American Geophysical Union ന്റെ വാര്‍ഷിക സമ്മേളനത്തില്‍ Stanford ലെ Mark Jacobson അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് Nature ല്‍ വന്ന റിപ്പോര്‍ട്ട്:
1850 മുതല്‍ ഉപരിതല വായുവിന്റെ താപനില നാം രേഖപ്പെടുത്തുന്നുണ്ട്. പ്രാധമിക നിഗമനം അനുസരിച്ച് ഉപരിതല ആഗോളതപനത്തിന്റെ 4–8% കാരണക്കാര്‍ വാണിജ്യ വിമാന സര്‍വ്വീസുകളില്‍ നിന്നുള്ള ഉദ്‌വമനം ആണ്. അത് 0.03–0.06 °C താപനില വര്‍ദ്ധിപ്പിക്കും.
കാലിഫോര്‍ണിയയിലെ Palo Alto ല്‍ പ്രവര്‍ത്തിക്കുന്ന Stanford University യിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച് വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15–20% ചൂടാകുന്നു.
വാണിജ്യ വ്യോമയാനത്തിന്റെ ആഗോളതപന ഫലം നേരിടാനുള്ള രാജ്യത്തിന്റെ ശ്രമത്തെ ഈ പഠനം സഹായിക്കും. ഒരു വര്‍ഷം 3.5 കോടി വിമാനയാത്രകള്‍ നടക്കുന്നുണ്ട്. വിമാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തിന് കാര്‍ബണ്‍ നികുതി ഈടാക്കാനുള്ള പരിപാടി നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നേതാക്കള്‍ ശക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ ഇതിനെക്കുറിച്ച് കുറവ് പഠനങ്ങളേ നടന്നിട്ടുള്ളു.
മുമ്പും വാണിജ്യവ്യോമയാനത്തിന്റെ ഫലത്തെക്കുറിച്ച് കണക്കെടുപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യഥാര്‍ത്ഥ ഡാറ്റ — 2004 മുതല്‍ 2006 വരെ — ഉപയോഗിച്ചുള്ള കണക്കെടുപ്പ് നടന്നത്.
പുതിയ പഠനത്തിനായി Jacobson ഉം അദ്ദേഹത്തിന്റെ സംഘവും അന്തരീക്ഷത്തിന്റെ ഘടന, മേഖങ്ങള്‍, ഉദ്‌വമനത്തിന്റെ ഭൌതിക സ്വഭാവം, കറുത്ത കാര്‍ബണിന്റെ അളവ്(അതാണ് soot ന്റെ പ്രധാന ഭാഗം) എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മോഡല്‍ വികസിപ്പിച്ചെടുത്തു.
വിമാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തിന്റെ ഫലം എല്ലായിടത്തും ഒരു പോലെ എന്നായിരുന്നു മുമ്പുണ്ടായിരുന്ന മോഡലുകള്‍ കാണിച്ചിരുന്നത്. എന്നാല്‍ വിമാനത്തില്‍ നിന്നുള്ള ബാഷ്പത്തിന്റെ സാന്നിദ്ധ്യമുള്ളയിടത്ത് cirrus മേഖങ്ങളില്‍ ചെറിയ വര്‍ദ്ധനവുണ്ടായി എന്ന് പുതിയ പഠനം വ്യക്തമാക്കി. അന്തരീക്ഷ താപനില വര്‍ദ്ധിപ്പിച്ചാല്‍ ധാരാളം സ്ഥലത്ത് cirrus fraction കുറയുന്നു. humidity യും അത്തരം സ്ഥലത്ത് കുറയുന്നുണ്ട്.
കറുത്ത-കാര്‍ബണിന്റെ അളവ് വിമാന ഉദ്‌വമനത്തില്‍ നിന്ന് 20 മടങ്ങ് കുറച്ചാല്‍ ചൂടാകല്‍ നില്‍ക്കുകയും വിമാന ബാഷ്പത്തില്‍ നിന്ന് ചെറിയ തണുക്കല്‍ സംഭവിക്കുകയും ചെയ്യും എന്ന് ജേകബ്സണ്‍ പറയുന്നു.
— സ്രോതസ്സ് climateprogress.org