മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്.

ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ.

ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകും?

മാധ്യമങ്ങള്‍ ജനാധിപത്യത്തിന് ഇപ്പോള്‍ ഭീഷണിയായിമാറുകയാണ്.
ഈ രാജ്യദ്രോഹികളെ ജയിലില്‍ അടക്കൂ. NDTV, Hindustan Times ഇവ കണ്ടുകെട്ടൂ.

മാധ്യമങ്ങളില്‍ വരുന്ന ഓരോ വിവരവും ബോധപൂര്‍വ്വം പ്രതിഷ്‌ഠിക്കുന്ന പ്രചാരവേലയാണ് എന്ന് അതുവായിക്കുന്ന സാധാരണക്കാര്‍ മനസിലാക്കുക. എന്തും വിഴുങ്ങുന്നതിന് മുമ്പ് പല രീതിയില്‍ ആ വിവരത്തെ വിശകലനം ചെയ്യുകയും ഇത് പ്രസിദ്ധപ്പെടുത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാകുന്നതെന്നും ആ മാധ്യമത്തിന് ആരാണ് പണം നല്‍കുന്നതെന്നും എന്ന് പരിശോധിക്കണം.

The Vir Sanghvi- Niira Radia Tapes
The Raja-Radia Tapes
The Ratan Tata, Barkha Dutt & Other Tapes

One thought on “മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

  1. ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതിയിലെ വിവാദനായികയും കോര്‍പ്പറേറ്റ് രംഗത്തെ ഇടനിലക്കാരിയുമായ നീരാ റാഡിയയുടെ ടെലിഫോണ്‍സംഭാഷണങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഡല്‍ഹിയിലെ അധികാരദല്ലാളരുടെ പ്രവര്‍ത്തനരീതികള്‍.
    2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് നല്‍കിയ സുചനകളാണ് റാഡിയയുടെ ഫോണ്‍ചോര്‍ത്തലിന് വഴിവെച്ചത്. ആദായനികുതിവകുപ്പ് നടത്തിയ ചോര്‍ത്തലില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കൊപ്പം മാധ്യമരംഗത്തെ വമ്പന്‍ സ്രാവുകളും കുടുങ്ങി. കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഇടനിലക്കാരുടെയുംമറ്റും ഇടപെടലുകളുണ്ടെന്ന സുപ്രധാന വിവരവും ഫോണ്‍ചോര്‍ത്തലിലൂടെ പുറത്തുവന്നു.

    രാജ്യത്തെ പ്രധാനമേഖലകളിലെ നയരൂപവത്കരണം നടത്തുന്നത് കോര്‍പ്പറേറ്റ് മേഖലയിലെ ഇടനിലക്കാരാണെന്ന് സ്‌പെക്ട്രം ഇടപാടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി എന്നിവരുമായും രാഷ്ട്രീയക്കാരായ കനിമൊഴി, മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യ തുടങ്ങിയവരുമായി സംസാരിക്കുന്നത്. ബി.ജെ.പി.ക്കാരനായ രഞ്ജന്‍ ഭട്ടാചാര്യയും യു.പി.എ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഇടപ്പെട്ടതിന്റെ തെളിവുകളാണ് റാഡിയയുടെ സംഭാഷണത്തില്‍ നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമാണ് നീരാ റാഡിയയുടെ ബന്ധങ്ങളെന്നും അത് തെളിയിക്കുന്നു.

    സി.ബി.ഐക്ക് കൈമാറിയ ടേപ്പുകളില്‍ നീരാ റാഡിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി അഹമ്മദ് പട്ടേല്‍, കരുണാനിധി, ഗുലാംനബി ആസാദ്, അഴഗിരി, സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലുഅമ്മാള്‍, മൂന്നാം ഭാര്യ രാജാത്തി അമ്മാള്‍, അമര്‍സിങ് തുടങ്ങിയവരെക്കുറിച്ചാണ് സംസാരിക്കുന്നത്.

