കാലാവസ്ഥാ പുകമറ

James Hoggan സംസാരിക്കുന്നു:

രണ്ട് ദശാബ്ദങ്ങളായി വ്യവസായത്തിന്റേയും ക്യാനഡയുടേയും അമേരിക്കയുടേയും പ്രചരങ്ങള്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതരത്തിലുള്ളതാണ്. ശാസ്ത്ര ലോകത്ത് കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഒരു തര്‍ക്കം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അതു വഴി അവര്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ focus groups മുതല്‍ വിദഗ്ദ്ധ സന്ദേശള്‍ മുതല്‍ കള്ള ശാസ്ത്രജ്ഞര്‍ക്ക് വരെ നല്‍കി. സത്യത്തില്‍ അങ്ങനെ ഒരു ചര്‍ച്ചയോ തര്‍ക്കമോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്തില്ല.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Advancement of Sound Science Coalition എന്നൊരു സംഘം Philip Morris എന്നയാള്‍ രൂപീകരിച്ചു. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസ്യത പ്രശ്നങ്ങളുണ്ടായപ്പോള്‍ അവര്‍ മറ്റ് സുഹൃത്തുക്കളെ ഈ യുദ്ധത്തില്‍ പങ്ക് ചേരാന്‍ വിളിച്ചു. ശാസ്ത്രജ്ഞര്‍ക്കെതിരെയുള്ള യുദ്ധത്തിനായി. അവര്‍ സ്വാഗതം ചെയ്ത ആദ്യത്തെ കമ്പനി Exxon Mobil ആണ്. ഈ മുന്‍നിര സംഘങ്ങള്‍ ആണ് ശാസ്ത്രത്തിനെതിരായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്. അത് ഇന്ന് പരിണമിച്ച് അമേരിക്ക മുഴുവന്‍ വ്യാപിച്ചു.

അധികം പണിചെയ്യുന്ന കുറവ് ശാസ്ത്രവിദ്യാഭ്യാസമുള്ളവരെ എളുപ്പം manipulate ചെയ്യാം. പിന്നെ നിങ്ങള്‍ക്ക് ധാരാളം പണം ഉണ്ടെങ്കില്‍, ശാസ്ത്രജ്ഞരേക്കാളും കൂടുതല്‍, അതുപയോഗിച്ച് പത്രപ്രസ്ഥാവനയും, കള്ള പഠനങ്ങളും, എല്ലാത്തരം തട്ടിപ്പുകളും നടത്തി ജനങ്ങളുടെ കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ചുള്ള വിചാരത്തെ manipulate ചെയ്യാനാവും.

ശാസ്ത്രീയമായ തര്‍ക്കം നിലനില്‍ക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്. വളരേധികം പഠനം ഈ രംഗത്ത് നടന്നു കഴിഞ്ഞു. കാലാവസ്ഥാ മാറ്റം നടക്കുന്നില്ല എന്ന് പറയുന്നതിന് പകരം അങ്ങനെ സംഭവിക്കുന്നുവോ എന്നറിയില്ല. അത് തര്‍ക്കവിഷയമാണ് എന്ന് അവര്‍ പ്രചരിപ്പിക്കുന്നു.

ശാസ്ത്ര ലോകത്ത് അങ്ങനെയൊരു തര്‍ക്കം നടക്കുന്നില്ല. മാധ്യമങ്ങളിലാണ് അങ്ങനെയൊരു തര്‍ക്കം നടക്കുന്നത്. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍. അത് ആവര്‍ത്തിക്കുന്നത് വഴി, പണമുണ്ടെങ്കില്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാം. ജനം അത് വിശ്വസിക്കും. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കോര്‍പ്പറേറ്റുകളുടെ വിശ്വാസ്യത കുറഞ്ഞ് വരുന്നു.

കൂടുതല്‍ കൂടുതല്‍ പണവും സംരക്ഷിക്കാന്‍ കൂടുതല്‍ താല്‍പ്പര്യങ്ങളും എന്നാല്‍ കുറയുന്ന വിശ്വാസ്യതയും. കപട ശാസ്ത്രജ്ഞരുടെ സംഘങ്ങളെ അവര്‍ പണിക്കെടുത്തു. കോര്‍പ്പറേറ്റുകള്‍ നേരിട്ട് പറയുന്നതിന് പകരം ഇവരെക്കൊണ്ട് പറയിപ്പിച്ച് തുടങ്ങി.

$2.5 കോടി ഡോളര്‍ ചിലവാക്കി ക്യാനനടയിലെ ഒരു പത്രം, premier of Alberta, ടാര്‍ മണ്ണിനെക്കുറിച്ച് ഒരു public relations campaign തുടങ്ങി. ടാര്‍മണ്ണ് ഒരു പരിസ്ഥിതി പ്രശ്നമല്ല പകരം ഒരു public relations പ്രശ്നമാണ് എന്നാണവരുടെ വിചാരം. $2.5 കോടി ഡോളര്‍ വളരെ വലിയ ഒരു തുകയാണ്. ഏറ്റവും നല്ല ഗവേഷകരേയും, ഏറ്റവും നല്ല PR സ്ഥാപനങ്ങളേയും നിങ്ങള്‍ക്ക് ജോലിക്കെടുക്കാനാവും. ധാരാളം മാധ്യമ പ്രചരണം നടത്താനാവും. എന്നാല്‍ നിങ്ങള്‍ക്ക് legitimate climate scientists നെ കിട്ടില്ല.

ഇവരെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നതോടെ അവരുടെ പ്രവര്‍ത്തനം കുറവ് ഫലമേ ചെയ്യു. അതുകൊണ്ട് ഇവര്‍ ശരിക്കും കാലാവസ്ഥാശാസ്ത്രമാണോ practice ചെയ്യുന്നത്, ആരാണ് അവര്‍ക്ക് പണം നല്‍കുന്നത് എന്നൊക്കെ ചോദിക്കണം എന്നാണ് മാധ്യമപ്രവര്‍ത്തകരോട് എനിക്കുള്ള അപേക്ഷ. ആ ആളുകളില്‍ വെളിച്ചം വീഴട്ടെ.

— സ്രോതസ്സ് democracynow.org

James Hoggan, author of Climate Cover-Up: The Crusade to Deny Global Warming. He is president of the award-winning PR firm Hoggan & Associates. He is chair of the David Suzuki Foundation and the Canadian chapter of Al Gore’s The Climate Project. He also runs DeSmogBlog.com

ഒരു അഭിപ്രായം ഇടൂ