നൈജീരിയന്‍ കൈക്കൂലി കേസില്‍ Halliburton $25 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
മുന്‍ US വൈസ് പ്രസിഡന്റായ Dick Cheney ക്കെതിരായ അഴുമതി കേസില്‍ എണ്ണ ഭീമന്‍ Halliburton നൈജീരിയയുമായി ഒത്തുതീര്‍പ്പിലായി. അദ്ദേഹം Halliburton ന്റെ തലവാനായിരുന്ന സമയത്ത് നടന്ന $18 കോടി ഡോളറിന്റെ കൈക്കൂലി കേസാക്കിയിരിക്കുകയായിരുന്നു നൈജീരിയ. ഒരു വലിയ എണ്ണ പ്രൊജക്റ്റിന് വേണ്ടി Cheney യും CEO David Lesar ഉം മറ്റ് 6പേരും നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിരുന്നു. Halliburton ന്റെ അനുബന്ധകമ്പനിയായ KBR ഇതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. Agence France-Presse പറയുന്നതനുസരിച്ച് Halliburton ഇപ്പോള്‍ നൈജീരിയക്ക് $25 കോടി നഷ്ടപരിഹാരം നല്‍കണം. കൂടാതെ കരാര്‍ നൈജീരിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.