ഗ്രിഡ്ഡുമായി ബന്ധപ്പെടുത്തിയ 1MW ന്റെ സൌരോര്‍ജ്ജ നിലയം Bordentown, NJ യില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 13,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിലയത്തിന് 170W വീതം ശേഷിയുള്ള 5,880 പാനലുകളുണ്ട്. മൊത്തം പാനല്‍ ഘടനയും 11 വ്യത്യസ്ഥ inverters മായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഒരു പാനല്‍ നീക്കം ചെയ്താലും വൈദ്യുതോല്‍പ്പാദനത്തിന് ഭംഗം സംഭവിക്കില്ല. അതായത് ഒരു പാനലിന് കുഴപ്പം സംഭവിച്ചാലും ബാക്കിയുള്ളവ ഊര്‍ജ്ജം നല്‍കിക്കൊണ്ടിരിക്കും.
പ്രതിവര്‍ഷം 1,056,000 യൂണിറ്റ് വൈദ്യുതി ഈ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 114 അമേരിക്കന്‍ വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ ഇത് മതി. carport ന് വേണ്ട ഊര്‍ജ്ജത്തിന്റെ 52% ഈ പാനലുകള്‍ക്ക് നല്‍കാനാവും.
— സ്രോതസ്സ് ecofriend.org