കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

വീടിന്റെ ആദ്യ വൈദ്യതി ബില്‍ എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്‍! ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്.
– മാതൃഭൂമി.

7000 വീടുകള്‍ക്ക് ഉപയോഗിക്കേണ്ട വൈദ്യുതി ഒരാള്‍ ഉപയോഗിക്കുക. ഇത് ധിക്കാരമാണ്. ഇത് കാട്ടാളത്തമാണ്. എന്തുകൊണ്ട് അംബാനിക്ക് ഇത് ചെയ്യാന്‍ കഴിയുന്നു? അയാള്‍ക്ക് പണം ഉള്ളതുകൊണ്ട്. ആരാണ് അയാള്‍ക്ക് ഈ പണം നല്‍കുന്നത്? സംശയമെന്താണ് നമ്മള്‍ തന്നെ. കൂടാതെ കോര്‍പ്പറേറ്റിന്റെ വാലാട്ടികളായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്ക് പൊതു സമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നു.

അംബാനിക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറക്കാനായി റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക. അല്ലെങ്കില്‍ അവയുടെ ഉപയോഗം കുറക്കുക. റിലയന്‍സ് ഓഹരികള്‍ വാങ്ങരുത്. കഴിയുമെങ്കില്‍ ഓഹരി കമ്പോളത്തില്‍ നിന്ന് മാറിനില്‍ക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

11 thoughts on “കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

 1. അംബാനി കൈയ്യില്‍ നിന്നും പണം മുടക്കി കറണ്ട് ഉപയോഗിച്ചത് എങ്ങനെ ‘പൊതുമുതല്‍ കൊള്ളയടിക്ക’ലാകും? (അംബാനിക്ക് വൈദ്യുതി ബോര്‍ഡ് ഇളവുകളൊന്നും അനുവദിച്ചിട്ടില്ലെങ്കില്‍ – മറിച്ചാണെന്ന് ആരും പറഞ്ഞിട്ടുമില്ല). ഞാന്‍ മനസ്സിലാക്കിയിടത്തോളം വൈദ്യുതി ബോര്‍ഡുകളുടെ താരിഫ് പ്ലാന്‍ അനുസരിച്ച് കൂടുതല്‍ യൂണിറ്റുകള്‍ ഉപയോഗിക്കുന്നവര്‍ യൂണിറ്റൊന്നിന് കൂടുതല്‍ വില നല്‍കണം. ഇത് ഉപഭോഗം കൂടുതലാകുംതോറും കുത്തനെ ഉയരുകയും ചെയ്യും. അപ്പോള്‍ 7000 കുടുംബങ്ങള്‍ പ്രത്യേകം പ്രത്യേകം ഉപയോഗിച്ചാല്‍ അടക്കുന്ന തുകയെക്കാള്‍ വളരെയധികം അംബാനി അടച്ചിട്ടുണ്ടാകണം. ഇത് പൊതുമുതലിന് സംഭാവനയല്ലാതെ കൊള്ളയടിക്കലാകുന്നില്ലല്ലോ.

  കോര്‍പ്പറേറ്റ് നേതാക്കന്മാര്‍ സ്വന്തം പണം മുടക്കി ആഡംബര ജീവിതം നയിക്കുന്നതില്ലല്ലോ നമ്മുടെ പ്രശ്നം – രാഷ്ട്രീയ നേതാക്കള്‍ പൊതുപണം ധൂര്‍ത്തടിച്ച് രാജാക്കന്മാരെപ്പോലെ ജീവിക്കുന്നതാണ് ശരിയായ പൊതുമുതല്‍ കൊള്ള.

 2. അംബാനി കൈയ്യില്‍ പണം തനിയെ ഉണ്ടാവുന്നതല്ല. അടിസ്ഥാനമായി സമ്പത്ത് എന്നാല്‍ മനുഷ്യന്റെ അധ്വാനമാണ്. അംബാനിക്ക് അത് കൂടുതല്‍ ചൂഷണം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് അദ്ദേഹം സമ്പന്നനായത്. (അതിന് സഹായകമായ നിയമനിര്‍മ്മാണങ്ങള്‍ അവര്‍ ചെയ്യിക്കും.)

  മറ്റ് വിഭവങ്ങള്‍ പോലെ വൈദ്യുതിയും പരിമിതമാണ്. ബോംബേയില്‍ പവര്‍കട്ട് ഇല്ല. മഹാരാഷ്ട്ര വൈദ്യുതി സമ്പന്നമാണ് എന്നല്ല അതിനര്‍ത്ഥം. ശരിക്കും ബോംബേയിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി എത്തിക്കാന്‍ മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളിലെല്ലാം 12 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. നമുക്ക് അര്‍ഹതപ്പെട്ടതിലധികം ഉപയോഗിക്കുന്നത് കൊള്ളയല്ലേ?

  നാം ഭൂമിയേ ചൂഷണം ചെയ്യുന്നത് 140% എന്ന തോതിലാണ്. അതായത് ഭൂമിക്ക് പുനരുത്പാദിപ്പിക്കാനാവാത്ത വിധം നാം വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നു. ഭൂമി ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. കാരണം നാം കഴിഞ്ഞ തലമുറയില്‍ നിന്ന് കടം വാങ്ങിയതാണത്. അപ്പോള്‍ ഭാവി തലമുറക്ക് മിച്ചം വെക്കാതെ ധൂര്‍ത്തടിക്കുന്നത് കൊള്ളയല്ലേ?

  രാഷ്ട്രീയ നേതാക്കള്‍ വെറും പാവകളാണ്. അവരെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. സ്പെക്ട്രം അഴുമതി ഉദാഹരണം.

 3. വ്യാപാര, വ്യവസായ സംരംഭകരെല്ലാം ചൂഷകരാണെന്ന മാര്‍ക്സിയന്‍ ഐഡിയോളജിയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കട്ടെ. ഈ ഒരു ഐഡിയോളജി ലോകത്തിനുണ്ടാക്കിയ നാശം ചില്ലറയല്ല.

  മറ്റ് വിഭവങ്ങള്‍ പോലെ വൈദ്യുതിയും പരിമിതമാണ്. ബോംബേയില്‍ പവര്‍കട്ട് ഇല്ല. മഹാരാഷ്ട്ര വൈദ്യുതി സമ്പന്നമാണ് എന്നല്ല അതിനര്‍ത്ഥം. ശരിക്കും ബോംബേയിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി എത്തിക്കാന്‍ മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളിലെല്ലാം 12 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. നമുക്ക് അര്‍ഹതപ്പെട്ടതിലധികം ഉപയോഗിക്കുന്നത് കൊള്ളയല്ലേ?

  ഇപ്രകാരം പവര്‍ക്കട്ടും വൈദ്യുതിക്കമ്മിയുമൊക്കെ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? വൈദ്യുതി ഉദ്പാദനവും വിതരണവും സര്‍ക്കാര്‍ കുത്തകയാണെന്നതല്ലാതെ മറ്റൊന്നുമല്ല കമ്മിക്ക് കാരണം. വൈദ്യുതോത്പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുകയും, ആ മേഖല പൂര്‍ണ്ണമായും ഡീ-റെഗുലേറ്റ് ചെയ്യുകയും ചെയ്താല്‍ കമ്മി പമ്പകടക്കും എന്ന് മാത്രമല്ല, വിലയും കുറയും. സര്‍ക്കാര്‍ കുത്തക ഏതൊക്കെ മേഖലയില്‍ ഉണ്ടായിട്ടുണ്ടോ, അവിടെയെല്ലാം ക്ഷാമവും അതിവ്യയവും വിലക്കയറ്റവും വിഭവങ്ങളുടെ ദുരുപയോഗവും കൂട്ടിനുണ്ടാകും.

  ഭൂ‍മിയെ ചൂഷണം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞല്ലോ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പറച്ചിലല്ല – മാല്‍ത്തൂസിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഈ ‘ecocalypse’. ഇപ്പോള്‍ അത് climate alarmism ആയിരിക്കുന്നു, climategate-ന് ശേഷവും അനുസ്യൂതം തുടരുന്നു. ഇതിന്റെ അടിസ്ഥാന ചോദന സ്റ്റേറ്റിസ്റ്റ് പൊളിറ്റിക്സ് അല്ലാതെ മറ്റൊന്നുമല്ല. സ്വതന്ത്രകമ്പോളത്തിന്റെ ഫ്ലെക്സിബിലിറ്റിയെക്കുറിച്ചുള്ള അജ്ഞതയും, മനുഷ്യന്റെ മനോധര്‍മ്മത്തിലും കഴിവുകളിലുമുള്ള വിശ്വാസക്കുറവും കാരണമാകാം.

