കേടായ ഒരു സ്കാനര്‍ കുഴപ്പമില്ല എന്ന സൂചന നല്‍കിയതിനാല്‍ Sellafield ആണവ പുനചംക്രമണ നിലയത്തില്‍ നിന്നുള്ള റേഡിയോആക്റ്റീവ് മാലിന്യങ്ങള്‍ അടങ്ങിയ 5 ബാഗുകള്‍ തരിശ്ഭൂമിയില്‍(landfill) കുഴിമൂടാനായി ഉപയോഗിച്ചു.
Workington, Cumbria ക്ക് അടുത്തുള്ള Lillyhall തരിശുഭൂമിയില്‍ നിന്ന് നാല് ബാഗുകള്‍ കണ്ടെത്തി. അഞ്ചാമത്തേതിന് വേണ്ടി തിരച്ചില്‍ തുടരുന്നു.
Sellafield ലെ നിരോധിത മേഖലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് ആ ബാഗുകളിലുള്ളത്. Cumbria യിലെ Drigg ന് അടുത്തുള്ള Low Level Waste Repository യിലെ കോണ്‍ക്രീറ്റ് കുടീരങ്ങളിലില്‍ അടക്കാനുള്ളവയായിരുന്നു ആ ബാഗുകള്‍.
ഇതോടുകൂടി Nuclear Decommissioning Authority ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Sellafield Ltd നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് ടണ്‍ കുറഞ്ഞ ആണവവികരിരണം പുറത്തുവിടുന്ന തരം മാലിന്യങ്ങള്‍ കുറഞ്ഞ സുരക്ഷാ നടപടികളോട് കുഴിച്ച് മൂടി കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള ആണവവ്യവസായത്തിന്റെ പദ്ധതിയാണ് ഈ സംഭവത്തോടെ പുറത്തായത്. ധാരാളം തരിശ് ഭൂമി ഉടമകള്‍ മാലിന്യങ്ങള്‍ കുഴിച്ചിടാനുള്ള അനുമതിക്കായി മുമ്പ് അപേക്ഷിച്ചിരുന്നു. Sellafield ലെ സുരക്ഷാ നിരീക്ഷണ സംവിധാനത്തിന്റെ കുഴപ്പം പുതിയതരം ആണവനിലയങ്ങള്‍ പണിയണോ വേണ്ടയോ എന്ന ചര്‍ച്ചക്ക് ശക്തിപകര്‍ന്നിരിക്കുകയാണ്. Labour ഉം Conservatives ഉം പുതിയ നിലയങ്ങളെ അനുകൂലിക്കുന്നു. എന്നാല്‍ Lib Dems അതിനെ എതിര്‍ക്കുന്നു. പഴയ നിലയങ്ങള്‍ പൊളിച്ചടുക്കുന്നതിന്റെ വര്‍ദ്ധിച്ച വിലയാണ് അവരുടെ എതിര്‍പ്പിന്റെ ഒരു കാരണം.
Sellafield ല്‍ നിന്ന് 1,200 തൊഴിലുകള്‍ ഇല്ലാകുന്നു എന്ന് യൂണിയനുകള്‍ റിപ്പോര്‍ട്ട് ചെയ്തതനിന് രണ്ട് ദിവസത്തിനകമാണ് ഈ സംഭവം അവിടെ നടന്നത്. “low hazard work” ന് കുറവ് പണമേ ചിലവാക്കുന്നുള്ളു എന്ന് കമ്പനി സമ്മതിച്ചു.
നിരോധിത മേഖലയില്‍ നിന്നുള്ള ബാഗ് സുരക്ഷിതമാണെന്ന് scanning machine പ്രഖ്യാപിച്ചതില്‍ സംശയം തോന്നിയ ഒരു അംഗമാണ് ഈ കുഴപ്പം കണ്ടുപിടിച്ചത്. നിരോധിത മേഖലയില്‍ നിന്നുള്ള 5 ബാഗുകള്‍ ഈ യന്ത്രം മുമ്പ് സുരക്ഷിതമാണെന്ന് പറഞ്ഞ് അടുത്തുള്ള തരിശ് ഭൂമിയിലേക്ക് അയച്ചിരുന്നു. അവിടെ വീടുകളില്‍ നിന്നുള്ള മാലന്യങ്ങളും വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളുമായി കൂട്ടിക്കുഴച്ച് കുഴിച്ച് മൂടി.
എത്രനാളായി യന്ത്രം ഇങ്ങനെ തകരാറിലായിരുന്നു എന്ന് Sellafield വക്താവിന് പറയാനായില്ല. ബാഗുകളില് കുറഞ്ഞ നിലയിലുള്ള ആണവമാലിന്യങ്ങളേയുള്ളു എന്നും ജനത്തിന് അതില്‍ നിന്ന് ഒരു ദോഷവുമുണ്ടാകില്ല എന്നും അവര്‍ പറയുന്നു.
ധാരാളം landfill നടത്തിപ്പുകാരില്‍ ഒന്നായ Waste Recycling Ltd ആണ് Lillyhall സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. “very low-level radioactive waste” ഓ “low-level radioactive waste” ഓ കൂടെ ചേര്‍ക്കാനുള്ള അനുമതിക്കായി Environment Agency യില്‍ അപേക്ഷ നല്‍കിയിരുന്നു.
പഴയ ആണവനിലയങ്ങള്‍ പൊളിച്ചടുക്കുന്നതിന്റെ ചിലവ് £7000 കോടി പൌണ്ട് കുറക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും എന്ന സര്‍ക്കാര്‍ സമ്മതിച്ചു. ദശലക്ഷക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ ചിലവ് കുറഞ്ഞ landfill sites ല്‍ തട്ടുന്നത് Cumbria സംഭരണിയില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ വളരേറെ ചിലവ് കുറവാണ്.
— സ്രോതസ്സ് timesonline.co.uk