    പ്രകൃതിവാതകം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അംബാനി സഹോദരന്‍മാരുടെ കേസ്സില്‍ മുംബൈ ഹൈക്കോടതിവിധിക്കുശേഷവും രണ്ടാം യു.പി.എ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഡി.എം.കെ. പ്രതിനിധികളെ നിശ്ചയിക്കുന്ന സമയത്തും നീരാ റാഡിയയെന്ന ഇടനിലക്കാരി സജീവമായി ഇടപ്പെട്ടിരുന്നുവെന്ന് ടേപ്പ് പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയരക്ടറായ വീര്‍ സാങ്‌വിയുടെ പംക്തിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ഏതെന്ന് നീരാ റാഡിയ നിര്‍ദേശിക്കുന്നുണ്ട്. മുകേഷ് അംബാനിക്കുവേണ്ടി സഹോദരന്‍ അനിലിനെതിരെ പംക്തിയില്‍ എഴുതണമെന്ന് റാഡിയ പറയുമ്പോള്‍ വീര്‍ സാങ്‌വിയുടെ മറുപടി ഇങ്ങനെ-”ഏതു തരത്തിലുള്ള വാര്‍ത്തയാണ് താങ്കള്‍ക്ക് വേണ്ടത്. കൗണ്ടര്‍ പോയന്‍റ് എന്ന പംക്തിയില്‍ ഇത് ഉപയോഗിക്കാം. അപ്പോള്‍ എല്ലാവരും വായിക്കും. കൂടുതല്‍ എതിര്‍ത്തു പറ്റില്ല. എന്നാലും, എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ ഇതിലൂടെ സാധിക്കും”. പത്രത്തിന്റെ എഡിറ്റര്‍ തസ്തികയിലുള്ള ആള്‍ക്ക് കോര്‍പ്പറേറ്റ് ഇടനിലക്കാരി വാര്‍ത്ത പറഞ്ഞു കൊടുക്കുകയാണിവിടെ. അങ്ങനെ എഴുതിക്കോളാമെന്നും അദ്ദേഹം സമ്മതിക്കുന്നു.

    എന്‍.ഡി. ടി.വി.യുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖാ ദത്താകട്ടെ നീരയുമായുള്ള സംഭാഷണങ്ങളില്‍ ഉടനീളം രാജയെ മന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളെ കാണാമെന്നും സംസാരിക്കാമെന്നും പറയുന്നുണ്ട്. ടി.ആര്‍. ബാലുവിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെത്തുടര്‍ന്ന് കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ മധ്യസ്ഥയുടെ വേഷമണിഞ്ഞാണ് റാഡിയ എത്തുന്നത്. രാജയെ മന്ത്രിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയുന്നതിന് റാഡിയയെയായിരുന്നു ഡി. എം.കെയിലെ ഒരു വിഭാഗം സമീപിച്ചിരുന്നതെന്നും ഫോണ്‍സംഭാഷണത്തില്‍നിന്ന് തെളിയുന്നു. റാഡിയ ആകട്ടെ ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി തുടങ്ങിയവരുടെ സഹായത്തോടെയാണ് ഇരുഭാഗത്തേക്കും സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ”പറയൂ ഞാന്‍ എന്താണ് അവരോട് (കോണ്‍ഗ്രസ് നേതാക്കളോട്) പറയേണ്ടത്”-എന്ന് ഒരുഘട്ടത്തില്‍ നീരാ റാഡിയയോട് ബര്‍ഖാ ദത്ത് ചോദിക്കുന്നുണ്ട്. മാധ്യമങ്ങളുടെ സഹായം രാജ തേടിയെന്നും താനിക്കാര്യത്തില്‍ വാക്കു കൊടുത്തിട്ടുണ്ടെന്നും റാഡിയ ബര്‍ഖയ്ക്ക് മറുപടി നല്‍കുന്നു. 1990-കളില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ നീരാ റാഡിയയുടെ സ്വാധീനവും കാര്യങ്ങള്‍ തന്റെ വഴിക്ക് കൊണ്ടു വരാനുള്ള കഴിവുമാണ് ടേപ്പുകളിലൂടെ പുറത്തു വരുന്നത്.
    http://www.mathrubhumi.com/story.php?id=141747

Leave a reply to jagadees മറുപടി റദ്ദാക്കുക