  രാഷ്ട്രീയ നേതാക്കള്‍ വെറും പാവകളാണ്. അവരെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. സ്പെക്ട്രം അഴുമതി ഉദാഹരണം.

  മറിച്ചാണ്. ഗവണ്മെന്റിന്റെ അമിതാധികാരങ്ങള്‍ – ഇപ്പോഴും പല രൂപത്തിലും ഭാവത്തിലും തുടരുന്ന ലൈസന്‍സ്-പെര്‍മിറ്റ് രാജ് – ആണ് ഇത്തരം അഴിമതികളുടെ ഉദ്ഭവസ്ഥാനം. നമ്മുടെ സോഷ്യലിസത്തോടുള്ള അമിത ഭക്തിയാണ് (അത് നടപ്പിലാക്കാന്‍ ശ്രമിച്ച എല്ലായിടത്തും തികഞ്ഞ പരാജയമായിരുന്നു എന്ന് വ്യക്തമായതിന് ശേഷവും) ഗവണ്മെന്റ് നിയന്ത്രണങ്ങള്‍ എടുത്തുകളയാതിരിക്കുവാനും അവ കൂടുതല്‍ വിപുലമാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്. കള്ളപ്പണം, റിയല്‍ എസ്റ്റേറ്റ് മാഫിയ, ഭക്ഷ്യകുംഭകോണം തുടങ്ങി സ്പെക്ട്രം അഴിമതിവരെ രാഷ്ട്രീ‍യക്കാരുടെ സോഷലിസ്റ്റ് ഐഡിയോളജിയോടുള്ള അമിത പ്രതിപത്തിക്ക് രാജ്യം നല്‍കേണ്ടിവരുന്ന കനത്ത വിലയാണ്.

 4. മാര്‍ക്സിയന്‍ ഐഡിയോളജി ലോകത്തിന് എന്ത് നാശമാണ്? നാം ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിമാന്ദ്യം, പരിസര മലിനീകരണം, കാലാവസ്ഥാമാറ്റം തുടങ്ങി ലോകം മൊത്തം ജനങ്ങള്‍ അനുഭവിക്കുന്ന തരം എന്തൊക്കെ നാശം മാര്‍ക്സിയന്‍ ഐഡിയോളജി ഉണ്ടാക്കി? അമേരിക്കയിലെ സാമ്പത്തിമാന്ദ്യം യൂറോപ്പിലെ ചില രാജ്യങ്ങളെ തന്നെ പാപ്പരാക്കി. മാര്‍ക്സിയന്‍ ഐഡിയോളജി എങ്ങനെയാണ് അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റ് രാജ്യങ്ങളെ ബാധിച്ചത്. എന്നാല്‍ 1930 കളിലെ മാന്ദ്യം അനുഭവിക്കാത്ത ഏക രാജ്യം സോവ്യേറ്റ് യൂണിയനായിരുന്നു. (സോവ്യേറ്റ് സിദ്ധാന്തങ്ങളെ ഞാന്‍ അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റ് ഏകാധിപ്ത്യമായിരുന്നു അവിടെ.)

  വൈദ്യുതോത്പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിച്ച സംസ്ഥാനം തന്നെയാണ് മഹാരാഷ്ട്ര. Dabhol Power Company എന്ന് കേട്ടിട്ടുണ്ടോ? സ്വകാര്യ വിദേശ കമ്പനി തന്നെയായിരുന്നു അവിടെ വൈദ്യുതോത്പാദനം നടത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ അത് നാടന്‍ സ്വകാര്യ മുതലാളിയും. അവിടെ നിന്നുള്ള വൈദ്യുതി വാങ്ങി പാപ്പരായത് മഹാരാഷ്ട്ര വൈദ്യുത ബോര്‍ഡാണ്. അവര്‍ ആ നഷ്ടം നികത്താന്‍ ബോംബേ വൈദ്യുത ബോര്‍ഡിനെ വില്‍ക്കേണ്ടി വന്നും. ചുളുവ് വിലക്ക് ബോംബേ വൈദ്യുത ബോര്‍ഡും അതിന്റെ കണ്ണായ ബോംബേയിലെ സ്ഥലങ്ങളും വാങ്ങിയത് ഒരു സ്വകാര്യ മുതലാളിയായിരുന്നു. മുകേഷ് അംബാനി. വൈദ്യുതോത്പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിച്ചതിന്റെ ദുരന്തം വേറെയെന്തു വേണം.

  ആഗോളതാപനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് 200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ ഉപകരണങ്ങളില്ലാതെ തന്നെ നമുക്ക് ആഗോളതാപനം അനുഭവപ്പെടുന്നു. എന്ത് climategate ആണെങ്കിലും ശരി നാം അനുഭവിക്കുന്ന ഈ മാറ്റത്തിന് എന്ത് വിശദീകരണമാണ് ഉള്ളത്? ധൃവപ്രദേശങ്ങളില്‍ മഞ്ഞുരുകി നദികളാണ് ഉണ്ടാവുന്നത്, മലമുകളിലെ ഹിമാനികള്‍ ഉരുകി ഇല്ലാതാകുന്നു, കാലാവസ്ഥ മൊത്തത്തില്‍ മാറി, കേരളത്തില്‍ കഴിഞ്ഞ പത്തു മാസമായി മഴ. ഡിസംബറില്‍ മഴപെയ്യുന്നു. ഇനിയും കണ്ണടച്ചിരിട്ടാക്കാമൊ?
  https://mljagadees.wordpress.com/2010/06/10/vijayaraghavan-foresight/

  ഡീ-റെഗുലേറ്റ് എന്ന വാക്ക് ഇഷ്ടപ്പെട്ടു. ഡീ-റെഗുലേഷന്റെ ഗുരു പറയുന്നത് കേള്‍ക്കൂ.

  ലൈസന്‍സ്-പെര്‍മിറ്റ് രാജ് ആണ് അഴുമതിക്ക് കാരണം എന്ന് താങ്കള്‍ പറയുന്നു. സ്പെക്ട്രം അഴുമതി തന്നെ നമുക്ക് നോക്കാം. അഴുമതിക്ക് കാരണം ലൈസന്‍സാണല്ലോ. അത് എടുത്തുകളഞ്ഞു എന്ന് വിചാരിക്കുക. അപ്പോള്‍ ആര്‍ക്കും ഏത് സ്പെക്ട്രത്തിലും വിനിമയം നടത്താം. ലൈസന്‍സ് ഇല്ല, പരിശോധനയും ഇല്ല. പക്ഷേ പല സേവനദാദാക്കള്‍ ഒരേ സ്പെക്ട്രം ഉപയോഗിക്കുന്നതിനാല്‍ ഇത് സാങ്കേതിക പ്രശ്നം ഉണ്ടാക്കാം. അപ്പോള്‍ സേവനദാദാക്കള്‍ ഒത്തു ചേര്‍ന്ന് ഒരു സമിതി രൂപീകരിച്ച് ആരൊക്കെ ഏതൊക്കെ സ്പെക്ട്രം എങ്ങനൊക്കെ ഉപയൊഗിക്കണം എന്ന നിയമം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചു എന്നും കരുതുക. എന്നാല്‍ സേവനദാദാക്കള്‍ അവരുടെ താല്‍പ്പര്യമേ സംരക്ഷിക്കുകയുള്ളു. എന്തിന് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കണം (US Bailout). ആ അവസ്ഥ ആയിരുന്നു 18 ആം നൂറ്റാണ്ടുവരെ. മൂലധനം അവര്‍ക്ക് അനുയോജ്യമായ നിമങ്ങള്‍ സൃഷ്ടിച്ച് നിലനിന്നു. രാജവാഴ്ച്ചയെന്നോ ഏകാധിപത്യമെന്നോ ഫാസിസമെന്നെ ഇതിനെ വിളിക്കാം. സഹികെട്ട ജനങ്ങള്‍ സേവനദാദാക്കളുടെ മാത്രം കാര്യം നോക്കിയാല്‍ പോരാ അവരുടെ കാര്യവും ലൈസന്‍സ്/നിയമം നോക്കണമെന്ന് ആവശ്യപ്പെട്ടു. അതായത് അത്തരം നിയമം ഉണ്ടാക്കാന്‍ അവര്‍കൂടി ഉള്‍പ്പെട്ട സമിതികള്‍ ഉണ്ടായി. അതാണ് ജനാധിപത്യ സര്‍ക്കാര്‍.

