Irene Khan സംസാരിക്കുന്നു:
അമേരിക്കയിലെ ദാരിദ്ര്യം ഇപ്പോള്‍ ഉയര്‍ന്ന് 13.2% ആയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിലയാണിത്. ലോകം മൊത്തം 200 കോടിയാളുകള്‍, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, ദരിദ്രരാണ്. 120 രൂപയില്‍ താഴെ വരുമാനത്തിലാണ് അവര്‍ ദിവസം തള്ളി നീക്കുന്നത്. 100 കോടിയാളുകള്‍ കൊടിയദാരിദ്ര്യത്തിലാണ്. അവരുടെ ദിവസ വരുമാനം 60 രൂപയില്‍ താഴെയാണ്. ഐക്യരാഷ്ട്രസംഭയുടെ കണക്ക് പ്രകാരം 100 കോടിയിലധികം ആളുകള്‍ പട്ടിണികിടക്കുന്നു.
ഈ കടുത്ത അവസ്ഥ എല്ലാ കഥയും പറയുന്നില്ല എന്നാണ് Amnesty International ന്റെ സെക്രട്ടറി ജനറല്‍ തന്റെ പുതിയ പുസ്തകത്തില്‍ വാദിക്കുന്നത്. സാമ്പത്തിക പരിഹാരം കൊണ്ട് മാത്രം കവര്‍ച്ച, അവജ്ഞ, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, അടിച്ചമര്‍ത്തല്‍, ദാരിദ്ര്യത്തിന്റെ അക്രമം തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവില്ല
ഒരു ദരിദ്രനോട്, “എന്താണ് നിങ്ങളുടെ അവസ്ഥ?” എന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അയാളില്‍ നിന്ന് വിവേചനത്തിനെക്കുറിച്ച് കേള്‍ക്കാനാവും. സ്ത്രീകളായതിനാല്‍ അവര്‍ക്ക് സ്കൂളില്‍ പോകാനാവുന്നില്ല എന്ന് കേള്‍ക്കാം. ന്യൂനപക്ഷവംശമായതിനാല്‍ തൊഴില് കിട്ടുന്നില്ല. അവരെ ഒഴുവാക്കിയിരിക്കുന്നു. കവര്‍ച്ചയെക്കുറിച്ച് കേള്‍ക്കാം. വിവേചനത്തെക്കുറിച്ചും സുരക്ഷിതത്വം ഇല്ലായ്മയെക്കുറിച്ചും നിങ്ങള്‍ക്ക് കേള്‍ക്കാം. പാവപ്പെട്ടയാളുകള്‍ ഭീതിയിലാണ് ജീവിക്കുന്നത്. തൊഴില്‍ പോകുമോ എന്ന ഭീതി, വീട് പോകുമോ എന്ന ഭീതി, അടുത്ത ആഹാരം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല, ചിലപ്പോള്‍ യുദ്ധ സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്നു. യുദ്ധം ജനങ്ങളെ ദരിദ്രരാക്കുന്നു.
ദാരിദ്ര്യമില്ലാതാക്കാനുള്ള പ്രമുഖ പരിപാടികളായ — വിദേശ സഹായം, സാങ്കേതികവിദ്യാ വികസനം, കച്ചവടം വര്‍ദ്ധിപ്പിക്കുന്നതും നിക്ഷേപവും — എല്ലാം പരാജയപ്പെട്ടിരിക്കുന്നു. അധികാരപ്പെടുത്തുന്നതിന് പകരം സമ്പന്നമാക്കുക എന്നതിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇവ പരാജയപ്പെടുന്നത്. ആഫ്രിക്കയെ നോക്കൂ, ചാഡ്, കോംഗോ എന്നിവിടങ്ങളില്‍ നടത്തിയ നിക്ഷേപങ്ങള്‍ അവിടുത്തെ ശക്തരെ സമ്പന്നരാക്കുകയാണ് ചെയ്തത്. ധാരാളം പണം വലിച്ചെടുക്കപ്പെട്ടു. നിക്ഷേപങ്ങളൊന്നും നടപ്പായില്ല. പ്രാദേശിക സമൂഹങ്ങളുടെ ശബ്ദം കേള്‍ക്കാനായില്ല. അതുകൊണ്ട് ജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്. ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്.
100 കോടിയാളുകള്‍ ഇന്ന് ചേരികളിലാണ് താമസിക്കുന്നത്. അടുത്ത 20 വര്‍ഷത്തില്‍ ഈ സംഖ്യ ഇരട്ടിയാകും. മനുഷ്യാവകാശ ലംഘനം കാരണത്താലും, സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനാലും, ദാരിദ്ര്യത്താലും, സാമ്പത്തിക സാദ്ധ്യതകള്‍ക്കായും നഗരത്തിലെത്തുന്നവരാണ് ഇത്. എന്നാലും നഗരം അവരെ അംഗീകരിക്കുന്നില്ല. വിഭവങ്ങളില്ലാതെ അനധികൃതമായി അവര്‍ ജീവിക്കുന്നു.
ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയാണ് കെനിയയിലെ കിബേറ(Kibera). 10 ലക്ഷം ആളുകള്‍ അവിടെ ജീവിക്കുന്നു. സമ്പന്നര്‍ ജീവിക്കുന്ന പ്രദേശങ്ങളിലേക്ക വെള്ളം കൊണ്ടുപോകുന്ന ഒരു പൈപ്പ് കിബേറയിലൂടെ കടന്ന് പോകുന്നു. എന്നിട്ടും കിബേറയിലെ ജനത്തിന് ശുദ്ധമായ കുടിവെള്ളമില്ല. അവിടെ ഇടുങ്ങിയ വഴികള്‍ മഴ പെയ്യുമ്പോള്‍ ഓടകളായി മാറുന്നു. അങ്ങനെയാണ് ഈ ലോകത്ത് ശതകോടിക്കണക്കിനാളുകള്‍, സമ്പദ്‌വ്യവസ്ഥയെ തീറ്റിപ്പോറ്റി, എന്നാലും അവഗണിക്കപ്പെട്ട്, കുറ്റകൃത്യങ്ങളും, ഹിംസയും, പോലീസ് അതിക്രമങ്ങളും സഹിച്ച്, ഒരു അവകാശങ്ങളും ഇല്ലാതെ ജീവിക്കുന്നത്. ദശാബ്ദങ്ങളായുള്ള ഭവനനയത്തിന്റെ പരാജയത്തെയാണ് ഇത് വ്യക്തമാക്കുന്നത്. പാര്‍പ്പിടസൗകര്യത്തെ സര്‍ക്കാര്‍ ഉടന്‍ ശ്രദ്ധകൊടുക്കണം. അന്തര്‍ദേശീയ നയമപ്രകാരം പാര്‍പ്പിടസൗകര്യം ഒരു അവകാശമാണ്.
ആരോഗ്യപരിരക്ഷ ഒരു മനുഷ്യാവകാശമാണ്. പ്രസവിക്കുമ്പോഴോ ഗര്‍ഭവുമായി ബന്ധപ്പെട്ട കാരണങ്ങളാലോ 5 ലക്ഷം സ്ത്രീകള്‍ പ്രതിവര്‍ഷം മരിക്കുന്നു. ഗര്‍ഭം ഒരു രോഗമല്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായ മാതൃത്വം വേണം. ആരോഗ്യപരിരക്ഷ ഒരു അവകാശമാണ്. എല്ലാവര്‍ക്കും തുല്യ അവകാശം കിട്ടാന്‍ കമ്പോളത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടാകുന്നത്. അടിസ്ഥാന പ്രശ്നങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം, ഇവയെല്ലാം മനുഷ്യാവകാശങ്ങളാണ്. അവയില്ലാതെ നമുക്ക് മനുഷ്യ അന്തസ് (human dignity) ഉണ്ടാകില്ല.
പേടിയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല ആഗ്രത്തിന്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസിഡന്റ് റൂസവെല്‍റ്റ് പറഞ്ഞിട്ടുണ്ട്. ആ ദശാബ്ദങ്ങളിലെവിടെയോ അമേരിക്കക്ക് സാമ്പത്തിക സാമൂഹിക അവകാശങ്ങളിലുള്ള പ്രാധാന്യം നഷ്ടമായി. മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവ ഭാഗമാല്ലാതെ പോയി. പേടിയില്‍ നിന്നുള്ള സ്വാതന്ത്ര്യവും ആഗ്രത്തിന്‍ നിന്നുള്ള സ്വാതന്ത്ര്യവും ഒന്നിച്ച് കൊണ്ടുപോകേണ്ട ആവശ്യമുണ്ട്. വികസിത രാജ്യങ്ങളില്‍ അമേരിക്കയില്‍ മാത്രമാണ് എല്ലാ പൌരന്‍മാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കാതിരിക്കുന്നത്. അമേരിക്കയില്‍ 4 കോടിയാളുകള്‍ക്ക് ആരോഗ്യ പരിരക്ഷ കിട്ടുന്നില്ല.
സ്വാതന്ത്ര്യം ൊരു പ്രശ്നമാണ്, മനുഷ്യാവകാശം പ്രശ്നമാണ് എന്ന് ലോകബാങ്കിന്റെ കാര്യത്തില്‍ അവരുടെ തന്നെ ഗവേഷണം പറയുന്നത്. എന്നാല്‍ അവ തങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്ന നയമാണ് അവരുടേത്. കാരണം അത് വിവാദപരമാണ്. അവയെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ അവരുടെ ദാരിദ്ര്യമില്ലാതാക്കാനുള്ള പ്രോജക്റ്റുകളൊന്നും പറയുന്ന ഫലം കാണില്ല.
— സ്രോതസ്സ് democracynow.org
Irene Khan, Secretary General of Amnesty International. Born in Bangladesh, she is the first Asian woman to head Amnesty International. She won the Sydney Peace Prize in 2006, and her book, out in the US today, is called The Unheard Truth: Poverty and Human Rights.