വാര്‍ത്തകള്‍ ഡിസംബര്‍ 16, 2010

കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള വിവരങ്ങള്‍ സംശയദൃഷ്ടിയില്‍ നിര്‍ത്താന്‍ Fox News റിപ്പോര്‍ട്ടര്‍മാരോട് ആവശ്യപ്പെട്ടു

വലതു പക്ഷ ചാനലായ Fox News ലെ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരു എഡിറ്റര്‍ കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഡാറ്റകളെ സംശയദൃഷ്ടിയില്‍ നിര്‍ത്തണം എന്ന് ആജ്ഞാപിക്കുന്ന ഒരു മെമ്മോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചിരുന്നു. Media Matters എന്ന സംഘം ഈ മെമ്മോ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തി. U.N. ന്റെ Climate Change Conference ചര്‍ച്ചകള്‍ കോപ്പന്‍ഹേഗനില്‍ നടക്കുമ്പോഴാണ് ഈ മെമ്മോ അയച്ചത്. അന്ന് റിക്കോഡുകളനുസരിച്ച് താപനില ഏറ്റവും കൂടിയ ദശാബ്ദമായിരുന്നു കഴിഞ്ഞതെന്ന് Fox News ന്റെ പത്രലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. മിനുട്ടുകള്‍ക്ക് ശേഷം Fox News ന്റെ വാഷിങ്ടണിലെ മാനേജിങ് എഡിറ്റര്‍ Bill Sammon ഈ മെമ്മോ എല്ലാവര്‍ക്കും അയച്ചു. അതുപോലെ ഒരു മെമ്മോ healthcare ചര്‍ച്ചകള്‍ക്ക് വേണ്ടിയും അയച്ചിട്ടുണ്ട്. “public option” എന്ന വാക്ക് ചര്‍ച്ചകളില്‍ ഉപയോഗിക്കരുതെന്നും പകരം “government option” എന്ന് പറയണം എന്നുമയിരുന്നു അതില്‍. ജനകീയ ആരോഗ്യസംരക്ഷണം ഉണ്ടാകാന്‍ പാടില്ല എന്നതാണ് അവരുടെ ലക്ഷ്യം. മറ്റ് വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകരേക്കാള്‍ Fox News ന്റെ പ്രേക്ഷകരാണ് പ്രധാന പ്രശ്നങ്ങളില്‍ അറിവില്ലാത്തവരായിരിക്കുന്നത് എന്ന് University of Maryland ന്റെ Program on International Policy Attitudes എന്ന വോട്ടെടുപ്പില്‍ കണ്ടത്. ഒബാമ അമേരിക്കയിലല്ല ജനിച്ചതെന്നാണ് 60% Fox News പ്രേക്ഷകരും കരുതുന്നത്.

– from democracynow.org

ഒരു അഭിപ്രായം ഇടൂ