  പക്ഷേ അത് നിലനില്‍ക്കണമെങ്കില്‍ ബോധമുള്ള ജനങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ പഴയതുപോലെ മൂലധനം അവര്‍ക്കനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. ടെലികോം മന്ത്രിയെ നിയമിച്ചത് യഥാര്ഡത്ഥത്തില്‍ മൂലധനമാണല്ലോ. കൂട്ടികൊടുപ്പുകാരന്റെ സ്ഥാനമാണല്ലോ മാധ്യത്തിന്റെ പണി. 18 ആം നൂറ്റാണ്ടില്‍ ജനങ്ങള്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന് മുദ്രാവാക്യം വിളിച്ച് മതത്തേയും മൂലധനത്തേയും തള്ളിക്കളഞ്ഞപ്പോള്‍ ഇപ്പോള്‍ അതേ മൂലധനവും മതവും അവരുടെ ഭീകരമുഖത്ത് പുതിയ ഭംഗിയുള്ള മുഖം മൂടി അണിഞ്ഞ് ജനങ്ങളുടെ മുദ്രാവാക്യങ്ങള്‍ തന്നെ ഉപയോഗിച്ച് അവരെ വീണ്ടും അടിമപ്പെടുത്തുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

  ജനങ്ങള്‍ അറിവുള്ളവരായില്ലെങ്കില്‍ പഴയ ഇരുണ്ട യുഗത്തേക്കാള്‍ ഭീകരമായ ലോകത്തേക്കാണ് നാം എത്തിച്ചേരുക.

  1. കംബോഡിയയിലെ ഖമര്‍ റൂഷ്‌ പരീക്ഷണങ്ങളെ പറ്റി വായിച്ചിട്ടില്ലെ ? കമ്മ്യൂണിസ്റ്റ്‌ പരീക്ഷണങ്ങളുടെ ചെറിയ ഒരു ഉദാഹരണം മാത്രം. മാനുഷിക വികാസത്തിനു അത്യാവശ്യം മനുഷ്യനെ അവണ്റ്റെ ഇഷ്ടം പോലെ ചിന്തിക്കാനും ജീവിക്കാനും അനുവദിക്കുക എന്നതാണു, എന്നു വെച്ചു എന്തു തോന്ന്യാസവും ആവാമെന്നല്ല. സാമൂഹ്യജീവിതത്തില്‍ സമാധാനം നില നില്‍ക്കാന്‍ ചില നിയമങ്ങള്‍ ആവശ്യമാണു, നാം അതു പാലിച്ചു സമാധാനപരമായി സമൂഹത്തില്‍ ജീവിച്ചു പോരുന്നു. അതു പോലെ തന്നെയാണു കമ്പോളത്തിണ്റ്റെ നിയമങ്ങളും. ഡീ-റെഗുലേഷന്‍ എന്നതു കൊണ്ടു ഒരു പ്രത്യേക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ എന്തും ആവാമെന്നല്ല അര്‍ത്ഥം, ഒരു വ്യപാരത്തിണ്റ്റെ എല്ലാ കണ്ണികളും (സേവനദാദാക്കള്‍, ഉപയോക്ത്താക്കള്‍ തുടങ്ങിയവ) അംഗീകരിച്ച നിയമങ്ങള്‍ക്കുള്ളില്‍ നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാന്‍, അല്ലെങ്കില്‍ കമ്പോളം അവനെ തിരസ്കരിക്കും. നിയമങ്ങള്‍ ഒരു പരിധിവരെ തീരുമാനിക്കാനുള്ള കെല്‍പ്പ്‌ മാര്‍ക്കെറ്റിനു ഉണ്ട്‌ (അതാണു അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞത്‌), എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ (മാര്‍ക്കെറ്റില്‍ ആവശ്യത്തിനു മത്സരം ഇല്ലാതിരിക്കുന്ന അവസരങ്ങളില്‍, അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങളുടെ പഴുതുകളിലൂടെ ചിലര്‍ അന്യായത്തില്‍ മുന്‍കൈ നേടുമ്പോള്‍) ആവശ്യമായ ചില ഇടപെടലുക്കള്‍ നടത്തേണ്ടി വരും, അതിനു വേണം ഉത്തരവാദിത്വവുള്ള ഒരു ഗവര്‍മെണ്റ്റും റെഗുലേറ്ററും. അമേരിക്കന്‍ ഗവര്‍മണ്റ്റും റെഗുലേറ്റര്‍മാരും കാലാകാലങ്ങളില്‍ നടത്തിയ മാര്‍ക്കെറ്റ്‌ ഇടപെടലുകളാണു ടെലികമ്മ്യൂണിക്കേഷന്‍ അടക്കമുള്ള പല ആധുനിക വ്യവസായങ്ങള്‍ക്കും അടിത്തറയായത്‌. ഇന്ത്യയില്‍ SEBI യും TRAI യും ചെയ്യുന്നതും മറ്റൊന്നുമല്ല. സ്പെക്ട്രം ഒരു പ്രകൃതിസമ്പത്താണു, ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രകൃതിസമ്പത്തുകളുടെ പരമാധികാരം ജനങ്ങളെ പ്രധിനിധീകരിക്കുന്ന ഗവര്‍മെണ്റ്റിനാണു. അതിണ്റ്റെ ഉപയോഗം രാജ്യതാല്‍പര്യാര്‍ത്ഥം ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുന്നതില്‍ തെറ്റില്ല. നിയന്ത്രണം രാജ്യം ഭരിക്കാന്‍ നിയോഗിപ്പെട്ടവണ്റ്റെ സ്വകാര്യതാല്‍പ്പര്യത്തിനാവുമ്പോളാണു പ്രശ്നം. അമിതമായുള്ള നിയന്ത്രണം ഒരു പറ്റം ആള്‍ക്കാര്‍ക്ക്‌ അവരുടെ ആഗ്രഹത്തിനനുസരിച്ച്‌ പ്രകൃതിസമ്പത്ത്‌ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധി മാത്രമാണു. അധികാരത്തിലെത്തുന്നവണ്റ്റെ താല്‍പ്പര്യങ്ങളെന്തെന്നു മുന്‍കൂട്ടി പ്രവചിക്കാനാവില്ലല്ലൊ.

 5. കമ്മ്യൂണിസത്തിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയല്ല ആ മറുപടിയുടെ ഉദ്ദേശം. മാര്‍ക്സിയന്‍ ഐഡിയോളജി ലോകത്തിന് എന്ത് നാശമാണ് എന്നതാണ് ചോദ്യം. എത്ര കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ലോകത്തുണ്ടായി? എത്ര മുതലാളിത്ത, മുതലാളിത്ത-കോളനി രാജ്യങ്ങള്‍ ലോകത്തുണ്ടായി. നേരിട്ട് ബന്ധമില്ലാതെ എത്ര കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ മറ്റ് ലോകരാജ്യങ്ങള്‍ക്ക് ദ്രോഹം ചെയ്തു എന്നാക്കെയുള്ള ചിന്തയുണ്ടാകണം എന്ന് മുമ്പ് കമന്റ് ചെയ്ത മുരളിയോട് ചോദിച്ചതാണ്. 19 ആം നൂറ്റാണ്ടിന്റെ ആശയത്തെ ഈ 21 ആം നൂറ്റാണ്ടില്‍ പ്രചരിപ്പിക്കണ്ട ഒരാവശ്യവും എനിക്കില്ല. ഈ നൂറ്റാണ്ടിന്റെ സിദ്ധാന്തം ജനങ്ങള്‍ കണ്ടെത്തട്ടേ. ഫലപ്രദമായ ആശയവിനിയ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ടല്ലോ.

  എന്നാല്‍ അതിനേക്കാള്‍ പഴകിയ മുതലാളിത്ത ആശയങ്ങള്‍ പുതിയ നിറം അടിച്ച് പുതിയ പേരികളിട്ട് പ്രചരപ്പിക്കുന്നത് തെറ്റാണ്. കഴിഞ്ഞ 25 കൊല്ലങ്ങളില്‍ എത്രയേറെ മാന്ദ്യങ്ങളും തകര്‍ച്ചളും ഉണ്ടായി. നേരിട്ട് പോലും ബന്ധമില്ലാത്ത പല രാജ്യങ്ങളും തകര്‍ന്നു. പരിസ്ഥിതി വരെ തകര്‍ന്ന് ഇപ്പോള്‍ പ്രകൃതി വരെയാണ് മുതലാളിത്തവുമായി സമരത്തില്‍.

