പരിശോധനയില്ല

20 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ലൈസന്‍സ് പുതുക്കാന്‍ വേണ്ടി വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിക്കണം എന്ന ആവശ്യത്തെ ന്യൂയോര്‍ക്കിലെ Indian Point ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്ന Entergy Corp നിരാകരിച്ചു.

New York State ലെ Department of Environmental Conservation ന്റെ ആവശ്യത്തിനെതിരെ അപ്പീലിന് പോകും എന്ന് കമ്പനി പറഞ്ഞു. ന്യൂയോര്‍ക്ക് സംസ്ഥാനത്തില്‍ ഇപ്പോഴുള്ള water quality standards ക്ക് അനുസൃതമല്ല നിലയത്തിന്റെ ശീതീകരണിയില്‍ നിന്ന് വരുന്ന ജലം.

പുതിയ ശീതീകരണ ഗോപുരം നിര്‍മ്മിക്കാന്‍ $110 ഡോളര്‍ ചിലവാകും എന്ന് Entergy പറയുന്നു. വിധി വന്നാല്‍ ചിലപ്പോള്‍ Indian Point ലെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റിയാക്റ്ററുകള്‍ അടച്ചിടേണ്ടിവരും. New York City ക്കും Westchester County ക്കും വൈദ്യുതി നല്‍കുന്നത് ഇവയാണ്. അടുത്ത 20-വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കാന്‍ water quality certificate ആവശ്യമാണ്.

മാന്‍ഹാറ്റനില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് Indian Point. നിലയത്തിലെ എന്തെങ്കിലും കുഴപ്പമോ, ഭീകരാക്രമണമോ ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്ന് വിമര്‍ശകര്‍ പറയുന്നു.

പരിസ്ഥിതി ആഘാതം

വിധി പ്രകാരം Indian Point ലെ രണ്ട് യൂണിറ്റുകള്‍ സംസ്ഥാന നിയമങ്ങളെയും ദേശീയ Clean Water Act നേയും ലംഘിക്കുന്നു. 100 കോടി ജല ജീവികളാണ് ഈ നിലയത്താല്‍ ഓരോ വര്‍ഷവും ചാവുന്നത്. ഈ നിലയം പ്രതിദിനം 950 കോടി ലിറ്റര്‍ ജലം ഉപയോഗിക്കുന്നു.

Units 2 നും 3 നും 1973 ലും 1976 ലുമാണ് ലൈസന്‍സ് കിട്ടിയത്. അത് 2013 ലും 2015 ലും കാലാവധി കഴിയും. 1974 ല്‍ Unit 1 അടച്ചുപൂട്ടി.

ശീതീകരണി ഗോപുരം പണിയുന്നത് 2029 ലെ കഴിയൂ എന്ന് കമ്പനി പറയുന്നു. റിയാക്റ്ററുകള്‍ 42 ആഴ്ച്ച അടച്ചിടേണ്ടിവരും. underwater “wedgewire” system നിര്‍മ്മിക്കാന്‍ മൂന്ന് വര്‍ഷവും ചിലവ് $10 കോടി ഡോളറും ആകും.

Enexus Energy Corp എന്ന പുതിയ കമ്പനിയിലേക്ക് മൂന്ന് ആണവനിലയങ്ങള്‍ മാറ്റാനുള്ള Entergy യുടെ ശ്രമത്തെ New York Public Service Commission തള്ളി. പൊതുജനതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല ആ നീക്കം എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

— സ്രോതസ്സ് reuters.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )