ഒബാമയുടെ ജൈവകൃഷി

കഴിഞ്ഞ വര്‍ഷമാണ് മിഷേല്‍ ഒബാമ വൈറ്റ് ഹൗസിന്റെ പറമ്പില്‍ ജൈവകൃഷി ആരംഭിച്ചത്. പുതിയ സര്‍ക്കാരിന്റെ മാറ്റത്തിന്റെ ഒരു പ്രതീകമായിരുന്നു അത്. ഇപ്പോള്‍ അതിന്റെ വിളവെടുപ്പ് നടന്നു. 55 വിവിധ തരത്തിലുള്ള പച്ചക്കറികളില്‍ lettuce, spinach, turnips, ക്യാരറ്റ്, greens തുടങ്ങിയവ ഉള്‍പ്പെടും. അവയെല്ലാം കൂടി 2,200 കിലോ ഭക്ഷ്യവസ്തുക്കളാണ് ഉത്പാദിപ്പിച്ചത്. വൈറ്റ് ഹൗസില്‍ താമസിക്കുന്നവരും ഡിന്നറുകളില്‍ പങ്കെടുക്കുന്നവരും അവ ഉപയോഗിച്ച ശേഷം ബാക്കിവന്നവ വീടില്ലാത്തവര്‍ക്കായുള്ള ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന സമീപപ്രദേശത്തുകാര്‍ക്കും ദാനം ചെയ്തു.

ഇത് ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്കാണ് വൈറ്റ് ഹൗസ് ജൈവകൃഷി പ്രവേശിച്ചിരിക്കുന്നത്. കൃഷി ഭൂമി 400 ചതുരശ്ര അടി കൂടി വികസിപ്പിച്ച് 1,100 ചതുരശ്ര അടിയില്‍ നിന്ന് 1,500 ചതുരശ്ര അടിയിലേക്ക് എത്തി. പുതിയ നാല് പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ട്. bok choy, white cauliflower, artichokes and mustard greens തുടങ്ങിയവയാണത്. വൈറ്റ് ഹൗസ് beehive ന്റേയും രണ്ടാം വര്‍ഷമാണിത്. സ്കൂള്‍ കുട്ടികളേയും ഉള്‍പ്പെടുത്തി പ്രതീകാത്മകമായാണ് വിത്ത് നടീല്‍ നടന്നത്. അവര്‍ എല്ലാവരും ചേര്‍ന്ന “growing dance” അവതരിപ്പിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ നാലു സീസണിനേക്കുമുള്ള അടുക്കളതോട്ടം സാധ്യമാകുമെന്ന് തെളിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് അവര്‍ seedlings നെ ചെറിയ “hoop houses” ഉപയോഗിച്ച് സംരക്ഷിച്ചു. ഇവ ചെറിച structures ആണ്. ലോഹം കൊണ്ടുള്ള ആര്‍ച്ച് ഭൂമിയില്‍ ഉറപ്പിക്കുന്നു. അവക്ക് പുറമേ പ്ലാസ്റ്റിക് ആവരണം കൊണ്ട് പൊതിയുന്നു. ഇതി മഞ്ഞില്‍ നിന്നും ചെടിയെ സംരക്ഷിക്കുകയും ചെടിക്ക് ചൂട് നല്‍കുകി അവയെ ഉറയാതെ നോക്കുന്നു.

110 കിലോ ആഹാരം ഇങ്ങനെ അവര്‍ ശീതകാലത്ത് ഉത്പാദിപ്പിച്ചിരുന്നു. വാഷിംഗ്ടണിലെ കഴിഞ്ഞ വര്‍ഷത്തെ മഞ്ഞിന്റെ കാര്യമൊര്‍ത്താല്‍ ഇത് വലിയ ഒരു വിജയമാണ്.

Vodpod videos no longer available.

– from treehugger.com, inhabitat.com

നമ്മുടെ നാട്ടിലും ധാരാളം കര്‍ഷകര്‍ ജൈവകൃഷി നടത്തുന്നുണ്ട്. ആസൂത്രിതമായി ജൈവകൃഷി ചെയ്യുന്നതില്‍ ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാന്തരം മാതൃകയാണ്. ഒരോ വീട്ടുകാരില്‍ അവര്‍ക്കുത്പാദിപ്പിക്കാനാവുന്നത് ഒരു സഹകരണ സംഘം ശേഖരിച്ച് ഒന്നിച്ച്  വിപണനം നടത്തുന്നു. ബാക്കിവരുന്നവ കൊച്ചിയില്‍ കൊണ്ടുപോയി വില്‍ക്കുന്നു.

One thought on “ഒബാമയുടെ ജൈവകൃഷി

Leave a reply to അനില്‍@ബ്ലോഗ് മറുപടി റദ്ദാക്കുക