  നിയമങ്ങള്‍ ഒരിക്കലും അവര്‍ക്ക് പാലിക്കാനാവില്ല. ലാഭത്തെ മാത്രമേ അവര്‍ അംഗീകരിക്കൂ. ഗ്രീന്‍സ്പാനിന്റെ കുറ്റ സമ്മതമൊക്കെ കഴിഞ്ഞ്, We believe in CHANGE എന്നും Yes, we can എന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഒബാമ എന്താണ് ചെയ്തത്? പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ക്ക് തന്നെ ഖജനാവ് കാവല്‍ കൊടുത്തു. ക്ലിന്റണ്‍ന്റെ കാലത്ത് ഭാവിയില്‍ ചെയ്യാനുള്ള ഖജനാവ് കൊള്ളക്ക് അടിത്തറപാകിയതില്‍ Alan Greenspan, Robert Rubin എന്നിവരോടൊപ്പം Mr. Change ന്റെ ഇപ്പോഴത്തെ ട്രഷറി സെക്രട്ടറിയായ Tim Geithner ക്കും പങ്കുണ്ട്. യുദ്ധം, healthcare bill, അതി സമ്പന്നര്‍ക്ക് നല്‍കുന്ന നികുതി ഇളവ് തുടങ്ങി എന്ത് കാര്യത്തിലാണ് ഒബാമാ സര്‍ക്കാരിന് വ്യത്യാസമുള്ളത്?

  എന്തിന് SEBI യും TRAI യും കുറിച്ച പറയുന്നു. മന്ത്രി തന്നെ ആരായിരിക്കണെന്ന് തീരുമാനിക്കുന്നത് മുതലളിയാണ്. പിന്നെയെന്തോന്ന് SEBI യും TRAI യും.

  മുതലാളിത്തം ലാഭത്തിന് വേണ്ടിയുള്ളതാണ്. അത് നാശത്തിലേക്കുള്ള വഴിയുമാണ്.

 6. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ജീവന്‍ നഷ്ടപ്പെട്ട പത്തുകോടി മനുഷ്യരെ ജഗദീശ് മറന്നോ? അതിലും എത്ര അധികം പേരുടെ ജീവിതം കശക്കി ഏറിയപ്പെട്ടു?

  വൈദ്യുതോത്പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിച്ച സംസ്ഥാനം തന്നെയാണ് മഹാരാഷ്ട്ര. Dabhol Power Company എന്ന് കേട്ടിട്ടുണ്ടോ?

  ഒരു സ്വകാര്യ കമ്പനിക്ക് അനുമതികൊടുത്തതും, സ്വതന്ത്രകമ്പോളം, ഡീറെഗുലേഷന്‍ തുടങ്ങിയവയും തമ്മിലുള്ള വ്യത്യാസം അറിയില്ലേ? ലോകത്തിലെ ഏറ്റവും ‘അസ്വതന്ത്ര’ വ്യവസ്ഥകളില്‍ ഒന്നായിരുന്നു നമ്മുടെ ലൈസന്‍സ്-പെര്‍മിറ്റ്-രാജ്. അന്നും സ്വകാര്യ മൂലധനം അനുവദിച്ചിരുന്നല്ലോ? ബജാജ് സ്കൂട്ടറും അംബാസഡര്‍ കാറും എല്ലാം സ്വകാര്യ കമ്പനികള്‍ തന്നെയല്ലേ നിര്‍മ്മിച്ചിരുന്നത്? (ലിബറലൈസേഷന്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നും അസ്വാതന്ത്ര്യത്തിന് വലിയ വ്യത്യാസമൊന്നുമില്ല. Economic freedom index-ല്‍ ഇന്‍ഡ്യയുടെ സ്ഥാനം 124 ആണ് – mostly unfree എന്ന കാറ്റഗറിയില്‍. HDI-യെക്കുറിച്ച് വാചാലരാകുന്ന ഇടതന്മാരൊന്നും ഈ ഒരു ഇന്‍ഡക്സിനെക്കുറിച്ച് മിണ്ടാറേ ഇല്ല).

  അലന്‍ ഗ്രീന്‍സ്പാനെ എന്തായാലും ഡീറെഗുലേഷന്റെ അപ്പോസ്തോലനാക്കിയത് കുറച്ചു കടന്ന കൈയായിപ്പോയി. ഗ്രീന്‍സ്പാന്‍ ഒരു സെന്‍‌ട്രല്‍ ബാങ്കറാണ്. അതായത് ഒരു സ്റ്റേറ്റിസ്റ്റ്. മാത്രമല്ല, ഗ്രീന്‍സ്പാനിന്റെ inflationary practices ആണ് ഇപ്പോള്‍ പൊട്ടിയ bubble-ന്റെ ഒരു പ്രധാന കാരണം. ചുരുക്കിപ്പറഞ്ഞാല്‍ ഡീറെഗുലേഷനും സ്വതന്ത്ര കമ്പോളവുമല്ല, ഓവര്‍-റെഗുലേഷനും ഗവണ്മെന്റ് ഇടപെടലുകളുമാണ് ഇപ്പോഴത്തെ തകര്‍ച്ചക്ക് കാരണം: http://mises.org/daily/3165

  ഞാന്‍ ചൂണ്ടിക്കാണിച്ച climate alarmism – ന് ആഗോളതാപനം നടക്കുന്നുണ്ടോ എന്നതിന്റെ ശാസ്ത്രവുമായുള്ള ബന്ധം ജ്യോതിഷവും കണക്കും തമ്മിലുള്ള ബന്ധം പോലെയേ ഉള്ളൂ. climate alarmism-ത്തിന്റെ അടിസ്ഥാന ചോദന സ്റ്റേറ്റിസ്റ്റ് രാഷ്ട്രീയമാണ്, പിന്നെ അതില്‍നിന്നും ശതകോടികള്‍ കൊയ്യാന്‍ തയാറായിനില്‍ക്കുന്ന, അല്‍-ഗോര്‍ മുതല്‍‌പേരുടെ സ്വാര്‍ത്ഥലാഭവും. global warming 200 വര്‍ഷം മുന്‍പ് തെളിയിച്ചിരുന്നു എന്ന് പറയുന്നു. പിന്നെ എന്തുകൊണ്ടാണ് 1970-കളില്‍ പോലും പ്രധാന ഭീഷണി ഗ്ലോബല്‍ കൂളിങ് ആണ് എന്ന് പറഞ്ഞിരുന്നത്? ഗ്ലോബല്‍ വാര്‍മിങ്ങ് അലാര്‍മിസത്തിന്റെ മൂര്‍ദ്ധന്യത്തില്‍, 2000-ല്‍, ബ്രിട്ടണിലെ പ്രധാന പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് നടത്തിയ പ്രവചനം നോക്കൂ: http://www.independent.co.uk/environment/snowfalls-are-now-just-a-thing-of-the-past-724017.html എന്നാല്‍ ഇന്ന് നാലു ദശകത്തില്‍ കാണാത്ത കനത്ത മഞ്ഞുവീഴ്ചയില്‍ വ്യോമഗതാഗതമടക്കം താറുമാറായി യൂറോപ്പ് വിറുങ്ങലിച്ച് നില്‍ക്കുന്നു! തീര്‍ച്ചയായും ഇതും ഒരു താല്‍ക്കാലിക പ്രതിഭാസമായിരിക്കാം – എന്നാല്‍ മുന്‍പ് മഞ്ഞുവീഴ്ച കുറഞ്ഞപ്പോള്‍ ആഗോളതാപനത്തിന്റെ വക്താക്കള്‍‌ അതിനെ അങ്ങനെ കാണാന്‍ തയ്യാറാകാതിരുന്നതാണ് അവര്‍ക്ക് ഇങ്ങനെ അമളിപറ്റാന്‍ കാരണം. They forget or don’t know the difference between weather and climate. ക്ലൈമറ്റ് മോഡലുകള്‍ക്ക് short term weather കൃത്യമായി പ്രവചിക്കാന്‍ തന്നെ സാധിക്കുന്നില്ല. പിന്നെയല്ലോ ദശകങ്ങള്‍ക്ക് ശേഷമുള്ള കാലാവസ്ഥ!

