24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ണോബിലിലെ 4 ആം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമായിരുന്നു അത്.
രണ്ട് പേര്‍ ആ പൊട്ടിത്തറിയില്‍ മരിച്ചു. 37 പേര്‍ തീവൃമായ ആണവവികിരണമേറ്റ് പിന്നീട് മരിച്ചു. അവിടെയുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ റിയാക്റ്ററിന്റെ കോണ്‍ക്രീറ്റ് കല്ലറ തകര്‍ന്ന് ഡസന്‍കണക്കിന് ആളുകള്‍ മരിച്ചു. നിലയത്തിന് ചുറ്റും ജീവിച്ചിരുന്ന 2,000 ഗ്രാമീണര്‍ക്ക് വികിരണമേറ്റു. 330,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 270,000 ക്യാന്‍സര്‍ കേസുകള്‍ ചെര്‍ണോബില്‍ കാരണമുണ്ടായിട്ടുണ്ട്. അതില്‍ 93,000 അതീവ ഗുരുതരമായവയാണ്. 30 ലക്ഷം കുട്ടികളെ ചികിത്സിക്കേണ്ടിവന്നു. അതിജീവിച്ചവരുടേയും അവരുടെ പിന്‍തലമുറക്കാരുടേയും ആരോഗ്യം പരിതാപകരമാണ്. അകാലവാര്‍ദ്ധക്യം, ഹൃദ്രോഗം, രക്തത്തിന്റെ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, chromosomal aberrations, കൂടിയ foetal deformations.
24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യങ്ങളെങ്ങനെ പോകുന്നു? നല്ലതല്ല. ചെര്‍ണോബിലില്‍ പുരോഗതിയുടെ വളരെ ചെറിയ മാറ്റങ്ങളേ കാണാനുള്ളു. ഒറ്റനോട്ടത്തില്‍ പ്രകൃതി സുഖപ്പെട്ടു എന്ന് തോന്നാം. ശാസ്ത്രീയ പഠനത്തില്‍ മലിനീകരണമേറ്റ പ്രദേശത്തെ വന്യജീവികളില്‍ ഇപ്പോഴും അതിന്റെ ഫലം ഉണ്ട്. ജീവിക്കാന്‍ അപകടകരമായ സ്ഥലം എന്ന വിശേഷണത്തെ മറികടന്ന് ആളുകള്‍ കുറേശെ ഗ്രാമങ്ങളിലേത്ത് തിരിച്ച് വന്നുതുടങ്ങി.
2006 ലെ exclusion zone ന് പുറത്തുള്ള Bober ഗ്രാമത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഗ്രീന്‍പീസ് എടുത്തു. അപകടകരമായ ആണവ മാലിന്യം എന്നതിന് European Union നല്‍കിയിരിക്കുന്നതിനേക്കാള്‍ 20 മടങ്ങ് അധികം ആണവവികിരണമാണ് അവിടെ എന്ന് കണ്ടെത്തി. ദൌര്‍ഭാഗ്യവശാല്‍ പൊതുജനത്തിന് മുമ്പില്‍ ചെര്‍ണോബില്‍ ദുരന്തം ഇന്ന് ഒരു പ്രശ്നമല്ല. ഇരകള്‍ക്ക് – പ്രത്യേകിച്ച് ഉക്രേന്‍, Byelorussia, Russia എന്നിവിടങ്ങളിലുള്ളവര്‍ക്ക് – ഒരു ആരോഗ്യ സംരക്ഷണവും കിട്ടുന്നില്ല.
Belarus ല്‍ നിന്നുള്ള Annya Pesenko ചെര്‍ണോബില്‍ ദുരന്തത്തിന്റെ ആയിരക്കണക്കിന് ഇരകളില്‍ ഒന്നാണ്. രോഗം നിമിത്തം ശയ്യാവലംബിയായ അവള്‍ ജനിക്കുന്നതിന് മുമ്പ് 1986 ല്‍ നടന്ന ആണവദുരന്തത്താല്‍ അവളുടെ തലച്ചോറില്‍ തീവൃമായ വേദനയുണ്ടാക്കുന്ന മുഴകളുണ്ടാകുന്നു.
ഗൌരവമാര്‍ന്ന ആണവ അപകടങ്ങള്‍ ചെര്‍ണോബിലിന് മുമ്പും സംഭവിച്ചിട്ടുണ്ട്. അത് ഇന്നും തുടരുന്നു. പുതിയ തലമുറ ആണവനിലയങ്ങളെ മുമ്പത്തേതില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു. അവക്ക് അവയുടേതായ കുഴപ്പങ്ങളും രൂപകല്‍പ്പനയിലെ തെറ്റുകളുമുണ്ട്.
ആണവോര്‍ജ്ജം എന്നത് ഭീകരമായ ഒരു തെറ്റാണെന്ന് നാം സമ്മതിക്കേണ്ട കാലം കഴിഞ്ഞു.
— സ്രോതസ്സ് greenpeace.org
ഫുകുഷിമ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് എഴുതിയ ലേഖനമാണിത്…