റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല

ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും. എണ്ണ ഭീമനായ എക്സോണ്‍മൊബിലിന്(ExxonMobil) 2009 വളരെ ലാഭമുണ്ടായ വര്‍ഷമായിരുന്നു എന്നതാണ് നല്ല വാര്‍ത്ത. നികുതി പണപ്പെടിയില്‍ $1500 കോടി ഡോളര്‍ എത്തണം.

ചീത്ത വാര്‍ത്ത: ഒരു നയാ പൈസയും IRS ന്റെ കൈകളിലെത്തിയില്ല.

ലോകത്തെ രണ്ടമത്തെ വലിയ കമ്പനിയാണ് എക്സോണ്‍മൊബില്‍. അവര്‍ ലാഭത്തിന്റെ 47% വും നികുതിയായി അടച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പണ്ടത്തെ നല്ല മുതലാളിത്ത അമേരിക്കയിലേക്കല്ല. അമേരിക്കയിലെ ഏറ്റവും മുകളിലത്തെ 25 കമ്പനികള്‍ അടച്ച നികുതിയെക്കുറിച്ചുള്ള Forbes ന്റെ റിപ്പോര്‍ട്ട് നോക്കൂ.

അത് ആരേയും ഞെട്ടിക്കുന്നതാണ്. അമേരിക്കയിലെ നാലിലൊന്ന് കമ്പനികള്‍ IRS ലേക്ക് നികുതിയൊന്നും അടക്കുന്നില്ല എന്ന് 2008 ല്‍ New York Times കണ്ടെത്തി. ശതകോടികളാണ് ഇല്ലാതാകുന്നത്. എക്സോണ്‍ മാത്രമല്ല. General Electric കഴിഞ്ഞ വര്‍ഷം $1030 കോടി ഡോളര്‍ ലാഭം നേടിയിട്ടും ഒരു പൈസ പോലും നികുതിയടച്ചില്ല. വിദേശത്തെ നികുതി സ്വര്‍ഗ്ഗങ്ങള്‍ കൂടാതെ ഒരു തുറുപ്പ് ചീട്ടും ഉണ്ടായിരുന്നു. അവര്‍ 24,000 പേജ് വരുന്ന tax return ആണ് സമര്‍പ്പിച്ചത്. IRS ന്റെ ഓഡിറ്റര്‍മാരെ ദൈവം രക്ഷിക്കട്ടെ.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