  പിന്നെ കമ്പോളവ്യവസ്ഥയാണ് പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നത് എന്നതും തെറ്റായ ആരോപണമാണ്. മുതലാളിത്തരാജ്യങ്ങളില്‍ ഉണ്ടായതിന്റെ നൂറിരട്ടിയാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായ പരിസ്ഥിതി നാശം. ലാഭക്കൊതിയെ പടിയടച്ച് പിണ്ഡം വച്ചിട്ടും എന്തേ പരിസ്ഥിതി രക്ഷപ്പെട്ടില്ല? കമ്പോള വ്യവസ്ഥയിലാണെങ്കില്‍ മൂന്നു ദശകങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വ്യവസായങ്ങളെക്കാളും വളരെയേറെ കാര്യക്ഷമമാണ് ഇന്നത്തെ വ്യവസായങ്ങള്‍- ഊര്‍ജജ ഉപഭോഗത്തിലും അസംസ്കൃത വസ്തുക്കലുടെ ഉപഭോഗത്തിലും. കമ്പോള വ്യവസ്ഥയുടെ ഈ ഫ്ലെക്സിബിലിറ്റി പല പരിസ്ഥിതി വാദികള്‍ക്കും മനസ്സിലായിട്ടില്ല. Doomsday predictions പലവുരു ആവര്‍ത്തിക്കപ്പെട്ടതാണ്, എന്നാല്‍ സമ്പന്നരാജ്യങ്ങളില്‍ (അവയെല്ലാം കമ്പോള വ്യവസ്ഥ പിന്തുടരുന്നതാണ്, പലതിലും interventionism ശക്തമാണെങ്കിലും) പരിസ്ഥിതി മെച്ചപ്പെടുകയാണ് ചെയ്തത്.

  അത് എടുത്തുകളഞ്ഞു എന്ന് വിചാരിക്കുക. അപ്പോള്‍ ആര്‍ക്കും ഏത് സ്പെക്ട്രത്തിലും വിനിമയം നടത്താം. ലൈസന്‍സ് ഇല്ല, പരിശോധനയും ഇല്ല. പക്ഷേ പല സേവനദാദാക്കള്‍ ഒരേ സ്പെക്ട്രം ഉപയോഗിക്കുന്നതിനാല്‍ ഇത് സാങ്കേതിക പ്രശ്നം ഉണ്ടാക്കാം. അപ്പോള്‍ സേവനദാദാക്കള്‍ ഒത്തു ചേര്‍ന്ന് ഒരു സമിതി രൂപീകരിച്ച് ആരൊക്കെ ഏതൊക്കെ സ്പെക്ട്രം എങ്ങനൊക്കെ ഉപയൊഗിക്കണം എന്ന നിയമം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചു എന്നും കരുതുക. എന്നാല്‍ സേവനദാദാക്കള്‍ അവരുടെ താല്‍പ്പര്യമേ സംരക്ഷിക്കുകയുള്ളു.

  സേവനദാതാക്കള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ അവര്‍ അവരുടെ ഉപഭോക്താക്കളുടെ താല്പര്യമാണ് സംരക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പ്പില്ല. എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ സ്റ്റേറ്റിസ്റ്റ് ഇന്റെര്‍വെന്‍ഷനിസം ഇതിനെ വഷളാക്കും. bailout-ന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്റ്റേറ്റിസ്റ്റുകളാണ് – സ്വതന്ത്ര കമ്പോളത്തിനെ പിന്തുണക്കുന്ന ലിബര്‍ട്ടേറിയന്‍സും Cato Institute പോലുള്ള think-tank കളും അതിനെതിരായിരുന്നു എന്നും, അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ളവര്‍ അതിനെ പിന്തുണച്ചിരുന്നു എന്നും ഓര്‍ക്കുക. സ്പെകട്രവും എണ്ണയും മിനറല്‍‌സും പോലുള്ള പ്രകൃതി വിഭവങ്ങളും സര്‍ക്കാരിന്റെ സ്വന്തമാണ് എന്ന ഇടതുപക്ഷ നയവും സ്വകാര്യ സ്വത്തവകാശത്തെ ദുര്‍ബലപ്പെടുത്തിയതും ആണ് ഇന്നത്തെ ഭീതിദമായ അഴിമതിക്കും മദ്ധ്യ ഇന്‍ഡ്യയിലെ നക്സല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അടിസ്ഥാന കാരണം.

  നിയമങ്ങള്‍ ഒരിക്കലും അവര്‍ക്ക് പാലിക്കാനാവില്ല. ലാഭത്തെ മാത്രമേ അവര്‍ അംഗീകരിക്കൂ.

  മുതലാളിത്ത വ്യവസ്ഥയുടെ ആണിക്കല്ല് നിയമവാഴ്ചയും സ്വകാര്യ സ്വത്തവകാശവും (inviolable property rights) ആണെന്ന് ജഗദീശിനറിയില്ല എന്ന് തോന്നുന്നു.

  മുതലാളിത്തം ലാഭത്തിന് വേണ്ടിയുള്ളതാണ്. അത് നാശത്തിലേക്കുള്ള വഴിയുമാണ്.

  മുതലാളിത്തത്തിന്റെ അടിസ്ഥാനം തീര്‍ച്ചയായും ലാഭേച്ഛയാണ്. എന്നാല്‍ അതുമാത്രമാണ് പുരോഗതിയിലേക്കും സമ്പന്നതയിലേക്കും ഉള്ള വഴിയും.

 7. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ജീവന്‍ നഷ്ടപ്പെട്ട പത്തുകോടി മനുഷ്യര്‍ക്ക് നാശം സംഭവിച്ചു എന്നത് ശരിയായിരിക്കാം. പക്ഷേ ആ ഭരണത്തിന് പുറത്തുള്ളവരെ അത് ബാധിച്ചില്ലല്ലോ. എന്നാല്‍ മുതലാളിത്തം അങ്ങനെയല്ല. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കിടക്കുന്ന വേറെ രാജ്യങ്ങളെ തന്നെ ബാധിക്കും. ഉദാഹരണത്തിന് അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി യൂറോപ്പിലെ ചില രാജ്യങ്ങളെ പാപ്പരാക്കി. ഇത് പറയുന്നതുകൊണ്ട് ഞാന്‍ കമ്യൂണിസം നല്ലതെന്നല്ല അഭിപ്രായപ്പെടുന്നത്. കമ്യൂണിസം ഒരു പഴഞ്ചന്‍ ആശയമാണ്. എന്തിനാണ് എപ്പോഴും അതിനോട് താരതമ്യം ചെയ്യുന്നത്?

  നമ്മുടെ ലൈസന്‍സ്-പെര്‍മിറ്റ്-രാജ് ശരിക്കും പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് എന്‍റോണ്‍ നിലയത്തിന് അനുമതി കിട്ടിയത്. അതിനേക്കാള്‍ ചിലവ് കുറഞ്ഞ് നിലയം നിര്‍മ്മിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അനുമതി കൊടുക്കുന്നത് ആരും അനുവദിക്കില്ല. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു അന്ന് ലോബീയിങ്ങിന് വാജ്പേയുടെ അടുത്ത് വന്നത്. freedom എന്നൊക്കെ പറയുന്നത് അമേരിക്കന്‍ മുതലാളിയുടെ freedom ആണ് എന്ന് താങ്കള്‍ക്കെന്തേ ഇതുവരെ മനസിലാകുന്നില്ല.

  മറ്റ് ദരിദ്ര രാജ്യങ്ങളിലെല്ലാം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് നിര്‍ത്തിക്കുക. എന്നിട്ട് സ്വന്തം രാജ്യത്ത് സബ്സിഡി നല്‍കുക.

  1. നിങ്ങടെ സബ്സിഡികള്‍ ഞങ്ങളുടെ കര്‍ഷകരെ കൊല്ലുന്നു എന്നു വരെ ദരിദ്ര രാജ്യ നേതാക്കള്‍ UN ല്‍ പ്രസംഗിച്ചിട്ടുണ്ട്.

  2. ചൈന പുതിയ പവനോര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്ക് സബ്സിഡി നല്‍കുന്നത് അമേരിക്ക വിമര്‍ശിച്ചു. ലോക വ്യാപാര സംഘടനയോട് (World Trade Organization) ഇത് പരിശോധിച്ച് നിയമ വിരുദ്ധമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ അമേരിക്ക ആവശ്യപ്പെട്ടു.

  3. വിക്കീലീക്സ് വിവരങ്ങളനുസരിച്ച് യൂറോപ്പ് GM വിളകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തത് ബുഷ് സര്‍ക്കാരിനെ പ്രതികാരനടപടികളെടുക്കാന്‍ പ്രേരിപ്പിച്ചു. മൊണ്‍സാന്റോയുടേയും Pioneer Hi-Bred ന്റേയും ഉത്പന്നങ്ങള്‍ ഫ്രാന്‍സും യൂറോപ്പും വാങ്ങാത്തതു കൊണ്ട് അവര്‍ക്കെതിരെ പ്രതികാരനടപടികളെടുക്കണമെന്ന് 2007 ല്‍ ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു.

