Apr 09 2010. Mayapuri Phase-II, പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ ദീര്‍ഘനേരത്തെ ആണവവികിരണമേറ്റതിന്റെ ഫലമായുള്ള പൊള്ളലും മറ്റ് വേദനകളാലും 5 പേരെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍കരുതലെന്ന നിലക്ക് കടയുടെ ഒരു കിലോമീറ്റര്‍ പോലീസ് വേര്‍തിരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരിക്കേറ്റ 5 പേരും ആക്രിക്കടയില്‍ കിടന്നുറങ്ങുകയായിരുന്നു. 5 ദിവസം മുമ്പ് കടയില്‍ എത്തിയ പഴയ മെഡിക്കല്‍ ഉപകരണങ്ങളില്‍ അടങ്ങിയ ആണവവികരണമുള്ള പദാര്‍ത്ഥങ്ങള്‍ ആണ് വികിരണത്തിന് കാരണമായത്.
രണ്ട് പേരുടെ തൊലി കറത്തു പോയി. എല്ലാവര്‍ക്കും പൊള്ളലേക്കുകയും ചെയ്തു.
— സ്രോതസ്സ് indianexpress.com
കോബാള്‍ട്ട് 60 എന്ന ആണവവികിരണ ഐസോടോപ്പ് പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയിലെത്തി. ആണവമാലിന്യം കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ഡ്യയുടെ ശേഷിയെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. തദ്ദേശിയമായ സ്രോതസ്സുകളില്‍ നിന്നുമല്ല ഈ പദാര്‍ത്ഥം ഡല്‍ഹിയിലെത്തിയത് എന്ന് പരിശോധന നടത്തുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ ദേശീയ scrap markets ഇറക്കുമതിചെയ്ത മാലിന്യങ്ങളില്‍ നിന്നുമാകാം ഇവയെത്തിയത്. അങ്ങനെയെങ്കില്‍ customs ന്റെ വീഴ്ച്ചയാവാം ഇത്.
— സ്രോതസ്സ് tribuneindia.com
മന്‍കിബാത്ത് – ടണ്‍ കണക്കിന് ആണവവികിരണശേയുള്ള പദാര്‍ത്ഥങ്ങളുള്ള അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റിയാക്റ്ററുകളില്‍ നിന്ന് വികിരണ ചോര്‍ച്ചയുണ്ടായാല്‍ ദേശഭക്തരായ ജനം സഹിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.