സുവര്‍ണ്ണ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ AB 32 എന്ന കാലാവസ്ഥാ നിയമം ഇല്ലാതാക്കുന്നതിന് Valero Energy Corporation $500,000 ഡോളര്‍ ഇതുവരെ ചിലവാക്കിക്കഴിഞ്ഞു. നവംബറില്‍ നടക്കുന്ന വോട്ടെടുപ്പിന് വേണ്ടി 433,000 ഒപ്പ് ശേഖരിക്കാനാണ് അവര്‍ ഈ പണം ചിലവാക്കിയത്. കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മയായ 5.5% ക്കാള്‍ കൂടുതലാണ് ഈ എണ്ണം.
San Antonio refiner Tesoro Corp. ($100,000), നികുതി വിരുദ്ധ Howard Jarvis Taxpayers Association ($100,000), World Oil Corp. ($100,000), Tower Energy Group ($100,000), Southern Counties Oil Co. ($50,000), Lumber Association of California and Nevada Political Action Committee ($5,000).
ഉദ്‌വമനം കുറക്കാനും 2020 ഓടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം 30% വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വെക്കുന്ന ഏറ്റവും മെച്ചപ്പെട്ട കാലാവസ്ഥാ പദ്ധതിയാണ് കാലിഫോര്‍ണിയക്കുള്ളത്.
Google, Apple, Hewlett-Packard, Cisco, Intel, Applied Materials, eBay തുടങ്ങി Silicon Valley യിലെ മിക്ക വലിയ കമ്പനികളും ഈ നിയമത്തെ അംഗീകരിക്കുന്നു. ഇവരെല്ലാം അതിന്റെ പരിസ്ഥിതി ഗുണങ്ങള്‍, ആഗോളതപനത്തിനെതിരെയുള്ള സംരക്ഷണം, ഒക്കെ പറയുന്നുണ്ടെങ്കിലും അവര്‍ക്ക് ഏറ്റവും പ്രധാനം അവരുടെ സ്വന്തം ലാഭമാണ്.
ദീര്‍ഘകാലത്തേക്ക് ശുദ്ധ ഊര്‍ജ്ജം തഴച്ച് വളരും എന്നതിന്റെ സൂചനയാണ് ഈ നിയമം പാസാക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ രംഗത്ത് നിക്ഷേപത്തിന്റെ കുത്തൊഴുക്ക് തുറന്ന് തന്നു. നിയമം പാസാക്കി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും $330 കോടി ഡോളര്‍ നിക്ഷേപം ഈ രംഗത്തുണ്ടായി. മുമ്പത്തേതില്‍ നിന്ന് മൂന്നിരട്ടി ആണിത്. 2009 ല്‍ 40% cleantech venture capital കാലിഫോര്‍ണിയയിലെ കമ്പനികളിലേക്കാണ് പോയത്. 2007-08 കാലത്ത് കാലിഫോര്‍ണിയയില്‍ തൊഴിലവസരങ്ങള്‍ 1% കുറഞ്ഞപ്പോള്‍ ഹരിതോര്‍ജ്ജ മേഖലയില്‍ 5% തൊഴില്‍ വര്‍ദ്ധനവുണ്ടായി.
കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മേ പിന്നിലേക്ക് വലിക്കുന്നു
ഒരു മാറ്റത്തിനും കൂട്ടാക്കാത്ത നിസംഗത നിലനിര്‍ത്താന്‍ Valero 5 ലക്ഷം ഡോളര്‍ ചിലവാക്കി എന്നതറിഞ്ഞ് കാലിഫോര്‍ണിയയിലെ വോട്ടര്‍മാര്‍ എതിര്‍ക്കണം. ശതകോടിക്കണക്കിന് ഡോളര്‍ ലോകത്തിലെ ഏറ്റവും ദുഷിച്ച ഊര്‍ജ്ജമായ കല്‍ക്കരിയേയും എണ്ണയേയും ആശ്രയിക്കുന്നത് നമ്മുടെ കാലാവസ്ഥയെ തകര്‍ക്കും. ജനാധിപത്യത്തെ ഇല്ലാതാക്കാനും ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കുന്നതിനെ ഇല്ലാതാക്കാനും Valero യും മറ്റ് കമ്പനികളും ശ്രമിക്കുന്നത് നാം തടയണം.
— സ്രോതസ്സ് treehugger.com