വിഷമിക്കേണ്ട കടലില്‍ അത് ഒരു തുള്ളി മാത്രം

മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയെക്കുറിത്ത് ബിപിയുടെ തലവനായ ടോണി ഹെയ്‍വാര്‍ഡ് (Tony Hayward) പാരമ്യമായ ന്യായീകരണവുമായി വന്നിരിക്കുകയാണ്. “വളരെ വലിയ കടലു”മായി താരതമ്യം ചെയ്യുമ്പോള്‍ “താരതമ്യേന ചെറിയ” കാര്യമാണത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറയുന്നു.

“മെക്സിക്കന്‍ ഉള്‍ക്കടന്‍ വളരെ വലിയ സമുദ്രമാണ്. എണ്ണയുടേയും അത് നശിപ്പിക്കാനായി തളിച്ച dispersant ന്റേയും അളവ് മൊത്തം ജലത്തിന്റെ വ്യാപ്തത്തെ അപേക്ഷിച്ച് വളരെ കുറവാണ്”

ഈ വാദത്തിന്റെ incredulity വിശ്വാസമാണ്. എണ്ണ വിഷമാണ്. dispersants വിഷമാണ്. (എത്രമാത്രം വിഷമാണെന്ന്ത് നമുക്കറിയില്ല. കാരണം അടിസ്ഥാന വിഷ പരീക്ഷകളൊന്നും അതില്‍ നടത്തിയിട്ടില്ല.)

ചാവുന്ന പക്ഷികളിലും മീനുകളിലും മറ്റ് ജീവിജാലങ്ങളിലും ആ വാദം ഉപയോഗിച്ച് നോക്കൂ.

മെക്സിക്കന്‍ ഉള്‍ക്കടലില്‍ നൂറ്കണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ച എണ്ണയുടേയും dispersant ന്റേയും വിഷ സൂപ്പില്‍ നീന്തുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളോടും മീനുകളോടും അത് പറഞ്ഞുനോക്കൂ.

കുറച്ച് കാലത്തെക്കെങ്കിലും ഉപജീവനം നഷ്ടപ്പെട്ട നൂറ് കണക്കിന് മീന്‍പിടുത്തക്കാരോടും ടൂറിസ്റ്റ് ഗൈഡുകളോടും അത് പറഞ്ഞുനോക്കൂ. അമേരിക്കയുടെ ഗള്‍ഫ് സംസ്ഥാനങ്ങളിലെ ജനങ്ങളോട് അത് പറഞ്ഞുനോക്കൂ. “വിഷമിക്കേണ്ട സുഹൃത്തേ. കടലില്‍ അത് ഒരു തുള്ളി മാത്രം.”

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ഇത്തിരി വലിയ തുള്ളിയാണ്. പ്രതിദിനം 5,000 – 25,000 ബാരല്‍ എന്ന തോതിലാണ് എണ്ണ ചോരുന്നത് എന്ന് കഴിഞ്ഞ ദിവസം Mark അദ്ദേഹത്തിന്റെ സൈറ്റില്‍ എഴുതി..

എന്നാല്‍ ആ കണക്ക് ഇപ്പോള്‍ മൂന്നിരട്ടിയായിരിക്കുകയാണ്.

ചോര്‍ച്ച കൂടുകയാണെങ്കില്‍ പ്രതിദിനം 60,000 ബാരല്‍ എന്ന തോതില്‍ എണ്ണ ചോരും എന്ന് കോണ്‍ഗ്രസ്സിനോട് ബിപി രഹസ്യമായി സമ്മതിച്ചു എന്ന് ഇപ്പോള്‍ നമുക്കറിയാം.

അത് ഇപ്പോള്‍ തന്നെ മറികടന്നിട്ടുണ്ടാവും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പൊട്ടിയ പൈപ്പില്‍ നിന്ന് എണ്ണ ചോരുന്നതിന്റെ വീഡിയോ വിശകലനം ചെയ്യുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ പ്രതിദിനം 70,000 ബാരല്‍ എന്ന തോതില്‍ എണ്ണ ചോരുന്നുണ്ടാവണം.

ഓരോ നാല് ദിവസത്തിലും ഒരു എക്സോണ്‍ വാല്‍ഡസ് (Exxon Valdez) ചോര്‍ച്ച സംഭവിക്കുന്നു എന്ന് നമുക്ക് കണക്കാക്കാം. Coast Guard ഓ BP ഓ കണക്കാക്കിയതിനേക്കാള്‍ 12 മടങ്ങ് ശക്തമാണ് ചോര്‍ച്ച.

particle image velocimetry എന്ന സാങ്കേതിക വിദ്യയുപയോഗിച്ച് പുതിയ പഠനം നടത്തിയത് Purdue University യെ പ്രൊഫസറായ Steve Werely ആണ്. അതിന്റെ കൃത്യത 20% ആണ്. അതില്‍ നിന്ന് ചോര്‍ച്ച പ്രതിദിനം 56,000 – 84,000 ബാരല്‍ എന്ന് കണ്ടെത്തി.

മറ്റ് ശാസ്ത്രജ്ഞരും കണക്കുകൂട്ടല്‍ നടത്തിയിട്ടുണ്ട്. : വെറുതെ കണക്ക് കൂട്ടിയാല്‍ പോലും പ്രതിദിനം 20,000 മുതല്‍ 100,000 ബാരല്‍ വരെ എണ്ണ ചോരുന്നതായി മനസിലാക്കാം എന്ന് University of California Berkeley യിലെ Eugene Chiang ഗാര്‍ഡിയനോട് പറഞ്ഞു.

Florida State University യിലെ oceanographer ആയ Ian R. MacDonald വേറൊരു മാര്‍ഗ്ഗമാണ് ഉപയോഗിച്ചത്. ഉപഗ്രഹ ചിത്രം ഉപയോഗിച്ച് സര്‍ക്കാര്‍ പറുന്നതിനെക്കാള്‍ 4-5 മടങ്ങ് വലുതാണ് ചോര്‍ച്ച എന്ന് വാദിക്കുന്നു.

18 ലക്ഷം ലിറ്റര്‍ dispersant ഉപയോഗിച്ച കാര്യം മറക്കരുത്. അത് എണ്ണയുമായി കൂടിച്ചേര്‍ന്ന വിഷ സൂപ്പായി മാറി മെക്സിക്കന്‍ ഉള്‍ക്കടലില്‍ പരക്കുകയാണ്.

പക്ഷേ വിഷമിക്കേണ്ട, അത് കടലില്‍ വെറും ഒരു തുള്ളി മാത്രം.

— സ്രോതസ്സ് priceofoil.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