എണ്ണയുടെ ഉള്‍ക്കടല്‍

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ എന്നെ വിഷമിപ്പിക്കുന്നു. “ഇത് ഇനി മെക്സിക്കോ ഉള്‍ക്കടലല്ല, ഇത് എണ്ണ ഉള്‍ക്കടലാണ്” എന്ന് ഒരു സമുദ്ര സംരക്ഷകനായ Rick Steiner പറയുന്നു.

എണ്ണ ചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ശുദ്ധീകരിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ജോലിയാണ് Rick കഴിഞ്ഞ 30 വര്‍ഷങ്ങളായി ചെയ്യുന്നത്. (ഉറപ്പുള്ള ഒരു ജോലിയാണ്, കാരണം ചോര്‍ച്ച ഒരു സാധാര സംഭവമാണല്ലോ!). 1989 ലെ Exxon Valdez ദുരന്തം അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് സംഭവിച്ചത്.

“ഇന്ന് ജനിച്ചിട്ടില്ലാത്ത വക്കീലന്‍മാര്‍ ഈ ചോര്‍ച്ചയെക്കുറിച്ച് കോടതിയില്‍ വാദിക്കുമെന്ന് Valdez ചോര്‍ച്ച നടന്ന സമയത്ത് ആരോ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അയാളെ കളിയാക്കി. പക്ഷേ അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു.” 21 വര്‍ഷങ്ങളായി, സര്‍ക്കാരും എക്സോണും തമ്മിലുള്ള വാദം ഇപ്പോഴും തുടരുന്നു.” [നമ്മുടെ ഭോപ്പാല്‍ പോലെ]

നയാ പൈസ നഷ്ടപരിഹാരം കിട്ടാനായി എക്സോണ്‍ ചോര്‍ച്ചയില്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ 20 വര്‍ഷമായി കാത്തിരിക്കുകയാണ്.

“BP യുടെ ഉദ്യോഗസ്ഥര്‍ എക്സോണ്‍ ചോര്‍ച്ചയുടെ response playbook വായിക്കുന്നു. കാരണം എക്സോണ്‍ ചെയ്ത കാര്യങ്ങള്‍ അതേപോലെ ചെയ്യുകയാണ് അവരും.,” അദ്ദേഹം പറയുന്നു. അത് താഴെപ്പറയുന്നവയാണ്.

1 – ചോര്‍ന്ന എണ്ണയുടെ അളവ് കുറച്ച് കാണിക്കുക.

2 – എണ്ണ കാരണമായ പരിസ്ഥിതി ദുരന്തം ചെറുതാക്കി കാണിക്കുക.

3 – നിങ്ങളുടെ കമ്പനിയുടെ പ്രതികരണത്തിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുക.

4 – നഷ്ടത്തിന് കേസ് കൊടുക്കില്ല എന്ന ഉറപ്പ് കിട്ടാനായി കുറച്ച് പണം കൊടുത്ത് പ്രാദേശികരമായ ആളുകളെ വിലക്ക് വാങ്ങുക. (BP കൊടുത്തത് $5,000 ഡോളര്‍ വീതമാണ്)

5 – കോര്‍പ്പറേറ്റുമായി വ്യവസായ ബന്ധമുള്ളവരുടെ വായ്മൂടുക. (ശുദ്ധീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുക്കുവര്‍ മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന ഒരു കരാര്‍ ഒപ്പ് വെക്കണം. നിയമപരമായി ഇതിന് സാധുതയില്ലെങ്കിലും ആളുകളെ പേടിപ്പിക്കാന്‍ അത് ഉപകരിക്കും)

3ആമത്തെ തന്ത്രപ്രകാരം, എന്തോ ഒരു മാന്ത്രിക ചെങ്കോലാണെന്ന് തോന്നിപ്പിക്ക തരത്തില്‍ ടിവി ക്യാമറയുള്ളടത്തെല്ലാം തിളങ്ങുന്ന ഓറഞ്ച് നിറത്തിലെ boom BP കെട്ടി. skimmers എണ്ണ ശേഖരിക്കുന്നില്ലെങ്കില്‍ Booms കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല. ഒരു skimmers നേയും അവിടെങ്ങും കാണാനില്ലായിരുന്നു. അതിനേക്കാള്‍ പ്രധാനമായി ചോര്‍ന്ന എണ്ണ 2 കിലോമീറ്ററോളം സമുദ്രനിരപ്പില്‍ നിന്നും ആഴത്തില്‍ താഴ്ന്നിരുന്നു. അത് ഉപരിതലത്തിലെത്തുമ്പോഴേക്കും ജലവുമായി കലര്‍ന്ന് booms ന് അടിയിലൂടെ ഒഴുകി പോകുന്നു.

booms നെ അങ്ങോട്ടുമിങ്ങോട്ടും തള്ളിവിടാനായി BP കുറെ മീന്‍പിടുത്ത ബോട്ടുകള്‍ ഉപയോഗിച്ചു. അത് എണ്ണ ചോര്‍ച്ചയുടെ പ്രതികരണമല്ല. പ്രതികരണ നാടകമാണ്. ഏറ്റവും നല്ല ശ്രമത്തില്‍ 10% എണ്ണയേ തിരിച്ചെടുക്കാനാവൂ എന്ന് Rick പറയുന്നു. എക്സോണ്‍ ചോര്‍ച്ചയില്‍ $200 കോടി ഡോളര്‍ ചിലവാക്കി 1,000 ബോട്ടുകളും 13,000 ജോലിക്കാരും തിരിച്ചെടുത്തത് 5-7% എണ്ണയാണ്.

ഫ്ലോറിഡ മുനമ്പ് കടന്ന് എണ്ണ gulf stream ലേക്ക് എണ്ണ പോകുമോ എന്നതാണ് ഈ വലിയ ചോര്‍ച്ചയിലെ വിഷമം. എക്സോണ്‍ ചോര്‍ച്ചയില്‍ അടഞ്ഞ Prince William Sound ല്‍ നിന്ന് heavier grade of crude അലാസ്കയുടെ തീരത്ത് 1287 കിലോമീറ്റര്‍ താഴേക്ക് പടര്‍ന്നിരുന്നു. എല്ലാ ആഴത്തിലും ധാരളം സമുദ്ര ജലപ്രവാഹങ്ങള്‍ ഉള്‍ക്കടലിലുണ്ട്. എണ്ണ എവിടെയെത്തിച്ചേരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

“കടലിലെ എണ്ണ ചോര്‍ച്ചക്ക് ഇതുവരെ വിജയിച്ച ഒരു പ്രതികരണമുണ്ടായിട്ടില്ല. നാം എണ്ണക്ക് ആസക്തരാണ്. എല്ലാ ആസക്തരേയും പോലെ നമ്മളും അത് കിട്ടാനായി കൂടുതല്‍ കൂടുതല്‍ അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു. പക്ഷെ അതിന്റെ ഫലം കൂടുതല്‍ കൂടുതല്‍ ദുരന്തപരമാണ്” റിക്ക് മുന്നറീപ്പ് നല്‍കുന്നു.

അതുകൊണ്ട് എന്താണ് പരിഹാരം? ആസക്തി ഇല്ലാതാക്കുക. കടലില്‍ എണ്ണക്കായി കുഴിക്കുന്നത് നിര്‍ത്തുക. ഫലങ്ങള്‍ വളരെ ദുരന്തപരമാണെന്ന് നമുക്കറിയാം. ഒബാമ എണ്ണകുഴിക്കാനനുമതി കൊടുക്കുന്നതിന് പകരം ഊര്‍ജ്ജ ദക്ഷതക്കും ശുദ്ധ പുനരുത്പാദിതോര്‍ജ്ജത്തിനും പ്രാധാന്യം കൊടുക്കണം. ആ നയം ദുരന്തങ്ങളില്ലാതാക്കുന്നത് കൂടാതെ ആഗോളതപനത്തിന് പരിഹാരമാകുകയും [കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുകയും] ചെയ്യും.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