പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

വലിച്ചെറിയാവുന്ന ബാഗുകളുടെ ഉപയോഗം ആളുകള്‍ കുറച്ചെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ 5 സെന്റ് നികുതി ജനുവരിയില്‍ $150,000 ഡോളര്‍ സമാഹരിച്ചു. ഈ പണം Anacostia നദി ശുദ്ധീകരിക്കാനാണ് ഉപയോഗിക്കുന്നത്.

ആഹാര, പലചരക്ക് കടകള്‍ ജനുവരിയില്‍ 30 ലക്ഷം ബാഗുകളാണ് വിതരണം ചെയ്തത് എന്ന് D.C. Office of Tax and Revenue കണക്കാക്കുന്നു. ബാഗ് നികുതി വരുന്നതിന് മുമ്പ് 2009 ജനുവരിയില്‍ ഏകദേശം 2.25 കോടി ബാഗുകള്‍ വിതരണം ചെയ്യപ്പെട്ടു.

— സ്രോതസ്സ് washingtonpost.com

നമുക്കും ആകാം ഇത്തരമൊരു നികുതി.

ഒരു അഭിപ്രായം ഇടൂ