  അങ്ങനെ എത്രയേറെ സംഭവങ്ങള്‍. ഇതൊക്കെ freedom ത്തിന്റെ പ്രതിഫലനമാണോ?

  ഗ്രീന്‍സ്പാനെ കുറിച്ചുള്ള വീഡിയോ താങ്കള്‍ കണ്ടില്ല എന്നു തോന്നുന്നു. ഡീ-റെഗുലേഷന്റേയും “സ്വതന്ത്ര” കമ്പോളത്തിന്റേയും “പ്രയോഗത്തിന്റെ” ഗുരു അലന്‍ ഗ്രീന്‍സ്പാനെ കുറിച്ച് സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ നല്‍കുന്ന മുഖവുര ഗ്രീന്‍സ്പാന്‍ നിഷേധിക്കുന്നില്ലല്ലോ. അതാത് എന്‍റോള്‍ തകര്‍ന്നപ്പോള്‍ പോലും നിയമ നിയന്ത്രണങ്ങള്‍ എടുക്കാന്‍ തയ്യാറാവാത്ത ആളെന്നാണ് ഹെന്‍റി വാക്സ്‌മന്‍ കുറ്റപ്പെടുത്തുന്നത്. ഗ്രീന്‍സ്പാന്‍ അത് അംഗീകരിക്കുകയും തെറ്റ് (നിയന്ത്രണങ്ങളെടുക്കാത്തത്) സമ്മതിക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്തിനാണ് താങ്കള്‍ രാജാവിനേക്കാളും വലിയ രാജഭക്തി കാണിക്കുന്നത്?

  1970-കളില്‍ പോലും പ്രധാന ഭീഷണി ഗ്ലോബല്‍ കൂളിങ് ആണ് എന്ന് പറഞ്ഞത് ആരാണ്.
  എന്നാല്‍ മാധ്യങ്ങളാണ് കളിക്കുന്നത്. ശാസ്ത്രരംഗത്ത് ഇത് ഒരു ചര്‍ച്ചയേ അല്ല. എല്ലാവരും അംഗീകരിക്കിന്ന സത്യമാണ്. മാധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമല്ലേ. “കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള വിവരങ്ങള്‍ സംശയദൃഷ്ടിയില്‍ നിര്‍ത്താന്‍ Fox News റിപ്പോര്‍ട്ടര്‍മാരോട് ആവശ്യപ്പെട്ടു.” Fox News ന്റെ വാഷിങ്ടണിലെ മാനേജിങ് എഡിറ്റര്‍ Bill Sammon ആണ് ഇത് ചെയ്തത്.
  https://mljagadees.wordpress.com/2010/07/01/fossil-fuel-funded-disinformation-campaign/

  എത്രകാലം നിങ്ങളിത് കമ്യൂണിസ്റ്റ് ആശയം എന്ന് പറഞ്ഞ് ഈ പരിസ്ഥിതി പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കും.

  അല്‍-ഗോര്‍ പോലുള്ളവര്‍ ലാഭത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നതാ ഒരു വാദത്തിന് വേണ്ടി അംഗീകരിക്കാം
  അല്‍-ഗോര്‍ പോലുള്ളവരുടെ സ്വാര്‍ത്ഥലാഭത്തെ മുതലാളിത്ത വിശ്വാസികള്‍ പേടിക്കുന്നതെന്തിനാണ്? അദ്ദേഹവും കുറച്ച് ലാഭമുണ്ടാക്കിക്കോട്ടെ, അതുതന്നെയല്ലേ മുതലാളിത്തത്തിന്റെ അടിസ്ഥാനവും. അതോ എന്റെ ആള്‍ക്കാര്‍ക്ക് മാത്രം ലാഭം ഉണ്ടാക്കിയാല്‍ മതി എന്ന “സ്വതന്ത്ര” കമ്പോള നിയമം കൊണ്ടാണോ ഈ അസഹിഷ്ണത. അതാണ് ചങ്ങാതി, “സ്വതന്ത്ര” കമ്പോളമെന്നൊരു സംഗതി നിലനില്‍ക്കുന്നില്ല എന്ന് പറയുന്നത്..

  bailout-ന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സ്റ്റേറ്റിസ്റ്റുകളാണ് എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ പറയുന്നത്? bailout ന് എതിരെ എത്രമാത്രം ജനരോഷം ഉണ്ടായിരുന്നു എന്ന് ഓര്‍ത്തു നോക്കൂ. പിന്നെ ഹെന്‍റി പോള്‍സണ്‍ ആരാണ്? സ്റ്റേറ്റിസ്റ്റാണോ? അയാള്‍ Goldman Sachs ന്റെ CEO ആയിരുന്നു. bailout നടത്താന്‍ വേണ്ടിയാണ് അയാള്‍ ട്രഷറി സെക്രട്ടറിയായത്. ഒബാമയുടെ സര്‍ക്കാരിന് വ്യത്യാസമുണ്ടോ? revolving chair എന്നാണിതിനെ പറയുന്നത്. കുറച്ച് കാലം കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കും പിന്നെ സര്‍ക്കാരിന്റെ പ്രധാന വകുപ്പ് തലവന്‍, വീണ്ടും കമ്പനി, വീണ്ടും സര്‍ക്കാര്‍. അടിസ്ഥാനപരമായി ഇവന്‍മാരൊക്കെ കാട്ടുകള്ളന്‍മാരാണ്.

  മുതലാളിത്ത വ്യവസ്ഥയുടെ നിയമവാഴ്ചയെന്നാല്‍ മുതലാളിയുടെ നിയമമാണ് എന്ന് ഓര്‍ക്കുക.

  മുതലാളിത്തം ലാഭത്തിന് വേണ്ടിയുള്ളതാണ്. അത് നാശത്തിലേക്കുള്ള വഴിയുമാണ്.

 8. പക്ഷേ ആ ഭരണത്തിന് പുറത്തുള്ളവരെ അത് ബാധിച്ചില്ലല്ലോ..
  ഇത് വളരെ വിചിത്രമായ വാദമാണ്, മിതമായി പറഞ്ഞാല്‍. കിഴക്കന്‍ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളും കമ്മ്യൂണിസത്തിന് ‘പുറത്താ’യിരുന്നു, രണ്ടാം ലോക മഹായുദ്ധം വരെ. കമ്മ്യൂണിസം അവരുടെ മേല്‍ ‘അധിനിവേശം’ സ്ഥാപിക്കകയായിരുന്നു (to use a favorite term of contemporary communists). പിന്നെ, പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റ് ഭരണത്തിന് പുറത്തുണ്ടായിരുന്ന ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയും നിരവധി രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അഴിച്ചുവിട്ട ആഭ്യന്തര യുദ്ധങ്ങളില്‍ ലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനെ മറന്നു പോയോ?

  നമ്മുടെ ലൈസന്‍സ്-പെര്‍മിറ്റ്-രാജ് ശരിക്കും പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് എന്‍റോണ്‍ നിലയത്തിന് അനുമതി കിട്ടിയത്

  അപ്പോള്‍ ലൈസന്‍സ്-പെര്‍മിറ്റ് രാജ് നല്ലതായിരുന്നു എന്നാണോ? സ്റ്റേറ്റിസ്റ്റുകള്‍ മനസ്സിലാക്കാത്ത, അല്ലെങ്കില്‍ മനസ്സിലായില്ലെന്നു നടിക്കുന്ന ഒരു അടിസ്ഥാന പ്രമാണം ഇതാണ് -tyranny is whimsical. ഗവണ്മെന്റിന്റെ അധികാരങ്ങള്‍ ജനനന്മക്കായി പ്രയോഗിക്കപ്പെടും എന്നത് സ്റ്റേറ്റിസ്റ്റുകളുടെ മനസ്സിലുദിച്ച ഒരു ദിവാസ്വപ്നമല്ലാതെ മറ്റൊന്നുമല്ല. ക്വോട്ടായില്‍ കൂടുതല്‍ സ്കൂട്ടറുകള്‍ ഉണ്ടാക്കിയതിന് രാഹുല്‍ ബജാജിനെ കോടതികയറ്റിയ സര്‍ക്കാര്‍ തന്നെയാണ് ഭോപ്പാലില്‍ പതിനായിരങ്ങളുടെ മരണത്തിന് സമാധാനം പറയേണ്ടിയിരുന്ന ആന്‍ഡേഴ്സണ് രക്ഷപ്പെടാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് കൊടുത്തത്. അധികാര ദുര്‍വിനിയോഗം തടയുവാന്‍ ഒരു വഴിയേ ഉള്ളൂ – സര്‍ക്കാരിന്റെ അധികാരം കഴിയുന്നതും കുറക്കുക, ഉള്ളവ തന്നെ പ്രയോഗിക്കുന്നതിന് ശക്തമായ checks and balances ഏര്‍പ്പെടുത്തുക. In other words, constitutionally limited, small government.

