടെ സഖാക്കള്‍ക്ക് അറിയില്ല.) വ്യാപാരി വ്യവസായി സംഘടന നമ്മുടെ പിടിയില്‍ ഒതുങ്ങുന്നില്ല. അതുകൊണ്ട് അവര്‍ നമ്മുടെ ശത്രു. അതായത് അവര്‍ എതിര്‍ക്കുന്നവരെല്ലാം നമ്മുടെ മിത്രം. അങ്ങനെ ഹിന്ദുസ്ഥാന്‍ ലിവര്‍ ഇടതു പക്ഷത്തിന്റെ ചങ്ങാതിയാകുകയും വ്യാപാരി വ്യവസായികള്‍ ബഹിഷ്കരിക്കാന്‍ ശ്രമിച്ച ലിവര്‍ ഉത്പന്നങ്ങള്‍ മാവേലി സ്റ്റോറുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും വിറ്റഴിപ്പിച്ച് വിദേശിയെ കൂടുതല്‍ സമ്പന്നരാക്കി. ഇപ്പോള്‍ ബിഓടി റോഡിനെതിരെ വ്യാപാരി വ്യവസായികള്‍ സമരം നടത്തുമ്പോള്‍ ഇടതുപക്ഷം ബിഓടി മുതലാളിക്ക് വേണ്ടി കുടിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി എന്ന പേരില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു.

ഇതൊന്നും മൂല്യബോധമുള്ള ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. ദീര്‍ഘവീക്ഷണത്തോടുള്ള വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളാണ് ഇടതുപക്ഷത്തിന് വേണ്ടത്. എന്നാല്‍ തുറന്ന ചര്‍ച്ചക്കും അതില്‍ നിന്നുള്ള ശരികളെ സ്വീകരിക്കുന്നതിലും സന്മനസ് കാണിക്കണം. പക്ഷേ അടവ് നയം എന്ന പേരില്‍ ഓരോ തെരഞ്ഞെടുപ്പിലും അവസരവാദം കാട്ടാന്‍ പാടില്ല. എറിയൂ അടവ് നയം അറബിക്കടലില്‍. ജാതി മതത്തിനതീതമായി ജനങ്ങളെ ചിന്തിപ്പിക്കാന്‍ ജാതി മതത്തിനതീതമായി സ്ഥാനാര്‍ത്ഥികളെ ആത്മാര്‍ത്ഥമായി കണ്ടെത്തണം. മതങ്ങള്‍ സാമൂഹ്യ വിരുദ്ധവും ചൂഷണവ്യവസ്ഥയുടെ സംരക്ഷകരുമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനം മാത്രമേ ഇടതു പക്ഷത്തിന് മുമ്പിലുള്ളു. അല്ലാത്തവയെ അവഗണിക്കുകയാണ് ഇടതു പക്ഷം ചെയ്യേണ്ടത്.

ദാരുണ മുതലാളിത്തം അതിന്റെ ദംഷ്ട്രകള്‍ ഭൂരിപക്ഷം ജനങ്ങളില്‍ ആഴ്ന്നിറക്കുമ്പോള്‍ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും അവരെ നിയന്ത്രിക്കുന്ന മരത്തലയന്‍മാര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടം ജനങ്ങള്‍ക്കുമാത്രം.

[മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യം വ്യത്യസ്ഥമല്ല. പള്ളികളുടെ രാഷ്ട്രീയ ഇടപെടലിനെ ഇടതു പക്ഷം എതിര്‍ത്തപ്പോള്‍ വലതുപക്ഷ പാര്‍ട്ടികള്‍ അര്‍ത്ഥപൂര്‍ണ്ണമായ മൗനത്തിലോ, പള്ളിയുടെ പക്ഷമോ ചേര്‍ന്നത് നാം കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നുചേര്‍ന്ന് മതത്തിന്റെ രാഷ്ട്രീയ ഇടപെടലിനെ എതിര്‍ക്കുകയായിരുന്നു പ്രബുദ്ധകേരളം ചെയ്യേണ്ടീയിരുന്നത്. അതുണ്ടായില്ല. ജനങ്ങളെ വംശീയമായി വിഭജിച്ച് വോട്ടുനേടുക എന്നത് എളുപ്പവഴിയാണ്. വിഷമം പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തത്തിന്റെ കാര്യമൊന്നുമില്ലല്ലോ. ഓരോ കൂട്ടരോടും ഞമ്മന്റെ ആളാണ് എന്ന് വരുത്തിത്തീര്‍ത്താല്‍ മതി. പക്ഷേ അത് ഫാസിസത്തിലേക്കുള്ള വഴിയാണെന്നും ഈ വലതു പാര്‍ട്ടികള്‍ ഓര്‍ക്കണം.]

മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

5 thoughts on “സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്

  1. ജനത്തിന് വിവ്വരം ഉണട്ന്നോ വെക്കുമെന്നോ താങ്കള്‍ പ്രതെഷികുനത് പോലെ തോന്നുന്നു. മാസ്സ് മീഡിയ യുടെ കൈകളില്‍ ഉറങ്ങുന്ന ജനത്തിന് അടുത്ത കാലത്തൊന്നും ഒന്നും ഗ്രഹിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. ഗ്രഹിക്കുന്ന കാലത്ത് നാട്ടില്‍ ഇടതു പക്ഷ വിചാരങ്ങളും ചിന്തയും ഉള്ള ആളുകളും നയിക്കാന്‍ കഴിവുള്ളവരും ഉണ്ടാകനമെങ്ങില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ നിലനിക്കണം എങ്കില്‍ (??), – പ്രസ്ഥാനങ്ങളെ Institutionalise ചെയ്താന്‍ മാത്രമേ നില നിര്‍ത്താന്‍ പറ്റുകയുള്ളൂ. ഇപ്പോള്‍ സിപിഎം നെ സംബതിചിടത്തോളം ഒരു അത് ഒരു ചതുപ്പില്‍ ആണ്. അതിന്റെ മൂല്യ ബോധത്തോടെ എന്തെങ്ങിലും ചെയ്താലും വന്‍ പഴി കേള്‍കേണ്ടി വരും …എന്നാല്‍ കുറച്ചു വലതു പക്ഷെ കാരെ പോലെ മൂല്യം കുരച്ചങ്ങിലും അടവ് നയങ്ങളും മായി നടക്കാം എന്ന് വിചാരിച്ചാല്‍ അപ്പോഴും നേരെത്തെ കുറ്റം പറഞ്ഞവര്‍ തന്നെ ഇതിനെ കുറ്റം പറയും. രണ്ടാമത് പറഞ്ഞത് ആദ്യം നടക്കുന്ന രീതിയില്‍ ഈ paradox സന്ഭാവികാം. വടകര ഒഞ്ചിയം ചന്ദ്ര ശേഖരന് സംഭവിച്ചത് പോലെ സംഭവിക്കും. മറു വശത്ത് നില്‍കുന്ന ശക്തമായ സ്ഥാപിത ശക്തികള്‍ ക്ക് എതിരെ ഒരു സന്വിധാനം ഈ സാമൂഹ്യക സന്ബത്തിക കാലത്ത് ഓടിച്ചു കൊണ്ട് പോകുന്ന ത്തിനു സിപിഎം നടത്തുന്ന ശ്രമങ്ങളെ നശിപിച്ചു കൊണ്ട് സ്വകാര്യുയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന അച്ചുതാനന്തനെ പോലുല്ലവരോടെ എനിക്ക് വെറുപ്പേ ആയി തുടങ്ങികിരിക്കുന്നു.

  2. ശരിയാണ് ജനം മാസ്സ് മീഡിയയുടെ കൈകളില്‍ ഉറങ്ങുകയാണ്. പക്ഷേ മാറ്റത്തിനായി ശ്രമിക്കുകയെങ്കിലും ചെയ്യേണ്ടേ. ജനങ്ങളുടെ മാറ്റമല്ല ഉദ്ദേശിച്ചത്, നമ്മുടെ സ്വന്തം മാറ്റം. നാം ആ മാറ്റത്തിന് ശ്രമിക്കുന്നതുകൊണ്ടാണ് നമുക്ക് മാസ്സ് മീഡിയയുടെ കൈകളില്‍ നിന്ന് രക്ഷപെടാന്‍ കഴിയുന്നത്. അല്ലെങ്കിലില്‍ നമ്മളും അവര്‍ക്കടിമപ്പെടും.

    ഏതു പ്രസ്ഥാനമായിലും സ്ഥാപനവത്കരിക്കപ്പെടുന്നതോടെ അത് അതിന്റെ ലക്ഷ്യത്തില്‍ നിന്ന് അകലും. (മതത്തിന്റെ കാര്യത്തിലും ഇതാണ് നടക്കുന്നത്.) പിന്നെ സ്ഥാപനം നിലനിര്‍ത്തുക എന്നതുമാത്രമാകും ലക്ഷ്യം. ഉദ്യോഗസ്ഥന്‍മാര്‍ ഭരണമേറ്റെടുക്കുന്നതോടെ തകര്‍ച്ച പൂര്‍ണ്ണമാകും. ഒന്നുകില്‍ പ്രസ്ഥാനങ്ങള്‍ സ്ഥാപനവത്കരിക്കാതെ നിലനില്‍ക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ സ്ഥാപനവത്കരിച്ചാലും ലക്ഷ്യ-മൂല്യ ബോധം തകരാതെ നോക്കണം. രണ്ടും ബുദ്ധിമുട്ടുള്ള പണിയാണ്.

    മൂല്യ ബോധത്തോടെ എന്തെങ്ങിലും ചെയ്താല്‍ അതിന്റെ പേരില്‍ പഴി കേള്‍ക്കുന്നതില്‍ വിഷമിക്കേണ്ട കാര്യമില്ല. കുറഞ്ഞ പക്ഷം ചെയ്തത് ശരിയാണെന്ന് സമാധാനിക്കാമല്ലോ. ശരിയായ കാര്യം ചെയ്താല്‍ അതിന്റെ നല്ല ഫലം തീര്‍ച്ചയായും ഉണ്ടാകും. അതിന് ആരുടേയൊങ്കിലുമോ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. ലക്ഷ്യവും മാര്‍ഗ്ഗവും എപ്പോഴും ശരിയാവണം. അതില്‍ മായം ചേര്‍ത്താല്‍ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്താന്‍ കഴിയില്ല.

    അധികാരത്തിന് വേണ്ടി സിപിഎമ്മിനകത്ത് നടന്ന ജാതിക്കളിയുടെ പാര്‍ട്ടിക്കകത്തെ നേതാവാണ് അച്യുതാനന്ദന്‍. ആ ജാതി പക്ഷത്തോട് വെറുപ്പ് തോന്നുന്നത് സ്വാഭാവികം.

    1. സ്വന്തം കാര്യം കാണാനുള്ള ജാതിക്കളി. വെട്ടിനിരത്തിയതും ജാതിക്കളിയായിരുന്നു, സുശീലാഗോപാലനെയുള്‍പ്പടെ വെട്ടിനിരത്തിയത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )