മുന്‍ പട്ടാളക്കാര്‍ സൈനികര്‍ നയിച്ച യുദ്ധവിരുദ്ധ റാലിയില്‍ നിന്ന് ഡസന്‍കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
Veterans for Peace ന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിന് പുറത്ത് നടന്ന റാലിയില്‍ നിന്ന് 135 ആളുകളെ അറസ്റ്റ് ചെയ്തു. വൈറ്റ് ഹൗസിനിന്റെ വേലിയില്‍ സ്വയം ബന്ധനസ്ഥരാകുകയായിരുന്നു അവര്‍. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധം അവസാനിപ്പിക്കുന്നത് വരെ സത്യഗ്രഹ സമരം നടത്താന്‍ ഇറാഖ് യുദ്ധത്തിലെ മുന്‍ പട്ടാളക്കാരന്‍ Mike Prysner ആഹ്വാനം ചെയ്തു.
Mike Prysner: “അവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുല്ല. കാരണം ഇത് നമ്മുടെ സര്‍ക്കാരല്ല. ഇത് അവരുടെ സര്‍ക്കാരാണ്. ഇത് പണക്കാരുടെ സര്‍ക്കാരാണ്. ഇത് വാള്‍ സ്റ്റീറ്റ്കാരുടേയും എണ്ണ ഭീമന്‍മാരുടേയും പ്രതിരോധ കരാറുകാരുടേയും സര്‍ക്കാരാണ്. ഇത് അവരുടെ സര്‍ക്കാരാണ്. വ്യവസായങ്ങള്‍ നിര്‍ത്തലാക്കുക മാത്രമാണ് അവര്‍ക്കറിയാവുന്ന ഭാഷ. നാം ഇന്നിവിടെ ചെയ്യുന്ന പ്രവര്‍ത്തനം യുദ്ധം അവസാനിക്കുന്നതു വരെ ചെയ്യും. ഒരു ബോംബും വീഴാത്ത, ഒരു വെടുയുണ്ടയും പൊട്ടാത്ത, ഒരു സൈനികനും വീല്‍ ചെയറില്‍ വരാത്ത, ഒരു കുടുംബവും കൂട്ടക്കൊല ചെയ്യപ്പെടാത്ത അമേരിക്കന്‍ സാമ്രാജ്യത്വം ഇല്ലാതാകുന്ന ദിവസം വരെ നമ്മള്‍ സമരം ചെയ്യും.”
അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ പെന്റഗണ്‍ പേപ്പര്‍ പുറത്തു കൊണ്ടുവന്ന Daniel Ellsberg ഉം FBI രേഖകള്‍ പുറത്തു കൊണ്ടുവന്ന Colleen Rowley യും ഉണ്ടായിരുന്നു.
സെക്കന്റില്‍ $28,000 ഡോളര്‍ ചിലവാക്കുന്ന യുദ്ധം അമേരിക്കക്കാരെ ഒട്ടും സുരക്ഷിതരാക്കുന്നില്ല
– from democracynow.org