നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം

OL3 ആണവനിലയത്തിന്റെ നിര്‍മ്മാണ സ്ഥലമായ ഫിന്‍ലാന്റിലെ Olkiluoto യില്‍ Greenpeace Finland നടത്തിയ പ്രതിഷേധത്തിന്റെ മുദ്രാവാക്യമാണ് ‘നമ്മുടെ കുട്ടികള്‍ക്കായി കൂടുതല്‍ ആണവമാലിന്യം’ എന്നത്.

OL3 സൈറ്റിലെ സുരക്ഷ പര്യാപ്തമല്ല എന്ന് ആ പ്രതിഷേധത്തിന്റെ ഫലമായി ഫിന്‍ലാന്റിലെ ആണവസുരക്ഷാ സംഘമായ STUK പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. ഗ്രീന്‍പീസിന് അവിടെ എത്താമെങ്കില്‍ മറ്റാര്‍ക്കും അവിടെ എത്താമല്ലോ. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ആണവോര്‍ജ്ജത്തെ വിശ്വസിക്കാനാവില്ല എന്ന് മനസിലാക്കാം.

Olkiluoto യില്‍ ഇപ്പോഴുള്ള രണ്ട് റിയാക്റ്ററുകള്‍ അതി ശക്തമായ ആണവവികിരണം പുറത്തുവിടുന്ന 40 ടണ്‍ മാലിന്യം ഇപ്പോള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്. 1500 ടണ്‍ ശേഷിയാണ് അവിടെയുള്ള താല്‍ക്കാലിക സംഭരണിക്കുള്ളത്. Olkiluoto 3 റിയാക്റ്റര്‍ പണി പൂര്‍ത്തിയാക്കിയാല്‍ അതും 25 ടണ്‍ മാലിന്യം കൂടി ഉത്പാദിപ്പിക്കും. പുതിയ റിയാക്റ്റര്‍ യുറേനിയത്തെ കൂടുതല്‍ ശക്തമായി കത്തിക്കാന്‍ കഴിവുള്ളതാകയാല്‍ അതില്‍ നിന്ന് വരുന്ന മാലിന്യങ്ങള്‍ 7 മടങ്ങ് വിഷാംശം കൂടിയതാണ്.

Olkiluoto യില്‍ സ്ഥിരമായ ഒരു ഭൂഗര്‍ഭ സംഭരണി നിര്‍മ്മിക്കാന്‍ പദ്ധതി സര്‍ക്കാരിനുണ്ട്. Olkiluoto ദ്വീപില്‍ മാലിന്യങ്ങള്‍ അടക്കം ചെയ്യാനാണ് പരിപാടി. ബാള്‍ടിക് കടലാണ് അതിന് ചുറ്റും. അതിനെന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആണവമാലിന്യങ്ങള്‍ അടുത്ത 50-100 വര്‍ഷത്തേക്ക് ബാള്‍ടിക് കടലേക്ക് ചോരും. പണിയാന്‍ പോകുന്ന ആണവമാലിന്യ സംഭരണി ഒരു പരിസ്ഥിതി കുറ്റകൃത്യമാണ്. ആണവമാലിന്യത്തിന്റെ പരിഹാരമല്ല അത്.

— സ്രോതസ്സ് greenpeace.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s