ഇന്‍ഡ്യന്‍ സര്‍വ്വകലാശാല ലാബില്‍ നിന്ന് വന്നതാണ് ആണവവികിരണമുള്ള മാലിന്യങ്ങള്‍

ഒരാളുടെ മരണത്തിനും ധാരാളം ആളുകളെ ഗൌരവമായി രോഗികളാക്കിയ ആണവവികിരണമുള്ള മാലിന്യങ്ങള്‍ വന്നത് Delhi University യുടെ ലാബില്‍ നിന്നാണെന്ന് കണ്ടെത്തി.

ക്യാനഡയില്‍ നിന്ന് 1970 ല്‍ വാങ്ങിയ gamma irradiator machine ല്‍ നിന്നാണ് വിഷ കൊബാള്‍ട്ട്-60 പുറത്തുവന്നതെന്ന് പോലീസിനെ ഉദ്ധരിച്ചുകൊണ്ട് Hindustan Times പത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍വ്വകാലാശാലയുടെ രസതന്ത്രം വകുപ്പില്‍ 1985 മുതല്‍ ഈ ഉപകരണം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അടുത്തകാലത്ത് സര്‍വ്വകാലാശാല ഡല്‍ഹിയിലെ മായാപുരി സ്ഥലത്തെ ആക്രിക്കച്ചവടക്കാര്‍ക്ക് ഈ ഉപകരണം വിറ്റു.

ആക്രിക്കച്ചവടക്കാര്‍ ഈ ഉപകരണം പൊളിക്കുകയും ഈയ പാളി നീക്കം ചെയ്തതിന്റെ ഫലമായി ആണവവികിരണമുള്ള കൊബാള്‍ട്ട്-60 പുറത്തുവരുകയും ചെയ്തു എന്ന് Deputy Commissioner of Police ആയ Sharad Aggarwal പറഞ്ഞു.

ആണവവികിരണമേറ്റതിനാല്‍ ആക്രികടക്കാരനുള്‍പ്പടെ 8 മനുഷ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

35 വയസുള്ള ഒരു ഇര All India Institute of Medical Sciences ല്‍ വെച്ച് മരിച്ചു. മറ്റൊരളുടെ നില ഗുരുതരമാണ്. ഒരാളെ പുറത്തുവിട്ടു. മറ്റുള്ളവരുടെ നില തൃപ്തികരമാണ് എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു.

— സ്രോതസ്സ് earthtimes.org

ഇത് വെറും സാമ്പിള്‍. ആണവനിലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങളുടെ കാര്യമോ?
ആണവോര്‍ജ്ജമില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )