ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു

വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ബ്രിട്ടണില്‍ ഫോര്‍ഡ്ഡിന്(Ford) എതിരായ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഫോര്‍ഡ് വിരുദ്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Guardian വിസമ്മതിച്ചു.

ആ സമയത്ത് Guardian ലെ വലിയ പരസ്യക്കാര്‍ ഫോര്‍ഡ് ആയിരുന്നു. ഗ്രീന്‍പീസ് പരസ്യം പ്രസിദ്ധീകരിച്ചാല്‍ തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഫോര്‍ഡ് ഭീഷണിപ്പെടുത്തി.

ലോകത്തിനോട് പറയേണ്ട ഒരു കാര്യം എങ്ങനെയാണ് തങ്ങളുടെ സ്വന്തം പത്രത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടതെന്ന് Guardian ന്റെ consumer affairs correspondent ന് തന്നെ എഴുതേണ്ടിവന്നു.

correspondent ന് ജോലി നഷ്ടപ്പെട്ടു. എങ്കിലും ആ ഇതിഹാസം തകര്‍ക്കപ്പെട്ടു. പത്രം എന്തൊക്കെ പറഞ്ഞാലും പത്രത്തില്‍ പരസ്യം കൊടുക്കുന്നതില്‍ പണവും അധികാരവും മാത്രമാണ് ആണ് പ്രബലമായിട്ടുള്ളത്.

അത് വീണ്ടും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ആംനെസ്റ്റി (Amnesty) International ഷെല്ലിനെതിരെ(Shell) Financial Times, The Metro, Evening Standard എന്ന മൂന്ന് ബ്രട്ടീഷ് പത്രങ്ങളില്‍ പരസ്യം കൊടുത്തു. യാദൃശ്ഛികമായി ഷെല്ലിന്റെ AGM വന്ന സമയത്താണ് ഈ പരസ്യവും കൊടുത്തത്.

നൈജീരിയയില്‍ ഷെല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചായിരുന്നു പരസ്യം. ഷെല്ലിന്റെ $980 കോടി ഡോളര്‍ ലാഭത്തേയും എണ്ണ ഭീമന്‍ നൈജര്‍ ഡല്‍റ്റയില്‍ നടത്തിയ മലിനീകരണത്തിന്റെ ഫലത്തേയും പരസ്യം താരതമ്യപ്പെടുത്തി. അത് ഒരു വിവാദ വിഷയമല്ല. ധാരാളം വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ വന്നിട്ടുള്ളതാണ്.

ഡല്‍റ്റയിലെ gas flaring എന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് ആംനസ്റ്റി ഒരു വീഡിയോയും പ്രസിദ്ധപ്പെടുത്തിയിരുന്നു.

Standard ഉം Metro ഉം പ്രശ്നമൊന്നും പറയാതെ പരസ്യം പ്രസിദ്ധപ്പെടുത്തി. എന്നാല്‍ Financial Times അവസാന നിമിഷം പരസ്യം പിന്‍വലിച്ചു. തീര്‍ച്ചയായും ഷെല്ലിന്റെ സമ്മര്‍ദ്ദത്താലാണത് എന്നതില്‍ സംശയമില്ല.

കെന്‍ സരോ വിവയുടെ കൊലപാതകത്തിന്റെ ഇരുണ്ട കാലം മുതല്‍ ഇപ്പോഴും FT ഷെല്ലിന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് പോരുന്നു.

ബിസിനസ്സിന്റെ ശബ്ദം എന്ന് പൊങ്ങച്ചം പറയുന്ന Financial Times, ഭീമന്‍ എണ്ണയുടെ PR machine ആയി തരംതാഴരുതായിരുന്നു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