  മുതലാളിത്തം, സ്വതന്ത്ര കമ്പോളം തുടങ്ങിയ ആശയങ്ങളും അമേരിക്കന്‍ നയങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കുക എന്നത് ഇടതുപക്ഷക്കാര്‍ സാര്‍വത്രികമായി ചെയ്യുന്ന ഒരു തെറ്റാണ്. അമേരിക്കയില്‍ വലിയൊരളവുവരെ സ്വതന്ത്രകമ്പോളം നിലവിലുണ്ടെന്നത് ശരിതന്നെ. പക്ഷെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ചില ദശകങ്ങളായി വളരെ വിപുലമായിര്‍ക്കുന്നു. ഇന്ന് അമേരിക്കയുടെ മൊത്തം ഉദ്പാദനത്തിന്റെ 40% ഗവണ്മെന്റ് ചിലവുകളാണ്. അമേരിക്കയുടെ അന്ത്രാരാഷ്ട്ര നയങ്ങള്‍ പലതും സ്വതന്ത്രകമ്പോളത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണെന്നും നിസ്സംശയം പറയാം. അലന്‍സ്പാന്‍ എന്തായാലും തന്റെ inflationary policies ആണ് housing bubble ഉണ്ടാക്കിയതെന്ന് എന്തായാലും സമ്മതിക്കുമെന്ന് വിശ്വസിക്കുവാന്‍ നിവൃത്തിയില്ല.

  1970-കളില്‍ പോലും പ്രധാന ഭീഷണി ഗ്ലോബല്‍ കൂളിങ് ആണ് എന്ന് പറഞ്ഞത് ആരാണ്.

  ഇവ കാണുക: http://www.time.com/time/magazine/article/0,9171,944914,00.html

  ഇന്ന് ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ച് ഉപയോഗിക്കുന്ന അതേ apocalyptic language അവിടെയും ഉപയോഗിച്ചിരിക്കുന്നത് കാണാം. പക്ഷെ പ്രവചനം – global ice age – നേരേ വിപരീതമാണെന്ന് മാത്രം! ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ചുള്ള consensus ഒരു manufactured consensus (ചോംസ്കിയനിസം‍!) ആണെന്ന് climategate-ന് മുന്‍പു തന്നെ അറിയാമായിരുന്നു. ഗ്ലോബല്‍ വാമിങ്ങ് തീസിസ്സിനെതിരായുള്ള petition project കാണുക: http://www.petitionproject.org/ (ഇനി ഇവരെല്ലാം എണ്ണക്കമ്പനികളില്‍ നിന്ന് പണം പറ്റുന്നവരാണ് എന്നായിരിക്കും ആരോപണം. എന്നാല്‍ pro-warmist lobby-ക്ക് കിട്ടുന്ന പണം anti-warmist lobby-ക്ക് കിട്ടുന്നതിന്റെ 5000 ഇരട്ടിയോളം വരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു: http://scienceandpublicpolicy.org/originals/climate_money.html?Itemid=0) Consensus-നെക്കുറിച്ച് കൂടുതല്‍ വായിക്കുക: http://scienceandpublicpolicy.org/monckton/consensuswhatconsensusamongclimatescientiststhedebateisnotover.html

 9. “കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള വിവരങ്ങള്‍ സംശയദൃഷ്ടിയില്‍ നിര്‍ത്താന്‍ Fox News റിപ്പോര്‍ട്ടര്‍മാരോട് ആവശ്യപ്പെട്ടു.” Fox News ന്റെ വാഷിങ്ടണിലെ മാനേജിങ് എഡിറ്റര്‍ Bill Sammon ആണ് ഇത് ചെയ്തത്.

  ചുരുങ്ങിയപക്ഷം ഇത് ചെയ്തത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, ജനങ്ങള്‍ ആധികാരികമായ അഭിപ്രായങ്ങള്‍ അറിയുന്നതിന് വിശ്വാസമര്‍പ്പിക്കുന്ന ശാസ്ത്രജ്ഞന്മാരല്ലല്ലോ. എന്നാല്‍ University of East Anglia-യുടെ CRU-വില്‍ നടന്നതെന്താണ്? കുപ്രസിദ്ധമായ ‘hide the decline’ ഒക്കെ മറന്നുപോയോ?

  അതോ എന്റെ ആള്‍ക്കാര്‍ക്ക് മാത്രം ലാഭം ഉണ്ടാക്കിയാല്‍ മതി എന്ന “സ്വതന്ത്ര” കമ്പോള നിയമം കൊണ്ടാണോ ഈ അസഹിഷ്ണത. അതാണ് ചങ്ങാതി, “സ്വതന്ത്ര” കമ്പോളമെന്നൊരു സംഗതി നിലനില്‍ക്കുന്നില്ല എന്ന് പറയുന്നത്..

  സ്വതന്ത്രകമ്പോളം നിലവിലില്ലെങ്കില്‍ അതിന്റെ കാരണാം സ്റ്റേറ്റിസ്റ്റ് പോളിസികള്‍ തന്നെയാണ്. മാത്രമല്ല ‘മുതലാളിത്തവ്യവസ്ഥ’, ‘മുതലാളി’ എന്നിവ രണ്ടാണ്. മുതലാളി ആയതുകൊണ്ട് മാത്രം ഒരാള്‍ മുതലാളിത്ത വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കും എന്ന് ചിന്തിക്കുന്നത് മൌഢ്യമാണ്: ഉദാഹരണം, നെഹ്രുവിന്റെ ലൈസന്‍സ് പെര്‍മിറ്റ് രാജിന് പിന്തുണ നല്‍കിയ നമ്മുടെ ‘ബോംബെ ക്ലബ്ബ്’ തന്നെ. (On second thoughts, to be honest, did they have any choice? See what happened to BR Shenoy, the eminent economist who penned a dissenting comment on the 1956 second five year plan report)

  അല്‍-ഗോര്‍ പോലുള്ളവരുടെ സ്വാര്‍ത്ഥലാഭത്തെ മുതലാളിത്ത വിശ്വാസികള്‍ പേടിക്കുന്നതെന്തിനാണ്?

  അല്‍ഗോറിന്റെ ലാഭം സ്വതന്ത്രകമ്പോളത്തില്‍ സ്വപ്രയത്നത്താല്‍ നേടുന്നതല്ല, മറിച്ച് പിന്‍‌വാതിലിലൂടെ, സര്‍ക്കാര്‍ സബ്സിഡികള്‍ വഴിയും മറ്റും നികുതിദായകരുടെ പണം തട്ടിക്കുന്ന ഏര്‍പ്പാടാണ്. അതുകൊണ്ടുതന്നെയാണ് അത് എതിര്‍ക്കപ്പെടേണ്ടത്.

 10. ശരിയാണ്, ആ ഭരണത്തിന് പുറത്തുള്ളവരെ അത് ബാധിച്ചില്ല എന്നു പറയുന്നത് വിചിത്രമായ വാദമാണ്. അത് മനസിലാക്കാന്‍ ഇത്തിരി വിഷമമാണ്. ഉദാഹരണത്തിന് A എന്നൊരി രാജ്യം കമ്മ്യൂണിസ്റ്റ് രാജ്യമായെന്നു കരുതുക A യേയെ മാത്രമേ അത് ബാധിക്കുന്നുള്ള. വീദൂരത്തുള്ള B എന്ന രാജ്യത്തെ അത് ബാധിക്കുന്നില്ല. എന്നാല്‍ മുതലാളിത്തത്തിന്റെ കാര്യത്തില്‍ ഇക്കഴിഞ്ഞ സാമ്പത്തിക പ്രസിസന്ധി ലോകത്തെ മിക്ക രാജ്യങ്ങളേയും ബാധിച്ചു. ചില രാജ്യങ്ങള്‍ തന്നെ പാപ്പരായി. അതാണുദ്ദേശിച്ചത്.

