ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്

ഇന്‍ഡോനേഷ്യയിലെ വനനശീകരണത്തെക്കുറിച്ച് അന്തര്‍ദേശീയ കമ്പനികള്‍ക്ക് നേരെ ഗ്രീന്‍പീസ് വീണ്ടും വിരല്‍ ചൂണ്ടുന്നു. ഇപ്പോള്‍ Sinar Mas group, Asian Pulp & Paper വനനശീകരണം നടത്തുന്നു. Walmart, Burger King, Dunkin Donuts, KFC എന്നിവരും അവരെ സഹായിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസസ്ഥലങ്ങളും കാര്‍ബണ്‍ സംഭരണി മഴക്കാടുകളും നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നു

സുമാട്രാ ദ്വീപിലെ Bukit Tigapuluh Forest Landscape ലേയും Kerumantan peat forest ഉം എങ്ങനെയാണ് Asian Pulp &Paper കാട് വെളുപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് How Sinar Mas is Pulping the Planet എന്ന റിപ്പോര്‍ട്ട്.

വംശനാശഭീഷണി അതിയായി നേരിടുന്ന സുമാട്ര കടുവകളുടെ അവസാന ആവാസസ്ഥലമാണ് Bukit Tigapuluh. ഒറാങ്ഉട്ടാനും അവിടെയാണ് ജീവിക്കുന്നത്. മണ്ണില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ണിന്റെ ലോകത്തെ ഏറ്റവും വലിയ സംഭരണിയാണ് കെറുമുട്ടാന്‍(Kerumutan’s) peat കാടുകള്‍. അവിടെ മരങ്ങള്‍ വെട്ടുന്നത് മരങ്ങളും ചെടികളും എന്ന കാര്‍ബണ്‍ സംഭരണികള്‍ ഇല്ലാതാക്കുമെന്ന് മാത്രമല്ല peat ഉണങ്ങുന്നത് വഴി അതില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന കാര്‍ബണും പുറത്ത് വരുന്നതിന് കാരണമാകും. ഇവ ഇന്‍ഡോനേഷ്യയുടെ നിയമത്തിന്റെ ലംഘനമാണ്.

ഇന്‍ഡോനേഷ്യ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ബണ്‍ ഉദ്‌വമനക്കാരാണ്, വനനശീകരണത്തിന് നന്ദി

വനനശീകരണം വഴിയുള്ള കാര്‍ബണ്‍ ഉദ്‌വമനവും കൂടി കണക്കിലെടുത്താല്‍ ഇന്‍ഡോനേഷ്യ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ബണ്‍ ഉദ്‌വമനക്കാരാണ്. ധാരാളം ജീവികളുടെ നിലനില്‍പ്പ് തന്നെ അതിനാല്‍ ഇല്ലാതാകും. ലോകത്ത് വനനശീകരണം വഴിയുള്ള ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 25% വരുന്നത് ഇന്‍ഡോനേഷ്യയില്‍ നിന്നാണ്.

എന്തുകൊണ്ട് Walmart, Dunkin Donuts, Burger King & KFC എന്നിവരെ ശ്രദ്ധിക്കുന്നു?

ധാരാളം വലിയ കോര്‍പ്പറേറ്റുകള്‍ Sinar Mas മായുള്ള ഇടപാട് ഉപേക്ഷിച്ചിരിക്കുകയാണ് എന്ന് ഗ്രീന്‍പീസ് പറയുന്നു. അവര്‍ അതിന്റെ തെളിവുകളും ഹാജരാക്കുന്നു.

എന്നാല്‍ Walmart, Dunkin Donuts & KFC എന്നിവര്‍ ഒന്നും ചെയ്തിട്ടില്ല. Carrefour, Auchan, Tesco, WH Smith, Hewlett Packard എന്നിവയാണ് മറ്റുള്ള ബ്രാന്റുകള്‍.

— സ്രോതസ്സ് alternet.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )