വാണിജ്യ വിമാനങ്ങളിലൂടെ യുറേനിയം കൊണ്ടുപോകുന്നത്

US Embassy in Burma യില്‍ നിന്ന് ലോഹ പൊടി അയച്ചു എന്ന് WikiLeaks പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ കാണുന്നു.

Rangoon ലെ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് രേഖയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ബര്‍മ്മയിലെ അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു.

അന്തര്‍ദേശീയ കരാര്‍ പ്രകാരം “diplomatic pouch” എന്ന പേരിലുള്ള കടത്ത് സാധനങ്ങള്‍ തുറന്ന് നോക്കുകയോ, എന്തിന് X-റേ പരിശോധന നടത്തുകയോ ചെയ്യുകയില്ല. എന്നാല്‍ ഈ കടത്ത് ജനം ഉപയോഗിക്കുന്ന വിമാനങ്ങളില്‍ ആണവവികിരണമുള്ള വസ്തുക്കള്‍ കയറ്റുന്നതിനെ തടയുന്ന State Department ന്റേയും Federal Aviation Administration ന്റേയും നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്.

2008 ല്‍ മുംബേയില്‍ നിന്ന് ബോസ്റ്റണിലേക്ക് യുറേനിയം ചാരം ഒരു ഇന്‍ഡ്യന്‍ കമ്പനി British Airways വിമാനത്തില്‍ കൊണ്ടുപോയതിന് FAA $430,000 ഡോളര്‍ പിഴ അടപ്പിച്ചു.

കടത്ത് വിമാനത്തിലും ആണവവവികിരണവസ്തുക്കള്‍ അടയാളപ്പെടുത്തി, declared ചെയ്ത്, labelled ലേബല്‍ ഒട്ടിച്ച് കടുത്ത നിയന്ത്രണത്തിലാണ് അയക്കാറുള്ളത്.

അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ ഉത്തരം പറഞ്ഞില്ല. എന്നാല്‍ ബര്‍മ്മക്കാരാണ് ഈ കടത്തിന്റെ വിവരങ്ങള്‍ മറച്ച് വെച്ചതെന്ന് കേബിളില്‍ ഒപ്പ് വെച്ചിരിക്കുന്ന Larry Dinger പറയുന്നു.

ആണവപ്രവര്‍ത്തനങ്ങള്‍ അവിടുത്തെ ഭരണാധികാരികള്‍ നടത്തുന്നുവോ എന്ന പരിശോധനയുടെ ഭാഗമായാണ് ഈ സാമ്പിളുകള്‍ എടുത്തത്. 2002 ന് ശേഷം അവര്‍ ആണവ പരിപാടികളുമായി മുന്നോട്ട് പോകുന്നു എന്ന ഊഹം ഉണ്ടായിരുന്നു. റഷ്യയില്‍ നിന്നും വടക്കന്‍ കൊറിയയില്‍ നിന്നും ആണവ സാങ്കേതിക വിദ്യകള്‍ അവര്‍ സ്വായത്തമാക്കി എന്ന് കരുതുന്നു. ബര്‍മ്മയിലെ കാടുകളിലെ രഹസ്യ ബങ്കറുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

2008 സെപ്റ്റംബറില്‍ ഒരു ബര്‍മ്മക്കാരന്‍ യുറേനിയം-238 വില്‍ക്കാന്‍ എംബസിയെ സമീപിച്ചു. അയാള്‍ കൊണ്ടുവന്നത് 50g ന ന്റെ കുപ്പിയില്‍ പകുതി ചാര നിറത്തിലെ പൊടിയാണ്. അത് യുറേനിയം-238 ആണെന്ന് അയാള്‍ പറഞ്ഞു. Kayah സംസ്ഥാനത്തിലെ സൈറ്റില്‍ കുറഞ്ഞത് 2,000kg യുറേനിയമുണ്ടെന്നും അയാള്‍ പറഞ്ഞു.

ഏംബസി ഈ സാമ്പിള്‍ പരിശോധിക്കാനായി അമേരിക്കയിലേക്ക് അയച്ചുകൊടുത്തു. പലപാളികളായി പൊതിഞ്ഞ് സീക്ഷിച്ചാണ് അയച്ചതെന്ന് Dinger അറിയിച്ചു.

State Department Foreign Affairs Manual കൃത്യമായി ആണവവികിരണ ശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ diplomatic bag ല്‍ അയക്കുന്നത് അനുവദിക്കുന്നില്ല.

— സ്രോതസ്സ് theaustralian.com.au

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s