  ജനാധിപ്യത്തിലെ എല്ലാ ഘടകങ്ങളും ശരിയായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ്-പെര്‍മിറ്റ്-രാജ് നല്ലതാണ്. പക്ഷേ താങ്കള്‍ പറയുന്നതുപോലെ മുതലാളിമാര്‍ സര്‍ക്കാരിനെ വിലക്ക് വാങ്ങിയവന്റെ നിയമമമാണ് നടപ്പാക്കപ്പെടുന്നത്. അപ്പോള്‍ അത് മറ്റ് മുതലാളിമാര്‍ക്ക് ദോഷമായും വരാം. ജനാധിപ്യത്തിന്റെ മുഖം മൂടിയിട്ട് മുതലാളിമാര്‍ ഭരിക്കുകയും പ്രശ്നങ്ങളെല്ലാം ജനാധിപ്യത്തിന്റെ തലയില്‍ വെക്കുകയുമാണ് ചെയ്യുന്നത്. വിക്കിലീക്സും, സ്പെക്ട്രം അഴുമതിയുമൊക്കെ കാണിക്കുന്നത് മാധ്യങ്ങള്‍ വരെ മുതലാളിമാരുടെ കൂട്ടിക്കൊടുപ്പുകാരാണെന്നത് മറക്കരുത്.

  സര്‍ക്കാരിന് അധികാര ഒരിക്കലും ഉണ്ടായിരുന്നില്ല. മുതലാളിമാര്‍ക്കാണ് അധികാരം. അത് മാറി സര്‍ക്കാരിന്, അതായത് ജനങ്ങള്‍ക്ക് അധികാരം എത്തണം. ഒപ്പം അറിവും.

  അമേരിക്കയില്‍ എങ്ങനെയാണ് ചങ്ങാതി സ്വതന്ത്രകമ്പോളം നിലനില്‍ക്കുന്നത്? കമ്പോളം സ്വതന്ത്രമായിരുന്നെങ്കില്‍ തകരുന്ന കമ്പനികള്‍ തകരുക തന്നെ ചെയ്യണം. പക്ഷേ അതാണോ ഉണ്ടായത്? സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലിരിക്കുന്നവര്‍ മുതലാളിമാരോ മുതലാളിമാരുടെ ഏജന്റോ ആണ്. ഭോപാല്‍ ദുരന്തത്തെ അപലിക്കുന്ന താങ്കള്‍ Mr. Change ന്റെ ബീപി എണ്ണദുരന്ത നടപടികളെ എങ്ങനെയാണ് കാണുന്നത്? സ്വതന്ത്രകമ്പോളം അമേരിക്കയില്‍ പോലും നിലനില്‍ക്കുന്നില്ല.

  ശാസ്ത്ര ലോകത്ത് വിവിധ അഭിപ്രായങ്ങള്‍ സാധാരണമാണ്. പക്ഷേ തെളിവുകളും പരീക്ഷണങ്ങളുമാണ് പ്രധാനം. ഗ്ലോബല്‍ കൂളിങ് പണ്ട് ആരോ പറഞ്ഞന്നെന്ന കരുതി ഗ്ലോബല്‍ വാമിങ്ങ് സംഭവിക്കുന്നില്ല എന്ന് കരുതുന്നത് തെറ്റാണ്. ഗ്ലോബല്‍ വാമിങ്ങ് സിദ്ധാന്തം കൊണ്ടുവന്നത് ഏകദേശം 200 വര്‍ഷം മുമ്പ് ഫോറിയര്‍ എന്ന ശാസ്ത്രജ്ഞനാണ് ഏകദേശം 150 വര്‍ഷം മുമ്പ് Svante Arrhenius ഉം Arvid Högbom അത് തെളിയിക്കുകയും അന്നത്തെ CO2 ഉദ്‌വമനതോത് കണക്കാക്കി 3000 വര്‍ഷങ്ങളെങ്കിലും കഴിഞ്ഞെങ്കിലേ അന്തരീക്ഷ താപനില ഇരട്ടി ആവുകയുള്ളു എന്ന് കണ്ടെത്തി. പക്ഷേ നാം ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയതോതില്‍ താപനില വര്‍ദ്ധിപ്പിക്കും. ഇതിനെ തെറ്റെന്ന് തെളിയിക്കുന്ന ഒരു സിദ്ധന്തവും ഇതുവരെ വന്നിട്ടില്ല. ഗ്ലോബല്‍ കൂളിങ് ചര്‍ച്ച നടന്ന അവസരത്തിലും 90% ശാസ്ത്ര പ്രബന്ധങ്ങളും ആഗോളതാപനത്തേക്കുറിച്ചായിരുന്നു.
  ആഗോളതാപനത്തിന് 35 വയസായി. ആഗോളതാപനം എന്ന വാക്കിന്റെ 35ആം വാര്‍ഷിമാണ് കഴിഞ്ഞത്. “Are we on the brink of a pronounced global warming?” എന്ന ലേഖനം Wally Broecker 1975 ആഗസ്റ്റ് 8 ന് Science മാസികയില്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്ര സാഹിത്യത്തില്‍ ആഗോളതാപനം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നാണ്. (കുറഞ്ഞ പക്ഷം ശാസ്ത്ര ജേണലുകളുടെ ISI database ല്‍ ലഭ്യമായ 10,000 ശാസ്ത്ര ലേഖനങ്ങളില്‍ ആദ്യത്തേത്)

  https://mljagadees.wordpress.com/2009/06/05/ignoring-a-warning-for-50-years/

  ഇനി താങ്കള്‍ പറയുന്നതുപോലെ ഇത് തട്ടിപ്പാണെന്ന് കരുതുക. അപ്പോഴും ആരും പറയുന്നില്ല വ്യവസായങ്ങള്‍ അടച്ചുപൂട്ടാന്‍. ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറാന്‍ മാത്രമേ പറയുന്നുള്ളു. എണ്ണയും കല്‍ക്കരിയും കത്തിച്ചാലുണ്ടാകുന്ന പുക ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളുണ്ടാക്കുമെന്നെങ്കിലും താങ്കള്‍ അറിയുന്നു എന്ന് കരുതുന്നു. എങ്കില്‍ അത് ഒഴുവാക്കി ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറരുതോ? കൂടാതെ അത് ചിലവ് കുറഞ്ഞതുമാണ്. വൈദ്യുത വാഹനങ്ങള്‍ യാത്രാചിലവ് വളരെ കുറക്കും എന്ന് അനുഭവത്തില്‍ നിന്ന് അറിയാം. ഇന്ന് ലോകം മുഴുവനും ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നത് ഫോസില്‍ ഇന്ധനത്തിനാണ്. അതില്‍ നിന്ന് അറിയില്ലേ ആര്‍ക്കാണ് ശക്തി എന്ന്.

  ഹാക്കിങ്ങ് നടത്തി ആഗോളതാപനം തട്ടിപ്പാണെന്ന് കണ്ടെത്തിയല്ലോ. നല്ല കാര്യ. പക്ഷേ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് അത് അറിയില്ല. അത് ഭൂമിയെ ചൂടുപിടിപ്പിച്ചോണ്ടിരിക്കുകയാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഈ തട്ടിപ്പ് അറിയിക്കാനുള്ള എന്തെങ്കിലും ശ്രമം താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. നമ്മുടെ നാട്ടില്‍ ചൂട് സഹിക്കാനാവുന്നില്ല. https://mljagadees.wordpress.com/2009/11/23/the-cru-hack/

  Fox News ന്റെ വാഷിങ്ടണിലെ മാനേജിങ് എഡിറ്റര്‍ Bill Sammon സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, ജനങ്ങള്‍ ആധികാരികമായ അഭിപ്രായങ്ങള്‍ അറിയുന്നതിന് വിശ്വാസമര്‍പ്പിക്കുന്ന ശാസ്ത്രജ്ഞനല്ല. അയാള്‍ വെറും മാനേജിങ് എഡിറ്റര്‍ ആണ്. താങ്കളേപോലുള്ളവര്‍ ചാനല്‍ മാനേജിങ് എഡിറ്ററെ ശാസ്ത്രജ്ഞനായി കാണുന്നതാണ് ശരിയായ പ്രശ്നം.

  ഇപ്പോള്‍ എണ്ണ, ഇന്‍ഷുറന്‍സ്, ബാങ്കിങ്ങ്, ആണവ തുടങ്ങി അനേകം ലോബികള്‍ സര്‍ക്കാര്‍ സബ്സിഡികള്‍ വാങ്ങുന്നതെങ്ങനെയാണ്? അല്‍ഗോര്‍ സബ്സിഡികള്‍ വാങ്ങിയാല്‍ വലിയ പ്രശ്നം. അതുംകൂടി അവര്‍ക്ക് വേണമായിരിക്കും. [1997ല്‍ Kyoto Protocol ന് പാര പണിഞ്ഞതിന്റെ നേതാവ് അല്‍ഗോറായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അല്‍ഗോറിനെ നന്നായി അറിയാം.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )